Showing posts with label രാഷ്ട്രീയം. Show all posts
Showing posts with label രാഷ്ട്രീയം. Show all posts

Monday, August 15, 2011

ഡല്‍ഹിയിലെ ചിലപൊട്ടന്‍ കളികള്‍

കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെ ചൊവ്വാഴ്ച(16-8-2011) നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.അന്ന ഹസാരയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഴിമതികൊണ്ടു പൊറുതി മുട്ടിയ ഇന്‍ഡ്യയില്‍ അനീതിക്കെതിരെ സമരം ചെയ്യണമെങ്കില്‍ പോലും,അഴിമതിക്കാരന്റെ അനുവാദംവേണം..!!

മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതുകൂടാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും ..!! ‘മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരംനയിച്ച ഭാരതമാണെന്നോര്‍ക്കണം..ഈ നിബന്ധനകള്‍ വെക്കുന്ന പാര്‍ട്ടി അദ്ദേഹം വളര്‍ത്തിയ കോണ്‍ഗ്രസ്സും..!പ്രധാന മന്ത്രി മന്‍മോഹന്‍സിങ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം അന്നാഹസാരയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി,നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. നൂറ്റാണ്ടുകളോളം ഭാരതത്തില്‍ ഭരണം നടത്തിയിരുന്ന വെള്ളക്കാരെ സ്വാതന്ത്ര്യ സമരംകൊണ്ട് തുടച്ചു നീക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഒരു സര്‍ക്കാരുവിചാരിച്ചാല്‍ അതിലെ പ്രധിനിതികളും,ഭരണാധികാരികളും നടത്തുന്ന അഴിമതികള്‍ തുടച്ചുനിക്കാന്‍ കഴിയില്ല?.രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു,വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിതന്നെ പറയുന്നു..ആരാണീചിലര്‍?ഈ ചിലരെയെങ്കിലും പ്രധാനമന്ത്രി വിചാരിച്ചിരുന്നെങ്കില്‍ അഴിമതിയില്‍നിന്നും പിന്‍‌തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ?അഴിമതിക്കെതിരെ സമരംചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന രീതിതന്നെ അപലപനിയമാണ്.ഭാരതചരിത്രത്തിലെ.....ലേകചരിത്രത്തിലേതന്നെ ഏറ്റവും വലിയ അഴിമതിക്കുതന്നെ കൂട്ടുനിന്ന മന്മോഹന്‍സിംഗാണ് ഈ പറയുന്നതെന്ന് അദ്ദേഹം പോലുംചിലസമയങ്ങളില്‍ മറന്നുപോകാറുണ്ട്.അതോ എഴുതിതയാറാ‍ക്കിയ തിരക്കഥവായിച്ച് സ്വയം പൊട്ടന്‍ നാടകം അഭിനയിക്കുകയാണോ..? എന്തും പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കാമൊന്നാണോ അദ്ദേഹം കരുതുന്നത്.സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത് എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ നാം എന്താണ് കരുതേണ്ടത്? ഈ ഉദ്ധ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയുടെ പണിതാനല്ലചെയ്യുന്നത് മറ്റാരോ ആണെന്നല്ലേ.രണ്ടാം യു.പി.യെ.സര്‍ക്കാര്‍ എന്തുകൊണ്ടാണ് സമരങ്ങളെ ഭയപ്പെടൂന്നത്.സമരങ്ങളെ അടിച്ചര്‍ത്തുംതോറും ജങ്ങള്‍സമരക്കാര്‍ക്കു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് നാംകണ്ടൂകൊണ്ടിരിക്കുന്നത്,ഇതിനുകാരണം ജങ്ങള്‍ക്ക് അഴിമതിഭരണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു,അവര്‍ ഈ ഭരണത്തിനെ വെറുക്കുന്നു എന്നതാണ്,അന്ന ഹസാരക്കുപിന്നില്‍ അണിനിരന്നിരിക്കുന്നതില്‍ ഭൂരിഭാഗവും യുവജനങ്ങളും ,വിദ്യാര്‍ത്ഥിളുമാണ് അതുകൊണ്ടുതന്നെ അന്നാഹസാരക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുതന്നെവേണം കരുതാന്‍.അന്ന ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിക്കുകമൂലം കേന്ദ്രസര്‍ക്കാരിന്റെ എറ്റവും മ്ലേച്ഛമായ മുഖം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടിയിരിക്കുകയാണ്.അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഒരു ഭരണസംവിധാനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടവുമാറ്റി...അന്നാ ഹസാരെ അഴിമതിക്കാരനാണെന്ന മുടന്തന്‍ ആരോപണവുമായി രംഗത്തു വന്നിരിക്കയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാവല്‍ ഭടന്മാര്‍,ഭാരതത്തിലെ വിവരമുള്ള ജനങ്ങള്‍ അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കയാണ്.

Sunday, August 14, 2011

ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!

ഈ കോണ്‍ഗ്രസ്സുകാര്‍ക്കൊരു ധാരണയുണ്ട്,സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തത് ഞങ്ങളാണ് ,അതുകൊണ്ട് ഇന്‍ഡ്യില്‍ ഞങ്ങള്‍ക്ക് എന്തുമാകാം,ഈ കോണ്‍ഗ്രസ്സുകാരില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ ഇന്നും വെള്ളാക്കാര്‍ക്ക് അടിമപ്പെട്ടുകിടക്കുമായിരുന്നൂന്നാണ് ഇപ്പഴത്തെ ചോട്ടാ കദര്‍ധാരികളുടെ വിചാരം,അവര്‍ക്കെന്തുമാകാം ഇന്‍ഡ്യയെ തീറെഴുതി വില്‍ക്കാം,അമേരിക്കയില്‍ ലയിപ്പിക്കാം,ആഗോളവത്കരിക്കാം....അങ്ങനെ എന്തുമാകാം.


ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും കുത്തിയിരുന്ന് സമരംചെയ്യാമായിരുന്നു കോണ്‍ഗസ്സുകാര്‍ക്ക്.എന്നാല്‍ കാലം മാറി ബ്രിട്ടീഷുകാര്‍ കട്ടേം‌പടോം മടക്കി കുണ്ടിക്കേപൊടിംതട്ടി സ്ഥലംവിട്ടു പിന്നീടിവിടെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ചോദിക്കാനും പറയാനും ആളില്ലാതെ കുളിരുവിട്ടുപോയി.ആ കുളിരില്‍ അവര്‍കുറേകാലം മൂടിപ്പുതച്ചുനടന്നു പല തോന്നിയാസങ്ങളും കാണിച്ചു...ആരും എന്താ?ഏതാ? എന്നൊന്നും ചോദിച്ചില്ല കാരണം അനീതികള്‍ ചോദ്യംചെയ്യാന്‍ മൂത്തുനരച്ചൊരു വയസ്സനെ ആവശ്യമുണ്ടായിരുന്നു..യുവജങ്ങള്‍ക്കും മധ്യവയസ്കര്‍ക്കും ഒന്നും അതിനുള്ള നോരമില്ലായിരുന്നു എന്നു പാറയുന്നതിനെക്കാള്‍ ചവിട്ടും തൊഴിയുംകൊള്ളാന്‍മേലാ എന്നുപറയുന്നതാണ് ഉചിതം.

ബാപ്പൂ...ബാപ്പൂന്നൊരു മൂപ്പിലാനുണ്ടായിരുന്നതുകാരണം നമ്മളൊക്കെ രക്ഷപെട്ടു...ബ്രിട്ടീഷ് മൂരാച്ചികളുടെ തല്ലും തൊഴിയും ആവശ്യത്തിനു വാങ്ങി,ജീവന്‍ പണയം വെച്ച് നിരാഹാരം കിടന്നു ,സ്വാതന്ത്ര്യം വാങ്ങിത്തന്നു.ഒന്നും മോഹിച്ചുകൊണ്ടായിരുന്നില്ല . അതിനു പ്രതിഫലമായി ആ ത്യാഗിയെ വെടിവെച്ചിട്ടു മതഭ്രാന്തന്മാര്‍..എന്നാല്‍ ബാപ്പു പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ്സ് പ്രസ്ഥാനം അദ്ദേഹത്തിന്റെ പേരുംപറഞ്ഞ് വളര്‍ന്നുപന്തലിച്ച്,അധികാരത്തിന്റെ ഉത്തുംഗ സോപാനത്തില്‍ കയറിയിരുന്ന് ഭാരതജനതയെ കൊഞ്ഞണംകുത്തിക്കാണിക്കുകയായിരുന്നു.ബാപ്പു പഠിപ്പിച്ചിട്ടുപോയ അഹിംസാ വാദം ജനതയുടെ മനസ്സിനെ മരവിപ്പിച്ചിട്ടിരിക്കുന്നതുകാരണം വിപ്ലവം എന്നൊന്ന് ഉണ്ടാകാഞ്ഞത് അവരുടെ ഭാഗ്യം.
കോടികള്‍ ഖജനാവില്‍നിന്നും കൈയിട്ടുവാരി കോണ്‍ഗ്രസ്സും,അതിന്റെ ഘടകകക്ഷിലളും പരസ്പരം മത്സരിച്ചു..ഇതെല്ലാം കണ്ട്
ബാപ്പുവിന്റെ ആത്മാവ് സ്വര്‍ഗത്തിലിരുന്ന് തേങ്ങിക്കരഞ്ഞു,ആ ആത്മാവ് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം .....വേണ്ടായിരുന്നു എന്ന്,

ഒരു സുപ്രഭാതത്തില്‍ ഭാരത ജനതയുടെ മുഴുവന്‍ പ്രതീക്ഷയുമായി ഒരു അവധുതനെപ്പോലെ മറ്റൊരു വയസ്സന്‍ഗാന്ധിയന്‍ പിറന്നു വീണു “അണ്ണാ ഹസ്സാരെ“..! ആരുംകരുതിയില്ല ഈ “അണ്ണന്”അത്രക്ക് വലിയ പവറൊണ്ടെന്ന് ,പക്ഷെ സാക്ഷാല്‍ പവാറിന്റെ പധവിതെറുപ്പിച്ച് അണ്ണന്‍ പവറുതെളിയിച്ചു.ഇത്രയും കാലം റോഡുസൈഡില്‍ പാമ്പിനേം കീരിയേം വെച്ച് വിദ്യകാണിച്ചിരുന്ന വിദ്യക്കാരന്‍ ‘ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണിക്കാം..ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണികക്കം..എന്നുപറഞ്ഞുപറഞ്ഞ് പറ്റിക്കുന്നതുപോലെ ,ലോക്‌പാല്‍ ബില്ല് ഇപ്പം അവതരിപ്പിക്കും..ഇപ്പംഅവതരിപ്പിക്കും..ഉടനെ അഴിമതി അവസാനിപ്പിക്കും എന്നെല്ലം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് ഹാസാരെ വന്നത്.ഹസാരെ ആദ്യത്തേ സത്യാഗ്രഹത്തിലൂടെത്തന്നെ സര്‍ക്കാരിനെ ഞെട്ടിച്ചു
ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതിക്കെതിരെ ഹസാരക്കു പിന്നില്‍ അണിനിരന്നു..ഇപ്പോള്‍ പ്രശനം അതൊന്നുമല്ല അണ്ണാഹസാരക്ക് സത്യാഗ്രഹം ചെയ്യാന്‍ ഭരതത്തില്‍ സ്ഥലംഇല്ല !!,കോണ്‍ഗ്രസ്സുകാര്‍ അത് അനുവദിക്കില്ല.“ബ്രിട്ടിഷുകാരേക്കാള്‍ പൈശാചികമായ ഒരു ഭരണം !!അവസാനം വ്യവസ്തയില്‍ പേരില്‍ സ്ഥലമനുവദിക്കുന്നു..“മൂന്നുന്നാളില്‍ കൂടുതല്‍ ഉപവസിക്കാന്‍ പാടില്ല.അതിനുള്ളില്‍ സമരം അവസാനിപ്പിക്കണം പോലും..!ഗാന്ധിജിയോടുപോലും ബ്രിട്ടിഷുകാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലാ.ഇതാണോ ഇന്‍ഡ്യക്കുകിട്ടിയ സ്വാതന്ത്ര്യം ? ഇതിനായിരുന്നോ ഭാരതത്തിന്റെ ചരിത്രപുരുഷന്മാര്‍ രക്തംചിന്തിയും,ജീവന്‍ കളഞ്ഞും സ്വാതന്ത്ര്യപോരാട്ടം നടത്തിയത് ?...ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!
ചിത്രത്തിനുകടപ്പാട്;Deccanchronicle
ലോക്‍പാല്‍ ബില്ലിന് വേട്ട് ചെയ്യാന്‍

Wednesday, October 06, 2010

സ്വാതന്ത്ര്യ ദിനം മാറ്റാൻ ഒരു സമരം


ഇൻഡ്യ മുഴുവൻ ആഗസ്റ്റ്-15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുമ്പോൾ ഇൻഡ്യ യിലെ ,ഒരു സംസ്ഥാനമായ പോണ്ടിച്ചേരി ആഗസ്റ്റ്-16സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു,എന്നാൽ ഈ സ്വാതന്ത്ര്യ ദിനത്തെ മാറ്റി നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെയുള്ള സംഘടനകളും സ്വാതന്ത്ര്യ സമര സേനാനികളും വളരേക്കാലമായി പോരാട്ടത്തിലാണ്‌,കാരണം 1947 ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശിഥിലമായി കിടന്നിരുന്ന നാട്ടുരാജ്യങ്ങളും,സംസ്ഥാനങ്ങളും ഇൻഡ്യയിൽ ലയിച്ചു (ലയിപ്പിച്ചു),എന്നാൽ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന പോണ്ടിച്ചേരി മാത്രം ലയിച്ചിരുന്നില്ല.ഫ്രഞ്ചു സർക്കാർ പോണ്ടിച്ചേരി ജനതക്ക് പല സൗകര്യങ്ങളും നല്കിയിരുന്നാലും,രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയേണ്ടി വന്ന പോണ്ടീച്ചേരിക്കാർ ഫ്രഞ്ചുകാരിൽ നിന്നും മോചനം നേടുന്നതിനായി സ്വാതന്ത്രീയസമര പോരാട്ടങ്ങൾ സംഘടിപ്പിച്ചു ,അങ്ങനെ പോണ്ടിച്ചേരിയെ ഇൻഡ്യയിൽ ലയിക്കാൻ അനുവദിച്ചുകൊണ്ട് 1954 നവംഭ്ബർ-1ന്‌ പോണ്ടിച്ചേരി സ്വാതന്ത്ര്യമടഞ്ഞതായി ഫ്രഞ്ചുസർക്കാർ പ്രഖ്യാപിച്ചു ,
അതിനൂശേഷവും എട്ടുവർഷക്കാലം ഫ്രഞ്ച് അധീനതയിലല്ലാതെയും,ഇൻഡ്യയിൽ ലയിക്കാതെയും സ്വതന്ത്ര ദേശമായി തുടർന്ന പോണ്ടിച്ചേരി 1962 ആഗസ്റ്റ്16ന്‌ ഇൻഡ്യയിൽ ലയിച്ചു.കേന്ദ്ര സർക്കാർ ആഗ്സ്റ്റ് 16 പോണ്ടിച്ചേരി​‍യുടെ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു .ന്യായപ്രകാരം ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും,സ്വാതന്ത്ര്യസമര സേനാനികളും പോരാട്ടം തുടർന്നു,കേന്ദ്ര സർക്കാരിനും ,പോണ്ടിച്ചേരി സർക്കാരിനും മാറി മാറി നിവേദനങ്ങൾ നല്കിയും ഒരുപ്രയോജനവും ലഭിക്കാഞ്ഞതിനാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയായ “ഫ്രഞ്ച് ഇൻഡ്യ വിടുതലൈക്കാല മക്കൾ നർപ്പണി ഇയക്കം” സി.പി.ഐ, പി.എം.കെ, മുതലായ ,രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ സമരം ശക്തിപ്പെടുത്തിയിരിക്കയാണ്‌.ഒക്ടോബർ 9ന്‌ സോണീയാഗാന്ധി പോണ്ടിച്ചേരി സന്ദർശിക്കാനിരിക്കെ കോൺഗ്രസ്സ് അധ്യക്ഷയെ നേരിൽ കണ്ട് നിവേദനം നല്കാൻ തീരുമാനിച്ചിരിക്കയാണ്‌ ഈ സംഘടന. തങ്ങൾക്ക് സന്ദർശനാനുവാദം നിരസ്സിച്ചാൽ അന്നേ ദിവസം,ബന്തോ,നിരാഹാര സത്യാഗ്രഹമോ നടത്തുമെന്ന് ഈസംഘടനയുടെ തലവൻ ശിവരാജ് പറയുന്നു.

തെലുങ്കാനക്കു ശേഷം ,മറ്റോരു ഭൂകമ്പം തലപൊക്കുന്നു ..,സ്വതന്ത്ര രാജ്യം വേണമെന്ന് അവകാശപ്പെടാത്തതു ഭാഗ്യം.
New News

Twitter Delicious Facebook Digg Stumbleupon Favorites More