Showing posts with label അഭിനന്ദനങ്ങള്‍. Show all posts
Showing posts with label അഭിനന്ദനങ്ങള്‍. Show all posts

Thursday, December 08, 2011

വീരുവിന് സ്നേഹപൂര്‍വ്വം........


ഇന്‍ഡോറില്‍ ഇന്നു നടന്ന ഏകദിനത്തില്‍ നീ ബാറ്റേന്തുമ്പോള്‍ ഞാന്‍ നിന്നെ കണ്ടിരുന്നു,കഴിഞ്ഞ ദിവസത്തെ തോല്‍വികാരണം വലിയ പ്രതീക്ഷയൊന്നും ഇല്ലായിരുന്നു,പക്ഷേ.മനസ്സുകൊണ്ട് ആഗ്രഹിച്ചുപോയി വീരു നീയിന്നൊരു സെഞ്ച്വറിയെങ്കിലും അടിച്ചിരുന്നെങ്കിലെന്ന്. നിരാശപ്പെടുത്തിയില്ല 51ബോളില്‍ അര്‍ദ്ധസെഞ്ച്വറിതികച്ചപ്പോള്‍ ആശ്വസിച്ചു ,പത്തൊമുപ്പതോ പന്തുകൂടി നേരിട്ടാല്‍ വീരു വീണ്ടും ഒരു സെഞ്ച്വറി തികക്കുമെന്നുറപ്പിച്ചു.എന്നാല്‍ എല്ലാവരേയും അമ്പരപ്പിച്ചു കൊണ്ട് 18 ബോളുകള്‍ കൂടിനേരിട്ടപ്പോള്‍ സെഞ്ചറികടന്നു.“വീരു...! വീരുവിനേക്കൊണ്ടു മാത്രം കഴിയാവുന്ന ഒന്ന്.43.2 മത്തെ ഓവറില്‍ നീ 197 ഏഴാമത്തെ റണ്ണില്‍ സെയ്‌ത് അന്‍‌വറിനേയും താണ്ടി നില്‍ക്കുമ്പോള്‍ ഒന്നു പ്രതീക്ഷിച്ചു ഒരു സിക്സറിലൂടെ നീ 200 കടക്കുമെന്ന്,എന്നാല്‍ അല്പം നിരാശപരത്തിക്കൊണ്ട് ആന്ദ്രെ റൂസ്സലിനെ ബാക്ക്വേഡ് പോയന്റിലേക്ക് ഫോറടിച്ച് നീ ഡബിള്‍ സെഞ്ച്വറികടക്കുമ്പോള്‍ ഞങ്ങള്‍ അല്പനേരത്തേക്കെങ്കിലും മറന്നത് ഒരു വലിയ ദുഃഖമായിരുന്നു..മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വഞ്ചിതരായി ദുഃഖിച്ചിരുന്ന ഞങ്ങള്‍ മനസ്സു തുറന്ന് സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്. നമ്മുടെയെല്ലാമായ സച്ചുവിന്റെ റെക്കോഡ് തകര്‍ത്തെറിഞ്ഞുകൊണ്ട് ഒരു വിക്കൃതിച്ചെക്കനെപ്പോലെ ക്രീസില്‍ നില്‍ക്കുമ്പോള്‍ കെട്ടിപ്പിടിച്ചൊരു ഉമ്മതരാന്‍ തോന്നിപ്പോയി.എന്തൊരു പ്രകടനാമായുരുന്നു പഹയാ ഇത്?!!,രണ്ടു വര്‍ഷം മുമ്പ് ഗ്വാളിയറില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സച്ചിന്‍ നേടിയ ഡബിള്‍ സെഞ്ച്വറി(200)യാണ് വിസ്മൃതിയിലായത്. സെയ്ത് അന്‍‌വര്‍ എന്ന പാകിസ്ഥാന്‍ കാരന്‍ 1997-ല്‍ ചേപ്പാക്കം സ്റ്റേഡിയത്തി ഇന്‍ഡ്യക്കെതിരെ നേടിയ194 എന്ന സ്കോര്‍ പതിമൂന്ന് വര്‍ഷങ്ങളോളംഇന്‍ഡ്യന്‍ ആരാധകര്‍ മനസ്സിലെ ഉണങ്ങാത്ത മുറിവായി കൊണ്ടു നടക്കുമ്പോളാണ് സച്ചിന്‍200 റണ്‍സ്സ് എടുത്ത് ആ മുറിവുണക്കുന്നത്.

അമ്മച്ചി കറന്നു വെച്ചിരുന്ന എരുമപ്പാലു മുഴുവന്‍ കുടിച്ചു തീര്‍ത്ത് വീട്ടുകാരെ മുടിപ്പിക്കുമ്പോള്‍, അമ്മ നിന്നെ ഒരുപാട് വഴക്കു പറഞ്ഞിട്ടുണ്ടാവും,തല്ലിയിട്ടുണ്ടാവും.സാരനില്ല ,അങ്ങനെ നിന്നെ തല്ലിയിട്ടുണ്ടെങ്കില്‍ ആ അമ്മ ഇപ്പോള്‍ പശ്ചാതപിക്കുന്നുണ്ടാവും,ആനന്ദക്കണ്ണീര്‍കൊണ്ടവര്‍ ഈ ദിനം ആഘോഷിക്കുന്നുണ്ടാവും.കുടിച്ച എരുമപ്പാലിന്റെ കരുത്തു മുഴുവന്‍ ബാറ്റിലേക്കാവാഹിച്ച് കരീബിയന്‍ കുതിരവേഗത്തിനെ തല്ലിയകറ്റുമ്പോള്‍ കരീബിയക്കാര്‍ പഴയ കാല ടീമിന്റെ നിഴല്‍‌പോലുമായിരുന്നില്ല.71 പന്തില്‍ 5 സിക്സറുകളുടെ അകമ്പടിയോടുകൂടി സെഞ്ച്വറിപൂര്‍ത്തിയാക്കിയ നീ 149 പന്തില്‍നിന്നും219 റണ്‍സ്സ് നേടി ചരിത്രത്തിന്റെ കൊടുമുടിയില്‍ ഉപവിഷ്ടനാകുന്നത് അത്ഭുതത്തോടെ നോക്കിനിന്നു,അതിന് 25 ബൌണ്ടറികളുടേയും,7 സിക്സറുകളുടേയും തോരണങ്ങളും ഉണ്ടായിരുന്നു.എത്ര മനോഹരമായ ഒരിന്നിംഗ്‌സ്.!! അപ്പോഴും മിച്ചമുണ്ടായിരുന്ന നാലോവര്‍ കൂടി നീ ക്രീസ്സില്‍ നിന്നിരുന്നെങ്കിലെന്ന് അത്യാഗ്രഹം തോന്നിപ്പോയി,250 റണ്‍സെങ്കിലും എടുത്തിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു.നിന്നില്‍നിന്നും ഞങ്ങള്‍ അമിതമായി പ്രതീക്ഷിക്കയാണോ എന്നറിയില്ല. പക്ഷേ...ഇനിയും നിന്നില്‍നിന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു,ഒരുപാടൊരുപാട് റെക്കോഡുകള്‍.....ഗ്യാലറികളെ ഇളക്കിമറിക്കുന്ന നിന്റെ ബാറ്റിംഗ് പ്രതിഭാസത്തിന് ഒരിക്കലും മങ്ങലേല്‍ക്കാതിരിക്കാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു...ആശംസകള്‍..നൂറുനൂറാശംസകള്‍..

Saturday, April 02, 2011

ടീം ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍


നീണ്ട 28 വര്‍ഷങ്ങള്‍ ശേഷം ലോകകപ്പില്‍ മുത്തമിട്ട ടീം ഇന്‍ഡ്യക്ക് അഭിവാദ്യങ്ങള്‍...

ഇന്‍ഡ്യന്‍ സ്വപനതുല്യമായ ഒരുനാഴിക കല്ലുകൂടി താണ്ടിയിരിക്കയാണ്.ക്രിക്കറ്റിന്റെ ദൈവം,ക്രിക്കറ്റിന്റെ രാജകുമാരന്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വേണ്ടി ഈ ലോകകപ്പ് ജയിക്കും എന്നുമ്പറഞ്ഞാണ് ധോണിയും കൂട്ടരും ഈ ലോകകപ്പിന് ഒരുങ്ങിയത് ,ആ വാക്കവര്‍പാലിച്ചു.സച്ചിനോടുള്ള ബഹുമാനവും,ആദരവും,ഈ വിജയത്തിലൂടെ അവര്‍ പ്രകടിപ്പിച്ചു.121 കോടിയിലെത്തിയ ഇന്ത്യന്‍ ജനതയ്‌ക്കു കാണിക്കയായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കടുവകള്‍ ലങ്കന്‍ സിംഹങ്ങളെ കീഴടക്കി. “കപിലിന്റെ ചെകുത്താന്മാര്‍“ക്കു ശേഷം
ധോണിയുടെ ചുണക്കുട്ടികളൊരുക്കിയ മാസ്‌മര വിജയം. ജന്മനാട്ടില്‍ അവസാന ലോകകപ്പിനിറങ്ങിയ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കറുടെ ശിരസില്‍ ഇനി ക്രിക്കറ്റിന്റെ വിശ്വകിരീടവും, ടൂര്‍ണമെന്റില്‍ ഉടനീളം ഉജ്വല ഫോമിലായിരുന്ന സച്ചിന്‌ ഫൈനലില്‍ കാലിടറിയെങ്കിലും അതുവരെ ഫോമിലല്ലാതിരുന്ന മഹേന്ദ്രസിംഗ്‌ ധോണി അവസരത്തിനൊത്തുയര്‍ന്നു...ഇന്ത്യയെ വിജയസോപാനത്തിലേക്കു നയിച്ചു.

തുടക്കത്തിലേ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴലായി വീണ ലസിത്‌ മലിംഗയെന്ന ശ്രീലങ്കന്‍ പേസര്‍, ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെയും (0) സച്ചിന്‍ തെണ്ടുല്‍ക്കറെയും (18) പവലിയനിലേക്കു മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 31 റണ്‍സ്‌ മാത്രമായിരുന്നു.പിന്നീടുവന്ന ഗംഭീര്‍ നാലാമനായിറങ്ങിയ വിരാട്‌ കോലിയെ കൂട്ടുനിര്‍ത്തിയാണു ലങ്കന്‍ പാളയത്തിലേക്കു പടനയിച്ചത്‌. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 83 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടൂര്‍ണമെന്റ്‌ ടോപ്‌സ്കോററായ തിലകരത്‌നെ ദില്‍ഷന്റെ പന്തില്‍ കോലി (39) വീണതോടെ ഗാലറി വീണ്ടും നിശബ്‌ദധമായി പിന്നീടെത്തിയ നായകന്‍ ധോണി ഗൌതം ഗംഭീര്‍ സഖ്യംമാണ് ഇന്‍ഡ്യക്ക് വിജയം ഉറപ്പിച്ചത്,ടൂര്‍ണമെന്റിലുടനീളം ഫോം നഷടപ്പെട്ട നായകന്‍ ധോണി(91) യഥാസമയം ഫോമിലേക്കുയര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.അര്‍ഹിച്ച സെഞ്ചുറിക്ക്‌ മൂന്നു റണ്‍സകലെ ഗംഭീര്‍ വീണിട്ടും തലകുനിക്കാന്‍ തയാറാകാതിരുന്ന ധോണി യുവരാജിനെ (21) ഒപ്പം നിര്‍ത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. കുലശേഖര എറിഞ്ഞ 48-മത് ഓവറിന്റെ രണ്ടാം പന്ത്‌ ഗാലറിയിലേക്കു സിക്‌സര്‍ പറത്തിയാണ്‌ ധോണി വിജയറണ്‍ നേടിയത്‌.

Wednesday, February 24, 2010

സുവര്‍ണ്ണകിരീടത്തിലെ പൊന്‍‌തൂവല്‍..




ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെന്റുൽക്കർ തന്റെ കരിയറിലെ ഒരു നാഴിക കല്ലു കൂടി പിന്നിട്ടു ,ഏക ദിന ക്രിക്കറ്റിലെ എറ്റവും ഉയന്ന വ്യക്തികത സ്കോർ ഇനി സച്ചിന്റെ പേരിൽ(200)പതിമൂന്ന് വർഷങ്ങൽക്കു മുമ്പ്‌ പാകിസ്ത്ഥാന്റെ സെയിത്‌ അൻവർ ഇൻഡ്യക്കെതിരെ ചേപ്പ‍ാക്കം സ്റ്റേഡിയത്തിൽ കുറിച്ചിട്ട194 എന്ന സ്കോറണ്‌ സച്ചിൻ പഴങ്കഥയാക്കിയത്‌.


1997-ൽ ചേപ്പാക്കത്തിൽ ഇൻഡ്യയുടെ പരമ്പര വൈരികളായ പകിസ്ത്ഥാനിന്റെ സെയിത്‌ അൻ വർ ഇൻഡ്യൻ ബൌളിങ്ങിനെ തച്ചുടച്ച്‌ നേടിയ 194-എന്ന സ്കോർ, ഇൻഡ്യയിലെ ക്രിക്കറ്റ്‌ പ്രാന്തന്മാർക്ക്‌ എന്നും ഒരു ദുഃഖംതന്നെയായിരുന്നു ,ഇതെഴുതുന്ന പ്രാന്തനും അങ്ങനെ തന്നെയായിരുന്നു .ഞാനടക്കമുള്ള ഇൻഡ്യൻ ആരാധകർ എന്നെങ്കിലും ഏതെങ്കിലും ഒരു ഇൻഡ്യാക്കാരനായ ക്രിക്കറ്റ്‌കളിക്കാരനാല്‍,ഈ റെക്കോഡ്‌ തകർക്കപ്പെടും എന്നാശ്വസിച്ചു.അതിനായി പ്രാർത്ഥിച്ചു.സച്ചിൻ...,സേവാഗ്‌..,ഗാംഗുലി..,ധോണി...ഇങ്ങനെ പല പ്രതിഭാധനന്മാരായ പലതാരങ്ങളിലും പ്രതീക്ഷപുലർത്തി കാത്തിരുന്നു .ഇന്നല്ലങ്കിൽനാളെ അതു സംഭവിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചു.സച്ചിൻ ഫോമ്‌ നഷ്ടപ്പെട്ടു ഇനി യുവതാരങ്ങളുടെ കാലമാണെന്നും ഈലോകം മുഴുവൻ പറഞ്ഞപ്പോഴും അതൊന്നും വിശ്വസിക്കാൻ കഴിയാത്ത ഒരുപറ്റം ആരാധകർ ഉണ്ടായിരുന്നു .സച്ചിന്‌ ഇന്നും ബാല്യം തന്നെയെന്നു പറയുന്ന അവർക്ക്‌ അഭിമാനത്തിനു വകനൽകിക്കൊണ്ട്‌ കോടിക്കണക്കിന്‌ ക്രിക്കറ്റ്‌ ആരാധകരുടെ വിശ്വാസംപാഴാകാതെ ആ മഹനീയ നേട്ടം കൈവരിക്കാൻ ..... അവസാനം13 വർഷത്തെ കാത്തിരുപ്പിനൊടുവിൽ മഹാനായ"ലിറ്റിൽ മാസ്റ്റർ;സച്ചിൻ രമേഷ്‌ ടെന്റുൽക്കർ തന്നെ ആചരിത്രം തിരുത്തി ക്കുറിച്ചു.ഗ്വളിയറിലെ ,ക്യപ്റ്റ്ൻ രൂപ്‌ സിംഗ്‌ സ്റ്റേഡിയത്തിൽ സക്തന്മാരായ സൗത്ത്‌ ആഫ്രിക്കക്കെതിരെ 200 റൺസ്സ്‌ നേടിചരിത്രത്തിലേക്ക്‌ ....!!!നന്ദി.....സച്ചിൻ..നന്ദി....ഒരായിരം ..നന്ദി..!!

Twitter Delicious Facebook Digg Stumbleupon Favorites More