Sunday, December 11, 2011

ശുദ്ധപോക്രിത്തരം....

തമിഴ്‌ നാടിന്റെ അതിര്‍ത്തിയില്‍ തമിഴ്‌കര്‍ഷകരെന്ന പേരില്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ ഗുണ്ടകള്‍ ആക്രമം അഴിച്ചു വിടുന്നു, ജയലളിത മുഖ്യധാര പത്രമാധ്യമങ്ങളിലൂടെ കഥകള്‍ മെനയുന്നു.ഇവിടെ രാഷ്ടീയക്കാര്‍ കത്തെഴുതിക്കലിക്കുന്നു,കേന്ദ്ര ഗവണ്മെന്റ് നിസംഗതപുലര്‍ത്തുന്നു.ഉറക്കം തൂങ്ങികളായ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ഫേസ്സ്‌ബുക്കിലും ,ബ്ലോഗിലും കുറേ അലവലാതികള്‍ പോസ്റ്റെഴുതുന്നു ഈ ദരിദ്രവാസികള്‍ക്കൊന്നും വേറെ പണിയില്ലെ? ആര്‍ക്കുവേണ്ടിയാണ് ഈ പോസ്റ്റുകളും മറ്റും പടച്ചു വിടുന്നത്.മുപ്പത്തിയഞ്ചു ലക്ഷം ജീവന്‍ വെള്ളത്തില്‍ ഒലിച്ചു പോകാതിരിക്കാന്‍ അഹോരാത്രം പോസ്റ്റെഴുതിക്കൂട്ടുന്ന ബ്ലോഗര്‍മ്മാര്‍ക്ക് വിശ്വാസമുണ്ടോ ഈ കേരളത്തിലെ ജനതയെ രക്ഷിക്കാനാകുമെന്ന്?

എനിക്ക് തീരെ പ്രതീക്ഷയില്ല ,ഇവിടെ ജനകീയ സമരങ്ങളെ മൂഞ്ചിപ്പിക്കാനായി കുറേ ഷണ്ഡപാണികള്‍ അവതരിച്ചിട്ടുണ്ട്,ഫേസ്സ്ബുക്കിലും അവന്മാരായിരുന്നു ഒരു സൈഡില്‍ പാര.ജനകീയ മുന്നേറ്റങ്ങളെ വെറും തമാശായികണ്ട ഇത്തരം -----മോന്മാരെയെല്ലാം എന്തുചെയ്യണമെന്നാണ് അറിയാന്‍ മേലാത്തത്. മുല്ലപ്പെരിയാര്‍ ക്യാമ്പെയിനുകള്‍ സംഘടിപ്പിച്ചിരിക്കുന്ന ഫേസ്സ് ബുക്കില്‍ ഉള്ള പകുതിലതിധികം മലയാളികളും ഇതൊന്നും ഞങ്ങള്‍ക്ക് ബാധകമല്ല ഇതെല്ലം വന്നാലും .പത്തനംതിട്ട,കോട്ടയം,ഇടുക്കി,എറണാകുളം,ആലപ്പുഴ ജില്ലകള്‍കള്‍ക്കു മാത്രം ബാധകമാകുന്ന വിഷയമായതിനാല്‍ അവിടുന്നുള്ള ഫേസ്സ് ബുക്കര്‍മാര്‍ പ്രതികരിക്കുവോ ചകുവോ എന്തു വേണേല്‍ ചെയ്യട്ട് എന്ന മട്ടിലാണ്.
ആദ്യം നന്നാവേണ്ടത് ഇവിടുത്തെ ജനങ്ങളാണ് പല പരനാറികളുടേയും പലചെറ്റത്തരങ്ങള്‍ കാണുമ്പോഴും ഓര്‍ത്തുപോകാറുണ്ട് ഈ ഡാമൊന്നു പൊട്ടി ഇവന്മാരൊന്നു ചത്തിരുന്നെങ്കിലെന്ന്....
താഴെകൊടുത്തിരിക്കുന്ന സ്ക്രീന്‍ഷോട്ട് ഫേസ്സ് ബുക്കില്‍ നിന്നുള്ളതാണ് അത് ബൂലോകത്തിലെ പാച്ചു എന്നബ്ലോഗര്‍ എടുത്ത പൊട്ടിപ്പൊളിഞ്ഞ മുല്ലപ്പെരിയാറിന്റെ ചിത്രങ്ങളടങ്ങുന്ന ഒരുപോസറ്റാണ് അത് പോസ്റ്റ് ചെയ്ത് 17 മണിക്കൂര്‍ കഴിഞ്ഞിട്ടും രണ്ടു ഷെയറുകള്‍ മാത്രമേ നടന്നിട്ടുള്ളു അതും ലേഖകന്‍ തന്നെ ചെയ്തതുമാണ്.കാര്യം ഇതൊന്നും ഈ ലോകത്തിനെ അറിയിക്കാനുള്ളതല്ലല്ലൊ.

ഇനി താഴെക്കൊടുത്തിരുക്കുന്ന ചിത്രവും ഫേസ്സ് ബുക്കില്‍ നിന്നും എടുത്തതാണ് ,ഈ ലോകം അറിയേണ്ട ഒരു തത്വം വളരെ ലാഘവമായി പറഞ്ഞിരിക്കയാണ്.തേങ്ങാപൊതിക്കാന്‍ പാരതന്നെ വേണം അല്ലാതെ സൂചികൊണ്ട് പറ്റില്ലല്ലോയെന്ന്,കാവ്യാ മാധവനെ അപകീര്‍ത്തിപ്പെടുത്തുന്ന ഈ പോസ്റ്റ് വെറും 8 മണിക്കൂര്‍കൊണ്ട് ഷെയര്‍ചെയ്തത് 20 പേരാണ്. ശുദ്ധ തന്തയില്ലാഴികയെ പ്രോത്സാഹിപ്പിക്കാന്‍ മലയാളികാണിക്കുന്ന ഉത്സാഹം..!! ഇത്തരം ഞരമ്പുരോഗത്തിന് മലയാളിയെ ചികിത്സിക്കേണ്ടിയ സമയം അതിക്രമിച്ചിരിക്കുന്നു,

ഇത്തരം പോക്രിത്തരങ്ങള്‍ കണ്ടുരസിക്കുമ്പോള്‍ താനെ സ്‌ഖലനമുണ്ടാവുന്നെങ്കില്‍ എത്രയും പെട്ടന്ന് ആശുപത്രിയില്‍ പോകേണ്ടതാണ്.ഇല്ലെങ്കില്‍ നിന്റെയൊക്കെ പെണ്ണുമ്പിള്ളമാര്‍, നീയൊക്കെ ഉറങ്ങിക്കിടക്കുമ്പോള്‍ ,അയല്പക്കക്കാരനെ കൂടെ വിളിച്ചു കിടത്തും...ജാഗ്രതൈ..

Friday, December 09, 2011

നിരോധിട്ട ഡെമോക്രസ്സി..


കേന്ദ്രമന്ത്രി കപില്‍ സിബിലിനും കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിനും സോഷ്യല്‍ നെറ്റുവര്‍ക്കുകളെ ഭയമെടുത്തുതുടങ്ങിയിരിക്കുന്നു. വരുന്ന ഇലക്ഷണില്‍ കോണ്‍ഗ്രസിന്റെ ചാരിത്ര്യം സോഷ്യല്‍ നെറ്റ്വര്‍ക്ക് മീഡിക്കാര്‍ കളഞ്ഞു കുളിക്കാതിരിക്കാനുള്ള മുന്‍‌കരുതല്‍ നടപടിയായാണ് സെന്‍സറിം‌എന്ന നിരോധ് അണിയിക്കാന്‍ കപില്‍ സിബില്‍ നിര്‍ബന്ധിതനായത്.ആ ഭീരുത്വം മറച്ചുവെക്കാനായി മതനിന്ദാപരമായ പ്രകോപനങ്ങളെ പഴിചാരിക്കൊണ്ടാണ് ഈ മരമണ്ടന്‍ രംഗത്തു വന്നിട്ടുള്ളത്.

ഇവിടുത്തെ മുഖ്യധാരാപത്രങ്ങളിലെ ചളിപ്പുവാര്‍ത്തകള്‍ സെന്‍സര്‍ചെയ്യാന്‍ കഴിവില്ലാത്ത ഊച്ചാളി രാഷ്ടീയക്കാരന്മാര്‍ക്ക് പൊതുജനം പ്രതികരിക്കുമെന്നുകണ്ടപ്പോള്‍ ചൊറിച്ചില്‍ തുടങ്ങി,മുഖ്യധാരമധ്യമങ്ങളിലൂടെ നിങ്ങള്‍ പടച്ചു വിടുന്ന വാര്‍ത്തകള്‍ മത്രം വിശ്വസിച്ച് കഴിഞ്ഞുകൂടൂന്ന ഒരുപറ്റം നട്ടെല്ലില്ലാത്ത ജനതയെയാണാവശ്യമെന്ന് ഇത്തരം ചെറ്റത്തരങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയും,ഇവിടെ കബില്‍ സിബില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന അജണ്ഡയെന്താണ് ?അടിയന്തിരാവസ്ഥയുടേതല്ലെ?

ഒരു പൌരന്‍ എന്തു ചിന്തിക്കണം ,എന്തുചിന്തിക്കരുതെന്നു തീരുമാനിക്കുന്നത് രാജ്യംഭരിക്കുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്മാരും,അവരുടെ ഓഫീസ്സുമല്ല.സോണിയാഗന്ധിയും,മന്മോഹന്‍ സിംങ് ഇവരൊന്നും വിമര്‍ശിക്കപ്പെടാന്‍ പാടില്ലാത്ത ദൈവങ്ങളാണെന്നും അങ്ങനെ അവരെ വിമര്‍ശിക്കുന്നവരെ രാഷ്ട്രീയമായിനേരിടാമെന്നും കബിലിന്‍ തോന്നുന്നുണ്ടെങ്കില്‍ , അതു വെറുതെയാ..! അധികാരം കയ്യിലിരിക്കുന്ന അഹങ്കാരത്തില്‍ ഭരണഘടന പൌരനു നല്‍കിയിരിക്കുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ സെന്‍സര്‍ചെയ്യാനിറങ്ങിയിരിക്കുന്ന തനാരുവാ.? ഭരണഘടനക്കു മുമ്പില്‍ താനും ഒരു സാദാരണ പൌരനാണെന്ന കാര്യം കബില്‍ സിബില്‍ മനപ്പൂര്‍വ്വം മറക്കാന്‍ ശ്രമിക്കുകയാണൊ?

കോണ്‍ഗ്രസ്സിന്റെ ഏകാധിപത്യ ഭരണ സംവിധാനം ജനങ്ങളിലേക്ക് പതിയെ അടിച്ചേല്‍പ്പിച്ച് കോണ്‍ഗ്രസ്സ് വിധേയത്വം ജങ്ങളില്‍ വളര്‍ത്താനുള്ള കുത്സിത ശ്രമായിമാത്രമെ ഇതിനെകാണാന്‍ കഴിയുള്ളു, അതിന്റെ ആവശ്യം ഇപ്പോള്‍ കോണ്‍ഗ്രസ്സിനു സംജാതമായിരിക്കയാണ്. വരുന്ന പാര്‍ളമെന്റ് ഇലക്ഷനില്‍ കോണ്‍ഗ്രസ്സ് വിരുദ്ധ തരങ്കം സോഷ്യല്‍നെറ്റ്വര്‍ക്ക് മീഡിയയിലൂടെ ഉണ്ടാകുമെന്ന തിരിച്ചറിവാണ് കബില്‍ സിബിലിനെ ഇങ്ങനൊരു ചെറ്റത്തരം കാണിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍നെറ്റുവര്‍ക്കുകളില്‍ നിന്നും സ്‌ഖലിക്കുന്ന ബീജങ്ങള്‍ ഒരിക്കലും കോണ്‍ഗ്രസ്സിന്റെ ഗര്‍ഭപാത്രത്തിലെ അവിശുദ്ധ ജന്മങ്ങളാകാതിരിക്കാനാണ് ഈ നിരോധ് അണിയിക്കുന്നത്,സെന്‍സറിങല്ല അതുപോലെ എന്തോ ഒന്നെന്നാണ് കബില്‍ പറയുന്നത്.


Thursday, December 08, 2011

വീരുവിന് സ്നേഹപൂര്‍വ്വം........


ഇന്‍ഡോറില്‍ ഇന്നു നടന്ന ഏകദിനത്തില്‍ നീ ബാറ്റേന്തുമ്പോള്‍ ഞാന്‍ നിന്നെ കണ്ടിരുന്നു,കഴിഞ്ഞ ദിവസത്തെ തോല്‍വികാരണം വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു,പക്ഷേ.മനസ്സുകൊണ്ട് ആഗ്രഹിച്ചുപോയി വീരു നീയിന്നൊരു സെഞ്ച്വറിയെങ്കിലും അടിച്ചിരുന്നെങ്കിലെന്ന്. നിരാശപ്പെടുത്തിയില്ല 51ബോളില്‍ അര്‍ദ്ധസെഞ്ച്വറിതികച്ചപ്പോള്‍ ആശ്വസിച്ചു ,പത്തൊമുപ്പതോ പന്തുകൂടി നേരിട്ടാല്‍ വീരു വീണ്ടും ഒരു സെഞ്ച്വറി തികക്കുമെന്നുറപ്പിച്ചു.എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 18 ബോളുകള്‍ കൂടിനേരിട്ടപ്പോള്‍ സെഞ്ചറികടന്നു.“വീരു...! വീരുവിനേക്കൊണ്ടു മാത്രം കഴിയാവുന്ന ഒന്ന്.43.2 മത്തെ ഓവറില്‍ നീ 197 ഏഴാമത്തെ റണ്ണില്‍ സെയ്‌ത് അന്‍‌വറിനേയും താണ്ടി നില്‍ക്കുമ്പോള്‍ ഒന്നു പ്രതീക്ഷിച്ചു ഒരു സിക്സറിലൂടെ നീ 200 കടക്കുമെന്ന്,എന്നാല്‍ അല്പം നിരാശപരത്തിക്കൊണ്ട് ആന്ദ്രെ റൂസ്സലിനെ ബാക്ക്വേഡ് പോയന്റിലേക്ക് ഫോറടിച്ച് നീ ഡബിള്‍ സെഞ്ച്വറികടക്കുമ്പോള്‍ ഞങ്ങള്‍ അല്പനേരത്തേക്കെങ്കിലും മറന്നത് ഒരു വലിയ ദുഃഖമായിരുന്നു..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വഞ്ചിതരായി ദുഃഖിച്ചിരുന്ന ഞങ്ങള്‍ മനസ്സു തുറന്ന് സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. നമ്മുടെയെല്ലാമായ സച്ചുവിന്റെ റെക്കോഡ് തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വിക്കൃതിച്ചെക്കനെപ്പോലെ ക്രീസില്‍ നില്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മതരാന്‍ തോന്നിപ്പോയി.എന്തൊരു പ്രകടനാമായുരുന്നു പഹയാ ഇത്?!!,രണ്ടു വര്‍ഷം മുമ്പ് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ നേടിയ ഡബിള്‍ സെഞ്ച്വറി(200)യാണ് വിസ്മൃതിയിലായത്. സെയ്ത് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍ കാരന്‍ 1997-ല്‍ ചേപ്പാക്കം സ്റ്റേഡിയത്തി ഇന്‍ഡ്യക്കെതിരെ നേടിയ194 എന്ന സ്കോര്‍ പതിമൂന്ന് വര്‍ഷങ്ങളോളംഇന്‍ഡ്യന്‍ ആരാധകര്‍ മനസ്സിലെ ഉണങ്ങാത്ത മുറിവായി കൊണ്ടു നടക്കുമ്പോളാണ് സച്ചിന്‍200 റണ്‍സ്സ് എടുത്ത് ആ മുറിവുണക്കുന്നത്.

അമ്മച്ചി കറന്നു വെച്ചിരുന്ന എരുമപ്പാലു മുഴുവന്‍ കുടിച്ചു തീര്‍ത്ത് വീട്ടുകാരെ മുടിപ്പിക്കുമ്പോള്‍, അമ്മ നിന്നെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടാവും,തല്ലിയിട്ടുണ്ടാവും.സാരനില്ല ,അങ്ങനെ നിന്നെ തല്ലിയിട്ടുണ്ടെങ്കില്‍ ആ അമ്മ ഇപ്പോള്‍ പശ്ചാതപിക്കുന്നുണ്ടാവും,ആനന്ദക്കണ്ണീര്‍കൊണ്ടവര്‍ ഈ ദിനം ആഘോഷിക്കുന്നുണ്ടാവും.കുടിച്ച എരുമപ്പാലിന്റെ കരുത്തു മുഴുവന്‍ ബാറ്റിലേക്കാവാഹിച്ച് കരീബിയന്‍ കുതിരവേഗത്തിനെ തല്ലിയകറ്റുമ്പോള്‍ കരീബിയക്കാര്‍ പഴയ കാല ടീമിന്റെ നിഴല്‍‌പോലുമായിരുന്നില്ല.71 പന്തില്‍ 5 സിക്സറുകളുടെ അകമ്പടിയോടുകൂടി സെഞ്ച്വറിപൂര്‍ത്തിയാക്കിയ നീ 149 പന്തില്‍നിന്നും219 റണ്‍സ്സ് നേടി ചരിത്രത്തിന്റെ കൊടുമുടിയില്‍ ഉപവിഷ്ടനാകുന്നത് അത്ഭുതത്തോടെ നോക്കിനിന്നു,അതിന് 25 ബൌണ്ടറികളുടേയും,7 സിക്സറുകളുടേയും തോരണങ്ങളും ഉണ്ടായിരുന്നു.എത്ര മനോഹരമായ ഒരിന്നിംഗ്‌സ്.!! അപ്പോഴും മിച്ചമുണ്ടായിരുന്ന നാലോവര്‍ കൂടി നീ ക്രീസ്സില്‍ നിന്നിരുന്നെങ്കിലെന്ന് അത്യാഗ്രഹം തോന്നിപ്പോയി,250 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.നിന്നില്‍നിന്നും ഞങ്ങള്‍ അമിതമായി പ്രതീക്ഷിക്കയാണോ എന്നറിയില്ല. പക്ഷേ...ഇനിയും നിന്നില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,ഒരുപാടൊരുപാട് റെക്കോഡുകള്‍.....ഗ്യാലറികളെ ഇളക്കിമറിക്കുന്ന നിന്റെ ബാറ്റിംഗ് പ്രതിഭാസത്തിന് ഒരിക്കലും മങ്ങലേല്‍ക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...ആശംസകള്‍..നൂറുനൂറാശംസകള്‍..

Friday, December 02, 2011

കേരളത്തെ ഒറ്റിയ ഷണ്ഡന്മാര്‍


തമിഴ്‌നാട്ടില്‍ ഒരു പഴമൊഴിയുണ്ട്. “കാട്ടിക്കൊടുപ്പാന്‍ തമിഴന്‍,കൂട്ടിക്കൊടുപ്പാന്‍ മലയാളത്താന്‍”.ഈ പഴമൊഴി ഇന്ന് സത്യമായി ,കേരളരാഷ്ട്രീയത്തിലെ കൂട്ടിക്കൊടുപ്പുകാരായ മൂരാച്ചികള്‍ കേരളത്തിലെ മുപ്പത്‌
ലക്ഷം ജനങ്ങളെ കൂട്ടിക്കൊടുത്തു. ഈ ഡാഷ്‌ മോന്മാരെ ഇനി വിശ്വസിച്ചിട്ടു കാര്യമില്ല.ജനങ്ങള്‍ ചപ്പാത്തിലേക്ക് നീങ്ങുകകതന്നെ വേണം.ഉമ്മന്‍‌ ചാണ്ടിയുടെ ഊമ്പിയ ഭരണത്തില്‍ വെച്ചുതന്നെ കേരളത്തിന്റെ രാഷ്ട്രീയ ,അധികാര മൂരാച്ചികളെ നാടുകടത്തണം. ജനങ്ങളുടെ ആശങ്കകള്‍ നീക്കാന്‍ ഉടനെ എന്തെങ്കിലും ചെയ്യണമെന്ന് കേന്ദ്രത്തിലെ മൂരാച്ചികള്‍ പറഞ്ഞപ്പോള്‍ ഇത്രയും കരുതിയില്ല.ഇത്രപെട്ടന്ന് അണ്ണാക്കില്‍ പൊളിച്ചു വെക്കുമെന്ന്.
തമിഴ്‌നാടിനോട് കൂറുപുലത്തിനടന്ന ഒരു പരനാറിയെ കേരളത്തിലെ അഡ്വേക്കേറ്റ് ജനറലാക്കി,കേരളത്തെ മുഴുവന്‍ ചതിച്ച കോപ്പന്മാരെ ഇനി കേരളത്തിനു വേണോ വേണ്ടയോയെന്ന് തീരുമാനിക്കാന്‍ കേരളജന ഇനിയു അമാന്തിക്കരുത്‌.ചപ്പാത്തില്‍ വര്‍ഷങ്ങളായി സമരംചെയ്യുന്ന തദ്ദേശവാസികളുടെ സമരത്തില്‍ കേരളജനതമുഴുവന്‍ ഒറ്റക്കെട്ടായി നിന്ന് പിന്‍തുണ നല്‍കണം,നേതൃത്വം നല്‍കാന്‍ ഇവിടുത്തെ രാഷ്ട്രീയ നേതാക്കന്മാരെ പ്രതീക്ഷിക്കരുത്.കൂടെനിന്ന് കൂട്ടിക്കൊടുത്തുകളയും.എ.ജിയുടെ പ്രസ്താവന കേരള ഗവണ്മെന്റിയാണെന്ന് അറിഞ്ഞ സ്ഥിതിക്ക് ഒരു കാര്യം വ്യക്തമാവുകയാണ് ഇതുവരെ നടന്നതെല്ലാം കേരളജനതയെ വിഢികളാക്കാനുള്ള പ്രച്ഛന്ന വേഷമായിരുന്നു,തമിഴ്‌നാടിന്റെ കോഴപ്പണം വാങ്ങി കേരളജനതയെ ഊമ്പിക്കുകയായിരുന്നു.

കരുതിയിരുന്നോ,ചെറ്റകളെ നിന്നെയൊക്കെ ജനം തെരുവിലിട്ട് പേപ്പട്ടിയേതല്ലുന്നപോലെ തല്ലിക്കൊല്ലും.


Thursday, December 01, 2011

ജല സംഭരണികള്‍ ജലബോംബുകള്‍




മുല്ലപ്പെരിയാറും മലയാളിയും ചില മഞ്ഞകൊണവതിയാരവും


മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാലും ഇവിടെ മുപ്പത്‌ലക്ഷം ജീവന്‍ പോയാലും യാതൊരു കുഴപ്പവുമില്ലാത്ത ചില മറ്റവന്മാരുണ്ട്,ഓണ്‍ലൈനിന്റെ മറവിലിരുന്നുകൊണ്ട് മഞ്ഞകൊണവതിയാരം വിളമ്പുന്ന ഇത്തരം ചെറ്റകളാണ് കേരളത്തിന്റെ ശാപം,ഇവന്മാരെയൊക്കെകാണുമ്പോള്‍ സഹതാപം തോന്നുന്നു.കറുത്തവാവിന് ആളുമാറിജനിച്ച
ജന്മങ്ങള്‍.ഇവന്മാര്‍ക്കൊക്കെ ഒരു വിചാരമുണ്ട് എന്തെങ്കിലും അപശബ്ദ്ങ്ങള്‍ പുറപ്പെടുവിച്ചാല്‍ സമൂഹത്തില്‍ വേറിട്ട ശബ്ദമാകുമെന്ന്.ഇവര്‍ സ്വയം ബുജികളായി ചിത്രീകരിക്കും,മുടന്തന്‍ ന്യായീകരണങ്ങള്‍ നിരത്തി കൈയ്യടി നേടുകയാണ് ലക്ഷ്യം,ഇത്തരം ഞരമ്പുകള്‍ക്ക് ഇതേ അസുഖമുള്ള മറ്റുഞരമ്പുകള്‍ കമന്റാനും കാണും.

കേരളത്തില്‍ ഭരിക്കുന്നത് ദേശീയപാര്‍ട്ടികളായിപ്പോയി.തമിഴ്‌നാട്ടിലെപ്പോലെ പ്രാദേശികപാര്‍ട്ടികളും,വൈക്കോയെപ്പോലെ ഒരു തീവ്രവാദിയും കേരളത്തിനില്ലാതെ പോയി,കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായിക്കഴിഞ്ഞതിനു ശേഷമാണ് കാര്യത്തിന്റെ ഗൌരവംപോലുംചിലനേതാക്കള്‍ മനസ്സിലാക്കിയത്, മുല്ലപ്പെരിയാര്‍ഡാമിനെന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് പിന്നെ പുറത്തിറങ്ങണമെങ്കില്‍ ജഡിയൂരി തലയിലിടേണ്ടി വരുമെന്ന തിരിച്ചറിവ് അവര്‍ക്കു വന്നുതുടങ്ങി. ഒരുകാര്യം ഉറപ്പായി ഇനിയാരെല്ലാം സമ്മതിച്ചലും ഇല്ലെങ്കിലും ജനങ്ങള്‍ നോക്കിക്കൊള്ളും. രാഷ്‌ട്രീയ പാര്‍ട്ടികളില്‍നിന്നും ഒന്നും പ്രതീക്ഷിക്കുന്നില്ല. അവരെല്ലാം ഇന്‍ഡ്യന്‍ ഭരണ നേതൃത്വത്തിനു ചുക്കാന്‍പിടിക്കുന്ന തമിഴക രാഷ്ടീയത്തിന്റെ ഘടകകക്ഷികളാണ്,അവരെ നിയന്ത്രിക്കുന്നത് ഡെല്‍ഹിയിലെ തമ്പുരാക്കന്മാരാണ്.
മനുഷ്യാവകാശ കമ്മിഷന്‍ എന്നൊരു വിഭാഗം ഉണ്ട്.ശമ്പളം കൊടുക്കുന്നത് കേന്ദ്രമായതിനാല്‍ ,വെടിവെപ്പിനേയും ന്യായികരിക്കും.മുപ്പത്ത്‌ ലക്ഷം ചത്താലും ന്യായികരിക്കും.നാട്ടിലെ സാദാരണക്കാരായ പാവങ്ങളെ കൊന്നൊടുക്കിയ തീവ്രവാദികളെ മാനുഷീകപരിഗണന നല്‍കി വിട്ടയക്കും.ചത്തുകഴിഞ്ഞ് ഒരു ഒരുകമ്മിഷനെ നിയോഗിക്കും,കമ്മിഷന്‍ അഞ്ചാറു വര്‍ഷം അതും കൊണ്ട് നടക്കും സര്‍ക്കാര്‍ചിലവില്‍ തിന്നാനും കുടിക്കാനും കിട്ടുന്നതല്ലെ. കേന്ദ്രത്തിനൊന്നും ഈ മൂന്നലു ജില്ലയിലെ പത്തുമുപ്പത് ലക്ഷം ജനങ്ങളേക്കൊണ്ട് ഒരുപ്രയോജനവും ഇല്ല വോട്ടര്‍പ്പട്ടികയില്‍ നിന്നും ഇത്രയുമെണ്ണത്തിന്റെ പേരു പോയതുകൊണ്ട് കേന്ദ്രത്തില്‍ ഭരണമൊന്നും നഷ്ടപ്പെടില്ല ,അങ്ങനെയാണൊ തമിഴ്‌നാടിന്റെ കാര്യം ,അവിടെ ഒരാള്‍ വിചാരിച്ചാല്‍ കേന്ദ്രത്തില്‍ കസേരമറിയും.
ദുരന്തം ഒഴിവാക്കുന്നതിനേപറ്റി ചിന്തിക്കുന്നതിനു പകരം ദുരന്തം സംഭവിച്ചുകഴിഞ്ഞാല്‍ ചെയ്യേണ്ട നടപടികളേക്കുറിച്ചാണ് ഇവറ്റകള്‍ക്ക് ചിന്ത,മുപ്പതുലക്ഷം പേരെ രണ്ടു ദിവസത്തിനകം മറവുചെയ്യാനുള്ള കപ്പാസിറ്റി കേരളസര്‍ക്കാരിനില്ല.മുന്‍സിപ്പാലിറ്റിയിലെ കുപ്പമാറ്റാന്‍ കഴിവില്ലാത്ത സര്‍ക്കാരാണെന്ന കാര്യം ഓര്‍മ്മവേണം.പര്‍ച്ചവ്യാധികള്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലേക്ക് പകരാതിരിക്കാന്‍ മുന്‍‌കരുതല്‍ നടപടി എടുക്കണം, അവരിലാര്‍ക്കെങ്കിലും വ്യാധിവന്നു ചത്താല്‍ കേന്ദ്രത്തിലെ ഭരണം അതോടെ അവസാനിക്കും.

Sunday, November 27, 2011

കേരളരക്ഷക്കായി കൈകോര്‍ക്കു...!




നട്ടെല്ലുള്ള ഈ തലമുറയിലെ ഏവര്‍ക്കും ഇതില്‍ പങ്കാളികളാകാം. ദയവായി ഈ നമ്പറുകളില്‍ ബന്ടപ്പെടുക.
തിരുവനന്തപുരം: Saneeb - 9946105464, 9847618047, Arjun Thamby: 9995762995
ചെങ്ങന്നൂര്‍: Joshua: 9496460881,
കോട്ടയം: Joshua: 9496460881,
എറണാകുളം: Joshua: 9496460881,
കോതമംഗലം: Sujith: 9633885888,
കോഴിക്കോട്: I V Junais: 9745356209,
കാസര്‍ഗോഡ്: Maliq: 9895606160,
മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ 9496460881 എന്ന നമ്പരില്‍ വിളിക്കുക




മുല്ലപ്പെരിയാര്‍ പൊട്ടും... പത്ത് നാല്പത് ലക്ഷം മലയാളികള്‍ മരിക്കും. 24 മണിക്കൂറിനുളളില്‍ ശവങ്ങള്‍ കണ്ടെടുത്ത് മറവ് ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടും. അതിലും ഒടുങ്ങും കുറേ ലക്ഷങ്ങള്‍...മുല്ലപ്പെരിയാര്‍ പൊട്ടിയ ദേഷ്യം മലയാളി തമിഴന്റെ നേര്‍ക്ക് തീര്‍ക്കും. തമിഴന്‍ തിരിച്ചടിക്കും. ഫലം ഉഗ്രന്‍ വംശീയ കലാപം. അതിലും തീരും കുറേ ജീവനുകള്‍... മുല്ലപ്പെരിയാര്‍ ഇടുക്കി ഡാമുകള്‍ പൊട്ടിക്കഴിഞ്ഞാല്‍ തമിഴന് പിന്നെ വെളളം കിട്ടില്ല. അതോടെ തമിഴ് നാട്ടിലെ കൃഷികള്‍ കരിഞ്ഞുണങ്ങും... എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് ബാക്കിയുളള മലയാളികള്‍ക്ക് ഭക്ഷണമില്ല. അങ്ങനെയും തീരും കുറേ ആളുകള്‍. കേരളത്തില്‍ കറന്റില്ല... വെളളമില്ല... വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കില്ല... ഒടുക്കത്തെക്ഷാമം... ഇനിയും നിങ്ങള്‍ പറയൂ... ഇതിനെയെല്ലാം അതിജീവിച്ച് എത്രമലയാളികള്‍ ജീവിച്ചിരിക്കും. മുല്ലപ്പെരിയാര്‍ ഒഴുകിവരുന്ന വഴിയില്‍ മാത്രമല്ല അപകടം പതിയിരിക്കുന്നത്... ഇന്ന് നമ്മള്‍ ഉറക്കം നടിച്ചാല്‍ നാളെ നമ്മള്‍ എന്നന്നേയ്ക്കുമായി ഉറങ്ങേണ്ടിവരും..DENNY SUNNY@ facebook


Thursday, November 24, 2011

ഡാം999 തമിഴകത്തിന്റെ വികാരം.!


ഡാം999 നെതിരെ തമിഴകത്തിലെ മൂന്നാംകിട രാഷ്ടിയനേതൃത്വവും,സിനിമാരംഗവും,

എം കരുണാനിധി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരുംവരാഴികളെ കണ്ടറിഞ്ഞ് ഡാം 999 എന്നചിത്രത്തിന്റെ പ്രദർശനത്തിന് വിലക്ക് ഏർപ്പടുത്തണമെന്ന് ഡി.എം.കെ.നേതവും മുൻ തമിഴ് നാടു മുഖ്യമന്ത്രിയുമായ എം കരുണാനിധി ഒരു പ്രസ്താവനയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും,തമിഴ്നാടും പലവർഷങ്ങളായി നടന്നുവരുന്ന തർക്കം തീർക്കപ്പെടാതെ,സുപ്രീംകോടതിയിൽ വരെ കേസ്സ്നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഒരു ചിലർ കരുതിക്കൂട്ടി ഡാം999 എന്നൊരു ചിത്രം നിർമ്മിച്ച്.25-ആം തിയതി മുതൽ ഇൻഡ്യയിലും,വിദേശത്തും ഒരേ സമയത്തിൽ പ്രദർശിപ്പിക്കാനുള്ള ഏർപ്പാടുകൾ നടന്നു വരുന്നു.തമിഴ്നാട്ടിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുമെന്ന് പരസ്യംചെയ്യപ്പെട്ടിരിക്കുന്നു.ചിത്രത്തിന്റെ പേരുപോലും പ്രത്യേകലക്ഷ്യത്തോടു കൂടിയാണ് നൽകിയിരിക്കുന്നത്.നൂറ്റാണ്ടുകൾക്കുമുമ്പ് ഇംഗ്ലീഷുകാരാൽ കെട്ടപ്പെട്ട അണക്കെട്ട് പൊട്ടുന്നതുപോലെയും അതുമൂലം വൻപ്രളയം ഉണ്ടായി പല ആയിരക്കണക്കിന് ജനങ്ങൾ മരിക്കുന്നതുപോലെയും ചിത്രീകരിച്ചിരിക്കുന്നു

ഈ ചിത്രം പ്രദർശനത്തിനു വരാനിരിക്കുന്ന മലയാളചിത്രങ്ങൾക്കൊപ്പം പ്രദർശനത്തിനെത്തുമെന്നും വാർത്തയുണ്ട്. പാർളമെന്റിലും ഈ വിഷയം ഇന്നേദിവസം അവതരിപ്പിക്കപ്പെടും.എന്നാൽ തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധമായ എതിർപ്പും ഇതുവരെ രേഖപ്പെടുത്തികണ്ടില്ല,
ഈപടം വെളിയിൽ വരുകയാണെങ്കിൽ,രണ്ടു സ്റ്റേറ്റുകളിലും കഴിയുന്ന തമിഴർകൾക്കും,മലയാളി സഹോദരങ്ങൾക്കും ഒത്തൊരുമയോടും സഹവർത്തിത്വത്തോടെയും ജീവികുന്നനിലമാറി എങ്ങനെയെല്ലാമുള്ള അഭ്യന്തിര ക്രമസമാധാനപ്രശനങ്ങൾ ഉണ്ടാകുമെന്ന് ചിന്തിച്ചുനോക്കി ചിത്രത്തിന്റെ പ്രദർശനം കർശനമായി തടയേണ്ടിയതാവശ്യമായിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ,സിനിമാരംഗത്തുള്ളവരും യുക്തിപൂർവ്വമായി ചിന്തിച്ച് തക്കതായ ഒരു തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു.(എം.കരുണാനിധി 24-11-2011 വ്യാഴം-ദിനതന്തി പത്രം)
(വാർത്ത അതുപോലെ തന്നെ മലയാളവത്കരിച്ചിരിക്കുന്നു)


തീയറ്റര്‍ ഉടമകള്‍ സംഘം

ഡാം 999 എന്ന ചിത്രം തമിഴ്‌ ജനതയുടെ വികാരങ്ങള്‍ക്ക് എതിരായതിനാല്‍ ആചിത്രത്തെ തമിഴകത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലന്ന് തീയറ്റര്‍ ഉടമകള്‍ സംഘം തീരുമാനിച്ചു.
വിനയ്-വിമലാരാമന്‍ അഭിനയിച്ച ഡാം 999 കേരളാക്കാരനായ ഷോഹന്‍ റോയി സംവിധാനം ചെയ്തിരിക്കുന്നു.ഈ ചിത്രം തമിഴിലും നിര്‍മ്മിച്ച് 25ആം തിയതി പ്രദര്‍ശനത്തിനു എത്തുമെന്ന് പരസ്യംചെയ്യപ്പെട്ടിരിക്കുന്നു.ചിത്രത്തില്‍ മുല്ലപ്പെരിയാര്‍ ഉടയുന്നതുപോലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതുമൂലം.രാഷ്ട്രീയ,സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു.ഈ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് തമിഴകത്തിലെ രാഷ്ട്രീയനേതാക്കള്‍ ആവശ്യപ്പെടുന്നു.ഇതേത്തുടര്‍ന്ന് തമിഴ്‌നാട് തീയറ്റര്‍ ഉടമസ്ഥ സംഘം അടിയന്തിരമായി ഇന്നലെ യോഗം ചേര്‍ന്നു,തീയറ്റര്‍ ഉടമ സംഘത്തലവന്‍ അണ്ണാമലൈയുടെ അദ്ധ്യകഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പണ്ണീര്‍ശെല്‍‌വം സന്നിഹിതനായിരുന്നു.ഈയോഗത്തില്‍ ചര്‍ച്ചചെയ്തെടുത്ത തീരുമാനപ്രകാരം,”ഡാം 999 എന്നചിത്രം തമിഴ് ജനതയുടെ വികാരങ്ങള്‍ക്ക് എതിരായിരിക്കുന്നതിനാല്‍ ഈ ചിത്രത്തെ തമിഴകത്തിലെങ്ങും പ്രദര്‍ശിപ്പിക്കേണ്ടതില്ലന്ന് തീരുമാനിച്ചിരിക്കുന്നു.
തന്മൂലം തമിഴ് ജനതയുടെ വികാരത്തെ കേന്ദ്രസര്‍ക്കാരിനേയും,കേരളാ സര്‍ക്കാരിനേയും അറിയിച്ചുകൊള്ളുന്നു.

വൈക്കൊ(എം.ഡി.എം.കെ.ജനറല്‍ സെക്രട്ടറ,പ്രകോപനപരമായ പരാമര്‍സങ്ങള്‍...)
ഇദ്ദേഹത്തിനെ പത്രക്കുറിപ്പിങ്ങനെ.ഡാം 999 എന്നചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കന്‍ പാടില്ല.ഈ ചിത്രം നിരോധിക്കന്‍ കേന്ദ്രഗവണ്മെന്റിനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിക്കണം കിള്ളു കീരയാകേ കരുതി(എന്നുവെച്ചാല്‍ വെറും പുല്ലു പോലെകരുതി) ‘മലയാളികള്‍‘ തമിഴകത്തിലും പ്രദര്‍ശിപ്പിക്കുന്നതിന് ശ്രമിക്കുകയാണ് ആകയാല്‍ ഈ ചിത്രത്തെ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ,തമിഴ് നാട്ടിലെ ചലച്ചിത്ര വിതരണക്കാരും, നിര്‍മ്മാതാക്കളും,തീയറ്റര്‍ ഉടമകളും,സൌത്തിഡ്യന്‍ ആക്ടേഴ്സ്സ് അസോസിയേഷന്‍ മുതലായ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു

ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് എവിടെ വിതരണം ചെയ്യുകയോ,പ്രദര്‍ശിപ്പിക്കുകയോ ചെയ്താലും അതിനെതിരായി ശക്തമായ പോരാട്ടങ്ങള്‍ എം.ഡി.എം.കെ.സംഘടിപ്പിക്കും, കഷി അണികളും,തമിഴ് സ്നേഹികളും,തമിഴ്‌നാടിന്റെ അവകാശങ്ങളില്‍ അഭ്യുതയകാംഷികളായവരും,ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ രംഗത്തു വരണ.
കെ.രാജന്‍

തമിഴ് ചലച്ചിത്ര സംരക്ഷണ സംഘം തലവന്‍(കൂലിത്തല്ലുകാരന്‍)
തമിഴ് ചലച്ചിത്ര നിര്‍മ്മതാക്കള്‍,വിതരണക്കാര്‍,തീയറ്റര്‍ ഉടമകള്‍മുതലായവരുടെ പ്രത്യേക ശ്രദ്ധക്ക്.ഇന്‍ഡ്യന്‍ ജനതയുടെ ഒത്തൊരുമയും,കലാ സാംസക്കാരിക ആചാരങ്ങല്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങളേ ഇതുവരെ നമ്മള്‍ നിര്‍മ്മിച്ചിരുന്നുള്ളു.എന്നാല്‍ കേരളാക്കാരായ ചിലര്‍ നമ്മുടെ നാട്ടിലെ അഭിനേതാക്കളെയും വിദേശിയരായ അഭിനേതാക്കളേയും വെച്ച് ഡാം999 എന്നൊരു ചിത്രമെടുത്ത് “സഹോദരസ്നേഹത്തോടെ കഴിഞ്ഞുവരും തമിഴക-കേരള ജനതയുടെ ഒത്തൊരുമക്ക് ഭംഗം വരുത്താന്‍ ശ്രമിക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടഞ്ഞ് ലക്ഷക്കണക്കിന് ,അമ്മമാരും,പ്രായമായവരും,കുട്ടികളും പ്രളയത്തില്‍പ്പെട്ട് മരിച്ചുപൊകുന്നതുപോലെ പൈശാചികമായ രംഗംങ്ങള്‍ നിറഞ്ഞപടമായതിനാല്‍ ഈചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍കളുടെ മുന്നില്‍ തമിഴ് ചലച്ചിത്ര സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തും.

പൊന്‍രാധാകൃഷ്ണന്‍(ബി.ജേ.പി.നേതാവ്).

ജനങ്ങളുടെ ഇടയില്‍ ഭീതിജനിപ്പിക്കുന്ന ഡാം 999 എന്നചിത്രത്തിന്റെ പ്രദര്‍ശനം,കേന്ദ്ര ഗവണ്മെന്റിടപെട്ട് നിരോധിക്കണം.ഇല്ലങ്കില്‍ തമിഴ് നട്ടിലെങ്കിലും പ്രദര്‍ശനം സര്‍ക്കാര്‍ ഇടപെട്ട് തടയണം.ജനങ്ങളുടെ ഇടയില്‍ ഭീതിജനിപ്പിക്കുന്ന ഇതുപോലുള്ള ചിത്രങ്ങള്‍ അപലപനിയമാണ്. കൂടംകുളം,മുല്ലപ്പെരിയാര്‍ മുതലായ വിഷയങ്ങള്‍ക്കു പിന്നില്‍ നില്‍ക്കുന്ന ശക്തികള്‍ ഏതെല്ലാമെന്ന് കണ്ടുപിടിച്ച് കേന്ദ്രം അവര്‍ക്കെതിരെ നടപടിയെടുക്കണം.
(കൂടംകുളം സമരത്തിനുപിന്നില്‍ അവിടുത്തെ കൃസ്ത്യന്‍ സഭയുള്ളതാണ് രാധാകൃണന്റെ കൃമികടി)
ഇതെല്ലാം24-11-2011 വ്യാഴ്ചത്തെ ദിനതന്തി പത്രത്തില്‍ നിന്നും അതുപോലെതന്നെ പര്‍ത്തിയിരിക്കുന്നു വാക്കുകളുടെ പ്രയോഗം‌പോലും മാറിയിട്ടില്ല.)
തമിഴന്‍ എന്തുകൊണ്ടാണ് ഈ വിഷയത്തെ ആവശ്യമില്ലാതെ വൈകാരികമായി നേരിടുന്നത്.അവര്‍ക്കാവശ്യം ജലമാണെങ്കില്‍ അതുനല്‍കാന്‍ കേരളാ സര്‍ക്കാര്‍ തയാറാണെന്ന് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്,എന്നിട്ടും ജീവനു ഭയന്നുകഴിയുന്ന മലയാളിയേക്കാള്‍ വ്യാകുലപ്പെടുന്നത് എന്തിന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട്ടിലെ മൂന്നാംകിട പ്രാദേശികനേതാക്കളെ ഭയന്ന് കേന്ദ്രവും മറ്റും മുട്ടുവിറച്ച് നില്‍ക്കുന്നത് എന്തുകൊണ്ടാണ്,ഇവിടെയും നേതാക്കന്മാരുണ്ടല്ലൊ.ജഡ്ജിമാരെ വരെ തെറിവിളിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ഇവരൊക്കെ എവിടെപ്പോയി,ജനങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ പ്രതികരിക്കാത്തനേതാക്കന്മാര്‍ ഇനി തെരുവില്‍ നിന്നു ചട്ടമ്പിത്തരം പറഞ്ഞാല്‍ ജനം പ്രതികരിക്കും(ആ പാര്‍ട്ടിയുടെ തീവ്ര അനുഭാവിയായ ഞാന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ സദാരണ ജനങ്ങള്‍ എങ്ങനെയായിരിക്കും ചിന്തിക്കുക.)


Monday, November 21, 2011

എല്ലാവര്‍ക്കും എന്റെ മുന്‍‌കൂര്‍ ആദരാഞ്ജലികള്‍

അതെ.. എന്തിനാ ഈ മുന്‍‌കൂര്‍ ആദരാഞ്ജലികള്‍ എന്നു ചിന്തിക്കുവാരിക്കും...തലപുണ്ണാക്കണ്ട,നമ്മുടെ കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്പൊട്ടി എല്ലാ ശുംഭന്മാരും ചത്തുമലന്ന് അറബികടലിപ്പോയി ഇങ്ങനെ വായുപൊളിച്ചു കിടക്കുമ്പോള്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ മേല്‍പ്പത്തൂരാന് ചിലപ്പോള്‍ വരാന്‍ പറ്റിയില്ലങ്കില്‍ എന്തുചെയ്യും.അതുകൊണ്ട ഇങ്ങനെയൊന്ന്.അതുകൊണ്ട് ഇതൊരു മുന്‍‌കൂര്‍ അറിയിപ്പായി എല്ലാവരും സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

കാലംകുറേയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി ഒച്ചപ്പാടും ബഹളവും തുടങ്ങിയിട്ട്,തമിഴ്‌നാട്ടിലെ പ്രാദേശികരാഷ്ട്രീയത്തിനു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുന്ന കേന്ദ്രത്തിനു കീ‍ഴില്‍ കേരളത്തിലെ 2.5 ദശലക്ഷംലക്ഷങ്ങളുടെ ജീവന് പുല്ലിന്റെ വിലപോലും കല്‍പ്പിക്കുന്നില്ല ഇവിടുത്തെ ശുഭന്മാര്‍.വധശിഷയും കാത്തുകഴിയുന്ന, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനത്തിന്റെ ഇരകൾക്ക് ഒരുകലത്ത് മുല്ലപ്പെരിയാറെന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മേല്‍‌പ്പത്തൂരാനെന്ന ബ്ലോഗറില്‍നിന്നും ഇതില്‍ക്കുടുതല്‍ ഒന്നും‌പ്രതീക്ഷിക്കരുത്.തമിഴ് നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അവിടുത്തെ ജനങ്ങളെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്‌.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്ലെ ജനങ്ങള്‍ വൈകാരികമായിയാണ് കാണുന്നത്.ഇവിടുത്തെ വിദ്യാസമ്പന്നര്‍പോലും മറിച്ചു ചിന്തിക്കാന്‍ തയാറല്ല.യാഥാര്‍ഥ്യത്തിനു നേരെ മുഖംമറച്ചു നിന്നാല്‍ അത് അസത്യമാക്കാന്‍ കഴിയും എന്നാണ് അവരുടെ ചിന്ത,ഇവമ്മാരെയൊന്നും ഈ യുഗത്തിലെങ്ങും നന്നാക്കാമെന്ന് വിചാരിക്കുകയും വേണ്ട,ബൂലോകത്ത് മുല്ലപ്പെരിയാര്‍ ക്യാമ്പെയിന്‍ ഉണ്ടായകാലത്ത് നിരക്ഷരന്റെ ഇംഗ്ലീഷ് പോസറ്റ് തമിഴിലേക്ക് തര്‍ജ്ജിമചെയ്യുവാന്‍ ഒരു വിഭലശ്രമം നടത്തി .ആ ലേഖനം എന്റെ സുഹൃത്തുക്കളായചിലരെക്കൊണ്ട് തര്‍ജ്ജിമചെയ്യിക്കാന്‍ ശ്രമിച്ചു അവരെല്ലാം ലേഖനം തിരിച്ചുതന്നിട്ട് എന്റെ നേരെ തട്ടിക്കയറി ഞങ്ങളു നാടിനെതിരായി ഞങ്ങളെക്കോണ്ടുതന്നെ എഴിതിക്കയാണോ? ആ ലേഖനത്തില്‍ “മലയാളികള്‍ തമിഴനെ എവിടെക്കണ്ടാലും തല്ലികൊല്ലുമെന്നുണ്ട് ...അതെങ്ങനെ അങ്ങനെപറയാം എന്നൊക്കെ. വേറൊരു തേനീക്കാരനായ വിദ്വാനെ സമീപിച്ചപ്പോള്‍ ഇതിലും വിചിത്രമായിരുന്നു.അത് അവരുടെ അവകാസമാണെന്നും അതുനേടിയെടുക്കാന്‍ പോരാടുമെന്നുമൊക്കെയായി.മുല്ലപ്പെരിയാര്‍ ഡാം ചുണ്ണാമ്പും സുര്‍ക്കിയും വെച്ചു നിര്‍മ്മിച്ച ഗ്രാവിറ്റി ഡാമാണ് അതുകൊണ്ട് അതൊരിക്കലും പൊട്ടിപ്പോകില്ല. അത് ഗ്രാവിറ്റിയുള്ളതുകൊണ്ടാണെന്നും വാദിച്ചു(ഈ പറഞ്ഞവന്‍ ഡബിള്‍ എം.എ.ക്കാരനാണെന്നകാര്യം പ്രത്യേകം ഓര്‍ക്കണം)ചൈനയിലെ ബാങ്കിയൊ ഡാം(Banqiao Dam) ദുരന്തത്തേക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോള്‍ അങ്ങനെ ഒന്നും നടന്നിട്ടില്ല അതൊക്കെ കേരളത്തിലെ പത്രക്കാര് പറഞ്ഞുണ്ടാക്കിയതാണെന്നായുരുന്നു മറുപടി.മാത്രവുമല്ല ഡാമുകല്‍ 1800 വര്‍ഷത്തോളം യാതൊരു കേടുംകൂടാ‍തെ നിലനില്‍ക്കും,അതിന് ഉദാഹരണമാണ് കാവേരിക്ക് കുറുകെ A.D.രണ്ടാം നൂറ്റാണ്ടില്‍ ചോളരാജാവായ കരികാലന്‍ നിര്‍മ്മിച്ച കല്ലണ ഇതിനിതുവരെ ഒരുകേടും സംഭവിച്ചിട്ടില്ല.അതുപോലെ മുല്ലപ്പെരിയാറിനും ഒന്നും സംഭവിക്കില്ല.ഇതൊക്കെയാണ് നേതാക്കന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന വജ്രായുധം.നേതാവു പറഞ്ഞാല്‍ നേരായിരിക്കും..
ഇതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല കാരണം ഇതൊന്നും തമിഴന്‍ അംഗീകരിക്കാന്‍ പോകുന്ന പ്രശനം സമീപഭാവിയിലെങ്ങും ഉണ്ടാകാന്‍പോകുന്നില്ല.അധികാരമോഹികളായ രാഷ്ട്രീയക്കാര്‍ ഡെല്‍ഹിയിലിരുന്ന് 2.5 ദശലക്ഷം വരുന്ന ജീവന്‍ വെച്ചാണ് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നത്.പരമ്മോന്നത നീതിപീഠത്തില്‍ നിന്നുപോലും ജീവിക്കാനുള്ള അവകാശം നിഷേദിക്കപ്പെട്ട ഒരു ജനത മരണ വെപ്രാളത്തില്‍ വിളിച്ചുകൂവുമ്പോള്‍....ഭൂകമ്പങ്ങള്‍ ഒരുതുടര്‍ക്കഥയായി ആവര്‍ത്തിക്കപ്പെടുമ്പോഴും ചോര്‍ന്നൊലിക്കുന്ന ഒരുചുണ്ണാമ്പു ഭിത്തിയുടെ ഭാവിയേപ്പറ്റി പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ അയച്ചു ,(ചാപിള്ളയുടെ ജാതകത്തേപ്പറ്റി പഠനം നടത്താൻ !)അർവക്കുള്ള പഠനറിപ്പോര്‍ട്ട് തമിഴ്‌നാട് എഴുതിക്കൊടുത്തു,അതിനുമുകളില്‍ ഒരു ചുവപ്പുനാടയിട്ടുകെട്ടിവെച്ചിട്ടുണ്ട് ഡെല്‍ഹിലെ ഒരു പഴയബില്‍ഡിംഗില്‍. അതിനൊരു തീരുമാനമായിട്ട് മലയാളികള്‍ ജീവനോടെയിരിക്കാമെന്ന് വ്യാമോഹിക്കണ്ട.പ്രകൃതിക്ക് സുപ്രീം കോടതീന്നുകേട്ടാല്‍ ‘നാലണക്ക് നാലാ’! പ്രകൃതിക്കുനേരെ കോടതിയലക്ഷ്യത്തിനു കേസ്സെടുക്കാന്‍ പറ്റുമോ ആവോ!!?
പണ്ടൊക്കെ മുല്ലപ്പെരിയാറെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പ്രാന്ത് പിടിക്കും പലടത്തും അനോണിയായും,സനോണിയായും തെറിവിളിച്ചിരുന്ന ഞാന്‍ പക്ക്വപ്പെട്ടു.ആസന്നമായിരിക്കുന്ന ,അനിവാര്യമായ ഒരു ദുരന്തത്തെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറെടിപ്പിലാണ്.ഞാന്‍ സ്നേഹിച്ച,എന്നെ സ്നേഹിച്ച കുറേ മനുഷ്യരും,നാടുമൊക്കെ അറബിക്കടലില്‍ ചെന്നടിയുമ്പോള്‍ ഹൃദയം പൊട്ടിക്കരയാതിരിക്കാന്‍,ഒരുതുള്ളി കണ്ണുനീരുപോലുംവരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.
ചാനലുകാര്‍ നല്‍കുന്ന ദുരന്തത്തിന്റെ ലൈവ് വീഡിയൊകണ്ട് ഞാന്‍ ഇങ്ങനെ വിളിച്ചു പറയും..“ദൈവമേ...പോകനുള്ളവരോപോയി ഇനിയീദുരന്തം ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്രക്ക്മാഹാ ദുരന്തമാക്കിത്തീര്‍ക്കണേ എന്റെ പരദൈവങ്ങളേ...ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാകാന്‍ ഒരാളുടെ കുറവുകൂടിയുണ്ടങ്കില്‍ എന്നേക്കുടി അങ്ങോട്ടെടുത്തോണേന്ന്.!!ഗിന്നസ് ബുക്കില്‍ കേരളത്തിന്റെ പേരൊന്നു കയറിക്കിട്ടാന്‍ ചാകാനും മടിക്കില്ല മേല്‍പ്പത്തൂരാന്‍, ആ റെക്കോഡ് സര്‍ട്ടിഫീക്കറ്റും കൈയ്യില്‍ വെച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ പോയി പിച്ചയേടുത്തുകൊണ്ടു വരുന്ന സഹായധനം തെണ്ടിപട്ടികളെപ്പോലെ കടിപിടികൂട്ടി വടിച്ചുനക്കാന്‍ രാഷ്ടിയക്കാര്‍ക്ക് ഒരു ഭാഗ്യം കൊടുക്കണമേ..

ദിവസവും ഇങ്ങനെ ഭയന്നു ചാകുന്നതിനെക്കാള്‍ ഭേദം നാട്ടുകാരോടും,വീട്ടുകാരോടുമൊപ്പം വീടും മണ്ണുമെല്ലാംകൊണ്ട് ഒറ്റയടിക്കങ്ങ് ചാകുന്നതല്ലെ.ഈ വിഷത്തില്‍ രാഷ്ടീയക്കാരും വിചരിക്കുന്നുണ്ടാവും. “ഒരു മഹാദുരന്തം ഒത്തുവന്നിരിക്കയാണ് കൈയ്യിട്ടുവാരാൻ ഇതിൽ‌പ്പരം ഒരു സുവർണ്ണഅവസരം വേറെകിട്ടാനില്ലായെന്ന്.റെക്കോഡുകളുടെ ഒരു വലിയ പ്രവാഹമായിരിക്കും മുല്ലപ്പെരിയാർപൊട്ടുമ്പോൾ കൂടെ ഒലിച്ചുവരുന്നത്.’ഹീരോഷിമയിലെ അണുബോംബിനേക്കാളും 180 മടങ്ങ് ശക്തിയിലായിരിക്കും മുല്ലപ്പെരിയാർ ദുരന്തം സംഭവിക്കുക,(അതോടെ ജപ്പാൻ‌കാരന്റെ അഹങ്കാരംതീരും.),ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനം ,ഒരു പരമ്മോന്നത നീതിപീഠം കൂട്ടുനിന്ന മനുഷ്യാവകാശലംഘനം.ലോകത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ഭാഗവാക്കാൻ കഴിയുന്നതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടത് .ചത്തുമലന്നിങ്ങനെ കിടക്കുമ്പോൾ നിങ്ങളെ ഈലോകംമുഴുവൻ കാണുന്നുണ്ടാകും,ആഗോള മാധ്യമങ്ങൾ നിങ്ങൾക്കായി കണ്ണീരിൽ കുതിർന്ന ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എഡിറ്റോറിയലുകൾ എഴുതും.ലോകനേതാക്കൾ നടുക്കവും ദുഃഖവും രേഖപ്പെടുത്തും .നിങ്ങളെ രക്തസാക്ഷികളായി വാഴ്ത്തും,മുല്ലപ്പെരിയാർ ദുരന്തത്തിന്റെ വാർഷീകങ്ങളിൽ മുല്ലപ്പെരിയാറോളം മുതലക്കണ്ണീർ ഒഴുക്കും,ഇതിൽ‌പ്പരം ഒരു ഭാഗ്യംകിട്ടാനുണ്ടൊ.?
നല്ല പാന്റും ഷർട്ടുമ്മൊക്കെ വാങ്ങിവെച്ചോളിൻ,സ്ത്രീകൾ കഞ്ചീപുരം പട്ടുസാരി വാങ്ങിഉടുത്തോളിൻ,എല്ലാവരും നമ്മുടെ ട്രെഡീഷണൽ വസ്ത്രംധരിക്കണം ലോകം മുഴുവൻ കാണുന്നതല്ലെ ചാകുമ്പോൾ ഉടുത്തൊരുങ്ങിച്ചത്ത ജനതയെന്ന ഖ്യാതികിട്ടും.മലയാളി എല്ലാകാര്യത്തിലും ലോകത്തിനു മാതൃകയായിരിക്കണം അത് ചാകുന്ന കാര്യത്തിലും ഒരു മാറ്റമുണ്ടാകരുത്. ചത്താലും ഡീസന്റായി ചാകണം,

നിങ്ങളൊന്നും പേടിക്കാനില്ല,സർക്കാർ ഇടുക്കിദുരിതാശ്വാസ പാക്കേജ് രൂപീകരിച്ചിട്ടുണ്ട്,പ്രളയജലത്തിലൊലിച്ച് ആഴക്കടലിൽ പോകുന്ന ജനങ്ങളിൽ പിന്നെയും വല്ലജീവൻ ബാക്കിയുണ്ടെങ്കിൽ ,ഹെലികോപ്‌റ്ററിൽ പറന്നുവന്ന് ,നല്ലൊന്നാന്തരം ചോറുപൊതി സർക്കാരിന്റെ ചെലവിൽ താഴെക്കിട്ടുതരും,കൂട്ടത്തിൽ ബന്നും,ചായും,പരുപ്പുവടയും നൽകാൻ ശ്രമിക്കും അതും തിന്നുകൊണ്ട് മര്യാദക്ക് അവിടെങ്ങാണും കിടന്നോണം.


(ഇത്രയും എഴുതുമ്പോഴും എനിക്കൊരു പ്രാർത്ഥനയേ ഉണ്ടായിരുനുള്ളു എഴുത്തിന്റെ ഒരു മേഖലയിപ്പോലും,ഇവിടുത്തെ മൈര്* രാഷ്ട്രീയക്കാരെ തെറിപറയാതിരിക്കാൻ ശക്തിതിരണെ നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണെ എന്റെ ബ്ലോഗല്ലൂരമ്മേ...എന്റെ ഒരു സഹിഷ്ണുത..!!)
**മൈര് തെറിയല്ല തമിഴിൽ അതിനർത്ഥം മുടിയെന്നാണ്.മനുഷ്യശരീരത്തിലെല്ലായിടത്തും മുളച്ചുനിൽക്കുന്ന പൊതുസ്വഭാവമുള്ള ഒരു നാരുപോലുള്ള കറുത്തതൊ,വെളുത്തതോ,തവിട്ടുനിറത്തിലോകാണപ്പെടുന്ന സാധനം


Monday, November 07, 2011

ടോയിലറ്റിലെ സ്വയംബ്ലോഗം...!!


മലയാളസാഹിത്യം എന്നുപറഞ്ഞാല്‍ പേനയുംപേപ്പറും കൊണ്ടെഴുതി,ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമെ അതൊരു ഉദാത്തസാഹിത്യ സൃഷ്ടിയാകുന്നുള്ളു എന്നാണ്.ഇന്നും ചില പലപരമ്പരാഗത എഴുത്തുകാരുടേയും,വായനക്കാരുടേയും വിചാരം .അവര്‍ എപ്പോഴും ഇലക്ട്രോണികസ് മീഡിയകളായ ,ബ്ലോഗിലും,ഫേസ്സ് ബുക്കിലും എഴുതപ്പെടുന്ന സൃഷ്ടികളെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്.പരമ്പരാഗത സാഹിത്യ രചനയിലെപ്പോലെ ,ബ്ലോഗ്‌രചനക്ക് നിലവാരം തീരെകുറവാണെന്നും അതുകൊണ്ടിതിനെ ടോയിലറ്റ് സഹിത്യമായിമാത്രമെ കാണാന്‍കഴിയു എന്നുമാണ് ഇവരരുടെ വിലയിരുത്തല്‍..ഇപ്പോള്‍ ഞാനെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും.! എന്നേക്കൊണ്ടു പറയിപ്പിച്ചതാണ്!”ദേശാഭിമാനിയില്‍” എഴുത്തുകാരി ഇന്ദു മേനോന്റെ “ബ്ലോഗെഴുത്തില്‍ പൂര്‍ണ്ണതയില്ല..” എന്നലേഖനം വായിച്ചപ്പോഴുണ്ടായ ഒരു മനഃപ്രയാസം കൊണ്ടുപറഞ്ഞു പോയതാ.!

പ്രസിദ്ധങ്ങളായ വാരികകളിലും,ആനുകാലികങ്ങളിലും അച്ചടിമഷിപുരണ്ടാല്‍ മാത്രമേ ഒരു സാഹിത്യസൃഷ്ടി പൂര്‍ണ്ണതയിലെത്തുകയുള്ളൂയെന്ന് പ്രചരിപ്പിക്കുന്നവരാണ് പരമ്പരാഗത എഴുത്തുകാര്‍.ബ്ലോഗുകള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയകാലത്തു തന്നെ തുടങ്ങിയതാണി കുപ്രചാരം.ബ്ലോഗുകളിലൂടെ പുറത്തുവരുന്ന സൃഷ്ടികള്‍ അധികവും പ്രവാസികളുടെതാണ് .ജീവിതമാര്‍ഗ്ഗത്തിനുവേണ്ടി നാടുവിട്ടുപോകുന്ന മലയാളികള്‍ക്ക് മാതൃഭാഷയുമായി ബന്ധം‌പുലര്‍ത്താനും,അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനുമുള്ള ഒരു മാര്‍ഗ്ഗമാണ് ബ്ലോഗുകളും,ഫേസ്സ്ബുക്കുകളും. പരമ്പരാഗത സാഹിത്യരചയിതാക്കള്‍ തങ്ങളുടെ സൃഷ്ടിയെവിറ്റുകാശാക്കാന്‍ ശ്രമിക്കുന്നവരാണ്.ഒരുതരം കൂലിയെഴുത്തുകാരെന്നും പറയാം,ബ്ലോഗുകളിലെ സൃഷ്ടികള്‍ രചയിതാവിന്റെ അഭിരുചിക്കനുസരിച്ച് ,അവരുടേതായ ഭാഷയില്‍ എഴുതിപോസ്റ്റ്ചെയ്യുന്നു ,അതിനവര്‍ പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല .സ്കൂള്‍,കോളേജ് മാഗസിനുകളില്‍ രചനകള്‍ നടത്തിയവരാണ് ബഹുഭൂരിപക്ഷവും.. ഇവരൊന്നും പരമ്പരാഗത സാഹിത്യരചനയുടെ അലിഖിതനിയമങ്ങള്‍ പിന്‍പറ്റുന്നുമില്ല. അല്ലാതെ ലേഖികപറയുന്നതുപോലെ “മലബന്ധം ഉണ്ടാകുമ്പോള്‍ കക്കൂസ്സികയറിയിരുന്ന് കരിക്കട്ടകൊണ്ട് ഭിത്തിയില്‍ എഴുതിയിടുന്നതല്ല ബ്ലോഗുരചനകള്‍.” ഒരുപാട് നല്ലനിലവാരമുള്ള രചയിതാക്കളെ ബ്ലോഗ്ഗ് സംഭാവന നല്‍കിക്കഴിഞ്ഞു.പേപ്പറും പേനയുമെടുത്ത് എന്ത് അശ്ലീലങ്ങള്‍ എഴുതിയാലും,അതെഴുതുന്ന ആള്‍ പ്രസിദ്ധആനുകാലീകങ്ങളിലുടെ കൂലിയെഴുത്തുകാരനായി പുകഴ്‌പെറ്റവനാണെങ്കില്‍ അതെല്ലാം ഉദാത്തമായ സൃഷ്ടികളാണെന്നാണ് നാട്ടുനടപ്പ്..!
“എഴുത്തിനോടുള്ള കാമംവരുമ്പോള്‍ ടോയിലറ്റില്‍ കയറി സ്വയം”ബ്ലോഗിക്കുന്നവര്‍ക്കുന്നവരെ കാശിനുവേണ്ടി എഴുത്തുകോല്‍ ഉന്തുന്നവര്‍ പരിഹസിക്കാമോ.?!


Saturday, November 05, 2011

അറബിയും ഒട്ടകവും ഒരു സംഗീതമോക്ഷണവും....



നമ്മുടെ നാട്ടിലെ ജനപ്രീയ തറ റിയാലിറ്റിഷോയിലൂടെ പ്രഗത്ഭനായ മലയാളികളുടെ പ്രിയതാരമായ എം.ജി .ശ്രീകുമാര്‍ സംഗീത സംവിധായകനായാ ഉടന്‍റിലീസ് ചെയ്യാന്‍ പോകുന്ന “അറബിയും ഒട്ടകവും പി. മാധവന്‍ നായരും“ എന്ന സിനിമയില്‍ മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ്‌ ഗായകന്റെപാട്ട് യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.ഈജിപ്റ്റ് സംഗീതമാകുമ്പോള്‍ മലയാളികള്‍ ആരും തിരിച്ചറിയില്ലന്നാണ് എം.ജി.ശ്രീകുമാര്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ സംഭവം അമര്‍ദയാബിന്റെ മലയാളി ആരാധകര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താ‍നുള്ള ശ്രമത്തിലാണ്..
ഏതയാലും എം.ജീ.ശ്രീകുമാറിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.നാളെ റിയാലിറ്റിഷോയില്‍ പിള്ളാരെ വിമര്‍ശിക്കുമ്പോള്‍ ആരെങ്കിലും തിരിച്ച് തനിക്ക് സ്വന്തമായി ഒരു സംഗീതം ചെയ്യാനറിയാമോടെ....എന്നു ചോദിക്കാതിരുന്നല്‍ നന്നായി..



...അറബിയും ഓട്ടകവും പി.മാധവന്‍ നായരും എന്നചിത്രത്തിലെ ഗാനം(മോക്ഷണം)




അമര്‍ ദയാബിന്റെ ഒര്‍ജിനല്‍ സംഗീതം
Amr Diab - Rohy Mertahlak Amr Diab - Rohy Mertahlak


Friday, September 16, 2011

“റോഡുണ്ട് സൂക്ഷിക്കുക” -- ‌‌കണ്ണൂര്‍ സൈബര്‍ മീറ്റ്-2011



കണ്ണൂര്‍ സൈബര്‍ മീറ്റിനുപങ്കെടുക്കണ്ടിയതുകാരണം ഞാന്‍ തിരുവോണത്തിനു നാട്ടില്‍ പോയില്ല.കണ്ണൂര്‍ മീറ്റ് അതായിരുന്നു കുറേനാളായി എന്റെ വലിയമോഹം ,കണ്ണൂര്‍ തെയ്യങ്ങളുടെ നാട്..!,അമ്പലങ്ങളും കാവുകളും നിറഞ്ഞ കണ്ണൂരിലൂടെ ക്യാമറയുമായി നടന്ന് ഒരുപാട് നാടാന്‍ കാഴ്ചകളുടെചിത്രമെടുക്കണം ...തെയ്യങ്ങളുടെ വിവിധ ഭാ‍വങ്ങള്‍ പകര്‍ത്തണം,മാടായിപ്പാറയില്‍ കയറണം അവിടുത്തെ കാക്കപ്പൂക്കളും കുളങ്ങളും മാടായിക്കാവും എല്ലാം ചിത്രങ്ങളാ‍ക്കി എന്റെ ഫോട്ടോ ബ്ലോഗിലിട്ട് ആ ബ്ലോഗ്ഗിനെ ഒന്നു മോഡിപിടിപ്പിക്കണം..!! അങ്ങനെ എന്തൊക്കെ മോഹങ്ങളായിരുന്നു.!!?

വെള്ളിയാഴ്ച രാവിലെതന്നെ തുണിയെല്ലാം തേച്ചുമടക്കി ബാഗിലാക്കി കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ചു ബാഗില്‍തിരുകിവെച്ചു കൂട്ടത്തില്‍ നമ്മുടെസ്വന്തം ക്യാമറയും..!ഇനിയെന്തെങ്കിലും എടുക്കാന്‍മറന്നിട്ടുണ്ടൊ? ആയിരംവട്ടം ആലോചിച്ചു.. ഇല്ല ഒന്നും മറന്നിട്ടില്ല.ശനിയാഴ്ച വെളുപ്പിനെ പുറപ്പെടാനുള്ള തയ്യാറെടുപ്പിലായിരുന്നു.....
വെള്ളിയാഴ്ച നൈറ്റ്ഡ്യൂട്ടി,ശനിയാഴ്ച വെളുപ്പിനെ മൂന്നുമണിക്കെല്ലാം കുളിച്ചു സുന്ദരക്കുട്ടപ്പനായി..കുട്ടിക്കുറാ പൌഡര്‍ കുറേയെടുത്തു മുഖത്ത്തേച്ചു പിടിപ്പിച്ചു പിന്നെ ഉണങ്ങിയ തോര്‍ത്തിട്ട് തൂത്തുകളഞ്ഞു.ഇപ്പോള്‍ ഒരുപരുവത്തിലായി..!
കണ്ണൂരെന്നുപറയുന്ന സ്ഥലം കേരളത്തിന്റെ വടക്കെങ്ങാ‍ണ്ടാണെന്നറിയാം പക്ഷെ അവിടെ എത്താന്‍ എത്രമണിക്കൂര്‍ വേണമെന്നെനിക്കറിയില്ല. അതുകൊണ്ട് എത്രയും നേരത്തെപുറപ്പെടാന്‍ കഴിയുന്നവൊ അത്രയും നേരത്തെ പുറപ്പെടുക അതായിരുന്നു ലക്ഷ്യം....നേരത്തെകാലത്ത് കണ്ണൂരെത്തിയിട്ടു വേണം ബിജുകൊട്ടിലയോടൊപ്പം മാടായിപ്പാറയുടെമണ്ടയില്‍ വലിഞ്ഞുകയറാന്‍....!കണ്ണൂരിന്റെ സൌന്ദര്യം പലരും പറഞ്ഞ് ഞാന്‍ അറിഞ്ഞുട്ടുണ്ട് ,എനിക്കിനിയങ്ങു വല്ലച്ചാതീലും കണ്ണൂരെത്തിയാല്‍ മതി..!! കമ്പനിയുടെ ഓഫീസ്സ്പൂട്ടി താക്കോല് ജോലിക്കാരു പിള്ളാരെ ഏല്‍പ്പിച്ചു.മുതലാളിവന്നാകൊടുത്തേരെന്നും പറഞ്ഞ് ഞാന്‍ പുറപ്പെടാന്‍ നേരത്താ ..ദാ വരുന്നു മുതലാളി..!
പിന്നേം ഓഫീസ്സ് തുറന്ന് ഞങ്ങള്‍ രണ്ടാളും അകത്തുകയറി രാത്രിയില്‍ നടന്നപണിയുടെ വിശദാംശങ്ങള്‍ കൈമാറി...

മുതലാളി വാച്ച്മാനെ വിളിച്ച് രണ്ടു ചായക്ക് ഓഡര്‍കോടുത്തു...മഹാലക്ഷ്മി ബേക്കറി തുറന്നതേയുള്ളു ചായവരാന്‍ അല്‍പ്പം വൈകും,അന്നേരം എന്റെ കുരുട്ടു ബുദ്ധിയില്‍ ഒരു ഐഡിയാതോന്നി ...ഫേസ്സ്ബുക്കില്‍ ഒരു സ്റ്റാറ്റസിട്ടുപോയാലോ..!അങ്ങനെ ഒരു സ്റ്റാറ്റസ്സിടാന്‍ വേണ്ടി.. ഡാറ്റാകേബിളും ഫോണും വലിച്ചെടുത്തു പീ.സിയില്‍ കണക്ട് ചെയ്തു.ക്യാമറയും ബാഗില്‍ നിന്നു പുറത്തെടുത്തു ,ഏതായാലും അല്പം കഴിഞ്ഞേ പോക്കുനടക്കു അതുവരെ ഒന്നു ചാര്‍ജ്ജാകട്ടെന്നു വിചാരിച്ചു ബാറ്ററി ഊരി ചാര്‍ജ്ജറിലിട്ടു..ഞാന്‍ ഫേസ്സ്ബുക്കില്‍ സ്റ്റാറ്റസ്സിട്ടു....“ഇനി കണ്ണൂരില്‍ കാണാം“ പക്ഷേ ഈസ്റ്റാറ്റസ് ആരും കണ്ടില്ല കുരേനേരം ഞാന്‍ ഫേസ്സ്ബുക്കില്‍ വായിനോക്കി നടന്നു..മൊതലാളി ബ്ലോഗിനെക്കുരിച്ചും,സൈബര്‍ മീറ്റിനെക്കുറിച്ചും ,ഓണത്തേക്കുറിച്ചും ഓരോ ചോദ്യങ്ങള്‍ ചോദിച്ചുകോണ്ടിരുന്നു,ഞാനതിനെല്ലാം മറുപടിയും പറഞ്ഞുകൊണ്ടിരുന്നു ഇതിനിടയില്‍ ചായും വന്നു,മൊതലാളിയെന്നെ വിടുന്നലക്ഷണമൊന്നും കാണുന്നില്ല കത്തിവെപ്പ് തുടര്‍ന്നുകൊണ്ടെയിരുന്നു ഇതിനിടയില്‍ സിസ്റ്റം ഓഫ്ചെയ്യുകയും ചെയ്തു.മുതലാളിക്ക് യോഗക്ക് പോകാന്‍ നേരമായപ്പോള്‍ പോകാനെണ്ണീറ്റു..“നീയെവിടുന്നാ ബസ്സ് കയറുന്നത്? മുതലാളി തിരക്കി.“ഉക്കടം ബസ്റ്റാന്റിന്ന് !ഞാന്‍ മറുപടിപറഞ്ഞു....ന്നാ പോര് ഞാന്‍ അവിടെ കൊണ്ടാക്കാം,..ഹോ രാവിലെ ആട്ടോക്കാരുമാ‍യി വഴക്കുണ്ടാക്കുന്നതും ആലോചിച്ചു വിഷമിച്ചിരിക്കുവാരുന്നു അന്നേരമാ മുതലാളി ഇങ്ങനെ പറഞ്ഞത് ,രാവിലെ തന്നെ അന്‍പത് രൂപലാഭിച്ചു..!
സന്തോഷത്തോടെ ബാഗുംതൂക്കി കാറില്‍കയറി ഉക്കടത്തെത്തി മുതലാളിയോട് യാത്രപറഞ്ഞ് ബസ്റ്റാന്റില്‍ കയറുമ്പോള്‍ പാലക്കാടിനുള്ള ബസ്സ് റെഡിയായിട്ട്നില്‍ക്കുന്നു..ചാടിക്കയറി ജനലോരത്ത് ഉപവിഷ്ടനായി ,കൊച്ചുവെളുപ്പങ്കാലത്ത് പാലക്കാട് ചുരത്തിലൂടെയുള്ളയാത്ര ....കോടമഞ്ഞ് വഴിമറക്കുന്നു, തണുത്തകാറ്റ് വല്ലാത്തൊരനുഭൂതി പരത്തി, ഞാന്‍ തലവെളിയിലേക്ക് നീട്ടി മഞ്ഞിനെ ആസ്വദിച്ചപ്പോള്‍ വണ്ടിയിലുണ്ടായിരുന്നവര്‍ ഷട്ടര്‍ അടച്ച് മഞ്ഞിനെ പ്രധിഷേധിച്ചു അവസാനം ഞാനും ഷട്ടറുകള്‍ അടച്ചു...ചെറുകെ മയക്കത്തിലേക്ക്...ഉണരുമ്പോള്‍ പാലക്കാട് ട്രാന്‍സ്പോര്‍ട്ട് ബസ്റ്റാന്റില്‍ എത്തിയിരുന്നു,ബാഗുംതൂക്കി ബസ്റ്റാന്റില്‍ക്കുടി ഒരൊട്ടമായിരുന്നു കണ്ണൂരിനുള്ളബസ്സ് എവിടാ നിര്‍ത്തുക..?ഒരു പിടിയും കിട്ടിയില്ല .

അവസാനം എന്‍‌ക്വയറിയില്‍ തിരക്കിയപ്പോള്‍ നേരിട്ടു ബസ്സൊന്നും ഇപ്പോള്‍ കണ്ണൂരേക്കില്ല.കോഴിക്കോട്ബസ്സിനു കയറിക്കൊ അവിടുന്ന് ഇഷ്ടമ്പോലെ ബസ്സ്കണ്ണൂരേക്ക് കിട്ടുമെന്ന വിവരം ലഭിച്ചു ,അപ്പോള്‍ അവിടെ കോഴിക്കോട്ടേക്കുള്ളബസ്സ് കിടപ്പുണ്ടായിരുന്നു...! പണ്ട് തുഞ്ചന്‍പറമ്പ് ബ്ലോഗ്ഗ്മീറ്റിനു പോയ അതേ ബസ്സ്..!! ഒരുവെത്യാസം സീറ്റെല്ലാം ഒരുമാതിരി കറത്തപുള്ളി പിടിച്ച് കരപ്പന്‍ വന്ന പിള്ളേരുടെകൂട്ട്.....ഞാന്‍ കര്‍ച്ചീഫെടുത്ത് സീറ്റ് ഒന്നു തുടച്ചു ..”അടുത്തിരുന്ന ചേട്ടന്‍ എന്നെ ഒരുമാതിരി മറ്റേനോട്ടം..! താനെന്ത്വാ കെ.എസ്.ആര്‍.ട്.സി ബസ്സില്‍ ആദ്യമായികയറുകയാണോന്ന് ആ ചേട്ടന് ചോദിക്കനമെന്നുണ്ടാ‍യിരുന്നിരിക്കണം! പക്ഷെ ചേദിച്ചില്ല.ആനോട്ടത്തില്‍നിന്നും ഞാന്‍ മനസ്സിലാക്കി.പാലക്കാട്ടുനിന്നും യാത്ര തുടങ്ങി യാത്രയിലുടനീളം ഉറങ്ങിയും ഉണര്‍ന്നും സമയം കളഞ്ഞു...ഇതിനിടയില്‍ ബസ്സിന്റെ കണ്ടക്ടറുമായി അല്പനേരം കത്തിവെച്ചു,കേഴിക്കോട്ടുനിന്നും കണ്ണൂരേക്ക് എന്തും വേണ്ടിദൂരം കാണും?ഞാന്‍ തിരക്കി ,ഒരൊന്നൊന്നര രണ്ടു മണീക്കൂര്‍‌ യാത്രയുണ്ട് കണ്ടക്ടറുടെ ഈ മറുപടി എനിക്ക് ആശ്വാസം നല്‍കി ഉച്ചയുണിന് കണ്ണൂരെത്താമല്ലൊ.....ഒരുമണിക്ക് വണ്ടി കോഴിക്കോട്ടെത്തി അവിടുന്ന് ഉടന്‍തന്നെ കണ്ണൂരിന് ഒരു പ്രൈവറ്റ് ബസ്സ്കിട്ടി യാത്ര തുടങ്ങി കോഴിക്കോട്ടുനിന്നും കണ്ണൂരേക്കുള്ള റോഡാണ് ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും മനോഹരമായ റോഡ്..!! എത്ര മനോഹരമായ റോഡുകള്‍.!! കുണ്ടും കഴിയും നിറഞ്ഞ റോഡിലൂടെ പ്രൈവറ്റ് ബസ്സ്കാര്‍ക്കുമാത്രമറിയാവുന്ന ഒരുതരം പ്രത്യേക ഡ്രൈവിങ്ങും എല്ലാ കൂടിയായപ്പോള്‍ യാത്ര ഗംബീരമായി ,ഇനിനേരെ കോട്ടക്കലോട്ട് വണ്ടി തിരിച്ചു വിട്ടാമതീന്നായി...കണ്ണൂരേക്കുള്ള യാത്രയില്‍ ഞാന്‍ ഉറങ്ങിയില്ല വഴിയോരകാഴ്ചകള്‍ കണ്ടായിരുന്നു യാത്ര കോഴിക്കോടുവരെ ഞാന്‍ പലപ്പോഴായി ഒരു നൂറുപ്രാവശ്യമെങ്കിലും വന്നിട്ടുണ്ട്.അതിനപ്പുറം ഇതുവരെ വന്നിട്ടില്ല ,.അതുകോണ്ടു മാത്രമല്ല മുടിഞ്ഞ ഗട്ടറുകളില്‍ ചാടിയുള്ള ബസ്സിന്റെ പോക്കും ഒരു കാരണമാണ്.വണ്ടി മാഹിലെത്തിയപ്പോള്‍ എനിക്ക് അത്ഭുതം , ഹോ..! എത്ര നാള്‍ ആഗ്രഹിച്ചിട്ടുണ്ട് മഹിയിലൊന്നു പോകണം മയ്യഴിപ്പുഴയുടെ തീരത്ത് ഒന്നു നിക്കണം എന്നൊക്കെ! ഇപ്പോഴിതാ... അവിചാരിതമായി മാഹിയിലെത്തിയിരിക്കുന്നു.

അവിടുത്തെ ബീവറേജ് ഷോപ്പുകളാണ് എന്നെ കൂടുതലാകര്‍ഷിച്ചത്..എത്ര മനോഹരമായ ബീവറേജ് ഷോപ്പുകള്‍...!!അവിടെ ഞാനിന്നുവരെ കണ്ടിട്ടില്ലാത്ത സാധനങ്ങള്‍ അടുക്കിവെച്ചിരിക്കുന്നു!! ബീവറേജ് ഷോപ്പിന്റെ മുന്നില്‍ രണ്ടുകിലോമീറ്റര്‍ ക്യൂവൊന്നുമില്ല .കടകാണാനുമുണ്ടൊരു ചന്തം മനോഹരമായ അലമാരികളില്‍ വിവിധതരത്തിലുള്ള ഫോറിന്‍ ലിക്വറുകള്‍ ഹാഫിന്റേയും, ഫുള്ളിന്റേയും കുപ്പികള്‍. ആരോഹണ അവരോഹണ ക്രമത്തില്‍ അടുക്കിവെച്ചിരിക്കുന്നു കേന്ദ്ര ഭരണ പ്രദേശമല്ലെ അങ്ങനല്ലെയിരിക്കു..!! മാഹിക്കാരുടെ ക്ഷമകണ്ടുപഠിക്കട്ടെ മറ്റുകേരളിയര്‍ ! ഇതുപോലുള്ള അടിപൊളിസാധനം പാതിവിലക്ക് കേരളത്തിലെ മറ്റു ജില്ലകളിലെങ്ങാനും കിട്ടുമായിരുന്നെങ്കില്‍ എന്തായിരിക്കും ബീവറേജ് ഷോപ്പുകളുടെ ഗതി..!? മറ്റു ജില്ലകളില്‍നിന്ന് മാഹികാണാനെത്തിയ ചേട്ടന്മാര്‍ ബീവറേജ് ഷോപ്പിനു മുന്നില്‍ പന്തംകണ്ട പെരുച്ചാഴിയെപ്പോലെ പകച്ചു നില്‍ക്കുന്നു..!മറ്റുകുറേ ചേട്ടന്മാര്‍ ഗ്രഹണിപിടിച്ച പിള്ളേര്‍ ചക്കക്കൂട്ടാന്‍ കണ്ടതുപോലെ തൊണ്ടവരെ കുടിച്ച് നിലയറിയാതെ ചുവടുറക്കാതെ റേഡില്‍ തിരുവാതിരകളിക്കുന്നു..!!
നല്ല രസ്സമുള്ളകാഴ്ചകള്‍ ഫോട്ടോപിടിച്ചാല്‍ ബ്ലോഗിലിട്ട് അലക്കാന്‍ പറ്റിയസാധനം ഇങ്ങനെ ഓര്‍ത്തതും എന്റെ തലയില്‍ ഒരു കൊള്ളിയാന്‍ മിന്നിയതും ഒന്നിച്ചായിരുന്നു....എന്റെ ക്യാമറ..!!??...അത് കമ്പനിയുടെ ഓഫീസ്സില്‍ ഇരുന്ന് ചാര്‍ജ്ജാകുന്നതേയുള്ളു..!ക്യാമറയില്ലാതെ ബ്ലോഗുമീറ്റിനുപോയിട്ട് എന്തുകാര്യം.ഞാന്‍ ഉടനെ ബിജു കൊട്ടിലയെ വിളിച്ച് കാര്യം പറഞ്ഞു ..വിഷമിക്കണ്ട ഇങ്ങുപോര് ഞാന്‍ ക്യാമറ അഡ്ജസ്റ്റ് ചെയ്യാമെന്നു പറഞ്ഞതിനുശേഷമാണ് എനിക്ക് ശ്വാസം നേരെവീണത്.പിന്നെയും യാത്രതുടര്‍ന്നു ഒന്നൊന്നര രണ്ടുമണിക്കൂരായിട്ടും കണ്ണൂരിന്റെപരിസരത്തുപോലും വണ്ടിയെത്തിയില്ല.എനിക്കൊരു സംശയം കണ്ണൂര്‍ കഴിഞ്ഞുപോയൊ..!? അടുത്തിരുന്ന അച്ചാ‍യനോട് സംശയം ചോദിച്ചു ഒരു അരമണിക്കൂറിനകം കണ്ണൂരെത്തും എന്നമറുപടി കിട്ടി ...സന്തോഷം..!പിന്നെയും മുക്കാല്‍മണിക്കൂറിനുശേഷമാണ് വണ്ടികണ്ണൂരെത്തിയത്. രണ്ടുരണ്ടര മണിക്കൂര്‍ ‘സിമിന്റു കുഴക്കുന്ന മിക്സര്‍ മെഷ്യനകത്തുകിടന്ന പ്രതീതിയായിരുന്നു..!

കണ്ണൂര്‍ ബസ്റ്റാന്റിലിറങ്ങി നടുവോന്നു നിവര്‍ത്തു, തെറ്റിക്കിടക്കുന്ന എല്ലുകളും മറ്റുംശരിയാക്കി ,ബിജുവിനെ വിളിച്ചു .ഞാന്‍ കണ്ണൂരെത്തി ഇപ്പോള്‍ പഴയ ബസ്സ്റ്റാന്റിലാ ഇനി എങ്ങോട്ടാ വരണ്ടിയത്? പഴയങ്ങാടി ബസ്സിനുകയറി പഴയങ്ങാടി ബസ്റ്റാന്റിലിറങ്ങുക. ബിജു ഇതുപറഞ്ഞുകൊണ്ടിരിക്കുമ്പോല്‍ പഴയങ്ങാടിക്കുള്ളബസ്സുവന്നു, ബസ്സില്‍ കയറുമ്പോള്‍ ഞാന്‍ വിചാരിച്ചു കണ്ണൂര്‍ ചന്തയുടെ അവിടുന്ന് മൂന്നാമത്തെവളവിനെങ്ങാണ്ടാ ഈ പഴയങ്ങാടിയെന്നാ ,ബസ്സില്‍കയറി ടിക്കറ്റ്എടുത്തപ്പോഴേ പന്തികേട് മണത്തു..പതിനേഴുരൂപ ടിക്കറ്റുവാങ്ങുമ്പോള്‍ അടുത്ത ഒരു ദുരിതയാത്ര തുടങ്ങുകയായിരുന്നു ......റോഡിന്റെകാര്യം പ്രത്യേകിച്ചൊന്നും പറയാനില്ല.ശ്രീജിത്ത് കൊണ്ടോട്ടിയുടെ വാക്കുകള്‍ കടം കൊള്ളുകയാണെങ്കില്‍ “റോഡുണ്ട് സൂക്ഷിക്കുക”എന്നു വേണം പറയാന്‍!! ഒരുമണിക്കുര്‍ നാല്‍പ്പത് മിനിറ്റു നേരത്തെ യാത്രക്കു ശേഷം ഞാന്‍ പഴയങ്ങാടി ബസ്റ്റാന്റിലെത്തി അവിടുന്ന് ഒരു ഓട്ടോ വിളിച്ച് മാടായിപ്പാറ P.W.D.ഗസ്റ്റ് ഹൌസ്സിലെത്തി
ഗസ്റ്റ് ഹൌസ്സിന്റെ വരാന്തയില്‍ കുറേ ബ്ലോഗര്‍മ്മാരും ബ്ലോഗറാകണമെന്ന മോഹവുമായി എത്തിയവരും ഉണ്ടായിരുന്നു അതില്‍, കുമാരന്‍ മാത്രം എന്നെ തിരിച്ചറിഞ്ഞു. ബാക്കിയുള്ളവര്‍ക്കും പരിചയപ്പെടുത്തി.ഞാന്‍ ചെന്ന് അഞ്ചുമിനിറ്റിനുള്ളില്‍ സുകുമാരന്‍ സാറുംഭാര്യയും അവിടെയെത്തി....പേര് പറഞ്ഞപ്പോള്‍ തന്നെ അദ്ദേഹം..ഹോ കോയമ്പത്തൂര്‍വാല !!മനസ്സിലായി എന്നുമ്പറഞ്ഞ് “എന്‍ഡോസള്‍ഫാനില്‍ മുക്കിയ ആശംസകള്‍ എന്നും ഓര്‍മ്മിപ്പിച്ചു ,അത് പണ്ട് അദ്ദേഹത്തിന്റെ ഒരു പോസ്റ്റില്‍ ഞാനിട്ട കമന്റായിരുന്നു...!!അല്‍പ്പനേരം അദ്ദേഹവുമായും കുശലങ്ങള്‍ പറഞ്ഞിരുന്നു.


വരാന്തയില്‍ നിന്നവര്‍ ....റെജി പുത്തന്‍പുരക്കല്‍ എടുത്ത ചിത്രം..അദ്ദേഹത്തിന്റെ ബ്ലോഗില്‍നിന്നും അടിച്ചു മാറ്റിയതാ...


എനിക്ക് അതി ഭയങ്കരമായി വിശക്കുന്നുണ്ടായിരുന്നു കുമാരനോട് വിശപ്പിന്റെ കാര്യം അവതരിപ്പിച്ചു വല്ലതും കഴിക്കണമെങ്കില്‍ ടൌണില്‍ പോകണം അതിനായി ഞാനും കുമാരനും ,മിഥുന്‍ മാധവനും കൂടി പുറപ്പെടാന്‍ നേരത്ത് കുമാരനെന്തോ ഫോണ്‍ കോള്‍വന്നു, ഞാന്‍ വരുന്നില്ല.നിങ്ങള്‍ പോയിട്ടുവാ എന്നുമ്പറഞ്ഞ് കുമാരന്‍ മുങ്ങി...മിഥുനും ഞാനും പഴയങ്ങാടി പാലത്തിന്റടുത്തുള്ള ഒരു കടയില്‍ കയറി ,കഴിക്കാനെന്തുണ്ടെന്നു ചോദിച്ചപ്പോള്‍ പുട്ടുണ്ടെന്നറിഞ്ഞു ..ഹാ..ഹാ..വളരെ നാളായി പുട്ടു തിന്നിട്ട്, ഇന്നൊന്ന് പെരുമാറിയിട്ടുതന്നെ ബാക്കികാര്യം,പുട്ടിനു ഓഡര്‍കൊടുത്തു അഞ്ചാറുമിനിറ്റിനു ശേഷം പുട്ടുവന്നപ്പോള്‍ ഞാന്‍ ഞെട്ടി..! എതെന്ത്വാ?! കറിയിട്ടെളക്കിയ ചോറുപോലെ ഇവിടെ പുട്ടിങ്ങനാ കൊടുക്കുന്നത് ,പുട്ടും കോഴിക്കറിയും ചീനച്ചട്ടിയിലിട്ട് ഫ്രൈ ചെയ്തത്..! ചേരെത്തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേരേടെ നടുതുണ്ടം വാങ്ങിത്തിന്നുന്ന ഞാന്‍ അതുമുഴുനും അകത്തക്കി ..പുതിയൊരനുഭവം..പുതിയൊരു രുചി..!!
തിരിച്ച് ഗസ്റ്റ് ഹൌസില്‍ ചെന്നപ്പോള്‍ എല്ലാവരും മാടായിപ്പാറ കാണാന്‍ പോകാനുള്ള തിരക്കിലായിരുന്നു ഞങ്ങളെല്ലാവരു മാടായിപ്പാറയിലേക്ക്.....ഞങ്ങള്‍ക്കു മുമ്പേ സുകുമാരന്‍ സാറും ഭാര്യയും മാടായിപ്പാറയിലെത്തിയിരുന്നു...





ആയിരം പാദസ്വരങ്ങള്‍ കിലുങ്ങി .......പഴയങ്ങാടിപ്പുഴ പിന്നെയും ഒഴുകി....!!


മാടായിപ്പാറയിനിന്നും പഴയങ്ങാടിപ്പുഴയുടെ മനോഹാരിത വേണ്ടുവോളം ആസ്വദിച്ചു



മടായിപ്പാറയെന്നു കേട്ടപ്പോള്‍ ഞാന്‍ വിചാരിച്ചു എവറസ്റ്റിന്റെ മണ്ടയില്‍ കയറുന്നതുപോലെ, ഇതിന്റെ മണ്ടയില്‍ വലിഞ്ഞു കയറാന്‍ കയറും ,കപ്പിയുമൊക്കെ വേണ്ടിവരുമെന്ന്.പക്ഷെ ഇതിന്റെ മണ്ടയില്‍കൂടി ബസ്സുവരെപോകുന്നുണ്ട്..!!



മാടായിപ്പാറയുടെ മണ്ടയില്‍ മിഥുന്‍ മാധവനെ നിറുത്തി ഓരു ഫോട്ടോ പരീക്ഷണം....ബിജു കൊട്ടില ഏര്‍പ്പാടാക്കിത്തന്ന ക്യാമറ ഉപയോഗിക്കാന്‍ എനിക്കറിയില്ലായിരുന്നു, അതോന്നു പരീക്ഷിച്ചു നോക്കിയതാ...രണ്ടും മൂന്നുംക്യാമറയും കഴുത്തില്‍ കെട്ടിത്തൂക്കി അതുവഴിയൊക്കെ ഷൈന്‍‌ചെയ്തു നടന്ന റെജി പുത്തന്‍പുരക്കലിനോട് ഈ ക്യാമറ ഒന്നു അഡ്ജസ്റ്റ്ചെയ്തു തരാനെന്നും പറഞ്ഞുകൊടുത്തു,അതിന്റെ സുനാഗ്രാഫിയേല്‍ ഞെക്കുവേം തിരിക്കുവേംമൊക്കെ ചെയ്തിട്ടു തിരിച്ചുതന്നു.. പിന്നെ ആകെ കൊളമായി...:((



മാടായിപ്പാറ സന്ദർശിച്ച മഹാത്മാക്കള്‍



മാടായിപ്പാറയിലെ ചരിത്രങ്ങള്‍ മുങ്ങിക്കിടക്കുന്ന ജൂതക്കുളം...


ജൂതക്കുളക്കരയില്‍.... ആനന്ദ്,ഞാന്‍,റെജി പുത്തന്‍പുരക്കല്‍ മിഥുന്‍ മധവന്‍,ബിജുകൊട്ടില(റെജി പുത്തന്‍പുരക്കലിനോട് കടപ്പാട്)


മാടായിപ്പാറയിലെ സന്ധ്യയില്‍...........


മാടായിക്കാവിലെ ഒരിക്കലും വറ്റാത്ത കുളം...



ജൈവസമ്പത്തുകൊണ്ട് അനുഗ്രഹീതമായ മാടായിപ്പാറയിലെ പേരറിയാത്ത വേള്ളപ്പൂക്കള്‍




മാടായിപ്പാറയുടെ മണ്ടയില്‍ കയറിനിരങ്ങി ക്ഷീണിച്ചു വശക്കേടായി തിരിച്ചു ഗസ്റ്റ് ഹൌസില്‍ എത്തിയപ്പോള്‍ പുറത്ത് മഴതകര്‍ത്തുപൊയ്യുന്നുണ്ടായിരുന്നു ,കുളിയൊക്കെകഴിഞ്ഞു വന്ന് റെജിപുത്തന്‍പുരക്കലും ഞാനും “ബ്ലോഗ് തുറക്കല്‍ മത്സരത്തില്‍ പങ്കെടുത്തു നെറ്റ്വര്‍ക്ക് സ്ലോവായതിനാല്‍ കളി സമനിലയില്‍ പിരിഞ്ഞു....അന്നേരം ബിജു വന്ന് എല്ലാവരേയും ആഹാരം കഴിക്കാന്‍ ക്ഷണീച്ചു നല്ല നെയ്ച്ചോറും,ചിക്കന്‍ കറിയും...........!!!
ഇതിനിടയില്‍ ,നമ്മുടെ പൊന്മളക്കാരനും,ഷെറിഫ് കൊട്ടാരക്കരയും,ശ്രീജിത്ത് കൊണ്ടോട്ടിയും അവിടെ എത്തി വന്നപാടെ ഷെറിഫിക്കാ..നെഞ്ചത്തടിച്ചോറ്റനിലവിളിയായിരുന്നു....”എന്റെ ഫോളോവര്‍സിനെ കാണാനില്ലേ.....!!! എന്നേരക്ഷിക്കോന്ന്‌...ഉടന്‍ തന്നെ റജി പുത്തന്‍പുരക്കള്‍ ഇടപെട്ടതുകൊണ്ട് ഓരു വന്‍ദുരന്തം ഒഴിവായി..!!!!


കവി പി.ആര്‍.രതീഷിന്റെ "നട്ടുച്ചയുടെ വിലാസങ്ങള്‍" എന്ന കവിതാ സമാഹാരത്തിന്റെ കോപ്പി പീ.ആര്‍.രതീഷില്‍നിന്നും കാശുകൊടുത്തു വാങ്ങി പ്രകാശനം ചെയ്യുന്നു റെജി പുത്തന്‍പുരക്കല്‍..!!!(നല്ല കൈരാശിക്കാരനാ റെജി പുത്തന്‍പുരക്കലെന്ന് രതീഷ് പറയുന്നത് കേട്ടു ഒറ്റരാത്രികൊണ്ട് പത്ത് പതിനഞ്ച് കോപ്പികള്‍ വിറ്റുപോയി പോലും..!!!!)


മക്കളെ കളി കൊട്ടിലയോട് വേണ്ടകേട്ടോ....കൊട്ടില ഇമ്മാതിരികളികള്‍ കുറേകളിച്ചിട്ടുള്ളതാ...!!


നെയ്ച്ചോറും,ചിക്കന്‍ കറിയും കൂട്ടി ഊണൊക്കെ കഴിഞ്ഞതിനുശേഷം കവിയരങ്ങ് ആരംഭിച്ചു ,അരംഭിച്ചു അഞ്ചുമിനിറ്റുകഴിഞ്ഞില്ല കവിയരങ്ങ് ഓട്ടംതുള്ളലായിമാറി...നാടന്‍ പാട്ടും കൂത്തും,ഡാന്‍സ്സും,ഗംഭീരന്‍ പരുപാടി തലയറഞ്ഞു ചിരിച്ചും ,പാടിയും മറക്കാനാകത്ത ഒരു രാത്രി ....ഗസ്റ്റ് ഹൌസ്സിനടുത്തെങ്ങും ആള്‍ത്താമസമില്ലാത്തതുകോണ്ട്....ശരിക്കും ആസ്വദിച്ചു...



“ങാഹാ....നിനക്ക് ധൈര്യമുണ്ടെങ്കില്‍ ഒരു പാട്ടുപാട് ഞാന്‍ ഇപ്പം കാണിച്ചു തരാം എങ്ങനാ ഡാന്‍സ്സ്കളിക്കുന്നതെന്ന്..!!-മുരളികൃഷണ മാലോത്ത് ബിജു കൊട്ടിലയുമായി കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നു പുത്തന്‍പുരക്കലും,പത്രക്കാരനും, കൈകൊട്ടി പ്രോത്സാഹിപ്പിക്കുന്നു...


നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)
ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...
നിന്നെക്കാണാന്‍ എന്നെക്കാളും... (2)
കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മിന്നുമില്ല
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..
നിന്നെക്കാണാന്‍. എന്നെക്കാളും(2)..
അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)
എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...
എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)
അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...
അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും -
--------(കൊട്ടില തകര്‍ക്കുന്നു....!!


ഈ പാട്ടിന് കുമാരന്‍ വാല്യക്കാരനെ പൊക്കിയെടുത്ത് നൃത്തം വെക്കുന്നു.......നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ,എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും............!!!

ശ്രീജിത്ത് കൊണ്ടോട്ടി,പത്രക്കാരന്‍ , കുമാരന്‍ ,ഉമേഷ് പീലിക്കോട് ,ബിജുകോട്ടില അനന്ദ നൃത്തംവെക്കുന്നു...!


പത്രക്കാരന്‍;-ഏതായലും എന്റത്രേം വരില്ല....
പീലിക്കോട്;‌- ഒന്നു പോഡേ..!!


അത്രയുംനേരം കാഴ്ച്ചക്കാരനായി നോക്കിനിന്ന അനൂപ് കലാശക്കൊട്ടിനിറങ്ങിയപ്പോള്‍......അനൂപ് കൊട്ടിലയുടെ അടുത്ത സുഹൃത്താണ്.ഒരു പച്ചയായാ നാട്ടിന്‍ പുറത്തുകാരനും,ഈ മീറ്റിനുവേണ്ടി ഓടിനടന്നു പ്രവര്‍ത്തിച്ച ബ്ലോഗറൊ ,ഫേസ്സ്ബുക്കറൊ ഒന്നുമല്ലാത്ത ഒരു സാദാമനുഷ്യന്‍.....ഒരു തനികണ്ണൂക്കാരന്‍..!


കവിയരങ്ങിന്റെ കലാശക്കളി..


കവിയരങ്ങിനു ശേഷം പാചകമേളയായിരുന്നു അടുത്ത പരിപാടി....ശ്രീ ശ്രീജിത്ത് കൊണ്ടോട്ടി തേങ്ങയുടച്ച് പാചകമേള ഉത്ഘാടനം നിര്‍വ്വഹിച്ചു...

ദേ..ഇതാണു തേങ്ങയുടെ സെന്റര്‍ ,ഇവിടെ വെട്ടിയാലെ തേങ്ങപൊട്ടു. ശ്രീജിത്തിനെ തേങ്ങയുടക്കാന്‍ പഠിപ്പിക്കുന്ന മുരളികൃഷണ മാലോത്ത്....


.
ദേ..വെട്ടുകത്തി ഇങ്ങനെപിടിച്ചു വേണം വെട്ടാന്‍......അനൂപിന്റടുത്താ തേങ്ങയുടെ കളീ..!.


.
അയ്യേ...നിങ്ങടനാട്ടില്‍ ഇങ്ങനാരിക്കും തേങ്ങാപൊട്ടിക്കുന്നത്....!!?.


.
കുമാരന്‍ തേങ്ങ ഞെക്കിപ്പൊട്ടിച്ചു..!!.



ജീവിതത്തില്‍ ആദ്യമായി ഒരുതേങ്ങപൊട്ടിച്ച സന്തോഷത്തില്‍ കുമാരന്‍.....!!!



വെട്ടൊന്ന് തുണ്ട് മൂന്ന്..!! കുമാരന്‍ ഒരുതേങ്ങ പൊട്ടിച്ചപ്പോള്‍...“കുമാരന്‍ ഒരു സംഭവം തന്നെയാ...!(സംഭവം നേരില്‍കണ്ട കൊട്ടില അന്തംവിട്ടു നില്‍ക്കുന്നു)




മീറ്റുമുതലാളി ബിജു കൊട്ടില തേങ്ങുന്നു....ഛെ.. തേങ്ങപൊട്ടിക്കുന്നു....


അങ്ങനെ മുരളീ കൃഷ്ണയുടെ തേങ്ങയും പൊട്ടി....


ലവന്റെ ഒരു തലേക്കെട്ട്......!!


ശ്രീജിത്ത് കൊണ്ടോട്ടി സാമ്പാറിനിളക്കി പഠിക്കുന്നു......ജീവിതത്തില്‍ എന്നെങ്കിലും ഒരു സാമ്പാറു വെക്കേണ്ടിവന്നാല്‍......!!


“ഒരല്പം ഉപ്പിന്റെ കുറവുണ്ട്....മുരളികൃഷണ മാലോത്ത് സാമ്പാറിനുപ്പ് നോക്കുന്നു.....


ഇനി കുമാരനായിട്ട് സാമ്പാറിനിളക്കിയില്ലന്നുവേണ്ടാ......


എല്ലാത്തിനും ഈ മുരൂന്റെ കൈയ്യെത്തണം.....ഒരുത്തനും നേരെചൊവ്വെ ഒന്നും ചെയ്യാനറിയില്ല...



പത്രക്കാരന്‍ ആളൊരു കൊച്ചു പാചകക്കാരനുംകൂടാ.....!!



പത്രക്കാരന്‍ അടുത്തു നില്‍ക്കുന്ന ചേട്ടായിയെ സാമ്പാറിനിളക്കാന്‍ പഠിപ്പിക്കുന്നു...!!


മീറ്റു മുതലാളി ബിജുകോട്ടില സാമ്പാറിനിളക്കുന്നു,മുരളി ഗ്യാസ്സടുപ്പില്‍ ഊതുന്നു....ഒടുക്കത്തെ ഒരു ആത്മാര്‍ഥത..!!



നട്ടപ്പാതിരായ്ക്ക് നെയ്ച്ചോറും ചിക്കന്‍ കറിയും വെട്ടുന്ന മുരു....അതെങ്ങനെ വിശക്കാതിരിക്കും ചില്ലറ തകര്‍പ്പല്ലായിരുന്നല്ലൊ തര്‍ത്തത്..!!



ഞാനും പത്രക്കാരനും,മുരളിയും,അനൂപും വളരെ വൈകിയും നേരമ്പോക്കുകള്‍ പറഞ്ഞിരുന്ന് അല്പമൊന്നു മയങ്ങിപ്പോയി..ഉണരുമ്പോള്‍ മണി നാലര...അന്നേരവും കൊട്ടിലയും ,കുമാരനും പാചകപ്പുരയില്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു..
അവരുടെ ആത്മാര്‍ഥതക്കുമുമ്പില്‍ ഞാന്‍ ചെറുതായിപ്പോയിരുന്നു....ഓടിനടന്നെല്ലാം ചെയ്യുന്നതിനിടയില്‍ എല്ലാവരേയും സ്വീകരിക്കാനും,കുശലം പറയുവാനും,തകര്‍ക്കാനും അവര്‍ സമയം കണ്ടെത്തി..വന്നരെ ഒരാളെപ്പോലും അവര്‍ നിരാശപ്പെടുത്തിയില്ല.





അമ്മാസ്സ് മുരു.....രാവിലെ പല്ലുപോലും തേക്കാതുള്ള ചായകുടി...!!


നാലരക്ക് ഉണര്‍ന്ന ഞാന്‍ പിന്നെയും പോയിക്കിടന്ന് ഒന്നു മയങ്ങി ...ഒരു മിന്നല്‍ വേളിച്ചംകണ്ടാണ് ഞാന്‍ ചാടീയെണ്ണീറ്റത് കൊള്ളിയാന്‍ മിന്നിയതായിരിക്കും എന്നു വിചാ‍രിച്ചു,നോകിയപ്പോള്‍ നമ്മടെ ഷെറിഫ് ഇക്കായും,പൊന്മളക്കാ‍രനും ഒരുക്യാമറയുമായി ഉറങ്ങിക്കിടക്കുന്ന ബ്ലോഗ്ഗര്‍മാരുടെ ചിത്രം പിടിക്കുകയായിരുന്നു.
പൊന്മളക്കാരന്‍ രാവിലെ കട്ടന്കാപ്പിക്കുവേണ്ടി ഒരു ബഹളം വെച്ചു...ഈ തിരക്കിനിടയില്‍ അതെല്ലാം മറന്നുപോയിരുന്നു സംഘാടകര്‍....ഞാനും പൊന്മളക്കാരനെ പിന്താങ്ങി കൂടെ ഷെരിഫിക്കയും കൂടി..സങ്കതി പരുവക്കേടാകുമെന്നു മനസ്സിലായ സംഘാടകര്‍ ബിജുവും,കുമാരനും രണ്ടു സ്റ്റീല്‍ജഗ്ഗുമായി ഒരുബൈക്കില്‍ കയറി ടൌണിലേക്ക് പറന്നു..

കുമാരനും,ബിജുവും ചായയുമായി വന്നു..പൊന്മളക്കാരന്റെ മുഖത്ത് സന്തോഷം... വേണ്ടായിരുന്നു...പൊന്മളമൊഴിഞ്ഞു..!
ചായയും കുടിച്ചുകൊണ്ട് വരാന്തയില്‍ നിന്ന് പാചകക്കാരുടെ കുറ്റവും കുറയും പറഞ്ഞു.അന്നേരം പാചകക്കാരന്‍ പരുപ്പുപായസ്സത്തിനകത്ത് എന്തോ ഒരുഡബ്ബയിലുള്ള സാധനം പൊട്ടിച്ചൊഴിച്ചു...പൊന്മളക്ക് തിളച്ചു കയറി..ങും....പാചകത്തിന്റെ തനിമ നഷ്ടപ്പെട്ടിരിക്കുന്നു തേങ്ങാപ്പാല്‍ പിഴിഞ്ഞൊഴിക്കണം..മാടയകോടയാ.. എന്നൊക്കെ ഷെറിഫിക്കയോട് തട്ടിവിടുന്നത് കേട്ടു ഞാനും അതൊക്കെ വിശ്വസിച്ചു കാര്യം വയസ്സില്‍ മൂത്തവരുപറയുന്നത് മുതുനെല്ലിക്കാ എന്നാണല്ലൊ..! നമ്മക്ക് ഇതിനാലൊന്നും അറിയില്ല .വല്ലതും ആക്കിവെച്ചാ വയറുനിറയെ തിന്നാനല്ലാതെ....!

ഷെറിഫിക്കയും,പൊന്മളയും കുറേപ്പേരും മാടയിപ്പാറയിലുള്ള ഒരുകുളത്തില്‍ കുളിക്കാന്‍ പോയി.ഞങ്ങളു കൂറച്ചാളുകള്‍ ഗസ്റ്റ് ഹൌസിലും തിരക്കിട്ട് കുളിനടത്തി ഓരോരോ ടീമായി ഗസ്റ്റ് ഹൌസ്സ് വിട്ട് കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തിലേക്ക് നീങ്ങി ആദ്യം പുറപ്പെട്ടത് കുമാരനും ,റെജി പുത്തന്‍പുരക്കലും സംഘവും,പിന്നാലെ ശ്രീജിത്ത്കൊണ്ടോട്ടി പൊന്മളക്കാരന്‍,ഷെറിഫിക്കാ,പത്രക്കാരന്‍,വാല്യക്കാരന്‍..... ഞങ്ങള്‍ പുറപ്പെടുമ്പോള്‍ അവിടെ മുരളീകൃഷണനും ,പാചകാ‍രും മാത്രം ബിജു വീട്ടിലേക്ക്പോയിരിക്കുകയാണ് അവരു വന്നിട്ടുവേണം ആഹാരസാധനങ്ങള്‍ പത്തുപതിനഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തിലെത്തിക്കാന്‍..!

ഞാനും ,അബ്ദുള്‍ ഹക്കിമും,അനന്ദും,രതീഷും അവിടെനിന്നും ഒരു ആനവണ്ടിക്ക് കണ്ണൂരെത്തി ..അവിടെ വന്നപ്പോള്‍ നങ്ങള്‍ക്ക് ചെറിയതോതില്‍ വിശപ്പുണ്ടായിരുന്നു ഇന്‍ഡ്യന്‍ കോഫീഹൌസ്സ് തപ്പി രണ്ടുകിലോമീറ്ററോളം നടന്നു.അവസാനം കണ്ടുപിടിച്ചു. അകത്തുചെന്നപ്പോള്‍ സൂചികുത്താനിടമില്ല..അതുപോലെ തിരക്ക് അവസാനം ഇരിക്കാന്‍ സീറ്റു കിട്ടി ഇഡലിക്ക് പറഞ്ഞപ്പോള്‍ അതില്ല. പിന്നെ പൂരിയിലൊതുക്കി..പേരേയൊള്ളു ഇന്‍ഡ്യന്‍ കോഫീ ഹൌസ്സെന്ന്..!

ഞങ്ങള്‍ ജവഹര്‍ ആഡിറ്റോറിയത്തിലെത്തുമ്പോള്‍ ഷെറിഫിക്കാ ഒരുമൈക്കൊക്കെ പിടിച്ച് കസര്‍ത്തുകയാണ് കൌണ്ടറില്‍ ബിന്‍സിയും, കുമാരനും രജിസ്ട്രേഷന്‍ നടത്തുകയാണ് മിനി ടീച്ചര്‍ അവിടെ ഇരിപ്പുണ്ടായിരുന്നു....


സദസ്സിനോടായി സുകുമാരന്‍ സാര്‍ തന്റെ ശിഥില ചിന്തകള്‍ പങ്കുവെക്കുന്നു.....


ഈ പോസ്റ്റിന്റെ ടൈറ്റല്‍ പിറന്ന നിമിഷം...”കണ്ണൂരില്‍ റോഡുണ്ട് സൂക്ഷിക്കുക”-ശ്രീജിത്ത് കൊണ്ടോട്ടി


സുകുമാരന്‍സാര്‍ എല്ലാവരേയും ബ്ലോഗ്ഗാന്‍ പഠിപ്പിക്കുന്നു


കണ്ണൂര്‍ സൈബര്‍ മീറ്റിനു പങ്കെടുത്ത മാന്യസദസ്സ്




അഡ്വേക്കേറ്റ്;സമദ് മാജിക്ക് കാട്ടി സദസ്സിനെ കൈയ്യിലെടുക്കുന്നു....



സജിം തട്ടത്തുമല....കണ്ണൂര്‍ മീറ്റിനെക്കുറിച്ചുള്ള തന്റെ പോസറ്റ് ,വിശ്വമാനവീയം ഒന്നിലോ.രണ്ടിലോ,മൂന്നിലോ അതോ പുതിയൊരു ബ്ലോഗ്തുടങ്ങി അതിലങ്ങിട്ടാലോന്ന് കൂലങ്കഷായമായി ആലോചിക്കുന്നു..!


മേരാ നാം വിധു ചോപ്ര..ഹേ...ഹൈം ഹൊ....ഹും..ഹി..ഹി.. -ഇനിമേലാല്‍ ബ്ലോഗുമീറ്റില്‍ ഹിന്ദി പറയില്ലന്ന് ബ്ലോഗ്ഗ്പരബ്രഹ്മങ്ങളുടെ മേല്‍ആണയിട്ട് സത്യംചെയ്യിച്ചിട്ടുണ്ട്...എന്നേക്കൊണ്ടാവുന്നത്...:))



ഷാനവാസിക്ക.....നട്ടുച്ചയുടെ വിലാസങ്ങളിലൂടെ


ചിന്താവിഷ്ടനായ വക്കീല്‍ അഡ്വേക്കേറ്റ് ;സമദ്


സന്ദീപ് അയ്യാരില്‍ കൃഷ്ണന്‍ (പുകക്കണ്ണട)


മുരളിമുകുന്ദന്‍ ബിലാത്തിപ്പട്ടണം മാജിക്കു കാണിക്കാനുള്ള പുറപ്പാടാ...നല്ല ഡാന്‍സര്‍കൂടിയാണ് ബിലാത്തിപ്പട്ടണം ഫോട്ടോ മീസ്സായിരിക്കുന്നു അതുകാരണം ഡാന്‍സ്സ് കാണിക്കാന്‍ തരമില്ല..:((



ജനാര്‍ദ്ദനന്‍ മാഷ്...(മാത്സ് ബ്ലോഗ്)


മീറ്റ് പാതിവഴിയായപ്പോഴേക്കും മീറ്റു മുതലാളിയുടെ ബെന്റ് നിവര്‍ന്നു....വെള്ളം കുടിച്ചുപോയി..!!



സുമുഖനും, സത്സൊഭാവിയുമായ ഒരു ചെറുപ്പക്കാരന്‍ അനിയോജ്യമായ വിവാഹാഭ്യര്‍ഥനകള്‍ ക്ഷണിച്ചുകൊള്ളുന്നു..!





ഹലോ....ബിജു കൊട്ടിലയല്ലെ..? ഞാന്‍ മുരളികൃഷണനാ..! നീയിപ്പം എവിടാ..?
ഞാന്‍ ജവഹര്‍ ആഡിറ്റോറിയത്തിലുണ്ട്..! നീയോ..?
ഞാനും അവിടെത്തന്നെയുണ്ട്..! അവിടെവിടാ..? കൌണ്ടറുനു മുന്നില്‍..!.ഞാനും അവിടെത്തന്നെയുണ്ട്..!!





റാംജി പട്ടേപ്പാടം



കവി പി.ആര്‍.രതീഷ്



മറക്കാനാകുമൊ.....ഈ കൂട്ടുകാരെ..മാടായിപ്പാറയിലെ നിദ്രാവിഹീനങ്ങളായ രാത്രികളില്‍ ഇവരോടൊപ്പം പങ്കുവെച്ച നിമിഷങ്ങളെ...!!

ബൂലോകത്ത് ഇതുപോലെ നല്ല ശാന്തന്മാരെ അഞ്ജനമിട്ടുനോക്കിയാല്‍ കിട്ടുമൊ..?!!


റാംജി പട്ടേപ്പാടം,ഷാനവാസിക്ക...യാത്ര പറഞ്ഞു പോകാന്‍ തുടങ്ങുന്നു....


ബൂലോകത്തിലെ കമന്റു രാജാവിനൊപ്പം രാജീവ് രാഘവന്‍......


ബിജുകൊട്ടിലയും, സന്ദീപും ...


മുന്‍നിരയില്‍..മുരളിമുകുന്ദന്‍ ബിലാത്തിപ്പട്ടണം,ശാന്ത കാവുമ്പായി,ഒരു ഭാവി ബ്ലോഗര്‍...പിന്‍നിരയില്‍,പ്രീത മുള്ളന്‍,റാണിപ്രിയ,ഹരിപ്രിയ.....


ബിന്‍സ്സി ,മുരളിമുകുനന്ദന്‍ ബിലാത്തിപ്പട്ടണം,ശാന്ത കാവുമ്പായി
(ആ ഇരിക്കുന്നത് ബിൻസ്സിയല്ല, ആത്മജയാണ്. ബിൻസ്സി കൌണ്ടറിൽ തിരക്കിലാണ്)....



സദ്യതുടങ്ങി ആദ്യപന്തിയില്‍ തന്നെ സീറ്റ് പിടിച്ചു...


ഷെറിഫിക്കക്ക് വിളമ്പുകാരന്റെ ജാഡ തീരെപിടിക്കുന്നില്ല.


വിഭവ സമൃദ്ധമായ ഒരു സദ്യ.....ഈ ഓണത്തിനു ഞാനുണ്ട ആദ്യ സദ്യയുംകൂട്.....!!


രണ്ടു പഞ്ചാര ഡോക്ടര്‍മ്മാര്‍ .....ഡോക്ടര്‍ ;മുഹമ്മദ്‌ കോയ (ഹരിതകം), ഡോക്ടര്‍ ;ആര്‍.കെ.തിരൂര്‍,(പഞ്ചാരഗുളിക)


മീറ്റിനുപങ്കെടുത്തവര്‍



ഊണൊക്കെകഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ശ്രി പ്രദീപ് കുമാര്‍ ആകാശവാണി ബ്ലോഗിനേക്കുറിച്ചു ,സൈബര്‍ ലോകത്തേക്കുറിച്ചും ക്ലാസ്സെടുക്കാന്‍ തുടങ്ങിയിരുന്നു.“ഞാന്‍ പഠിക്കുന്ന കാലത്ത് ക്ലാസ്സില്‍ കയറിയിട്ടില്ല പിന്നാ .....!

എന്നാലുംഞാന്‍ അല്‍പ്പനേരം അവിടെയൊക്കെ കറങ്ങിനിന്നു, ബിജുവിന്റെ ക്യാമറ തിരിച്ചു കൊടുക്കണം ,ഞാനെടുത്ത ഫോട്ടൊമുഴുവന്‍ ബിജുവിന്റെ ലാപ്പ്ടോപ്പിലാക്കി സീഡിയിലാക്കാന്‍ റെജി പുത്തന്‍പുരക്കലിനെ ഏല്‍പ്പിച്ചു,ഓടിനടന്ന് യാത്രപറഞ്ഞു .പത്രക്കാരന്‍ ,കുമാരന്‍,ഷാനവാസിക്കാ,ഷെറിഫിക്കാ,പൊന്മളക്കാരന്‍,ആര്‍.കെ തിരൂര്‍.,മിഥുന്‍, സാദാകണ്ണൂക്കാരന്‍ അനൂപ്,വിധു ചോപ്ര....അങ്ങനെനീളുന്നു..... ബിജു പാത്രങ്ങള്‍ ഒക്കെ വണ്ടിയില്‍ കയറ്റുന്നതിരക്കിലായിരുന്നു അതുകൊണ്ട് ഫോണ്‍ചെയ്ത് യാത്ര പറഞ്ഞു, അതൊരു വിഷമമായി അവശേഷിക്കുന്നു..
തിരുവനന്തപുരം ഫാസ്റ്റിന് പത്തനംതിട്ടക്കു പൂറപ്പെടുമ്പോള്‍ സമയം നാലുമണി...

മിഴികള്‍ നിറയാതെ മൊഴികള്‍ ഇടറാതെ യാത്രചൊല്ലിയെങ്കിലും......
മൃദുലമാമൊരു തേങ്ങലില്‍ സന്ധ്യമെല്ലെയലിഞ്ഞു പോയ്....സന്ധ്യമെല്ലെ അലിഞ്ഞുപോയി..!!


------------------------------------------------------------
*മീറ്റില്‍ ബിജുവിനേയും കുമാരനെയും അടുത്തറിയാന്‍ കഴിഞ്ഞെങ്കിലും ,അവരെ സ്വകാര്യമായി ഒന്നു കൈയ്യില്‍ കിട്ടിയില്ല .
*മാടായിപ്പാറയില്‍ അടിച്ചു തകര്‍ത്തതു കാരണം. കണ്ണൂര്‍ ജവഹര്‍ ആഡിറ്റോറിയത്തില്‍ നടന്ന മീറ്റ് വലിയ തകര്‍പ്പൊന്നുമില്ലാതെ കടന്നുപോയി,എങ്കിലും ഒരുപാടു പേരെ പരിചയപ്പെടാന്‍ കഴിഞ്ഞു
*കേരളത്തിന്റെ വടക്കേയറ്റത്ത് ഒരു സൈബര്‍മീറ്റ് നടത്താന്‍ ധൈര്യംകാണിച്ച കണ്ണൂര്‍ മീറ്റ്ഭാരവാഹികള്‍ക്ക് വിപ്ലവ അഭിവാദ്യങ്ങള്‍!!!
*പായസത്തിനെ തെറിപറഞ്ഞ ഞാനും ,പൊന്മളക്കാരനും ,രണ്ടുമൂന്നു ഗ്ലാസ്സ് പായസംമാത്രമെ കുടിച്ചൊള്ളു..
*ചിത്രകാരന്‍ എന്റെ കൈയ്യെത്തും ദൂരത്തുനിന്ന് രക്ഷപെട്ടു.
*കണ്ണൂര്‍- പഴയങ്ങാടിയില്‍ നിന്നും വിട്ട വണ്ടി..റാന്നി ‌-പഴവങ്ങാടി ഗവര്‍മെന്റ് ആശുപത്രിയിലാ പോയിനിന്നത്...അതികൊണ്ട് ഈ പോസ്റ്റ് വൈകി....






Twitter Delicious Facebook Digg Stumbleupon Favorites More