കണ്ണൂര്‍ സൈബര്‍ മീറ്റിനുപങ്കെടുക്കണ്ടിയതുകാരണം ഞാന്‍ തിരുവോണത്തിനു നാട്ടില്‍ പോയില്ല.കണ്ണൂര്‍ മീറ്റ് അതായിരുന്നു കുറേനാളായി എന്റെ വലിയമോഹം ,കണ്ണൂര്‍ തെയ്യങ്ങളുടെ നാട്..!,അമ്പലങ്ങളും കാവുകളും നിറഞ്ഞ കണ്ണൂരിലൂടെ ക്യാമറയുമായി നടന്ന് ഒരുപാട് നാടാന്‍ കാഴ്ചകളുടെചിത്രമെടുക്കണം ...തെയ്യങ്ങളുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തണം,മാടായിപ്പാറയില്‍ കയറണം അവിടുത്തെ കാക്കപ്പൂക്കളും കുളങ്ങളും മാടായിക്കാവും എല്ലാം ചിത്രങ്ങളാക്കി എന്റെ ഫോട്ടോ ബ്ലോഗിലിട്ട് ആ ബ്ലോഗ്ഗിനെ ഒന്നു മോഡിപിടിപ്പിക്കണം..!! അങ്ങനെ എന്തൊക്കെ മോഹങ്ങളായിരുന്നു.!!?
വെള്ളിയാഴ്ച രാവിലെതന്നെ തുണിയെല്ലാം തേച്ചുമടക്കി ബാഗിലാക്കി കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ചു ബാഗില്‍തിരുകിവെച്ചു കൂട്ടത്തില്‍ നമ്മുടെസ്വന്തം ക്യാമറയും..!ഇനിയെന്തെങ്കിലും എടുക്കാന്‍മറന്നിട്ടുണ്ടൊ? ആയിരംവട്ടം ആലോചിച്ചു.. ഇല്ല ഒന്നും മറന്നിട്ടില്ല.ശനിയാഴ്ച വെളുപ്പിനെ പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു.....
വെള്ളിയാഴ്ച നൈറ്റ്ഡ്യൂട്ടി,ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിക്കെല്ലാം കുളിച്ചു സുന്ദരക്കുട്ടപ്പനായി..കുട്ടിക്കുറാ പൌഡര്‍ കുറേയെടുത്തു മുഖത്ത്തേച്ചു പിടിപ്പിച്ചു പിന്നെ ഉണങ്ങിയ തോര്‍ത്തിട്ട് തൂത്തുകളഞ്ഞു.ഇപ്പോള്‍ ഒരുപരുവത്തിലായി..!
കണ്ണൂരെന്നുപറയുന്ന സ്ഥലം കേരളത്തിന്റെ വടക്കെങ്ങാണ്ടാണെന്നറിയാം പക്ഷെ അവിടെ എത്താന്‍ എത്രമണിക്കൂര്‍ വേണമെന്നെനിക്കറിയില്ല. അതുകൊണ്ട് എത്രയും നേരത്തെപുറപ്പെടാന്‍ കഴിയുന്നവൊ അത്രയും നേരത്തെ പുറപ്പെടുക അതായിരുന്നു ലക്ഷ്യം....നേരത്തെകാലത്ത് കണ്ണൂരെത്തിയിട്ടു വേണം ബിജുകൊട്ടിലയോടൊപ്പം മാടായിപ്പാറയുടെമണ്ടയില്‍ വലിഞ്ഞുകയറാന്‍....!കണ്ണൂരിന്റെ സൌന്ദര്യം പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞുട്ടുണ്ട് ,എനിക്കിനിയങ്ങു വല്ലച്ചാതീലും കണ്ണൂരെത്തിയാല്‍ മതി..!! കമ്പനിയുടെ ഓഫീസ്സ്പൂട്ടി താക്കോല് ജോലിക്കാരു പിള്ളാരെ ഏല്‍പ്പിച്ചു.മുതലാളിവന്നാകൊടുത്തേരെന്നും പറഞ്ഞ് ഞാന്‍ പുറപ്പെടാന്‍ നേരത്താ ..ദാ വരുന്നു മുതലാളി..!
പിന്നേം ഓഫീസ്സ് തുറന്ന് ഞങ്ങള്‍ രണ്ടാളും അകത്തുകയറി രാത്രിയില്‍ നടന്നപണിയുടെ വിശദാംശങ്ങള്‍ കൈമാറി...
മുതലാളി വാച്ച്മാനെ വിളിച്ച് രണ്ടു ചായക്ക് ഓഡര്‍കോടുത്തു...മഹാലക്ഷ്മി ബേക്കറി തുറന്നതേയുള്ളു ചായവരാന്‍ അല്‍പ്പം വൈകും,അന്നേരം എന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു ഐഡിയാതോന്നി ...ഫേസ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസിട്ടുപോയാലോ..!അങ്ങനെ ഒരു സ്റ്റാറ്റസ്സിടാന്‍ വേണ്ടി.. ഡാറ്റാകേബിളും ഫോണും വലിച്ചെടുത്തു പീ.സിയില്‍ കണക്ട് ചെയ്തു.ക്യാമറയും ബാഗില്‍ നിന്നു പുറത്തെടുത്തു ,ഏതായാലും അല്പം കഴിഞ്ഞേ പോക്കുനടക്കു അതുവരെ ഒന്നു ചാര്‍ജ്ജാകട്ടെന്നു വിചാരിച്ചു ബാറ്ററി ഊരി ചാര്‍ജ്ജറിലിട്ടു..ഞാന്‍ ഫേസ്സ്ബുക്കില്‍ സ്റ്റാറ്റസ്സിട്ടു....“ഇനി കണ്ണൂരില്‍ കാണാം“ പക്ഷേ ഈസ്റ്റാറ്റസ് ആരും കണ്ടില്ല കുരേനേരം ഞാന്‍ ഫേസ്സ്ബുക്കില്‍ വായിനോക്കി നടന്നു..മൊതലാളി ബ്ലോഗിനെക്കുരിച്ചും,സൈബര്‍ മീറ്റിനെക്കുറിച്ചും ,ഓണത്തേക്കുറിച്ചും ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകോണ്ടിരുന്നു,ഞാനതിനെല്ലാം മറുപടിയും പറഞ്ഞുകൊണ്ടിരുന്നു ഇതിനിടയില്‍ ചായും വന്നു,മൊതലാളിയെന്നെ വിടുന്നലക്ഷണമൊന്നും കാണുന്നില്ല കത്തിവെപ്പ് തുടര്‍ന്നുകൊണ്ടെയിരുന്നു ഇതിനിടയില്‍ സിസ്റ്റം ഓഫ്ചെയ്യുകയും ചെയ്തു.മുതലാളിക്ക് യോഗക്ക് പോകാന്‍ നേരമായപ്പോള്‍ പോകാനെണ്ണീറ്റു..“നീയെവിടുന്നാ ബസ്സ് കയറുന്നത്? മുതലാളി തിരക്കി.“ഉക്കടം ബസ്റ്റാന്റിന്ന് !ഞാന്‍ മറുപടിപറഞ്ഞു....ന്നാ പോര് ഞാന്‍ അവിടെ കൊണ്ടാക്കാം,..ഹോ രാവിലെ ആട്ടോക്കാരുമായി വഴക്കുണ്ടാക്കുന്നതും ആലോചിച്ചു വിഷമിച്ചിരിക്കുവാരുന്നു അന്നേരമാ മുതലാളി ഇങ്ങനെ പറഞ്ഞത് ,രാവിലെ തന്നെ അന്‍പത് രൂപലാഭിച്ചു..!
സന്തോഷത്തോടെ ബാഗുംതൂക്കി കാറില്‍കയറി ഉക്കടത്തെത്തി മുതലാളിയോട് യാത്രപറഞ്ഞ് ബസ്റ്റാന്റില്‍ കയറുമ്പോള്‍ പാലക്കാടിനുള്ള ബസ്സ് റെഡിയായിട്ട്നില്‍ക്കുന്നു..ചാടിക്കയറി ജനലോരത്ത് ഉപവിഷ്ടനായി ,കൊച്ചുവെളുപ്പങ്കാലത്ത് പാലക്കാട് ചുരത്തിലൂടെയുള്ളയാത്ര ....കോടമഞ്ഞ് വഴിമറക്കുന്നു, തണുത്തകാറ്റ് വല്ലാത്തൊരനുഭൂതി പരത്തി, ഞാന്‍ തലവെളിയിലേക്ക് നീട്ടി മഞ്ഞിനെ ആസ്വദിച്ചപ്പോള്‍ വണ്ടിയിലുണ്ടായിരുന്നവര്‍ ഷട്ടര്‍ അടച്ച് മഞ്ഞിനെ പ്രധിഷേധിച്ചു അവസാനം ഞാനും ഷട്ടറുകള്‍ അടച്ചു...ചെറുകെ മയക്കത്തിലേക്ക്...ഉണരുമ്പോള്‍ പാലക്കാട് ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്റില്‍ എത്തിയിരുന്നു,ബാഗുംതൂക്കി ബസ്റ്റാന്റില്‍ക്കുടി ഒരൊട്ടമായിരുന്നു കണ്ണൂരിനുള്ളബസ്സ് എവിടാ നിര്‍ത്തുക..?ഒരു പിടിയും കിട്ടിയില്ല .
അവസാനം എന്‍ക്വയറിയില്‍ തിരക്കിയപ്പോള്‍ നേരിട്ടു ബസ്സൊന്നും ഇപ്പോള്‍ കണ്ണൂരേക്കില്ല.കോഴിക്കോട്ബസ്സിനു കയറിക്കൊ അവിടുന്ന് ഇഷ്ടമ്പോലെ ബസ്സ്കണ്ണൂരേക്ക് കിട്ടുമെന്ന വിവരം ലഭിച്ചു ,അപ്പോള്‍ അവിടെ കോഴിക്കോട്ടേക്കുള്ളബസ്സ് കിടപ്പുണ്ടായിരുന്നു...! പണ്ട് തുഞ്ചന്‍പറമ്പ് ബ്ലോഗ്ഗ്മീറ്റിനു പോയ അതേ ബസ്സ്..!! ഒരുവെത്യാസം സീറ്റെല്ലാം ഒരുമാതിരി കറത്തപുള്ളി പിടിച്ച് കരപ്പന്‍ വന്ന പിള്ളേരുടെകൂട്ട്.....ഞാന്‍ കര്‍ച്ചീഫെടുത്ത് സീറ്റ് ഒന്നു തുടച്ചു ..”അടുത്തിരുന്ന ചേട്ടന്‍ എന്നെ ഒരുമാതിരി മറ്റേനോട്ടം..! താനെന്ത്വാ കെ.എസ്.ആര്‍.ട്.സി ബസ്സില്‍ ആദ്യമായികയറുകയാണോന്ന് ആ ചേട്ടന് ചോദിക്കനമെന്നുണ്ടായിരുന്നിരിക്കണം! പക്ഷെ ചേദിച്ചില്ല.ആനോട്ടത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കി.പാലക്കാട്ടുനിന്നും യാത്ര തുടങ്ങി യാത്രയിലുടനീളം ഉറങ്ങിയും ഉണര്‍ന്നും സമയം കളഞ്ഞു...ഇതിനിടയില്‍ ബസ്സിന്റെ കണ്ടക്ടറുമായി അല്പനേരം കത്തിവെച്ചു,കേഴിക്കോട്ടുനിന്നും കണ്ണൂരേക്ക് എന്തും വേണ്ടിദൂരം കാണും?ഞാന്‍ തിരക്കി ,ഒരൊന്നൊന്നര രണ്ടു മണീക്കൂര്‍ യാത്രയുണ്ട് കണ്ടക്ടറുടെ ഈ മറുപടി എനിക്ക് ആശ്വാസം നല്‍കി ഉച്ചയുണിന് കണ്ണൂരെത്താമല്ലൊ.....ഒരുമണിക്ക് വണ്ടി കോഴിക്കോട്ടെത്തി അവിടുന്ന് ഉടന്‍തന്നെ കണ്ണൂരിന് ഒരു പ്രൈവറ്റ് ബസ്സ്കിട്ടി യാത്ര തുടങ്ങി കോഴിക്കോട്ടുനിന്നും കണ്ണൂരേക്കുള്ള റോഡാണ് ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ റോഡ്..!! എത്ര മനോഹരമായ റോഡുകള്‍.!! കുണ്ടും കഴിയും നിറഞ്ഞ റോഡിലൂടെ പ്രൈവറ്റ് ബസ്സ്കാര്‍ക്കുമാത്രമറിയാവുന്ന ഒരുതരം പ്രത്യേക ഡ്രൈവിങ്ങും എല്ലാ കൂടിയായപ്പോള്‍ യാത്ര ഗംബീരമായി ,ഇനിനേരെ കോട്ടക്കലോട്ട് വണ്ടി തിരിച്ചു വിട്ടാമതീന്നായി...കണ്ണൂരേക്കുള്ള യാത്രയില്‍ ഞാന്‍ ഉറങ്ങിയില്ല വഴിയോരകാഴ്ചകള്‍ കണ്ടായിരുന്നു യാത്ര കോഴിക്കോടുവരെ ഞാന്‍ പലപ്പോഴായി ഒരു നൂറുപ്രാവശ്യമെങ്കിലും വന്നിട്ടുണ്ട്.അതിനപ്പുറം ഇതുവരെ വന്നിട്ടില്ല ,.അതുകോണ്ടു മാത്രമല്ല മുടിഞ്ഞ ഗട്ടറുകളില്‍ ചാടിയുള്ള ബസ്സിന്റെ പോക്കും ഒരു കാരണമാണ്.വണ്ടി മാഹിലെത്തിയപ്പോള്‍ എനിക്ക് അത്ഭുതം , ഹോ..! എത്ര നാള്‍ ആഗ്രഹിച്ചിട്ടുണ്ട് മഹിയിലൊന്നു പോകണം മയ്യഴിപ്പുഴയുടെ തീരത്ത് ഒന്നു നിക്കണം എന്നൊക്കെ! ഇപ്പോഴിതാ... അവിചാരിതമായി മാഹിയിലെത്തിയിരിക്കുന്നു.
അവിടുത്തെ ബീവറേജ് ഷോപ്പുകളാണ് എന്നെ കൂടുതലാകര്‍ഷിച്ചത്..എത്ര മനോഹരമായ ബീവറേജ് ഷോപ്പുകള്‍...!!അവിടെ ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത സാധനങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു!! ബീവറേജ് ഷോപ്പിന്റെ മുന്നില്‍ രണ്ടുകിലോമീറ്റര്‍ ക്യൂവൊന്നുമില്ല .കടകാണാനുമുണ്ടൊരു ചന്തം മനോഹരമായ അലമാരികളില്‍ വിവിധതരത്തിലുള്ള ഫോറിന്‍ ലിക്വറുകള്‍ ഹാഫിന്റേയും, ഫുള്ളിന്റേയും കുപ്പികള്‍. ആരോഹണ അവരോഹണ ക്രമത്തില്‍ അടുക്കിവെച്ചിരിക്കുന്നു കേന്ദ്ര ഭരണ പ്രദേശമല്ലെ അങ്ങനല്ലെയിരിക്കു..!! മാഹിക്കാരുടെ ക്ഷമകണ്ടുപഠിക്കട്ടെ മറ്റുകേരളിയര്‍ ! ഇതുപോലുള്ള അടിപൊളിസാധനം പാതിവിലക്ക് കേരളത്തിലെ മറ്റു ജില്ലകളിലെങ്ങാനും കിട്ടുമായിരുന്നെങ്കില്‍ എന്തായിരിക്കും ബീവറേജ് ഷോപ്പുകളുടെ ഗതി..!? മറ്റു ജില്ലകളില്‍നിന്ന് മാഹികാണാനെത്തിയ ചേട്ടന്മാര്‍ ബീവറേജ് ഷോപ്പിനു മുന്നില്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ പകച്ചു നില്‍ക്കുന്നു..!മറ്റുകുറേ ചേട്ടന്മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ തൊണ്ടവരെ കുടിച്ച് നിലയറിയാതെ ചുവടുറക്കാതെ റേഡില്‍ തിരുവാതിരകളിക്കുന്നു..!!
നല്ല രസ്സമുള്ളകാഴ്ചകള്‍ ഫോട്ടോപിടിച്ചാല്‍ ബ്ലോഗിലിട്ട് അലക്കാന്‍ പറ്റിയസാധനം ഇങ്ങനെ ഓര്‍ത്തതും എന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നിയതും ഒന്നിച്ചായിരുന്നു....എന്റെ ക്യാമറ..!!??...അത് കമ്പനിയുടെ ഓഫീസ്സില്‍ ഇരുന്ന് ചാര്‍ജ്ജാകുന്നതേയുള്ളു..!ക്യാമറയില്ലാതെ ബ്ലോഗുമീറ്റിനുപോയിട്ട് എന്തുകാര്യം.ഞാന്‍ ഉടനെ ബിജു കൊട്ടിലയെ വിളിച്ച് കാര്യം പറഞ്ഞു ..വിഷമിക്കണ്ട ഇങ്ങുപോര് ഞാന്‍ ക്യാമറ അഡ്ജസ്റ്റ് ചെയ്യാമെന്നു പറഞ്ഞതിനുശേഷമാണ് എനിക്ക് ശ്വാസം നേരെവീണത്.പിന്നെയും യാത്രതുടര്‍ന്നു ഒന്നൊന്നര രണ്ടുമണിക്കൂരായിട്ടും കണ്ണൂരിന്റെപരിസരത്തുപോലും വണ്ടിയെത്തിയില്ല.എനിക്കൊരു സംശയം കണ്ണൂര്‍ കഴിഞ്ഞുപോയൊ..!? അടുത്തിരുന്ന അച്ചായനോട് സംശയം ചോദിച്ചു ഒരു അരമണിക്കൂറിനകം കണ്ണൂരെത്തും എന്നമറുപടി കിട്ടി ...സന്തോഷം..!പിന്നെയും മുക്കാല്‍മണിക്കൂറിനുശേഷമാണ് വണ്ടികണ്ണൂരെത്തിയത്. രണ്ടുരണ്ടര മണിക്കൂര്‍ ‘സിമിന്റു കുഴക്കുന്ന മിക്സര്‍ മെഷ്യനകത്തുകിടന്ന പ്രതീതിയായിരുന്നു..!
കണ്ണൂര്‍ ബസ്റ്റാന്റിലിറങ്ങി നടുവോന്നു നിവര്‍ത്തു, തെറ്റിക്കിടക്കുന്ന എല്ലുകളും മറ്റുംശരിയാക്കി ,ബിജുവിനെ വിളിച്ചു .ഞാന്‍ കണ്ണൂരെത്തി ഇപ്പോള്‍ പഴയ ബസ്സ്റ്റാന്റിലാ ഇനി എങ്ങോട്ടാ വരണ്ടിയത്? പഴയങ്ങാടി ബസ്സിനുകയറി പഴയങ്ങാടി ബസ്റ്റാന്റിലിറങ്ങുക. ബിജു ഇതുപറഞ്ഞുകൊണ്ടിരിക്കുമ്പോല്‍ പഴയങ്ങാടിക്കുള്ളബസ്സുവന്നു, ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ വിചാരിച്ചു കണ്ണൂര്‍ ചന്തയുടെ അവിടുന്ന് മൂന്നാമത്തെവളവിനെങ്ങാണ്ടാ ഈ പഴയങ്ങാടിയെന്നാ ,ബസ്സില്‍കയറി ടിക്കറ്റ്എടുത്തപ്പോഴേ പന്തികേട് മണത്തു..പതിനേഴുരൂപ ടിക്കറ്റുവാങ്ങുമ്പോള്‍ അടുത്ത ഒരു ദുരിതയാത്ര തുടങ്ങുകയായിരുന്നു ......റോഡിന്റെകാര്യം പ്രത്യേകിച്ചൊന്നും പറയാനില്ല.ശ്രീജിത്ത് കൊണ്ടോട്ടിയുടെ വാക്കുകള്‍ കടം കൊള്ളുകയാണെങ്കില്‍ “റോഡുണ്ട് സൂക്ഷിക്കുക”എന്നു വേണം പറയാന്‍!! ഒരുമണിക്കുര്‍ നാല്‍പ്പത് മിനിറ്റു നേരത്തെ യാത്രക്കു ശേഷം ഞാന്‍ പഴയങ്ങാടി ബസ്റ്റാന്റിലെത്തി അവിടുന്ന് ഒരു ഓട്ടോ വിളിച്ച് മാടായിപ്പാറ P.W.D.ഗസ്റ്റ് ഹൌസ്സിലെത്തി
ഗസ്റ്റ് ഹൌസ്സിന്റെ വരാന്തയില്‍ കുറേ ബ്ലോഗര്‍മ്മാരും ബ്ലോഗറാകണമെന്ന മോഹവുമായി എത്തിയവരും ഉണ്ടായിരുന്നു അതില്‍, കുമാരന്‍ മാത്രം എന്നെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവര്‍ക്കും പരിചയപ്പെടുത്തി.ഞാന്‍ ചെന്ന് അഞ്ചുമിനിറ്റിനുള്ളില്‍ സുകുമാരന്‍ സാറുംഭാര്യയും അവിടെയെത്തി....പേര് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം..ഹോ കോയമ്പത്തൂര്‍വാല !!മനസ്സിലായി എന്നുമ്പറഞ്ഞ് “എന്‍ഡോസള്‍ഫാനില്‍ മുക്കിയ ആശംസകള്‍ എന്നും ഓര്‍മ്മിപ്പിച്ചു ,അത് പണ്ട് അദ്ദേഹത്തിന്റെ ഒരു പോസ്റ്റില്‍ ഞാനിട്ട കമന്റായിരുന്നു...!!അല്‍പ്പനേരം അദ്ദേഹവുമായും കുശലങ്ങള്‍ പറഞ്ഞിരുന്നു.
എനിക്ക് അതി ഭയങ്കരമായി വിശക്കുന്നുണ്ടായിരുന്നു കുമാരനോട് വിശപ്പിന്റെ കാര്യം അവതരിപ്പിച്ചു വല്ലതും കഴിക്കണമെങ്കില്‍ ടൌണില്‍ പോകണം അതിനായി ഞാനും കുമാരനും ,മിഥുന്‍ മാധവനും കൂടി പുറപ്പെടാന്‍ നേരത്ത് കുമാരനെന്തോ ഫോണ്‍ കോള്‍വന്നു, ഞാന്‍ വരുന്നില്ല.നിങ്ങള്‍ പോയിട്ടുവാ എന്നുമ്പറഞ്ഞ് കുമാരന്‍ മുങ്ങി...മിഥുനും ഞാനും പഴയങ്ങാടി പാലത്തിന്റടുത്തുള്ള ഒരു കടയില്‍ കയറി ,കഴിക്കാനെന്തുണ്ടെന്നു ചോദിച്ചപ്പോള്‍ പുട്ടുണ്ടെന്നറിഞ്ഞു ..ഹാ..ഹാ..വളരെ നാളായി പുട്ടു തിന്നിട്ട്, ഇന്നൊന്ന് പെരുമാറിയിട്ടുതന്നെ ബാക്കികാര്യം,പുട്ടിനു ഓഡര്‍കൊടുത്തു അഞ്ചാറുമിനിറ്റിനു ശേഷം പുട്ടുവന്നപ്പോള്‍ ഞാന്‍ ഞെട്ടി..! എതെന്ത്വാ?! കറിയിട്ടെളക്കിയ ചോറുപോലെ ഇവിടെ പുട്ടിങ്ങനാ കൊടുക്കുന്നത് ,പുട്ടും കോഴിക്കറിയും ചീനച്ചട്ടിയിലിട്ട് ഫ്രൈ ചെയ്തത്..! ചേരെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരേടെ നടുതുണ്ടം വാങ്ങിത്തിന്നുന്ന ഞാന്‍ അതുമുഴുനും അകത്തക്കി ..പുതിയൊരനുഭവം..പുതിയൊരു രുചി..!!
തിരിച്ച് ഗസ്റ്റ് ഹൌസില്‍ ചെന്നപ്പോള്‍ എല്ലാവരും മാടായിപ്പാറ കാണാന്‍ പോകാനുള്ള തിരക്കിലായിരുന്നു ഞങ്ങളെല്ലാവരു മാടായിപ്പാറയിലേക്ക്.....ഞങ്ങള്‍ക്കു മുമ്പേ സുകുമാരന്‍ സാറും ഭാര്യയും മാടായിപ്പാറയിലെത്തിയിരുന്നു...
മടായിപ്പാറയെന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു എവറസ്റ്റിന്റെ മണ്ടയില്‍ കയറുന്നതുപോലെ, ഇതിന്റെ മണ്ടയില്‍ വലിഞ്ഞു കയറാന്‍ കയറും ,കപ്പിയുമൊക്കെ വേണ്ടിവരുമെന്ന്.പക്ഷെ ഇതിന്റെ മണ്ടയില്‍കൂടി ബസ്സുവരെപോകുന്നുണ്ട്..!!
മാടായിപ്പാറയുടെ മണ്ടയില്‍ മിഥുന്‍ മാധവനെ നിറുത്തി ഓരു ഫോട്ടോ പരീക്ഷണം....ബിജു കൊട്ടില ഏര്‍പ്പാടാക്കിത്തന്ന ക്യാമറ ഉപയോഗിക്കാന്‍ എനിക്കറിയില്ലായിരുന്നു, അതോന്നു പരീക്ഷിച്ചു നോക്കിയതാ...രണ്ടും മൂന്നുംക്യാമറയും കഴുത്തില്‍ കെട്ടിത്തൂക്കി അതുവഴിയൊക്കെ ഷൈന്‍ചെയ്തു നടന്ന റെജി പുത്തന്‍പുരക്കലിനോട് ഈ ക്യാമറ ഒന്നു അഡ്ജസ്റ്റ്ചെയ്തു തരാനെന്നും പറഞ്ഞുകൊടുത്തു,അതിന്റെ സുനാഗ്രാഫിയേല്‍ ഞെക്കുവേം തിരിക്കുവേംമൊക്കെ ചെയ്തിട്ടു തിരിച്ചുതന്നു.. പിന്നെ ആകെ കൊളമായി...:((
മാടായിപ്പാറയുടെ മണ്ടയില്‍ കയറിനിരങ്ങി ക്ഷീണിച്ചു വശക്കേടായി തിരിച്ചു ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ പുറത്ത് മഴതകര്‍ത്തുപൊയ്യുന്നുണ്ടായിരുന്നു ,കുളിയൊക്കെകഴിഞ്ഞു വന്ന് റെജിപുത്തന്‍പുരക്കലും ഞാനും “ബ്ലോഗ് തുറക്കല്‍ മത്സരത്തില്‍ പങ്കെടുത്തു നെറ്റ്വര്‍ക്ക് സ്ലോവായതിനാല്‍ കളി സമനിലയില്‍ പിരിഞ്ഞു....അന്നേരം ബിജു വന്ന് എല്ലാവരേയും ആഹാരം കഴിക്കാന്‍ ക്ഷണീച്ചു നല്ല നെയ്ച്ചോറും,ചിക്കന്‍ കറിയും...........!!!
ഇതിനിടയില്‍ ,നമ്മുടെ പൊന്മളക്കാരനും,ഷെറിഫ് കൊട്ടാരക്കരയും,ശ്രീജിത്ത് കൊണ്ടോട്ടിയും അവിടെ എത്തി വന്നപാടെ ഷെറിഫിക്കാ..നെഞ്ചത്തടിച്ചോറ്റനിലവിളിയായിരുന്നു....”എന്റെ ഫോളോവര്‍സിനെ കാണാനില്ലേ.....!!! എന്നേരക്ഷിക്കോന്ന്...ഉടന്‍ തന്നെ റജി പുത്തന്‍പുരക്കള്‍ ഇടപെട്ടതുകൊണ്ട് ഓരു വന്‍ദുരന്തം ഒഴിവായി..!!!!
കവി പി.ആര്‍.രതീഷിന്റെ "നട്ടുച്ചയുടെ വിലാസങ്ങള്‍" എന്ന കവിതാ സമാഹാരത്തിന്റെ കോപ്പി പീ.ആര്‍.രതീഷില്‍നിന്നും കാശുകൊടുത്തു വാങ്ങി പ്രകാശനം ചെയ്യുന്നു റെജി പുത്തന്‍പുരക്കല്‍..!!!(നല്ല കൈരാശിക്കാരനാ റെജി പുത്തന്‍പുരക്കലെന്ന് രതീഷ് പറയുന്നത് കേട്ടു ഒറ്റരാത്രികൊണ്ട് പത്ത് പതിനഞ്ച് കോപ്പികള്‍ വിറ്റുപോയി പോലും..!!!!)
നെയ്ച്ചോറും,ചിക്കന്‍ കറിയും കൂട്ടി ഊണൊക്കെ കഴിഞ്ഞതിനുശേഷം കവിയരങ്ങ് ആരംഭിച്ചു ,അരംഭിച്ചു അഞ്ചുമിനിറ്റുകഴിഞ്ഞില്ല കവിയരങ്ങ് ഓട്ടംതുള്ളലായിമാറി...നാടന്‍ പാട്ടും കൂത്തും,ഡാന്‍സ്സും,ഗംഭീരന്‍ പരുപാടി തലയറഞ്ഞു ചിരിച്ചും ,പാടിയും മറക്കാനാകത്ത ഒരു രാത്രി ....ഗസ്റ്റ് ഹൌസ്സിനടുത്തെങ്ങും ആള്‍ത്താമസമില്ലാത്തതുകോണ്ട്....ശരിക്കും ആസ്വദിച്ചു...
“ങാഹാ....നിനക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു പാട്ടുപാട് ഞാന്‍ ഇപ്പം കാണിച്ചു തരാം എങ്ങനാ ഡാന്‍സ്സ്കളിക്കുന്നതെന്ന്..!!-മുരളികൃഷണ മാലോത്ത് ബിജു കൊട്ടിലയുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നു പുത്തന്‍പുരക്കലും,പത്രക്കാരനും, കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നു...
നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)
ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...
നിന്നെക്കാണാന്‍ എന്നെക്കാളും... (2)
കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..
നിന്നെക്കാണാന്‍. എന്നെക്കാളും(2)..
അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)
എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...
എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)
അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...
അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും ---------(കൊട്ടില തകര്‍ക്കുന്നു....!!
ഈ പാട്ടിന് കുമാരന്‍ വാല്യക്കാരനെ പൊക്കിയെടുത്ത് നൃത്തം വെക്കുന്നു.......നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ,എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും............!!!
ശ്രീജിത്ത് കൊണ്ടോട്ടി,പത്രക്കാരന്‍ , കുമാരന്‍ ,ഉമേഷ് പീലിക്കോട് ,ബിജുകോട്ടില അനന്ദ നൃത്തംവെക്കുന്നു...!
പത്രക്കാരന്‍;-ഏതായലും എന്റത്രേം വരില്ല....
പീലിക്കോട്;- ഒന്നു പോഡേ..!!
അത്രയുംനേരം കാഴ്ച്ചക്കാരനായി നോക്കിനിന്ന അനൂപ് കലാശക്കൊട്ടിനിറങ്ങിയപ്പോള്‍......അനൂപ് കൊട്ടിലയുടെ അടുത്ത സുഹൃത്താണ്.ഒരു പച്ചയായാ നാട്ടിന്‍ പുറത്തുകാരനും,ഈ മീറ്റിനുവേണ്ടി ഓടിനടന്നു പ്രവര്‍ത്തിച്ച ബ്ലോഗറൊ ,ഫേസ്സ്ബുക്കറൊ ഒന്നുമല്ലാത്ത ഒരു സാദാമനുഷ്യന്‍.....ഒരു തനികണ്ണൂക്കാരന്‍..!
കവിയരങ്ങിനു ശേഷം പാചകമേളയായിരുന്നു അടുത്ത പരിപാടി....ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി തേങ്ങയുടച്ച് പാചകമേള ഉത്ഘാടനം നിര്‍വ്വഹിച്ചു...
ദേ..ഇതാണു തേങ്ങയുടെ സെന്റര്‍ ,ഇവിടെ വെട്ടിയാലെ തേങ്ങപൊട്ടു. ശ്രീജിത്തിനെ തേങ്ങയുടക്കാന്‍ പഠിപ്പിക്കുന്ന മുരളികൃഷണ മാലോത്ത്....
.
.
.
ഞാനും പത്രക്കാരനും,മുരളിയും,അനൂപും വളരെ വൈകിയും നേരമ്പോക്കുകള്‍ പറഞ്ഞിരുന്ന് അല്പമൊന്നു മയങ്ങിപ്പോയി..ഉണരുമ്പോള്‍ മണി നാലര...അന്നേരവും കൊട്ടിലയും ,കുമാരനും പാചകപ്പുരയില്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു..
അവരുടെ ആത്മാര്‍ഥതക്കുമുമ്പില്‍ ഞാന്‍ ചെറുതായിപ്പോയിരുന്നു....ഓടിനടന്നെല്ലാം ചെയ്യുന്നതിനിടയില്‍ എല്ലാവരേയും സ്വീകരിക്കാനും,കുശലം പറയുവാനും,തകര്‍ക്കാനും അവര്‍ സമയം കണ്ടെത്തി..വന്നരെ ഒരാളെപ്പോലും അവര്‍ നിരാശപ്പെടുത്തിയില്ല.
നാലരക്ക് ഉണര്‍ന്ന ഞാന്‍ പിന്നെയും പോയിക്കിടന്ന് ഒന്നു മയങ്ങി ...ഒരു മിന്നല്‍ വേളിച്ചംകണ്ടാണ് ഞാന്‍ ചാടീയെണ്ണീറ്റത് കൊള്ളിയാന്‍ മിന്നിയതായിരിക്കും എന്നു വിചാരിച്ചു,നോകിയപ്പോള്‍ നമ്മടെ ഷെറിഫ് ഇക്കായും,പൊന്മളക്കാരനും ഒരുക്യാമറയുമായി ഉറങ്ങിക്കിടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ ചിത്രം പിടിക്കുകയായിരുന്നു.
പൊന്മളക്കാരന്‍ രാവിലെ കട്ടന്കാപ്പിക്കുവേണ്ടി ഒരു ബഹളം വെച്ചു...ഈ തിരക്കിനിടയില്‍ അതെല്ലാം മറന്നുപോയിരുന്നു സംഘാടകര്‍....ഞാനും പൊന്മളക്കാരനെ പിന്താങ്ങി കൂടെ ഷെരിഫിക്കയും കൂടി..സങ്കതി പരുവക്കേടാകുമെന്നു മനസ്സിലായ സംഘാടകര്‍ ബിജുവും,കുമാരനും രണ്ടു സ്റ്റീല്‍ജഗ്ഗുമായി ഒരുബൈക്കില്‍ കയറി ടൌണിലേക്ക് പറന്നു..
കുമാരനും,ബിജുവും ചായയുമായി വന്നു..പൊന്മളക്കാരന്റെ മുഖത്ത് സന്തോഷം... വേണ്ടായിരുന്നു...പൊന്മളമൊഴിഞ്ഞു..!
ചായയും കുടിച്ചുകൊണ്ട് വരാന്തയില്‍ നിന്ന് പാചകക്കാരുടെ കുറ്റവും കുറയും പറഞ്ഞു.അന്നേരം പാചകക്കാരന്‍ പരുപ്പുപായസ്സത്തിനകത്ത് എന്തോ ഒരുഡബ്ബയിലുള്ള സാധനം പൊട്ടിച്ചൊഴിച്ചു...പൊന്മളക്ക് തിളച്ചു കയറി..ങും....പാചകത്തിന്റെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു തേങ്ങാപ്പാല്‍ പിഴിഞ്ഞൊഴിക്കണം..മാടയകോടയാ.. എന്നൊക്കെ ഷെറിഫിക്കയോട് തട്ടിവിടുന്നത് കേട്ടു ഞാനും അതൊക്കെ വിശ്വസിച്ചു കാര്യം വയസ്സില്‍ മൂത്തവരുപറയുന്നത് മുതുനെല്ലിക്കാ എന്നാണല്ലൊ..! നമ്മക്ക് ഇതിനാലൊന്നും അറിയില്ല .വല്ലതും ആക്കിവെച്ചാ വയറുനിറയെ തിന്നാനല്ലാതെ....!
ഷെറിഫിക്കയും,പൊന്മളയും കുറേപ്പേരും മാടയിപ്പാറയിലുള്ള ഒരുകുളത്തില്‍ കുളിക്കാന്‍ പോയി.ഞങ്ങളു കൂറച്ചാളുകള്‍ ഗസ്റ്റ് ഹൌസിലും തിരക്കിട്ട് കുളിനടത്തി ഓരോരോ ടീമായി ഗസ്റ്റ് ഹൌസ്സ് വിട്ട് കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തിലേക്ക് നീങ്ങി ആദ്യം പുറപ്പെട്ടത് കുമാരനും ,റെജി പുത്തന്‍പുരക്കലും സംഘവും,പിന്നാലെ ശ്രീജിത്ത്കൊണ്ടോട്ടി പൊന്മളക്കാരന്‍,ഷെറിഫിക്കാ,പത്രക്കാരന്‍,വാല്യക്കാരന്‍..... ഞങ്ങള്‍ പുറപ്പെടുമ്പോള്‍ അവിടെ മുരളീകൃഷണനും ,പാചകാരും മാത്രം ബിജു വീട്ടിലേക്ക്പോയിരിക്കുകയാണ് അവരു വന്നിട്ടുവേണം ആഹാരസാധനങ്ങള്‍ പത്തുപതിനഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തിലെത്തിക്കാന്‍..!
ഞാനും ,അബ്ദുള്‍ ഹക്കിമും,അനന്ദും,രതീഷും അവിടെനിന്നും ഒരു ആനവണ്ടിക്ക് കണ്ണൂരെത്തി ..അവിടെ വന്നപ്പോള്‍ നങ്ങള്‍ക്ക് ചെറിയതോതില്‍ വിശപ്പുണ്ടായിരുന്നു ഇന്‍ഡ്യന്‍ കോഫീഹൌസ്സ് തപ്പി രണ്ടുകിലോമീറ്ററോളം നടന്നു.അവസാനം കണ്ടുപിടിച്ചു. അകത്തുചെന്നപ്പോള്‍ സൂചികുത്താനിടമില്ല..അതുപോലെ തിരക്ക് അവസാനം ഇരിക്കാന്‍ സീറ്റു കിട്ടി ഇഡലിക്ക് പറഞ്ഞപ്പോള്‍ അതില്ല. പിന്നെ പൂരിയിലൊതുക്കി..പേരേയൊള്ളു ഇന്‍ഡ്യന്‍ കോഫീ ഹൌസ്സെന്ന്..!
ഞങ്ങള്‍ ജവഹര്‍ ആഡിറ്റോറിയത്തിലെത്തുമ്പോള്‍ ഷെറിഫിക്കാ ഒരുമൈക്കൊക്കെ പിടിച്ച് കസര്‍ത്തുകയാണ് കൌണ്ടറില്‍ ബിന്‍സിയും, കുമാരനും രജിസ്ട്രേഷന്‍ നടത്തുകയാണ് മിനി ടീച്ചര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു....
ഞാന്‍ ജവഹര്‍ ആഡിറ്റോറിയത്തിലുണ്ട്..! നീയോ..?
ഞാനും അവിടെത്തന്നെയുണ്ട്..! അവിടെവിടാ..? കൌണ്ടറുനു മുന്നില്‍..!.ഞാനും അവിടെത്തന്നെയുണ്ട്..!!
മറക്കാനാകുമൊ.....ഈ കൂട്ടുകാരെ..മാടായിപ്പാറയിലെ നിദ്രാവിഹീനങ്ങളായ രാത്രികളില്‍ ഇവരോടൊപ്പം പങ്കുവെച്ച നിമിഷങ്ങളെ...!!
(ആ ഇരിക്കുന്നത് ബിൻസ്സിയല്ല, ആത്മജയാണ്. ബിൻസ്സി കൌണ്ടറിൽ തിരക്കിലാണ്)....
ഊണൊക്കെകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ശ്രി പ്രദീപ് കുമാര്‍ ആകാശവാണി ബ്ലോഗിനേക്കുറിച്ചു ,സൈബര്‍ ലോകത്തേക്കുറിച്ചും ക്ലാസ്സെടുക്കാന്‍ തുടങ്ങിയിരുന്നു.“ഞാന്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സില്‍ കയറിയിട്ടില്ല പിന്നാ .....!
എന്നാലുംഞാന്‍ അല്‍പ്പനേരം അവിടെയൊക്കെ കറങ്ങിനിന്നു, ബിജുവിന്റെ ക്യാമറ തിരിച്ചു കൊടുക്കണം ,ഞാനെടുത്ത ഫോട്ടൊമുഴുവന്‍ ബിജുവിന്റെ ലാപ്പ്ടോപ്പിലാക്കി സീഡിയിലാക്കാന്‍ റെജി പുത്തന്‍പുരക്കലിനെ ഏല്‍പ്പിച്ചു,ഓടിനടന്ന് യാത്രപറഞ്ഞു .പത്രക്കാരന്‍ ,കുമാരന്‍,ഷാനവാസിക്കാ,ഷെറിഫിക്കാ,പൊന്മളക്കാരന്‍,ആര്‍.കെ തിരൂര്‍.,മിഥുന്‍, സാദാകണ്ണൂക്കാരന്‍ അനൂപ്,വിധു ചോപ്ര....അങ്ങനെനീളുന്നു..... ബിജു പാത്രങ്ങള്‍ ഒക്കെ വണ്ടിയില്‍ കയറ്റുന്നതിരക്കിലായിരുന്നു അതുകൊണ്ട് ഫോണ്‍ചെയ്ത് യാത്ര പറഞ്ഞു, അതൊരു വിഷമമായി അവശേഷിക്കുന്നു..
തിരുവനന്തപുരം ഫാസ്റ്റിന് പത്തനംതിട്ടക്കു പൂറപ്പെടുമ്പോള്‍ സമയം നാലുമണി...
“മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ യാത്രചൊല്ലിയെങ്കിലും......
മൃദുലമാമൊരു തേങ്ങലില്‍ ആ സന്ധ്യമെല്ലെയലിഞ്ഞു പോയ്....സന്ധ്യമെല്ലെ അലിഞ്ഞുപോയി..!!
------------------------------------------------------------
*മീറ്റില്‍ ബിജുവിനേയും കുമാരനെയും അടുത്തറിയാന്‍ കഴിഞ്ഞെങ്കിലും ,അവരെ സ്വകാര്യമായി ഒന്നു കൈയ്യില്‍ കിട്ടിയില്ല .
*മാടായിപ്പാറയില്‍ അടിച്ചു തകര്‍ത്തതു കാരണം. കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തില്‍ നടന്ന മീറ്റ് വലിയ തകര്‍പ്പൊന്നുമില്ലാതെ കടന്നുപോയി,എങ്കിലും ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു
*കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു സൈബര്‍മീറ്റ് നടത്താന്‍ ധൈര്യംകാണിച്ച കണ്ണൂര്‍ മീറ്റ്ഭാരവാഹികള്‍ക്ക് വിപ്ലവ അഭിവാദ്യങ്ങള്‍!!!
*പായസത്തിനെ തെറിപറഞ്ഞ ഞാനും ,പൊന്മളക്കാരനും ,രണ്ടുമൂന്നു ഗ്ലാസ്സ് പായസംമാത്രമെ കുടിച്ചൊള്ളു..
*ചിത്രകാരന്‍ എന്റെ കൈയ്യെത്തും ദൂരത്തുനിന്ന് രക്ഷപെട്ടു.
*കണ്ണൂര്‍- പഴയങ്ങാടിയില്‍ നിന്നും വിട്ട വണ്ടി..റാന്നി -പഴവങ്ങാടി ഗവര്‍മെന്റ് ആശുപത്രിയിലാ പോയിനിന്നത്...അതികൊണ്ട് ഈ പോസ്റ്റ് വൈകി....
37 comments:
മീറ്റിനു വരാന്‍ സാധിക്കാത്തതില്‍ അതിയായ ദുഃഖം ഉണ്ട്.ഇത് വായിച്ചപ്പോള്‍ അവിടെ വന്ന ഒരു പ്രതീതി ...
alആദരണീയ മേല്പ്പത്തൂരാന്‍ ജി...
കണ്ണൂര്‍ മീറ്റിനെ കുറിച്ച് ആധികാരികമായി തന്നെ എഴുതി.വന്നില്ലെങ്കിലും എല്ലാവരെയും നേരില്‍ കണ്ടത് പോലെ...ഉണ്ടില്ലെങ്കിലും ഒരു സദ്യ കഴിച്ച പ്രതീതി.ചിത്രങ്ങള്‍ക്കൊപ്പം സന്ദര്‍ഭോചിതമായ നര്‍മത്തില്‍ ചാലിച്ച വിവരണം ..അത് കൂടി ആയപ്പോള്‍ "ബിരിയാണീന്റ്റൊപ്പം രസം അതാ ഇപ്പൊ നമ്മന്റെ സ്റ്റൈല്‍" എന്ന് കൂടി തോന്നി.
തലേ ദിവസത്തെ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റുകളില്‍ രണ്ടാമത്തേതാണ് മേല്പത്തൂരുകാരന്റെത്. ഇതും കൂടെയാകുമ്പോള്‍ ശരിക്കും എന്റെ നഷ്ടത്തിന്റെ വലുപ്പം എനിക്ക് ബോധ്യമാകുന്നു.
എങ്കിലും, അന്നത്തെ പകലില്‍ ഒരുപാട് കൂട്ടുകാരെ കാണാനൊത്തത്തില്‍ ഞാനേറെ സന്തോഷത്തിലുമാണ്.
മേല്പത്തൂരുകാരനെ അടക്കം പലരെയും ഒന്ന് കേട്ട് എന്നതൊഴിച്ചാല്‍ വിശദമായി പരിചയപ്പെടാനൊത്തില്ല എനാന്‍ സങ്കടം അപ്പോഴും ബാക്കി നില്‍ക്കുന്നു.,
ഇനിയുമൊരവസരത്തില്‍, ഈ കുറവ് ഞാന്‍ നികത്തും.
പിന്നെ, ഈ മീറ്റിനെ കുറിച്ച് പറയുമ്പോള്‍ എടുത്തു പറയേണ്ടുന്ന ചിലരുണ്ട്, നമ്മുടെ കുമാരേട്ടനും, നാടകക്കാരനും.. അവര്‍ക്കെന്റെ ആദരം.
കുട്ടിക്കുറ പൌഡര്‍ മാറ്റാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഇപ്പോള്‍ അതിനു പഴയ സുഗന്ധം ഒന്നും ഇല്ല.മീറ്റ് വിവരണം കലക്കി.. വേറെ പെണ്പ്രജകള്‍ ഉണ്ടായിരുന്നേല്‍ ഞാനും തലേന്ന് തന്നെ വന്നേനേ..
പിന്നെ ഫോട്ടോയുടെ അടിക്കുറിപ്പ് രസകരം ....
നമ്മള്‍ കൂടുതല്‍ പരിച്ചയപെട്ടില്ല .. എന്നാലും സംസാരിച്ചു എന്റെ ഓരോ മണ്ടത്തരങ്ങള്‍ അല്ലേ?
മറന്നിട്ടില്ലാലോ?
കലക്കി മാഷേ ... :)
ഹോ മീറ്റിനു വരാത്തത് വല്ല്യ നഷ്ടമായല്ലോ... നിങ്ങളൊക്കെ തകര്‍ത്തടുക്കി അല്ലെ...
(കലക്കന്‍ പടത്തിനു അടിക്കുറിപ്പും കിടുക്കന്‍:)
സംഭവം കസറി മാഷേ.
ഹായ് മേപ്പത്തൂരാന്‍...
പോസ്റ്റ് കലക്കി .മീറ്റില്‍ വച്ച് വളരെ അടുത്തു പരിജയപ്പെടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷം ഉണ്ട് .വള്ളി പുള്ളി വിടാതെ വിവരിച്ചിട്ടുണ്ടല്ലോ? വരാത്തവര്‍ വായിച്ചു കൊതിക്കട്ടെ. ചിത്രങ്ങളും കൊല്ലാ. ആശംസകള്‍.
super...!!
ഈ പോസ്റ്റ് ഞാന്‍ മുന്നേ വായിച്ചതും കമന്റിയതും ആണല്ലോ.. എന്റെ കമന്റ് ഈ ഒളിയമ്പുകാരന്‍ മുക്കിയോ? മേല്പ്പത്തൂരാനോടാണോടാ കളിയെന്ന് ചോദിക്കല്ലേട്ടാ :):) മീറ്റിന് വരാതിരുന്നതില്‍ നഷ്ടം തോന്നുന്നു. എന്ത് ചെയ്യാം.. സംഭവാമീ യുഗേ യുഗേ :):)
എന്തൊക്കെയുണ്ട് മേല്പ്പത്തൂരാനേ വിശേഷങ്ങള്‍..
"മാത്സ് ബ്ലോഗ്*"
ചിത്രംസ് അടിപൊളി, കല്യാണത്തലേന്ന് തന്നെ എന്നും ഓര്‍മ്മയിലെന്ന പോലെ മീറ്റിന്റെ തലേന്നത്തെ ഫോട്ടോസ് തന്നെ ഏറെ രസം!
അടുത്ത കണ്ണൂർ മീറ്റ് മാടായി പാറയിൽ വെച്ച് നടത്തും.
അല്പം വൈകിയെങ്കിലും എല്ലാ വിവരങ്ങളും ഉൾപ്പെട്ട പോസ്റ്റ് കലക്കി.
കിടൂ !!! മൊത്തം മിസ്സ് ആയി!!
തലേ ദിവസമേ അവിടെ എത്താന്‍ കഴിയാതെ പോയത് വല്യ നഷ്ടമായിലോ.. ശരിയ്ക്കും അടിച്ചു പൊളിച്ചു ല്ലേ.. ഫോട്ടോയില്‍ ഇത്രേം രസം.. അപ്പോള്‍ നേരില്‍ എന്തായിരുന്നിരിക്കും.. :) അഹേം അഹേം...
നന്നായി ഫോട്ടോസും കൂടെ ഉളള വിവരണം ........പോകാത്തവര്‍ ഒക്കെ വായിച്ചു കൊതിക്കും .....പാട്ടും കൂടായപ്പോള്‍ അടിപൊളി
കണ്ണൂർ മീറ്റിനെക്കുറിച്ച് അനുകൂലവും,പ്രതികൂലവുമായ പോസ്റ്റുകൾ തുടരെ തുടരെ വന്നു കൊണ്ടിരിക്കുന്നു.പോരട്ടെ ഇനിയും വിവരണങ്ങൾ.
അറിഞ്ഞിടത്തോളം മീറ്റ് ഒരു വിജയമാണെന്നു പറയാനൊക്കില്ല.
രസകരമായ അവതരണം
കണ്ണൂര്‍ മീറ്റ് കഴിഞപ്പോള്‍ എന്റെ പേര്മാറ്റിയോ?ഇതു സഹിക്കില്ല..!!(ഒരുതവണത്തേക്ക് ക്ഷമിക്കുന്നൂ..പാവം അറിയാഞിട്ടാ..ബിന്സി അല്ല ഇരിക്കുന്നത്.:))
വിവരണവും ചിത്രങ്ങളും കെങ്കേമായി.
:)
മേല്പത്തൂരാന്‍...
ഇതിപ്പോ എത്രാമത്തെ കണ്ണൂര്‍ പോസ്ടാ ഞാന്‍ വായിക്കുന്നേ??
പോസ്ടുഗ്രന്‍..
നമ്മളും റസ്റ്റ് ഹൌസിന്റെ ഒരു മൂലക്കലുണ്ടായ്നു ട്ടോ..
പിന്നേ..
ഈ പണ്ടാര വേര്‍ഡ് വെരിഫിക്കേഷന്‍ കളയണം.
കണ്ണൂർ ഈ(മീ)റ്റിനെ കുറിച്ചുള്ള വിത്യസ്തമായ ഒരു പോസ്റ്റ്.. ഫോട്ടോകളും അടിക്കുറിപ്പും വിവരണവും നന്നായി
ഗ്യാസ് അടുപ്പിൽ ഊതുന്ന് മുരളിയുടെ ആത്മാർത്ഥത വായിച്ച് ചിരിക്കാതിരിക്കാൻ കഴിയില്ല :)
“മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ യാത്രചൊല്ലിയെങ്കിലും......
മൃദുലമാമൊരു തേങ്ങലില്‍ ആ സന്ധ്യമെല്ലെയലിഞ്ഞു പോയ്....സന്ധ്യമെല്ലെ അലിഞ്ഞുപോയി..!!
ഈ വരികള്‍ക്ക് കൊട് കൈ മോനേ!!!
വിവരണവും ക്യാമറാ ഇല്ലാതെ അതുണ്ടാക്കി പോട്ടം സംഘടിപ്പിക്കലും കലക്കി കുട്ടാ... അഭിനന്ദനങ്ങളും ആശംസകളും വാരിക്കോരി തരുന്നു.
@ശുപ്പൻ:- ഇതു വായിച്ചപ്പോൾ ദുഃഖം മാറിയല്ലൊ..അല്ലെ?സന്തോഷം:))
@വെള്ളരിപ്രാവ്:-പുട്ടും ചിക്കൻ കറിയും അതാ ഇപ്പം നമ്മടെ സ്റ്റൈൽ...(കണ്ണൂരൂന്ന് വന്നേപ്പിന്ന്):)) അഭിപ്രായത്തിനു നന്ദി..!
@നമൂസ്സ്:- സത്യത്തിൽ നമൂസ്സിനെ മിസ്സ് ചെയ്തതിൻ ഞാൻ വളരെ വേദനിക്കുന്നു,നമൂസ്സിനെക്കുറിച്ച് എനിക്ക് നേരത്തെ അറിയാമായിരുന്നിട്ടും നേരിൽ കണ്ടപ്പോൾ...എല്ലാം മറന്നു..ങാ...മാടായിപ്പാറയിലെ ഹാങ്ങോവറിലായിരുന്നു..!!ഷെമി..നമ്മക്ക് ഇനിയും കണ്ടുമുട്ടാം..!
@yemceepee:- പ്രീതേച്ചി.. അതു കുട്ടിക്കുറയൊന്നുമല്ലായിരുന്നു ,അളിയൻ ദുബായിൽനിന്നും കൊടുത്തയച്ച യാഡ്ലി യായിരുന്നു ജാഡയായിപോകുമെന്നു കരുതി നമ്മടെ സ്റ്റാറ്റസ്സിനുപറ്റിയ ഒരു പേരങ്ങു പറഞ്ഞന്നേയുള്ളു...:)))
@ഹരിപ്രിയ:- കലക്കിക്കലക്കി...ഞാൻ കലങ്ങിപ്പോയി...:)
@മുരളിക...:-ശൊ...മുരളി നീവരാഞ്ഞതു വലിയനഷ്ടമായിപ്പോയി...വന്നരുന്നേൽ അടുപ്പിലൂതാമായിരുന്നു..!!
@Reji Puthenpurackal:-ങാ...വരാത്തവർ വായിച്ചു കൊതിവിഴുങ്ങട്ട്...!!!:))
@കുമാരൻ:- നണ്ട്രി വീണ്ടും വരിക:)))
@Manoraj:- എന്റെ പൊന്നു മനോരാജെ ഒരുകമന്റൊക്കെകിട്ടുകാന്നു വെച്ചാ വലിയ ആനക്കാര്യമായിരിക്കുന്ന കാലത്താ കമന്റ് മുക്കുന്നത്..ഒന്നു പോന്നുണ്ടൊ..!:) മീറ്റിനു പ്രതീക്ഷിച്ചു ..വന്നില്ല അല്ലെ.? അങ്ങനെ വരണം..!പോയ ബുദ്ധി ആനപിടിച്ചാൽ കിട്ടുമോ? വിശേഷം പ്രത്യേകിച്ചൊന്നുമില്ല...ഇതൊക്കെത്തന്നെ വിശേഷം...!!
@നിശാസുരഭി :-തെറ്റ് ചൂണ്ടിക്കാണീച്ചതിനു നന്ദി,അതെ ഒരു കല്ല്യാണത്തലെന്നത്തെ അനുഭമായിരുന്നു മാടായിപ്പാറയിൽ..!!
@ mini//മിനി:- മിനി ടീച്ചറെ അടുത്തമീറ്റ് മാടായിപ്പാറയിൽ നറ്റത്തുന്നതിനു വിരോദമില്ല പക്ഷേ..പന്തലിടണ്ടി വരുമല്ലൊ..! വിവരം മേൽപ്പത്തൂർക്ക് ടെലഗ്രാം അടിക്കണം..!
@ Captain Haddock :- സാരമില്ല ക്യാപ്റ്റൻ ...നമുക്ക് ഉടന്തന്നെ മറ്റൊരു ബ്ലോഗതീരത്തുവെച്ചു കാണാം:)))
@Sandeep.A.K:-ങഹാ....കണക്കായിപ്പോയി..!
@ kochumol(കുങ്കുമം):- വായിച്ചു വെള്ളമിറക്കട്ട്..:))നന്ദി വീണ്ടും വരിക..!
@moideen angadimugar :-അറിഞ്ഞിടത്തോളം മീറ്റ് ഒരു വിജയമാണെന്നു പറയാനൊക്കില്ല....അതെന്താ അങ്ങനെ പറഞ്ഞത് ഈ വിജയം എന്നതുകൊണ്ട് ഉദ്ധേശിക്കുന്നതെന്താണ്? വളരെ ചുരുങ്ങിയ സമയംകൊണ്ടും,സാഹചര്യങ്ങളിലൂടെയുമായിരുന്നു കണ്ണൂർ മീറ്റ് അതിന്റെ പരിമിതികളിൽനിന്നുകൊണ്ടുള്ള ഈ മീറ്റിന്റെ പോരാഴികകൾ അറിഞ്ഞ് എല്ലാവരും സഹകരിച്ചതുതന്നെയാണ് ഈ മീറ്റിന്റെ വിജയം അത്രക്ക് സഹകരണമാണ് വന്നവരിൽനിന്നും ഉണ്ടായത് ആ സഹകരണം സൌഹൃദത്തിന്റെ ആഴം ഒന്നുകൂടി കൂട്ടിയിട്ടെള്ളു...:)) വിജയമായിരുന്നു ഒരു മഹാവിജയം..!
@ഇസ്മായില്‍ കുറുമ്പടി (തണല്‍):- വായനക്ക് നന്ദി...നീണ്ടു വരിക:))
@ആത്മജ :- അങ്ങു ഷെമിര്..! പറ്റിപ്പോയി..:)))
@പള്ളിക്കരയില്‍:- വന്നതിനും വായിച്ചതിനും നന്ദി..വീണ്ടും വരിക..:))
@ ലീല എം ചന്ദ്രന്‍.:- മീറ്റിൽ വെച്ചു കണ്ടിരുന്നു പക്ഷെ അന്നേരം കത്തിയില്ല..പിന്നിടാണ് ഓർമ്മവന്നത്..:(((
@വാല്യക്കാരന്‍..:- വാല്യക്കാരാ ഡാ കൊച്ചനെ നിന്നെയാ കുമാരൻ പൊക്കിയെടുത്ത് ഡാൻസ്സ് കളിക്കുന്ന സീൻ നീകണ്ടില്ലേ?
@ബഷീര്‍ പി.ബി.വെള്ളറക്കാട് :- മുരളി അവനായിരുന്നു താരം..! ഇതൊക്കെ അവന്റെ ലീലാവിലാസങ്ങളിൽ ചിലതുമാത്രം..! വന്നതിനും വായിച്ചതിനും നന്ദി..!
@ sherriff kottarakara:- ഷെറിഫിക്കാ...പോട്ടം പിടിക്കുന്ന എഞ്ചിനില്ലാതെ എങ്ങനെ ബ്ലോഗ് മീറ്റിനു പോകാമെന്നും,എങ്ങനെ പോട്ടം പിടിക്കമെന്നും കണ്ടു പഠിച്ചോ...അതാണ് ഞമ്മള് മേൽപ്പത്തൂക്കാർ..!ദക്ഷിണ അടുത്ത മീറ്റിൽ തന്നേക്കണം..!:)))
നല്ല വിവരണം. ഇഷ്ടപ്പെട്ടു.
കിടിലന്‍ ...ബ്ലോഗാന്‍ അറിയുമായിരുന്നെകില്‍ ....മീറ്റില്‍ പന്കെടുക്കാമായിരുന്നു ....
തകര്‍പ്പന്‍ വിവരണം...കുമാരന്റെ മണ്ടയില്‍ തന്നെ തേങ്ങ അടിച്ചല്ലേ...മി.പോഞ്ഞിക്കരമാരുടെ സാമ്പാറിളക്ക് രസമായിട്ടുണ്ട്
കണ്ണൂര്‍- പഴയങ്ങാടിയില്‍ നിന്നും വിട്ട വണ്ടി..റാന്നി -പഴവങ്ങാടി ഗവര്‍മെന്റ് ആശുപത്രിയിലാ പോയിനിന്നത്...അതികൊണ്ട് ഈ പോസ്റ്റ് വൈകി.... ?????//
wht happend
ഇതിലൊക്കെയൊന്നു പങ്കെടുക്കാനുള്ള ഭാഗ്യമില്ലാതായിപ്പോയല്ലോ, നിരാശയുണ്ട്. വശീകരണമായ വിവരണം വായിച്ചും ചിത്രങ്ങൾ കണ്ടും, അടുത്ത മീറ്റിൽ തീർച്ചയായും പങ്കെടുക്കണമെന്ന തീരുമാനത്തിലെത്തി. എല്ലാവരുമായും ഒത്തുകൂടാനുള്ള അവസരമുണ്ടാകട്ടെ....
മേല്പ്പത്തൂരാനേ ഉമ്മ ഉമ്മ . . .
ഫോട്ടോസ് എല്ലാം കിടിലന്‍സ് ....
കമന്റ്സ് കിടോ കിടിലന്‍സ് ....
ഞാന്‍ ഇടണം എന്ന് കരുതിയ തലക്കെട്ടാണ് ഇത്...
അല്പം വൈകിയെങ്കിലും മേല്പ്പതൂരാന്‍ ഈ തലക്കെട്ട് ഇട്ടല്ലോ. സന്തോഷം.
സത്യത്തില്‍ ആ റോഡായിരുന്നു മീറ്റിലെ താരം.
page rank tool seo submit backlink service backlinks service
ഈ സൈബര്‍ മീറ്റിന്റെ സംഘാടകര്‍ക്കും ,വിലപ്പെട്ട സമയം പ്രശ്നമാക്കാതെ പരസ്പരം പരിചയപ്പെടുവാന്‍ ഈ അവസരം ഉപയോഗപ്പെടുത്തിയ എല്ലാ സ്നേഹിതര്‍ക്കും വീണ്ടും നന്ദി പറഞ്ഞു കൊണ്ട് ഇനിയും ഇത്തരം കൂട്ടായ്മകള്‍ ഉണ്ടാവട്ടെ എന്ന് ആശംസിച്ചു കൊണ്ട് നിര്ത്തുന്നു ഈ മധുര സ്മരണകള്‍ ...:)
കണ്ണൂര്‍ മീറ്റിന്റെ മധുര സ്മരണകള്‍
kalakki.......................
കണ്ണൂര്‍ സൈബര്‍ മീറ്റിനെ പറ്റി ഞാനും ഒരു ബ്ലോഗ് എഴുതുന്നുണ്ട്. പക്ഷെ വളരെ വൈകിയെ പോസ്റ്റ് ചെയ്യുന്നുള്ളൂ എന്ന വാശിയിലാണ്. കാരണം എഴുതാനുള്ള സമയക്കുറവും നാല് ദിവസ്സത്തെ യാത്രാ വിവരണവുമാണ് അത്. അത് കൊണ്ടാണ്. അത് പോസ്റ്റ് ചെയ്യുമ്പോഴേക്കും എല്ലാവരും കണ്ണൂര്‍ സൈബര്‍ മീറ്റിനെ കുറിച്ച് മറന്നു കാണും എന്ന് വിചാരിക്കുന്നു...
ഞാനും എഴുതി ഒരു കണ്ണൂര്‍ സൈബര്‍ മീറ്റ് ബ്ലോഗ് . എല്ലാവരും വായിക്കാന്‍ എങ്കിലും താല്പര്യം കാണിക്കണം....
എന്റെ കണ്ണൂര്‍ യാത്ര വിവരണം...
Ugran vivaranam.
Kollam........
Post a Comment