ഇൻഡ്യ മുഴുവൻ ആഗസ്റ്റ്-15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുമ്പോൾ ഇൻഡ്യ യിലെ ,ഒരു സംസ്ഥാനമായ പോണ്ടിച്ചേരി ആഗസ്റ്റ്-16സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു,എന്നാൽ ഈ സ്വാതന്ത്ര്യ ദിനത്തെ മാറ്റി നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെയുള്ള സംഘടനകളും സ്വാതന്ത്ര്യ സമര സേനാനികളും വളരേക്കാലമായി പോരാട്ടത്തിലാണ്,കാരണം 1947 ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശിഥിലമായി കിടന്നിരുന്ന നാട്ടുരാജ്യങ്ങളും,സംസ്ഥാനങ്ങളും ഇൻഡ്യയിൽ ലയിച്ചു (ലയിപ്പിച്ചു),എന്നാൽ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന പോണ്ടിച്ചേരി മാത്രം ലയിച്ചിരുന്നില്ല.ഫ്രഞ്ചു സർക്കാർ പോണ്ടിച്ചേരി ജനതക്ക് പല സൗകര്യങ്ങളും നല്കിയിരുന്നാലും,രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയേണ്ടി വന്ന പോണ്ടീച്ചേരിക്കാർ ഫ്രഞ്ചുകാരിൽ നിന്നും മോചനം നേടുന്നതിനായി സ്വാതന്ത്രീയസമര പോരാട്ടങ്ങൾ സംഘടിപ്പിച്ചു ,അങ്ങനെ പോണ്ടിച്ചേരിയെ ഇൻഡ്യയിൽ ലയിക്കാൻ അനുവദിച്ചുകൊണ്ട് 1954 നവംഭ്ബർ-1ന് പോണ്ടിച്ചേരി സ്വാതന്ത്ര്യമടഞ്ഞതായി ഫ്രഞ്ചുസർക്കാർ പ്രഖ്യാപിച്ചു ,
അതിനൂശേഷവും എട്ടുവർഷക്കാലം ഫ്രഞ്ച് അധീനതയിലല്ലാതെയും,ഇൻഡ്യയിൽ ലയിക്കാതെയും സ്വതന്ത്ര ദേശമായി തുടർന്ന പോണ്ടിച്ചേരി 1962 ആഗസ്റ്റ്16ന് ഇൻഡ്യയിൽ ലയിച്ചു.കേന്ദ്ര സർക്കാർ ആഗ്സ്റ്റ് 16 പോണ്ടിച്ചേരിയുടെ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു .ന്യായപ്രകാരം ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും,സ്വാതന്ത്ര്യസമര സേനാനികളും പോരാട്ടം തുടർന്നു,കേന്ദ്ര സർക്കാരിനും ,പോണ്ടിച്ചേരി സർക്കാരിനും മാറി മാറി നിവേദനങ്ങൾ നല്കിയും ഒരുപ്രയോജനവും ലഭിക്കാഞ്ഞതിനാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയായ “ഫ്രഞ്ച് ഇൻഡ്യ വിടുതലൈക്കാല മക്കൾ നർപ്പണി ഇയക്കം” സി.പി.ഐ, പി.എം.കെ, മുതലായ ,രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ സമരം ശക്തിപ്പെടുത്തിയിരിക്കയാണ്.ഒക്ടോബർ 9ന് സോണീയാഗാന്ധി പോണ്ടിച്ചേരി സന്ദർശിക്കാനിരിക്കെ കോൺഗ്രസ്സ് അധ്യക്ഷയെ നേരിൽ കണ്ട് നിവേദനം നല്കാൻ തീരുമാനിച്ചിരിക്കയാണ് ഈ സംഘടന. തങ്ങൾക്ക് സന്ദർശനാനുവാദം നിരസ്സിച്ചാൽ അന്നേ ദിവസം,ബന്തോ,നിരാഹാര സത്യാഗ്രഹമോ നടത്തുമെന്ന് ഈസംഘടനയുടെ തലവൻ ശിവരാജ് പറയുന്നു.
തെലുങ്കാനക്കു ശേഷം ,മറ്റോരു ഭൂകമ്പം തലപൊക്കുന്നു ..,സ്വതന്ത്ര രാജ്യം വേണമെന്ന് അവകാശപ്പെടാത്തതു ഭാഗ്യം. |
4 comments:
സ്വാതന്ത്ര്യദിനം മാറ്റാന്‍ ഒരു സമരം........
ഒക്ടോബര്‍ 9ന് സോണീയാഗാന്ധി പോണ്ടിച്ചേരി സന്ദര്‍ശിക്കാനിരിക്കെ കോണ്‍ഗ്രസ്സ് അധ്യക്ഷയെ നേരില്‍ കണ്ട് നിവേദനം നല്കാന്‍ തീരുമാനിച്ചിരിക്കയാണ് ഈ സംഘടന. തങ്ങള്‍ക്ക് സന്ദര്‍ശനാനുവാദം നിരസ്സിച്ചാല്‍ അന്നേ ദിവസം,ബന്തോ,നിരാഹാര സത്യാഗ്രഹമോ നടത്തുമെന്ന് ഈസംഘടനയുടെ തലവന്‍ ശിവരാജ് പറയുന്നു.
തെലുങ്കാനക്കു ശേഷം ,മറ്റോരു ഭൂകമ്പം തലപൊക്കുന്നു ..,സ്വതന്ത്ര രാജ്യം വേണമെന്ന് അവകാശപ്പെടാത്തതു ഭാഗ്യം.
ഒന്നു തുമ്മിയാല്‍ ,പനിച്ചാല്‍,സമരം പ്രക്യാപിക്കുന്നത് ഒരു ഫാഷനാണ്.ഞാനും ദൈവത്തോട് ഒരു സമരം ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു എല്ലാവരും പിന്തുണ നല്‍കിവിജയിപ്പിക്കുക.
ദൈവത്തിന്റെ ഓരോ വികൃതികൾ..:(
“ എന്നാങ്ക സാർ,എങ്കളുക്ക് ഒരു തനിനാട് വന്താ എന്നാ പ്രച്ചനൈ? അപ്പുറം അന്ത പാക്കിസ്ത്താനും ചീനാവും യുത്തത്തുക്കാക വന്താ, എങ്കൾ ‘പേച്ചാല’യേ പോരടിത്ത് മെരട്ടി വിട്ടിടുവേൻ - തെരിയുമാ...?
@വി.കെ നീങ്കെ എപ്പടിയാച്ചും മാറടിച്ചു ,പോരടിച്ചു ചെത്തു പോങ്കൊ..!തനിനാട് തരമാട്ടെ.!
Post a Comment