
കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ ...കൊറോണക്കെതിരെ പടപൊരുതാൻ കച്ചയും മുറുക്കിയിറങ്ങിയ കേരളത്തിന്റെ ധീരവനിത ,കേരളത്തിന്റെ കടത്തനാട്ടുമാക്കം എന്നറിയപ്പെടുന്ന, ലോകാരാധ്യയായ നമ്മുടെ ടീച്ചറമ്മയെ പടക്കളത്തിൽ ചുരികയെറിഞ്ഞു വീഴ്തിയ സംഘികളുടെ ചതിയുടെ കഥയാണിത്. കൊറോണയെ പിടിച്ചുകെട്ടാൻ ഊണും ,ഉറക്കവും ഉപേക്ഷിച്ച് കക്കൂസിൽ പോലും പോകാതെ കണ്ണിൽ എണ്ണയും ഒഴിച്ച്കാത്തിരുന്ന വാർത്ത കാട്ടു തീപോലെ ലോകരാജ്യങ്ങളാകെ പടർന്നു പിടിച്ചു , ലോക നേതാക്കന്മാർ ഞെട്ടിത്തരിച്ചു, എന്തിനേറേ.... കൊറോണാ വൈറസ് കണ്ടു പിടിച്ച ബുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രഞ്ജർ പോലും ഞെട്ടിത്തരിച്ചു നിന്ന സമയം, ലോകശക്തികൾ തങ്ങൾ ഉണ്ടാക്കിയ കൊറോണ വൈറസ്സിനെ കണ്ട് . കണ്ടംവഴി ഓടിക്കൊണ്ടിരിക്കുമ്പോൾ കേരളത്തിന്റെ സ്വന്തം കടത്തനാട്ട് മാക്കം...