Friday, April 03, 2020

കൊറോണ കാലത്തെ ഒരു സംഘി ചതി

കൊറോണ പടർന്നു പിടിക്കാൻ തുടങ്ങിയ ആദ്യനാളുകളിൽ ...കൊറോണക്കെതിരെ പടപൊരുതാൻ കച്ചയും മുറുക്കിയിറങ്ങിയ  കേരളത്തിന്റെ ധീരവനിത ,കേരളത്തിന്റെ കടത്തനാട്ടുമാക്കം എന്നറിയപ്പെടുന്ന, ലോകാരാധ്യയായ  നമ്മുടെ ടീച്ചറമ്മയെ പടക്കളത്തിൽ ചുരികയെറിഞ്ഞു വീഴ്തിയ സംഘികളുടെ ചതിയുടെ കഥയാണിത്‌.  



കൊറോണയെ പിടിച്ചുകെട്ടാൻ ഊണും ,ഉറക്കവും ഉപേക്ഷിച്ച്‌ കക്കൂസിൽ പോലും പോകാതെ കണ്ണിൽ എണ്ണയും ഒഴിച്ച്കാത്തിരുന്ന വാർത്ത കാട്ടു തീപോലെ ലോകരാജ്യങ്ങളാകെ പടർന്നു പിടിച്ചു , ലോക നേതാക്കന്മാർ ഞെട്ടിത്തരിച്ചു,  എന്തിനേറേ.... കൊറോണാ വൈറസ്‌ കണ്ടു പിടിച്ച ബുഹാനിലെ വൈറോളജി ഇൻസ്റ്റിറ്റിയൂട്ടിലെ ശാസ്ത്രഞ്ജർ പോലും ഞെട്ടിത്തരിച്ചു നിന്ന സമയം, ലോകശക്തികൾ  തങ്ങൾ ഉണ്ടാക്കിയ കൊറോണ വൈറസ്സിനെ കണ്ട്‌ . കണ്ടംവഴി ഓടിക്കൊണ്ടിരിക്കുമ്പോൾ  കേരളത്തിന്റെ സ്വന്തം കടത്തനാട്ട്‌ മാക്കം ഒറ്റക്കു കൊറോണയെ വകവരുത്തുമോ എന്ന്  ചൈനീസ്‌ ഭരണകൂടം ആശങ്കയിൽ നിന്ന സമയം .  


ലോകം ഇതു പോലൊരു ഭരണാധികാരിയെ നമക്ക്‌ കിട്ടിയില്ലല്ലോ എന്ന് താടിക്ക്‌ കൈയ്യുംകൊടുത്ത്‌ ആലോചിച്ച്‌ വ്യാകുലപ്പെടുന്ന ആ നേരത്ത്‌ , ലോകരാജ്യങ്ങൾ ടീച്ചറമ്മയെ അവരുടെ നാട്ടിലെ പ്രസിഡന്റും,പ്രധാനമന്ത്രിയും ആക്കുന്നതിനേക്കുറിച്ച്‌ കൂലംകഷായമായി ആലോചനയിലായിരുന്നു. 

ചൈന അവരുടെ ദേശാപമാനി പത്രത്തിന്റെ ഫ്രണ്ട്‌ പേജിൽ കമ്മൂണിസ്റ്റ്‌ കേരളത്തിന്റെ ധീര വനിതയെക്കുറിച്ച്‌ വാർത്ത കൊടുത്തതും ലോകം കൗതുകത്തോടെയാണ്‌ നോക്കിക്കണ്ടത്‌. ടീച്ചറമ്മയുടെ പ്രശസ്ഥി ലോകം മുഴുവൻ വ്യാപിക്കുന്നത്‌ കണ്ട  ചാണക സംഘികൾക്ക്‌  അസൂയ മൂത്തു  അവരും ടീച്ചറമ്മയെ വാഴ്ത്തി പോസ്റ്റിട്ടു തുടങ്ങി  , അവർ സൈബർ സഖാക്കളേക്കാൾ  ഒരു പടി മുമ്പിലെത്തി .

ഇന്ന് ചാണക സംഘികളായി നടക്കുന്ന പല സംഘികളും ,പണ്ട്‌ സഖാക്കന്മാരായിരുന്നു എന്ന യാഥാർത്ഥ്യം നമ്മൾ മറക്കരുത്‌,  

ഇത്‌ സംഘികളുടെ തന്ത്രങ്ങൾ വിജയിക്കാൻ ഒരു കാരണമാക്കി. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ അടവുനയങ്ങൾ  കാണാപാടം പഠിച്ച മുൻ കമ്മ്യൂണിസ്റ്റ്‌ കാരനായ ഏതോ ഒരു ചാണക സംഘി ടീച്ചറമ്മയെ  കേരളത്തിന്റെ " ഭാവി മുഖ്യമന്ത്രി " എന്നു വിശേഷിപ്പിച്ചു.

 ഇത്‌ ഒരുതരം സംഘപരിവാർ ഫാസിസ്റ്റ്‌ രീതിയാണെന്നും, ഇത്‌ പണ്ട്‌ ഹിറ്റ്‌ലർ  ജർമ്മനിയിൽ വിജയകരമായി ആവിഷ്കരിച്ച്‌  നടപ്പാക്കിയ ഒരു ഫസിസിസ്റ്റ്‌ രിതിയായിരുന്നു എന്നും 
മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ട
പാർട്ടിയിലെ, ഗ്രാസ്‌ റൂട്ട്‌ അന്തങ്ങൾ സംഘികളുടെ ഈ സൂത്രം വ്യാപകമായി പ്രചരിപ്പിക്കുകയും . ഇത്‌ "മുണ്ടുടുത്ത മുസോളിനിക്കും  "അദ്ദേഹത്തിന്റെ കിങ്കരന്മാർക്കും ഇഷ്ടപ്പെടാതെ വരുകയും . ലോക നേതാവായി വാഴിക്ക പെടേണ്ടിയിരുന്ന ടീച്ചറമ്മയുടെ സ്വപ്നങ്ങൾ ഭ്രൂണത്തിൽ തന്നെ രക്തസാക്ഷിത്വം വരിക്കുകയും ചെയ്തു. ഈ രക്ത സാക്ഷിത്വത്തിന്റെ പാപഭാരം ഏതു പമ്പയിൽ മുങ്ങികുളിച്ചാലും സംഘികൾക്ക്‌ തീർക്കാനാകില്ല.

0 comments:

Twitter Delicious Facebook Digg Stumbleupon Favorites More