കേന്ദ്രമന്ത്രി കപില്‍ സിബിലിനും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനും സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ഭയമെടുത്തുതുടങ്ങിയിരിക്കുന്നു. വരുന്ന ഇലക്ഷണില്‍ കോണ്‍ഗ്രസിന്റെ ചാരിത്ര്യം സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിക്കാര്‍ കളഞ്ഞു കുളിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടിയായാണ് സെന്‍സറിംഎന്ന നിരോധ് അണിയിക്കാന്‍ കപില്‍ സിബില്‍ നിര്‍ബന്ധിതനായത്.ആ ഭീരുത്വം മറച്ചുവെക്കാനായി മതനിന്ദാപരമായ പ്രകോപനങ്ങളെ പഴിചാരിക്കൊണ്ടാണ് ഈ മരമണ്ടന്‍ രംഗത്തു വന്നിട്ടുള്ളത്.
ഇവിടുത്തെ മുഖ്യധാരാപത്രങ്ങളിലെ ചളിപ്പുവാര്‍ത്തകള്‍ സെന്‍സര്‍ചെയ്യാന്‍ കഴിവില്ലാത്ത ഊച്ചാളി രാഷ്ടീയക്കാരന്മാര്‍ക്ക് പൊതുജനം പ്രതികരിക്കുമെന്നുകണ്ടപ്പോള്‍ ചൊറിച്ചില്‍ തുടങ്ങി,മുഖ്യധാരമധ്യമങ്ങളിലൂടെ നിങ്ങള്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ മത്രം വിശ്വസിച്ച് കഴിഞ്ഞുകൂടൂന്ന ഒരുപറ്റം നട്ടെല്ലില്ലാത്ത ജനതയെയാണാവശ്യമെന്ന് ഇത്തരം ചെറ്റത്തരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും,ഇവിടെ കബില്‍ സിബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ഡയെന്താണ് ?അടിയന്തിരാവസ്ഥയുടേതല്ലെ?
ഒരു പൌരന്‍ എന്തു ചിന്തിക്കണം ,എന്തുചിന്തിക്കരുതെന്നു തീരുമാനിക്കുന്നത് രാജ്യംഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരും,അവരുടെ ഓഫീസ്സുമല്ല.സോണിയാഗന്ധിയും,മന്മോഹന്‍ സിംങ് ഇവരൊന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത ദൈവങ്ങളാണെന്നും അങ്ങനെ അവരെ വിമര്‍ശിക്കുന്നവരെ രാഷ്ട്രീയമായിനേരിടാമെന്നും കബിലിന്‍ തോന്നുന്നുണ്ടെങ്കില്‍ , അതു വെറുതെയാ..! അധികാരം കയ്യിലിരിക്കുന്ന അഹങ്കാരത്തില്‍ ഭരണഘടന പൌരനു നല്‍കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ സെന്‍സര്‍ചെയ്യാനിറങ്ങിയിരിക്കുന്ന തനാരുവാ.? ഭരണഘടനക്കു മുമ്പില്‍ താനും ഒരു സാദാരണ പൌരനാണെന്ന കാര്യം കബില്‍ സിബില്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണൊ?
കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ ഭരണ സംവിധാനം ജനങ്ങളിലേക്ക് പതിയെ അടിച്ചേല്‍പ്പിച്ച് കോണ്‍ഗ്രസ്സ് വിധേയത്വം ജങ്ങളില്‍ വളര്‍ത്താനുള്ള കുത്സിത ശ്രമായിമാത്രമെ ഇതിനെകാണാന്‍ കഴിയുള്ളു, അതിന്റെ ആവശ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിനു സംജാതമായിരിക്കയാണ്. വരുന്ന പാര്‍ളമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ തരങ്കം സോഷ്യല്‍നെറ്റ്വര്‍ക്ക് മീഡിയയിലൂടെ ഉണ്ടാകുമെന്ന തിരിച്ചറിവാണ് കബില്‍ സിബിലിനെ ഇങ്ങനൊരു ചെറ്റത്തരം കാണിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ നിന്നും സ്‌ഖലിക്കുന്ന ബീജങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ ഗര്‍ഭപാത്രത്തിലെ അവിശുദ്ധ ജന്മങ്ങളാകാതിരിക്കാനാണ് ഈ നിരോധ് അണിയിക്കുന്നത്,സെന്‍സറിങല്ല അതുപോലെ എന്തോ ഒന്നെന്നാണ് കബില്‍ പറയുന്നത്.
Friday, December 09, 2011
നിരോധിട്ട ഡെമോക്രസ്സി..
Friday, December 09, 2011
മേല്പ്പത്തൂരാന്
0 comments:
Post a Comment