മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും ഇവിടെ മുപ്പത്‌ലക്ഷം ജീവന്‍ പോയാലും യാതൊരു കുഴപ്പവുമില്ലാത്ത ചില മറ്റവന്മാരുണ്ട്,ഓണ്‍ലൈനിന്റെ മറവിലിരുന്നുകൊണ്ട് മഞ്ഞകൊണവതിയാരം വിളമ്പുന്ന ഇത്തരം ചെറ്റകളാണ് കേരളത്തിന്റെ ശാപം,ഇവന്മാരെയൊക്കെകാണുമ്പോള്‍ സഹതാപം തോന്നുന്നു.കറുത്തവാവിന് ആളുമാറിജനിച്ച
ജന്മങ്ങള്‍.ഇവന്മാര്‍ക്കൊക്കെ ഒരു വിചാരമുണ്ട് എന്തെങ്കിലും അപശബ്ദ്ങ്ങള്‍ പുറപ്പെടുവിച്ചാല്‍ സമൂഹത്തില്‍ വേറിട്ട ശബ്ദമാകുമെന്ന്.ഇവര്‍ സ്വയം ബുജികളായി ചിത്രീകരിക്കും,മുടന്തന്‍ ന്യായീകരണങ്ങള്‍ നിരത്തി കൈയ്യടി നേടുകയാണ് ലക്ഷ്യം,ഇത്തരം ഞരമ്പുകള്‍ക്ക് ഇതേ അസുഖമുള്ള മറ്റുഞരമ്പുകള്‍ കമന്റാനും കാണും.
കേരളത്തില്‍ ഭരിക്കുന്നത് ദേശീയപാര്‍ട്ടികളായിപ്പോയി.തമിഴ്‌നാട്ടിലെപ്പോലെ പ്രാദേശികപാര്‍ട്ടികളും,വൈക്കോയെപ്പോലെ ഒരു തീവ്രവാദിയും കേരളത്തിനില്ലാതെ പോയി,കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിക്കഴിഞ്ഞതിനു ശേഷമാണ് കാര്യത്തിന്റെ ഗൌരവംപോലുംചിലനേതാക്കള്‍ മനസ്സിലാക്കിയത്, മുല്ലപ്പെരിയാര്‍ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് പിന്നെ പുറത്തിറങ്ങണമെങ്കില്‍ ജഡിയൂരി തലയിലിടേണ്ടി വരുമെന്ന തിരിച്ചറിവ് അവര്‍ക്കു വന്നുതുടങ്ങി. ഒരുകാര്യം ഉറപ്പായി ഇനിയാരെല്ലാം സമ്മതിച്ചലും ഇല്ലെങ്കിലും ജനങ്ങള്‍ നോക്കിക്കൊള്ളും. രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരെല്ലാം ഇന്‍ഡ്യന്‍ ഭരണ നേതൃത്വത്തിനു ചുക്കാന്‍പിടിക്കുന്ന തമിഴക രാഷ്ടീയത്തിന്റെ ഘടകകക്ഷികളാണ്,അവരെ നിയന്ത്രിക്കുന്നത് ഡെല്‍ഹിയിലെ തമ്പുരാക്കന്മാരാണ്.
മനുഷ്യാവകാശ കമ്മിഷന്‍ എന്നൊരു വിഭാഗം ഉണ്ട്.ശമ്പളം കൊടുക്കുന്നത് കേന്ദ്രമായതിനാല്‍ ,വെടിവെപ്പിനേയും ന്യായികരിക്കും.മുപ്പത്ത് ലക്ഷം ചത്താലും ന്യായികരിക്കും.നാട്ടിലെ സാദാരണക്കാരായ പാവങ്ങളെ കൊന്നൊടുക്കിയ തീവ്രവാദികളെ മാനുഷീകപരിഗണന നല്‍കി വിട്ടയക്കും.ചത്തുകഴിഞ്ഞ് ഒരു ഒരുകമ്മിഷനെ നിയോഗിക്കും,കമ്മിഷന്‍ അഞ്ചാറു വര്‍ഷം അതും കൊണ്ട് നടക്കും സര്‍ക്കാര്‍ചിലവില്‍ തിന്നാനും കുടിക്കാനും കിട്ടുന്നതല്ലെ. കേന്ദ്രത്തിനൊന്നും ഈ മൂന്നലു ജില്ലയിലെ പത്തുമുപ്പത് ലക്ഷം ജനങ്ങളേക്കൊണ്ട് ഒരുപ്രയോജനവും ഇല്ല വോട്ടര്‍പ്പട്ടികയില്‍ നിന്നും ഇത്രയുമെണ്ണത്തിന്റെ പേരു പോയതുകൊണ്ട് കേന്ദ്രത്തില്‍ ഭരണമൊന്നും നഷ്ടപ്പെടില്ല ,അങ്ങനെയാണൊ തമിഴ്‌നാടിന്റെ കാര്യം ,അവിടെ ഒരാള്‍ വിചാരിച്ചാല്‍ കേന്ദ്രത്തില്‍ കസേരമറിയും.
ദുരന്തം ഒഴിവാക്കുന്നതിനേപറ്റി ചിന്തിക്കുന്നതിനു പകരം ദുരന്തം സംഭവിച്ചുകഴിഞ്ഞാല്‍ ചെയ്യേണ്ട നടപടികളേക്കുറിച്ചാണ് ഇവറ്റകള്‍ക്ക് ചിന്ത,മുപ്പതുലക്ഷം പേരെ രണ്ടു ദിവസത്തിനകം മറവുചെയ്യാനുള്ള കപ്പാസിറ്റി കേരളസര്‍ക്കാരിനില്ല.മുന്‍സിപ്പാലിറ്റിയിലെ കുപ്പമാറ്റാന്‍ കഴിവില്ലാത്ത സര്‍ക്കാരാണെന്ന കാര്യം ഓര്‍മ്മവേണം.പര്‍ച്ചവ്യാധികള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് പകരാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി എടുക്കണം, അവരിലാര്‍ക്കെങ്കിലും വ്യാധിവന്നു ചത്താല്‍ കേന്ദ്രത്തിലെ ഭരണം അതോടെ അവസാനിക്കും.
Thursday, December 01, 2011
മുല്ലപ്പെരിയാറും മലയാളിയും ചില മഞ്ഞകൊണവതിയാരവും
Thursday, December 01, 2011
മേല്പ്പത്തൂരാന്
0 comments:
Post a Comment