Friday, April 01, 2011

പൂനം പാണ്ഡെയുടെ ഒരു നാറിയ നമ്പര്‍

ഇന്‍ഡ്യ ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ,തുണിയുരിയുമെന്ന് പ്രശസ്ത മുംബൈ മോഡല്‍ പൂനം പാണ്ഡെ.

കപ്പ്‌ നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മികച്ച പിന്തുണയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് നഗ്നയാകാന്‍ തയ്യാറാകുന്നതെന്നും പൂനം പറയുന്നു.. മറ്റുള്ളര്‍ ആര്‍പ്പു വിളിച്ചും , ജയ് വിളിച്ചും ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ ശരീരം ഉപയോഗിച്ച് ആഘോഷിക്കുന്നു എന്നാണ് പൂനം പറയുന്നത്....ഏതായാലും പബ്ലിസിറ്റിക്കുവേണ്ടി പറഞ്ഞതാണെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നില്ല.....കാശ് വാങ്ങി കിംഗ്‌ഫിഷര്‍ കലണ്ടറിനുവേണ്ടി തന്റെ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുള്ള പൂനം, ഇന്‍ഡ്യ ജയിക്കുകയാണെങ്കില്‍ സ്റ്റേഡിയത്തിലും,പിന്നെ ഇന്‍ഡ്യന്‍ ടിമിന്റെ ഡ്രെസ്സിംഗ് റൂമിലും തന്റെ ശരീരം‌പ്രദര്‍ശിപ്പിക്കണമെങ്കില്‍ അത് ഇന്‍ഡ്യയോടുള്ള കടുത്ത ആരാധനമൂലമായിരിക്കണം.


ഏതായാലും പൂനം ചേച്ചിയുടെ ക്രിക്കറ്റിനോടുള്ള ആരാധനയെ ഞാന്‍ നന്നായിയങ്ങ് ബഹുമാനിക്കുന്നു ,ഇന്‍ഡ്യന്‍ സംസകാരത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ ഇത് ഉപകരിച്ചേക്കും.ഭാരത സ്ത്രീത്വത്തിന്റെ ഭാവശുദ്ധി ലോകരാഷ്ട്രങ്ങളെ ലൈവായികാണിക്കാനുള്ള അവസരം ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം പൂനം ചേച്ചിക്കു നല്‍കും എന്നാണ് എന്റെ പ്രതീക്ഷ,പൂനം ചേച്ചിയുടെ ഈ ശരീര പ്രദര്‍ശന അറിയിപ്പിനെതിരെ മുംബയിലെ ശിവസേനക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയീട്ടുണ്ട്,പക്ഷെ പൂനം അതൊന്നും വകവെക്കുന്ന ലക്ഷണം കാണുന്നില്ല, തുണിയുരിഞ്ഞാണേങ്കിലും ഇന്‍ഡ്യന്‍ ടീമിനെ വിജയിപ്പിച്ചേ അടങ്ങൂയെന്ന പിടിവാശീയിലാണ് പൂനം..

നഗ്നതയിലൂടെ സന്തോഷം പ്രകടിപ്പിക്കുന്നത് ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ക്കെതിരാണെന്നും പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് രംഗത്തുണ്ട്.ഇത്തരത്തിലുള്ള ആഭാസകരവും,അശ്ലീലകരവുമായകാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല്ലെന്ന് എം.എന്‍.എസ്.നേതാവ് ശീലിനി താക്കറെ പറയുന്നു.പൂനത്തിന്റെ ഈ തീരുമാനത്തോട് പൂനത്തിന്റെ വീട്ടുകാരും,നൂ‍റുശതമാനം യോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്

എനിക്കുമനസ്സിലാകാത്ത ഒരു സംഗതി കളികഴിഞ്ഞതിനു ശേഷം ആരെ പ്രോത്സാഹിപ്പിക്കാ‍നാ പൂനം ചേച്ചി തുണിയുരിയുന്നതെന്നാ..


(ഇന്‍ഡ്യ ലോകകപ്പ് ജയിക്കയാണേങ്കില്‍ വിമര്‍ശര്‍ക്ക് പറയാനൊരു ന്യായമായി..! തോല്‍‌വിയാണെങ്കില്‍ അതിനും.!)

Sunday, February 06, 2011

കാമ ഭ്രാന്തന്മാരോടൊപ്പമീ യാത്ര.........


Tehelka (special correspondent)“ഷാഹിനാ നഫീസയുടെ ഒരു കുറിപ്പ് വായിക്കാന്‍ ഇവിടെ ഞെക്കു........



സഹയാത്രികരായ പുരുഷന്മാരോട് ...



ആ പെണ്‍കുട്ടിയുണ്ടല്ലോ ,കഴിഞ്ഞ ദിവസം നമ്മളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി .എറണാകുളത്തു ഒരു കടയില്‍ സയില്‍സ് ഗേള്‍ ആണ് അവള്‍ .ഒരു വീട്ടുവേലക്കാരിയുടെ മകള്‍ .അവള്‍ ജീവിതത്തിലേക്കാണോ മരണത്തിലേ ക്കാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല .തലച്ചോറില്‍ രക്തം കട്ട പിടിച്ചു പൂര്‍ണമായും ഇരുട്ടിലാണ് അവളിപ്പോള്‍ .ഒരു തരത്തില്‍ നല്ലത് .തലയിടിച്ചു താഴെ
വീണപ്പോഴുള്ള കടുത്ത വേദനയും കൂടെ അനുഭവിക്കേണ്ടി വന്ന അപമാനവും അവള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ ..അത്രയും സമാധാനം .



പത്രങ്ങളില്‍ സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളാണ് നിറയെ ...എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ട് തന്നെയാണ് എന്ന ധ്വനി .ഐ ജി സന്ധ്യ ഉപദേശിച്ചത് ട്രെയിനില്‍ കയറിയാല്‍ ഉറങ്ങരുത് എന്നാണ്.കൊള്ളാം.രാവിലെ മൂന്നു മണിക്കും നാല് മണിക്കുമൊക്കെ ട്രെയിനില്‍ തുടങ്ങി രാത്രി പത്തു മണിക്ക് ട്രെയിനില്‍ തീരുന്ന ഒരു ദിവസത്തിനിടെ ഈ സ്ത്രീകളൊക്കെ എപ്പോഴാണ് ഉറങ്ങേണ്ടത് എന്ന് കൂടി പറയണം .



ഇത്തരത്തിലുള്ള ഓരോ സംഭവവും ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരും കൂടി സ്ത്രീകളെ ഉപദേശിക്കാന്‍ പുറപ്പെടുന്നത് എന്തിനാണ് ? സഹയാത്രികര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നാണ് ചങ്ങല വലിക്കതിരുന്നതെന്ന് കേസിലെ മുഖ്യ സാക്ഷിയായ ഒരു പുരുഷന്‍ പറയുന്നു. ഒരു പെണ്‍കുട്ടി പുറത്തേക്കു വീഴുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ 'താന്‍ തന്റെ കാര്യം നോക്കെടോ,അവള്‍ ചാവുകയൊന്നുമില്ല ' എന്ന് പറഞ്ഞത്രേ കൂടെ ഉണ്ടായിരുന്നവര്‍.ഇവര്‍ക്കായി ഒരു ഉപദേശവും കൊടുക്കാനില്ലേ ആര്‍ക്കും ? ഉപദേശിച്ചാല്‍ തന്നെ എന്തെങ്കിലും ഫലം ഉണ്ടാവുമോ ?

.



ഞങ്ങള്‍ക്ക് ലേഡീസ് compartment വേണമെന്നില്ല ,അകമ്പടിക്ക്‌ കൂടുതല്‍ പോലീസും വേണമെന്നില്ല.ഒറ്റക്കോ കൂട്ടായോ മനസമാധാനത്തോടെ നിങ്ങള്‍ കയറുന്ന അതെ തീവണ്ടികളിലും അതെ കോച്ചുകളിലും യാത്ര ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ക്കും താല്പര്യം .എന്നിട്ടും ലേഡീസ് കോച്ച് വേണമെന്നും എണ്ണം കൂട്ടണമെന്നും നടുവിലെക്കാക്കണമെന്നും കൂടുതല്‍ പോലിസ് വേണമെന്നും ഒക്കെ ആവശ്യപ്പെടെണ്ടി വരുന്നതിനു ഉത്തരവാദികള്‍ നിങ്ങള്‍ ഒക്കെ തന്നെയാണ് സുഹൃത്തുക്കളെ .



തുറിച്ചു നോക്കുന്നവനെയും വഷളത്തരം പറയുന്നവനെയുമൊക്കെ ഷര്ട്ടിനു കുത്തി പിടിച്ചു ഒന്ന് പൊട്ടിക്കാനും വേണമെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാനും ഒരു ബുദ്ടിമുട്ടും ഇല്ലാത്ത ആളാണ് ഞാന്‍ ,എന്നിട്ടും ഞാന്‍ പോലും prefer ചെയ്യുന്നത് സ്ത്രീകളോടോപ്പമുള്ള യാത്രയാണ് .മറ്റൊന്നും കൊണ്ടല്ല , വഴക്കടിച്ചു കളയാന്‍ ഊര്‍ജവും സമയവും ഇല്ലാത്തതുകൊണ്ട്.



ആ പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും തള്ളി ഇട്ട ഗോവിന്ദസ്വാമിയെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ നമുക്ക് നിശ്ചയം ഉണ്ട് .അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമായിരിക്കും .പക്ഷെ 'ചങ്ങല വലിച്ചു ഞങ്ങളെ മെനക്കെടുത്തരുത്,ചാവുന്നെങ്കില്‍ ചാവട്ടെ ' എന്ന് പറഞ്ഞ നിങ്ങള്‍ സഹയാത്രി കരുടെ കാര്യത്തിലോ .. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളെ എനിക്ക് ഉള്‍ക്കിടിലം .







(Shahina Nafeesa,Tehelka (special correspondent)









“ഇനിയെത്ര സൗമ്യമാരെ കൊലക്കും,മാനഭംഗത്തിനും ഇരയാക്കിയാലാണ്‌,ഇവിടുത്തെ ജനതയും,ഭരണകൂടവും നന്നാവുക ...?
എന്നാണ്‌ സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്രചെയ്യാന്‍ പറ്റുക..?സ്ത്രീകള്‍ ബസ്സിലും,തീവണ്ടിയിലും അനുഭവിക്കേണ്ടിവരുന്ന പീഢനങ്ങള്‍ പുറംലോകം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നില്ല..?
തിരക്കുള്ള ബസ്സിലും ,തീവണ്ടിയിലും,കയറാനായി സ്ഥിരം ഞരമ്പു രോഗികളുണ്ട്,അവരുടെ ശല്യത്തിന്‌ ഇരയാകാത്ത സ്ത്രീകള്‍ ഉണ്ടാവില്ലെന്നാണ്‌ എന്റെ തോന്നല്‍...
ഞാന്‍ കണ്ട ചില സംഭവങ്ങളൂണ്ട്,ഉദാഹരണത്തിന്‌,2008-ല്‍ ഞാന്‍ തിരുവനന്തപുരം മെയിലിന്‌ മദ്രാസ്സില്‍(ചെന്നൈ) നിന്നും ചെങ്ങന്നൂരേക്ക് യാത്ര ചെയ്യുകയായിരുന്നു,ചെന്നൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ എനിക്കു ഇരിക്കാന്‍ സീറ്റുകിട്ടിയിരുന്നില്ല(ജെനറല്‍ കംമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര) രാത്രിയില്‍ വണ്ടി സേലത്തെത്തിയപ്പോള്‍,തിക്കിത്തിരക്കി ഒരുത്തനെ തെള്ളിയിട്ട് ഒരു സീറ്റ് ഒപ്പിച്ചെടുത്തു..ഒരാള്‍ക്കുമാത്രമിരിക്കാവുന്ന സൈഡ് സീറ്റ്...!അതിനറ്റത്തിരിക്കനായി പലരും എന്നോട് സ്ഥലം ചോദിച്ചു ,ഞാന്‍ കൊടുക്കുമോ?..ഞാനാരാമോന്‍ ,എനിക്കറിയത്തില്ലെ..!,ദയവുതോന്നി അങ്ങനേങ്ങാണും ഇരുത്തിയാല്‍പ്പിന്നെ ചന്തിവെചു നിരക്കിനിരക്കി നമ്മളെ പുറത്താക്കും,പിന്നീടവന്റെ ഭാവം ...ലവന്‍ പിടിച്ച സീറ്റില്‍ നമ്മളിരിക്കാന്‍ ചെന്നപോലാകും,”കൊക്കെത്ര ട്രെയിന്‍ കണ്ടതാ...!,അങ്ങനെ ഒരു വിപ്ളവത്തിലൂടെ പിടിച്ചെടുത്ത സീറ്റില്‍ ഞെളിഞ്ഞിരുന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി.....ഉണരുമ്പോല്‍ നേരം വേളുത്തിരുന്നു,വണ്ടി കേരളത്തിലെത്തിയെന്ന് മനസ്സിലായി,യാത്രക്കാരുടെ നല്ലതിരക്ക്,പലരും ഓഫീസില്‍ പോകാനുള്ളവര്‍ ....സ്ത്രീകള്‍,പുരുഷന്മാര്‍,വിദ്യാര്‍ഥികള്‍...അങ്ങനെ ഒരുപാട് യത്രക്കാര്‍..!,

വണ്ടി എറണാകുളം സ്റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോളാണ്‌ ഞാന്‍ ആകാഴ്ചകണ്ടത്....
കംമ്പാര്‍ട്ടുമെന്റിനെ വാതിലിനരുകില്‍ തിരക്കിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍..!അതിലൊരു കുട്ടിയുടെ ശരീരത്തിലേക്ക് ശക്തമായി മുട്ടിയുരുമ്മുന്ന പുരുഷന്‍ ..!അവള്‍ ഒതുങ്ങാവുന്നതിന്റെ പരമാവധി ഒതുങ്ങുന്നു അപ്പോഴും അവന്‍ വിടുന്ന ഭാവമില്ല...,കൂടെയുള്ള കൂട്ടുകാരി അവളെ അവനില്‍നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു,തിരക്കിനിടയില്‍ അവള്‍ക്ക് അതിനു കഴിയുന്നില്ല.അയാള്‍ അവളുടെ മുകളിലേക്ക് കമഴ്ന്ന് വിഴാനുള്ള പുറപ്പാടിലാ..! ഒരു വിധം കഷ്ടിച്ചു അവളും കൂട്ടുകാരിയും ഇടവഴിയില്‍ നിന്നും കംമ്പാര്‍ട്ടുമെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു അപ്പോള്‍ അയാളും കൂടെ ഉള്ളിലേക്ക് വന്നു . ഇപ്പോല്‍ ആ രണ്ടുകുട്ടികള്‍ നില്‍ക്കുന്നത് ഞാന്‍ ഇരിക്കുന്നതിനു മുമ്പിലും..! അല്‍പ്പനേരത്തിനു ശേഷം വീണ്ടും അയാള്‍ ആദ്യം ശല്ല്യപ്പെടുത്തിയ ആകുട്ടിയുടെ പുറകിലായി വന്നുനിന്നു...പിന്നേം പഴയതു പോലെ മുട്ടലും ഉരുമ്മലും തുടങ്ങി.ഞാനും അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി,പിന്നീട് ഞാന്‍ കണ്ട കാഴ്ച്ച മനുഷ്യത്തമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌ പുറത്തു പറയാന്‍ അല്‍പ്പം ലജ്ജയുണെങ്കിലും ചിലകാര്യങ്ങള്‍ തുറന്നു പറയണം അതുകൊണ്ടു പറയുവാ....“അയാളുടെ വസ്ത്രത്തിനുള്ളില്‍ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബങ്ങളില്‍ മുട്ടിച്ച് ഒരു കാമവെറിയനെപ്പോലെ അയാല്‍ ചലിക്കുകയാണ്‌.....! എന്റെ നെഞ്ചത്ത് ഒരു വെള്ളിടി വെട്ടിയതുപോലെ ഞാന്‍ ഞെട്ടിപ്പോയി.....ശരീരമാകമാനം ഒരുതരം മരവിപ്പ്...ആ മരവിപ്പ് എന്നെ അങ്ങനതന്നെ എന്നെ ഒന്നുരണ്ട് നിമിഷം പിടിച്ചിരുത്തിക്കളഞ്ഞു......ആ ഇരുപ്പില്‍ ഞാന്‍ കൂടെയുള്ള യാത്രക്കാരെ മുഴുവന്‍ ശ്രദ്ധിച്ചു അടുത്തിരിക്കുന്ന/നില്ക്കുന്ന എല്ലാവരും ഇതു കാണുന്നുണ്ടായിരുന്നു....എല്ലാമാന്യ മലയാളികളായ യാത്രക്കാരും ഒരു നീലച്ചിത്രം കാണുന്ന ലാഘവത്തോടെ ഈ ചൂടന്‍ രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...!എന്റെ സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു.കോപം കൊണ്ട് എന്റെ കണ്ണില്‍ ഇരുട്ടു കയറി..പിന്നീട് ഞാന്‍ ചെയ്തത് അല്‍പ്പ നേരത്തിനു ശേഷമാണ്‌ എനിക്കുതന്നെ മനസ്സിലായത്..!ചാടിയെഴുനേറ്റ ഞാന്‍ ആ കുട്ടിയെ ഞാനിരുന്നസീറ്റില്‍ ഇരിക്കാന്നവശ്യപ്പെട്ടുകൊണ്ട് ആഭാസന്റെ നേര്‍ക്ക് തുറിച്ചു നോക്കിക്കൊണ്ട് നീങ്ങിനിന്നു....എന്റെ കൈ തരിക്കുന്നു.. ഓങ്ങി ഒരടിയങ്ങു കൊടുത്താലോയെന്നെനിക്കു തോന്നി....ആത്മസംയമനം പാലിക്കാന്‍ എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുണ്ടായിരുന്നു..ആ നിന്ന നില്‍പ്പില്‍ ഞാന്‍ പലതും ചിന്തിച്ചു....


“ഈ ആഭാസനെ എന്നേക്കൊണ്ട് ഒരുപക്ഷെ അടിക്കാന്‍ കഴിയുമായിരിക്കാം,അവന്‍ എന്നെ തിരിച്ചടിച്ചാല്‍ അവനെ ഞാനിന്നു കൊല്ലും....അതും ഉറപ്പാ..! ഇപ്പോള്‍ ഈ കംമ്പാര്‍ട്ടുമെന്റിനകത്ത്കിടന്നൊരടികൂടിയാല്‍ സംഭവം എല്ലാവരുമറിയും അതാ പെണ്‍കുട്ടിയുടെ അഭിമാനത്തിനെ ബാധിക്കും,അല്ലെങ്കില്‍ത്തനെ ആ കുട്ടി കരച്ചിന്റെ വക്കോളമെത്തി നില്ക്കുകയാണ്‌,ഇനിയധവാ ഞാനാ ആഭാസനുമായി തല്ലുകൂടി എന്തെങ്കിലും വലിയ പ്രശനമായാല്‍ വല്ല വിചാരണ വരുമ്പോള്‍ ഈ കുട്ടി അഭിമാനത്തിനു ഭയന്ന് ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നു പറഞ്ഞാല്‍.....!ഞാനാരായി...!,അന്റെ കൂട്ടത്തിലുള്ള മറ്റു ഞരമ്പുകളെലാംകൂടി എന്നേ എടുത്തിട്ട് തൊഴിച്ചാല്‍ ഈ കൂട്ടത്തിലൊരുത്തന്‍ പോലും തിരിഞ്ഞു നോക്കുകപോലുമില്ല അതും എനിക്കറിയാം .പിന്നിവിടുത്തെ ജുഡീഷറി... അതിന്റെ കാര്യമോര്‍ത്തപ്പോ ഒള്ളധൈര്യംകൂടി ചോര്‍ന്നു.....! ഇതെല്ലാം ഞാന്‍ ഒരു നിമിഷംകൊണ്ട് ചിന്തിച്ചു പോയതാണ്‌.”ഏതായാലും എന്റെ നിപ്പും ഭാവവും അവന്റെ തൃഷ്ണ അല്‍പ്പം കുറച്ചു....അവന്‍ ചെറുകെ പുറമോട്ടു പിന്മാറി....ട്രെയിനിലുണ്ടായിരുന്ന ചില സഹയാത്രക്കാര്‍ക്ക് എന്താണ്‌ സംഭവിച്ചതെന്ന് മനസ്സിലായില്ല....രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കു കാര്യം പിടികിട്ടി,അപ്പോഴേക്കും ഞരമ്പ് ഒന്നും സംഭവിക്കാത്തതുപോലെ വാതിലിലേക്ക് മാറിനിന്നു.അപ്പോള്‍ എന്റെ മനസ്സിലെ ചിന്ത മുഴുവന്‍ ഈ ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരേക്കുറിച്ചായിരുന്നു ,എന്തു മനുഷ്യ ജന്മങ്ങളാണ്‌ ഇവറ്റകള്‍..?!മനുഷ്യത്വം അല്‍പ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വാര്‍ഥന്മാര്‍....ഇവരുടെയൊക്കെ സഹോദരിമാര്‍ക്കാണ്‌ ഇതുപോലുള്ള ഒരു ഗതികേടുണ്ടാകുന്നതെങ്കില്‍ ഇവരൊക്കെ ഇങ്ങനെ നോക്കി നില്ക്കുമോ..? പ്രബുദ്ധന്മാരെന്ന് അഹങ്കരിച്ചു നടക്കുന്ന മലയാളികള്‍......കഷ്ട്ം.!ഈ നാടിനെയാണോ “ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്....!

ആ പെണ്‍കുട്ടി അപ്പോള്‍ ,ഞാന്‍ സേലത്തുവെച്ച് ഒരു അണ്ണാച്ചിയെ തെള്ളിയിട്ട് വിപ്ളവത്തില്‍ കൂടി നേടിയെടുത്ത ഇരിക്കയില്‍ സുരക്ഷിതയായി ഇരിക്കുന്നുണ്ടായിരുന്നു,അപമാനഭാരത്തില്‍ അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.

എന്റെ കോപത്തെ ഞാന്‍തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.”വിട്ടുകള...കൂടുതലൊന്നും സംഭവിക്കാതെ ആ കുട്ടിക്കിരിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞല്ലോ...!നീ നിയമജ്ഞനല്ല,നിയമപാലകനുമല്ല,രാഷ്ട്രീയനേതാവുമല്ല.ഈ സ്ത്രീത്വത്തിനു സംരക്ഷണം കൊടുക്കേണ്ടവരും
,കുറ്റവും,അനീതിയും തട്ടിക്കേള്‍ക്കണ്ട ജനതയും നോക്കിനില്ക്കുമ്പോള്‍.നീയൊറ്റക്ക് "ഓവര്‍സ്മാര്‍ട്ടാവല്ലേ......അതുനിനക്ക് ആപത്താ..! കുറ്റവാളികള്‍ക്കാണ്‌ ബലം അവര്‍ക്ക് മനുഷ്യാവകാശങ്ങളുണ്ട് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും പറയാനും മനുഷ്യാവകാശ കമ്മിഷനുണ്ട്,നിനക്കാരെങ്കിലും വരുമോ?“ഇല്ല...ആരും വരില്ല.സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവളുടെ മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരുപാവത്തിനെ തല്ലിച്ചതച്ചതാണെന്ന് പറയും ഈലോകം,ഇവിടെ(ട്രെയിനില്‍) പലരും എന്നെ അങ്ങനെയാണു നോക്കുന്നത്...

ഇന്നിപ്പോള്‍ ഷോര്‍ണ്ണുര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ട് ക്രൂരമായി പിഢിപ്പിച്ചു കൊന്നിരിക്കുന്നു....അതുംലേഡിസ്സ് കമ്പാര്‍ട്ടുമെന്റില്‍നിന്നും ..!ട്രെയിനില്‍ ടിക്കറ്റെടുക്കാതെ കയറുന്ന ഭിക്ഷക്കാരേയും,സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറ്റവാളികളേയും നിയന്ത്രിക്കാനാവാത്തതിന്റെ പരിണിതഫലം ഇത്‌.. ഇതിനുത്തരവാധികള്‍ ആരാണ്‌..?

കേരളത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതെന്ന വിചാരം എനിക്കില്ല .ഭാരതത്തിലെ മറ്റു സ്റ്റേറ്റുകളുടെ നില ഇതിലും മോശമാണ്‌,ഇന്‍ഡ്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഇതല്‍പ്പം കുറയുമെന്നുമാത്രം.ഇവിടെ സെന്‍സേഷണല്‍ ന്യൂസ്സ് സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചു പീഢനത്തിനിരയായ സ്ത്രീകളെ മാധ്യമങ്ങള്‍ വീണ്ടുംവീണ്ടും പീഢിപ്പിക്കുന്നു..ഇതിനൊക്കെ ഭയന്നാണ്‌,സ്ത്രീകള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കുനേരെ പ്രതികരിക്കാത്തത്.

വാര്‍ത്തള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്കും,ഭരാണാധിപന്മാര്‍ക്കും എവിടുന്നോ രോഷം വരും പിന്നിടാവാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഫ്രണ്ട് പേജില്‍നിന്നും,ഉള്‍പേജിലേക്കൊതുങ്ങുമ്പോള്‍ അവരുടെ മനസില്‍നിന്നും രോഷവും,വാര്‍ത്തയും ഉള്‍വലിഞ്ഞില്ലാതാകും....പിന്നേയും കാത്തിരിക്കാം മറ്റൊരു സൗമ്യയുടെ മരണത്തിനായി..!!


Thursday, December 09, 2010

എന്റെ ഓർമ്മകൾ



ഉണങ്ങാത്ത വ്രണങ്ങളായ്,
ഓര്‍മ്മകള്‍ താങ്ങിത്താങ്ങിയിരിക്കും.
മരിക്കാത്ത ഓര്‍മ്മകള്‍ അരിച്ചരിച്ചങ്ങിരിക്കും.
വേദനയാര്‍ന്നോരോര്‍മ്മകള്‍
ചിലപ്പോള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാം
മറക്കുവാന്‍ ശ്രമിച്ചാലും,
ഓര്‍മ്മകള്‍, തിരമാലകളായ്
മാനസതീരത്തണയും.
തീരത്തെ മണല്‍പ്പരപ്പില്‍,
വരച്ചിട്ട നല്ല ചിത്രങ്ങളുംമായ്ച്ചു-
പിന്നെയെപ്പോഴോ
വിസ്മൃതിയുടെ ആഴത്തിലേക്ക്മടങ്ങും.

Wednesday, November 03, 2010

അങ്ങനെ എല്ലാത്തിനും ഒരു തീരുമാനമായി...!!!


സമൂഹത്തില്‍ പുരുഷനു തുല്ല്യമായ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തിവരുന്ന സ്വാതന്ത്ര്യ സമരത്തിന്‌ അങ്ങനെ ഒരു തീരുമാനമായി;



പുരുഷമേധാവിത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചനംവേണമെന്നത് സ്ത്രീകളുടെ ന്യായമായ ആവശ്യമാണെങ്കിലും,സ്ത്രീസ്വാതന്ത്ര്യത്തിന്‌ ചില പരിതികള്‍ സമൂഹം നല്കിയിട്ടുണ്ട്,അതിനപ്പുറം കടന്നാല്‍ എന്തു സംഭവിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ്‌ “ന്യൂസിലാന്റുകാരിയായ ”പാം കൊര്‍കെരി(Pam Corkery) എന്ന 54കാരിയായ എക്സ് എം.പി.പുരുഷന്മാരേക്കാട്ടിലും ഒട്ടും മോശമല്ല സ്ത്രീകള്‍ അതുകൊണ്ട് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ടെന്ന് വാദിക്കുന്ന ഈ സാമൂഹ്യപ്രവര്‍ത്തക വരുന്ന ജൂലൈയില്‍ സ്ത്രീകള്‍ക്കായി ഒരു സംരഭം ആരംഭിക്കാന്‍ പോകുന്നു.അത് മറ്റൊന്നുമല്ല,ഒരു വ്യഭിചാര ശാല കസ്റ്റ്മര്‍സ്സ് സ്തീകളാണെന്നു മാത്രം ,പുരുഷന്മാരായ അഭിസാരകന്മാര്‍ക്ക് പണം നല്കി സ്തീകള്‍ അവരുടെ കാമാര്‍ത്തിയെ തീര്‍ത്തുകൊള്ളാന്‍ ഒരു സ്ഥാപനം ,സ്ഥാപനം തുറക്കുന്നതിന്റെ മുന്നോടിയായി പരസ്യപ്രചരണാര്‍ത്ഥം ഒരു സെക്സ് സര്‍വേയും നടത്തിയിരിക്കുന്നു ഈ മഹതി,26-34 വയസ്സ് പ്രായമുള്ള ആണുങ്ങളെയാണ്‌ സ്ത്രീകള്‍ക്ക് ഇഷ്ടം35മുതല്‍44വരെ വയസുള്ള ആണുങ്ങളായാലും തരക്കേടില്ലായെന്നും,എന്തുംവേണ്ടി പണം ചില വഴിക്കുന്നു ,തങ്ങളുടെ ശരീര സുഖത്തിനു വേണ്ടി പണം ചിലവഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നാണ്‌26% സ്തീകളുടേയും അഭിപ്രായം,



പിംമ്പ് കോര്‍കെരി മുന്‍ എം.പി,മാത്രമല്ല ഒരു മാധ്യമപ്രവര്‍ത്തകയും ടീവി അവതാരികയുമാണ്‌.

സ്ത്രീകളുടെ എല്ലാ വിജയത്തിനും അഭിമാനപൂര്‍വ്വം മൂക സാക്ഷിയായിരുന്ന പുരുഷമേധാവിത്വം ഇനി ഇതിനുംകൂടി സാക്ഷീയായി നില്‍ ക്കേണ്ട ഗതികേടായി .പാശ്ചാത്യന്റെ വാലന്റൈന്‍സ് ഡേ പോലുള്ള എല്ലാ വിസര്‍ജ്യ സംസ്കാരവും തോളിലേറ്റി കൊണ്ടൂ നടക്കുന്ന ഇന്‍ഡ്യാക്കാര്‍ ഇതെങ്ങാനും ഇന്‍ഡ്യന്‍ സംസ്കാരത്തിലേക്ക് കോപ്പിപേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതിനു മുമ്പ് ഈ ലോകം ഒന്നവസാനിപ്പിച്ചു തരണേ.......ദൈവമേ.....പ്ളീസ്സ്

"ഇനി എന്തെല്ലാം തെമ്മാടിത്തരങ്ങൾ കണ്ടാലാണോ...ഈ ലോകമൊന്നവസാനിക്കുക!!!









kiwiblog

Wednesday, October 20, 2010

അക്ഷയ തൃതീയ- ഒരു അവലോകനം


അക്ഷയതൃതീയ ;ഓരോ വർഷവും മേടമാസത്തിലെ (തമിഴിൽ ചിത്തിര മാസം)കറുത്ത വാവിനു ശേഷമുള്ള മൂന്നാമത്തെ ദിവസം അക്ഷയ തൃതീയയായി ആഘോഷിച്ചു പോരുന്നു.2010-ലെ അക്ഷയതൃതീയ കഴിഞ്ഞ മെയ്-16- ഞായറാഴ്ച്ച(ഇടവം 2)കഴിഞ്ഞു.
അക്ഷയതൃതീയ എന്നു കേൾക്കുമ്പോൾ നമ്മൾക്ക് ഓർമ്മവരുന്നത് ജനക്കൂട്ടം നിറഞ്ഞ ജൂവലറികളാണ്‌.കാരണം അക്ഷയതൃതീയയെന്ന ഈ പുതിയ സാധനം ശരാശരി മലയാളിയെ പരിചയപ്പെടുത്തിയത് ജൂവലറിക്കാരുടെ പരസ്യങ്ങളാണ്‌‌.യഥാർത്ഥത്തിൽ അക്ഷയ തൃതീയ എന്താണ്‌,അതിന്റെ ആചാരങ്ങൾ എന്താണെന്നുപോലും ആലോചിക്കാതെ ഭാരതത്തിലേ തന്നെ പ്രബുദ്ധരായ മലയാളി സമൂഹവും ഉപഭോത്കൃത സംസ്കാരത്തിന്റെ ഈ പുത്തൻ ചതിക്കുഴിയിൽ വീഴുകയാണ്‌. അക്ഷയതൃതീയ ദിവസം ഒരു ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാൻ കഴിഞ്ഞാൽ,ആവർഷം മുഴുവൻ സ്വർണ്ണത്തിലുള്ള സമ്പാദ്യം പെരുകും എന്നൊരു കിംവദന്തിയാണ്‌ ഇതിനു പിന്നിൽ.ഈ ദിവസം തിക്കിത്തിരക്കി ജൂവലറികളിൽ ചെന്ന് അന്യായ വിലകൊടുത്ത് സ്വർണ്ണം വാങ്ങി അലമാരിയിൽ പൂട്ടിവെച്ചിരുന്നാൽ അതവിടിരുന്ന് പെറ്റുപെരുകി കിലോക്കണക്കിനു സ്വർണ്ണമാകുമെന്ന് ഒരു പുരാണത്തിലും,ശാസ്ത്രത്തിലും,പറഞ്ഞിട്ടില്ല.(ഇതൊക്കെ കേൾ ക്കുമ്പോൾ ബാല്യകാലത്ത് ഞങ്ങൾ പുസ്തക താളുകാൾക്കിടയിൽ മയിൽപ്പീലി വെച്ചു വിരിയ്ക്കാൻ ശ്രമിച്ചതൊർത്തുപോകയാണ്‌.)

യഥാർത്ഥത്തിൽ അക്ഷയ തൃതീയയുടെ ആചാരങ്ങളിൽ പറയുന്നത് ലക്ഷ്മീവാസമുള്ള സാധനങ്ങൾ വാങ്ങണം എന്നാണ്‌,പ്രധാനമായും വാങ്ങേണ്ടത് ,കല്ലുപ്പ്,മഞ്ഞൾ,പച്ചരി(കൈയ്യാൽ കുത്തിയത്) മുതലായവയാണ്‌.കൂടാതെ പവങ്ങൾക്ക് ദാനം നൽകുക,പൃതൃപൂജ,വൃദ്ധജനങ്ങളെ ആദരിക്കുക,(അവർക്കാവശ്യമുള്ള വസ്ത്രം,മരുന്ന് മുതലായ ,അവർക്കാശ്യമുള്ളതും,പ്രിയപ്പെട്ടതുമായ സാധനങ്ങൾ വാങ്ങി നല്കുക),അന്നദാനം നടത്തുക മുതലായ സത്കർമ്മങ്ങൾ ചെയ്യണമെന്നാണ്‌ ഐതീഹ്യം,കൂടാതെ ഹോമങ്ങൾ ,ഭജനകൾനടത്താനും ,മഹാലക്ഷ്മി പൂജക്കും ,ശത്രു ശാന്തിപൂജക്കും നല്ലനാളായികരുതുന്നു.ആലിലയിൽ മൃത്യുഞ്ജയ മന്ത്രം ജപിച്ച് രോഗിയുടെ തലയിണക്കടിൽ വെച്ചിരുന്നാൽ രോഗിസുഖം പ്രാപിക്കും,കുട്ടികളുടെ തലയിണക്കടിയിൽ വെച്ചിരുന്നാൽ കൺ ദൃഷ്ടി മാറിക്കിട്ടുമെന്നു
മാണ്‌ ഐതീഹ്യം.മൃതസഞ്ജീവനി മന്ത്രമറിയാവുന്നവർ തുടർച്ചയായി ഈമന്ത്രം ഉച്ചരിച്ചുകൊണ്ടിരുന്നാൽ സകല പാപദോഷങ്ങളും മാറിക്കിട്ടും,അതുപോലെ പുതിയ സംരംഭങ്ങൾ തുടങ്ങാനും ,വാഹനങ്ങൾവങ്ങാനും, ഗൃഹപ്രവേശനത്തിനും,വീടുപണി തുടങ്ങാനും, കിണർ പണിതുടങ്ങാനും,സ്വർണ്ണം,വെള്ളി,വസ്ത്രങ്ങൾ മുതല്ലായവവാങ്ങാനും ഉത്തമമായ ദിവസമായി കരുതിപ്പോരുന്നു.കുചേലൻ ഒരു പിടി അവലുമായി ശ്രീ കൃഷ്ണനെ കാണാൻ പോയപ്പോൾ,താൻ കൊണ്ടുവന്ന അവൽ കണ്ണന്‌ എങ്ങനെനൽകും എന്ന ആശയക്കുഴപ്പത്തിൽ നിന്ന കുചേലന്റെ കൈയിൽ നിന്നും ഭഗവാൻ “അക്ഷയാ”എന്നു പറഞ്ഞുകൊണ്ട് അവൽ പൊതി വാങ്ങി ഭക്ഷിച്ചെന്നും,അതുകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുചേലന്‌ സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ ദാനം നൽകിയെന്നും,അതിന്റെ സ്മരണക്കായി അകഷയ തൃതീയ ആഘോഷിക്കുന്നതായും ഒരു കഥയുണ്ട്.

അതുപോലെ , പാണ്ടവർ വനവാസം അനുഷ്ഠിക്കുന്ന കാലത്ത് ഒരുദിവസം ദുർവാസാവു മുനി ശിഷ്യ ഗണങ്ങളുമായി പാണ്ടവരുടെ താമസ സ്ഥലത്ത് ചെന്നു ,ഞങ്ങൾ വളരെ വിശന്നു വന്നിരിക്കയാണെന്നും ,ഞങ്ങൾ കുളിച്ചിട്ടു വരുമ്പോഴേക്കും ആഹാരം തരണമെന്നുമ്പറഞ്ഞ് മുനിയും ശിഷ്യരും കുളിക്കാൻ നദിയിലേക്കു പോയി.ദുർവാസാവു വരുന്നതിനും മുമ്പുതന്നെ പാണ്ടവർ ആഹാരമെല്ലാം കഴിച്ചുകഴിഞ്ഞിരുന്നതിനാൽ അവിടെ ഒന്നു ഉണ്ടായിരുന്നില്ല.ദുർവാസാവിന്റെ കാര്യം പറയാനുണ്ടോ!ചോദിച്ചത് കിട്ടിയില്ലങ്കിൽ പുള്ളിക്കാരനു കോപം തലക്കുമേളിൽ കയറും,എടുത്തവായിൽ ശപിക്കുകയും ചെയ്യും,ദുർവാസാവിന്റെ സ്വഭാവം നല്ലതായിട്ടറിയാവുന്നതു കൊണ്ട് ദ്രൗപതി ഉടന്തന്നെ ഭഗവാൻ കൃഷ്ണനെ വിളിച്ചപേക്ഷിച്ചു, സ്ഥിതിഗതി വളരെ മോശമാണെന്നു കണ്ട ഭഗവാൻ ഉടന്തന്നെ “അക്ഷയ” പാത്രം നൽകുകയും അതിൽക്കൂടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിവെക്കുകയും ചെയ്തു.എന്നാൽ തങ്ങൾ കുളീകഴിഞ്ഞു വേരുമ്പോഴേ വിശപ്പ് ശമിച്ചതായി അനുഭപ്പെട്ടന്നും ദുർവാസാവ് പറയുകയുണ്ടായി.ഇതെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങളായിരുന്നല്ലോ!.അതിനാൽ ഈദിവസം അന്നദാനം നല്കിയാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നുമാണ്‌ ഐതീഹ്യം
കൂടാതെ പരശുരാമന്റെ ജന്മനാളായും കരുതുന്ന ഈദിവസം തുങ്ങുന്നകാര്യങ്ങൾ വിജയത്തിലെത്തുമെന്നുമാണ്‌ വിശ്വാസം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെയിരിക്കെ അക്ഷയതൃതീയ എങ്ങനെ ജൂവലറിക്കാരുടെ സ്വന്തം ആഘോഷമായിമാറി?
ലോകത്തിലെ ഏറ്റാവൂം വലിയ സ്വർണ്ണ ഉപഭോത്കൃത രാജ്യമാണ്‌ ഇൻഡ്യ,അതും പ്രത്യേകിച്ച് സൗത്ത് ഇൻഡ്യ അതില്പ്രധാനമായും തമിഴ്നാട്,ഇവിടുത്തെ എതൊരു ചടങ്ങിനും സർണ്ണം ആവശ്യമാണ്‌.ഇവിടെ നിന്നുമാണ്‌ അക്ഷയ തൃതീയ എന്ന പുതിയ ഉപഭോത്കൃത സംസ്ക്കാരം രൂപം കൊള്ളുന്നത്.2000 ത്തിന്റെ ആരംഭത്തിൽ ഇൻഡ്യ ഒരു സാമ്പത്തീക ശക്തിയായി വളരാൻ തുടങ്ങിയപ്പോൾ.ഇവിടുത്തെ പുതിയ തലമുറ ഇലക്ട്രോണിക്സ് ഉപകരണങ്ങളും,സെൽഫോണും,കംമ്പ്യുട്ടറു ,മറ്റും വാങ്ങുന്നതിലാണ്‌ താല്പര്യം സ്വർണ്ണം വാങ്ങുന്നതിൽ താല്പ്പര്യമില്ല എന്നു വ്യാകുലപ്പെട്ടുകൊണ്ടിരുന്ന "വേൾഡ് ഗോൾഡ് കൗൺസിൽ"(W.G.C) സ്വർണ്ണം വാങ്ങുന്നത് പ്രോൽസാഹിപ്പിക്കാൻ എന്തെങ്കിലും വഴിതേടിക്കൊണ്ടിരിക്കുമ്പോളാണ്‌,2001സെപ്റ്റംബർ11-ാം തിയതി അല്ഖ്വയിത വേൾഡ് ട്രേഡ് സെന്ററിനു നേരെ വ്യോമാ ക്രമണം നടത്തിയത്.വേൾഡ് ട്രേഡ് സെന്റർ പൂർണ്ണമായും തകർന്ന് വീഴുന്നതിനു മുൻ മ്പ് തന്നെ ഇൻഡ്യൻ ഗോൾഡ്മാർക്കറ്റ് തകർന്നു തരിപ്പണമായി സ്വർണ്ണത്തിന്റെ വിലയി അസന്തുലിതാവസ്ഥ സംജാതമാകുകയും,തന്മൂലം സ്വർണ്ണവ്യാപാരത്തിൽ ഗണ്യമായ കുറവുസംഭവിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ വൻങ്കിട ജുവലറിക്കാർക്കും,വേൾഡ് ഗോൾഡ് കൗൺസിലിനും ഇതൊരു തല വേദനയായിമാറി,അങ്ങനെ യിരിക്കുമ്പോളാണ്‌ തമിഴ് മാസികയൊന്നിൽ 2002-ൽ അക്ഷയതൃതീയയോടനുബന്ദിച്ചു ഒരു പ്രഗൽ ഭ ജോത്സ്യന്റെ അഭിമുഖം വന്നു അതിൽ അക്ഷയതൃതീയ ദിവസം ഒരു ഗ്രാമെങ്കിലും സ്വർണ്ണം വാങ്ങി വീട്ടിൽ വെച്ചാൽ മേലുമേലും സ്വർണ്ണം പെരുകുമെന്ന് ജ്യോത്സ്യൽ ഒരു പടക്കം പൊട്ടിച്ചു.(തമിഴ് നാട്ടിലെ മാധ്യമ പ്രവർത്തനത്തേക്കുറിച്ചു പറയുകയാണെങ്കിൽ നാട്ടിലെ മാധ്യമങ്ങളെ വെല്ലുന്നതരത്തിലാണ്‌ അവരുടെ പ്രവർത്തനം.ഓരോ പെട്ടിക്കടക്കുമുമ്പിലും മധ്യമങ്ങളുടെ വലിയ വലിയ പോസ്റ്ററൂകൾ തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെണ്ടക്കാ അക്ഷരത്തിൽ ഇങ്ങനെയൊക്കെ എഴിതിയിട്ടുണ്ടാവും,പ്രബല നടികക്ക് ഇന്നാരുകൂടെ തുടർപാ​‍ാ.....!!!,പ്രബല നടികക്കു ഗർഭം....കാരണം ആര്‌....?ഇല്ലങ്കിൽ ബലാൽസംഘത്തിന്റെയോ,കൊലപാതകത്തിന്റേയോ..ചൂടൻ വാർത്തകളുടെ തലക്കേട്ടുണ്ടാവും, അന്യന്റെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കുന്നതും,കിളുകിളുപ്പൻ ,ചൂടൻ മസാല വാർത്തകളും വായിക്കുന്നതിൽ തൽപ്പരരായ തമിഴൻ ഏതു മാധ്യമമാണോ ഇന്നേദിവസം ഏറ്റാവും നല്ലചൂടൻ വാർത്ത നൽകുന്നത് ആ മാധ്യമമായിരിക്കും വയിക്കുക.അതിനാൽ മാധ്യമങ്ങൾ എപ്പോഴും ചെറിയചെറിയ വാർത്തകളും പൊലിപ്പിച്ചെഴുതുന്നതിലും,മസാല വാർത്തകൾക്കും പ്രാധാന്യം നൽകുന്നു.).വാർത്ത വെണ്ടക്കാ അക്ഷരത്തിൽ പോസ്റ്ററടിച്ച് നാടുമുഴുവൻ ഒട്ടിച്ചു, “അക്ഷയ തൃതീയയിൽ തങ്കം വാങ്ങിനാൽ അതിഷ്ടം വരുമാം...!”. പറയാനുണ്ടൊ പുകിൽ! അന്തവിശ്വാസത്തിനും,ദൈവ വിശ്വാസത്തിനും പേരുകേട്ട തമിഴൻ അതും വിശ്വസിച്ചു.ജുവലറിക്കാർക്ക് നിധി കിട്ടിയതു പോലൊരു സന്തോഷം. അവരുവിടുമോ!അവരും നൊക്കിയിരിക്കുയായിരുന്നു ഇതുപോലൊരു സാധനം.പിന്നീടങ്ങോട്ട് പരസ്യത്തിന്റെ പൂരമായിരുന്നു.ഒരു സാധാരണ വ്രതനാളായിരുന്ന ചിത്തിര മാസത്തിലെ കറുത്തവാവിനു ശേഷമുള്ള തൃതീയ(മൂന്നാം പിറ)ദിവസം ,ഇന്നു നാം കാണുന്ന "അക്ഷയ തൃതീയ "യായി രൂപാന്തരം പ്രാപിച്ചു. ഇതിനുപിന്നിൽ വേൾഡ് ഗോൾഡ് കൗൺസിലിനും(W.G.A),തമിഴ്നാട്ടിലെ ജൂവലറി ലോബിക്കും കൈയ്യുണ്ടെന്നുള്ളത്,ദിവസവും ബിസിനസ്സ് ന്യൂസ്സ് ശ്രദ്ധിക്കുന്നവർക്കു മനസിലാക്കാൻ കഴിയും,2006 -ൽ W.G.C.യുടെ ഓരു പത്രക്കുറിപ്പിൽ 55ടൺ സ്വർണ്ണം അക്ഷയ തൃതീയ ദിവസം മാത്രം വിറ്റതായി അതിന്റെ മനേജിംഗ് ഡയറക്ടർ ഒരുകണക്ക് പുറത്തു വിട്ടിരുന്നു.വരും വർഷങ്ങളിൽ ഇത് അധികമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.2007-ൽ പരസ്യത്തിനു മാത്രമായി 80 കോടീ രൂപ ചിലവഴിച്ച W.G.C. അതൂതന്നെ വളരെ കുറഞ്ഞു പോയിയെന്നാണ്‌ പറങ്ങത്.
ഇങ്ങനൊരു കുപ്രചാരം നടത്തിയതിനു പിന്നിൽ ജൂവൽ വ്യാപാരികളും ,W.G.C, ക്കും കൈയുണ്ടെന്ന് ഈമേഘലയിൽ അനുഭമുള്ളവർ അടക്കം പറയുന്നു.ഇപ്പോൾ ഒന്നു രണ്ട് വർഷമായി വെളുത്ത ലോഹം വാങ്ങിയാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് “പ്ളാറ്റിനം” വാങ്ങാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്.വെളുത്ത ലോഹം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെങ്കിൽ എന്തിനാണ്‌ പ്ളാറ്റിനം വാങ്ങുന്നത്,അതിനേക്കാൾ വിലകുറഞ്ഞതും ,വേളുത്തതുമായ,അലൂമിനിയമോ,വെളുത്തീയമോ വാങ്ങിയാൽ പോരെ?
സ്വർണ്ണത്തിൽ പണം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലതാണ്‌ അത് വിലക്കുറവുള്ളപ്പോൾ വാങ്ങുന്നതല്ലേ ബുദ്ധി.

ഈ ആചാരം കേരളത്തിലെത്തിയത് നമ്മുടെ നാട്ടിലെ ജൂവലറിക്കാരുടെ തമിഴ്നാട്പ്രവേശനത്തോടെയാണ്‌ കഴിഞ്ഞ മൂന്നുനാലു വർഷമായി കേരളത്തിലെ എല്ലാ പ്രമുഖ ജൂവലറിക്കാരും തമിഴ്നാട്ടിൽ ഷോറൂം തുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്‌.അങ്ങനെ അക്ഷയ തൃതീയ കേരളത്തിലും എത്തിയത്.

(ഈ പോസ്റ്റ് ഇത്രയും വൈകി എഴുതാൻ പ്രേരകമായത് പ്യാരി സിംഗിന്റെ അക്ഷയതൃതീയയെപ്പറ്റിയുള്ള ഈ പോസ്റ്റ് ആണ്‌.)

Wednesday, October 06, 2010

സ്വാതന്ത്ര്യ ദിനം മാറ്റാൻ ഒരു സമരം


ഇൻഡ്യ മുഴുവൻ ആഗസ്റ്റ്-15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുമ്പോൾ ഇൻഡ്യ യിലെ ,ഒരു സംസ്ഥാനമായ പോണ്ടിച്ചേരി ആഗസ്റ്റ്-16സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു,എന്നാൽ ഈ സ്വാതന്ത്ര്യ ദിനത്തെ മാറ്റി നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെയുള്ള സംഘടനകളും സ്വാതന്ത്ര്യ സമര സേനാനികളും വളരേക്കാലമായി പോരാട്ടത്തിലാണ്‌,കാരണം 1947 ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശിഥിലമായി കിടന്നിരുന്ന നാട്ടുരാജ്യങ്ങളും,സംസ്ഥാനങ്ങളും ഇൻഡ്യയിൽ ലയിച്ചു (ലയിപ്പിച്ചു),എന്നാൽ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന പോണ്ടിച്ചേരി മാത്രം ലയിച്ചിരുന്നില്ല.ഫ്രഞ്ചു സർക്കാർ പോണ്ടിച്ചേരി ജനതക്ക് പല സൗകര്യങ്ങളും നല്കിയിരുന്നാലും,രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയേണ്ടി വന്ന പോണ്ടീച്ചേരിക്കാർ ഫ്രഞ്ചുകാരിൽ നിന്നും മോചനം നേടുന്നതിനായി സ്വാതന്ത്രീയസമര പോരാട്ടങ്ങൾ സംഘടിപ്പിച്ചു ,അങ്ങനെ പോണ്ടിച്ചേരിയെ ഇൻഡ്യയിൽ ലയിക്കാൻ അനുവദിച്ചുകൊണ്ട് 1954 നവംഭ്ബർ-1ന്‌ പോണ്ടിച്ചേരി സ്വാതന്ത്ര്യമടഞ്ഞതായി ഫ്രഞ്ചുസർക്കാർ പ്രഖ്യാപിച്ചു ,
അതിനൂശേഷവും എട്ടുവർഷക്കാലം ഫ്രഞ്ച് അധീനതയിലല്ലാതെയും,ഇൻഡ്യയിൽ ലയിക്കാതെയും സ്വതന്ത്ര ദേശമായി തുടർന്ന പോണ്ടിച്ചേരി 1962 ആഗസ്റ്റ്16ന്‌ ഇൻഡ്യയിൽ ലയിച്ചു.കേന്ദ്ര സർക്കാർ ആഗ്സ്റ്റ് 16 പോണ്ടിച്ചേരി​‍യുടെ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു .ന്യായപ്രകാരം ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും,സ്വാതന്ത്ര്യസമര സേനാനികളും പോരാട്ടം തുടർന്നു,കേന്ദ്ര സർക്കാരിനും ,പോണ്ടിച്ചേരി സർക്കാരിനും മാറി മാറി നിവേദനങ്ങൾ നല്കിയും ഒരുപ്രയോജനവും ലഭിക്കാഞ്ഞതിനാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയായ “ഫ്രഞ്ച് ഇൻഡ്യ വിടുതലൈക്കാല മക്കൾ നർപ്പണി ഇയക്കം” സി.പി.ഐ, പി.എം.കെ, മുതലായ ,രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ സമരം ശക്തിപ്പെടുത്തിയിരിക്കയാണ്‌.ഒക്ടോബർ 9ന്‌ സോണീയാഗാന്ധി പോണ്ടിച്ചേരി സന്ദർശിക്കാനിരിക്കെ കോൺഗ്രസ്സ് അധ്യക്ഷയെ നേരിൽ കണ്ട് നിവേദനം നല്കാൻ തീരുമാനിച്ചിരിക്കയാണ്‌ ഈ സംഘടന. തങ്ങൾക്ക് സന്ദർശനാനുവാദം നിരസ്സിച്ചാൽ അന്നേ ദിവസം,ബന്തോ,നിരാഹാര സത്യാഗ്രഹമോ നടത്തുമെന്ന് ഈസംഘടനയുടെ തലവൻ ശിവരാജ് പറയുന്നു.

തെലുങ്കാനക്കു ശേഷം ,മറ്റോരു ഭൂകമ്പം തലപൊക്കുന്നു ..,സ്വതന്ത്ര രാജ്യം വേണമെന്ന് അവകാശപ്പെടാത്തതു ഭാഗ്യം.
New News

Twitter Delicious Facebook Digg Stumbleupon Favorites More