ലോകമഹാ ഫ്രോഡുകള്‍ ഭരിക്കുന്ന രാജ്യത്ത് അഴിമതികൊണ്ട് ഗിന്നസ്സ് റെക്കോഡിട്ട ഒരുഭരണത്തിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഈകൂതറ ഭരണത്തിനെ പിന്തുണക്കുന്ന സകലഅലവലാതികളും ഒന്നിച്ച് ഒറ്റക്കെട്ടായി തൂറിതോപ്പിക്കുന്ന ഒരുപ്രവണത നാട്ടില്‍ സംജാതമായിരിക്കുകയാണ്.അണ്ണന്‍ അന്ന ഹസാരെ അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയ മുട്ടലാണ് മുട്ടലടക്കിപ്പിടിച്ചു എത്രകാലം ഇങ്ങനെനടക്കും,മുട്ടാന്‍ കാരണമുണ്ട് ഹസാരെ സമരംതുടങ്ങിയപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇത്രയും പ്രശനമുണ്ടായിരുന്നില്ല.അന്നെല്ലാം ഹസാരയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു.സഖാവ്; വി.എസ്.അച്ചുതാന്ദനുപോലും അദ്ദേഹത്തേപ്പറ്റി ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.പിന്നെപ്പോഴാണ് അന്നാ ഹസാരെ ഫ്രോഡായത്? നരേന്ദ്രമോദിയെ അന്ന ഹസാരെ ഒന്നു പ്രശംസിച്ചു പോയി,നരേന്ദ്രമോദി നല്ലവനാണെന്നെനിക്കഭിപ്രായമില്ല പക്ഷെ അദ്ദേഹം നടത്തിയ ചിലഭരണ പരിഷ്കാരങ്ങള്‍നല്ലതാണെന് പറയാകഴിയും ,നല്ലകാര്യങ്ങള്‍ ആരുചെയ്താലും പറയാം
പോരാത്തതിന് അന്നാ ഹസാരയുടെ കൂടെ കാവിയുടുത്ത ആളുകളുണ്ടുപോലും,അതെന്താ കാവിയുടുത്തവരാരും ഇന്‍ഡ്യാക്കാരല്ലേ.?അവര്‍ക്കിവിടെ നടക്കുന്ന അഴിമതികളെ ചോദ്യംചെയ്യാനുള്ള അവകാശമില്ലേ?കാവിയുടുത്തന് പൌരബോധം പാടില്ലെന്ന് നിയമം വല്ലതുമുണ്ടോ?സ്വാതന്ത്ര്യസമര കാലത്തും സമരങ്ങളില്‍ കാവികള്‍ ഉണ്ടായിരുന്നില്ലേ?ലോക്പാല്‍ബില്ല് അവതരിപ്പിക്കപ്പെടണമെന്ന് ആര്‍ക്കാണിത്ര അത്യാവശ്യം.അതുകൊണ്ട് ഇവിടെ ഭരിക്കുന്ന ഏതെങ്കിലും പാര്‍ട്ടിക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടോ ?ഉണ്ടെന്നെനിക്കു തോന്നുന്നില്ല ,അഴിമതി രഹിതമായ രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇന്‍ഡ്യയില്‍ ഇല്ലന്നു ഞാന്‍ കരുതുന്നു.അന്നാ ഹസാരയുടെ സമരത്തിനു എതിരെ രംഗത്തിറങ്ങിയവര്‍ ,കോണ്‍ഗ്രസ്സ് അനുഭാവികളും,കമ്യൂണീസ്റ്റ്വിരോദികളും,ഹിന്ദു വിരോധികളൂം മാത്രമാണ്,കമ്യൂണിസ്റ്റ്ചിന്താഗതിക്കാരനായ എനിക്ക് തോന്നിയ ഈ തോന്നല്‍ വേറുംതോന്നലല്ല മലയാളത്തിലെ ബ്ലോഗ്പുലിയൊരാള്‍ എഴുതിയ അണ്ണാഹസാരയുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന ഒരു പോസ്റ്റ് ഇവിടെകിടന്നു ചീഞ്ഞു നാറുന്നുണ്ട്, അവിടെചെന്ന് പോസ്റ്റും കമന്റും വായിച്ചാല്‍. ഞാന്‍ പറഞ്ഞത് ശെരിയാണെന്ന് ഏവര്‍ക്കും മനസ്സിലാകും.എന്നുമ്പറഞ്ഞ് എന്നെ ഹിന്ദുത്വവാദിയായി കരുതരുത്,(കരുതിയാലും എന്റെ ദേഹത്തെങ്ങും ഒട്ടില്ല)
അന്ന ഹസാരയെ പടുകിഴവനെന്നും,പഴയ സൈനീക ഡ്രൈവറെന്നും ആക്ഷേപിച്ചു കമന്റെഴുതുന്നവരുടെ നിലവാരം എന്താണെന്ന് വിലയിരുത്താനും കഴിയും, അന്ന ഹസാരയോട് ആദ്യം യോജിപ്പാരുന്നു ഇപ്പൊ വിയോജിപ്പാപോലും മറ്റുചിലര്‍ക്ക്.. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഹസാരെ അരാജകവാദിയാണെന്നും, അദ്ദേഹം ഇന്‍ഡ്യന്‍ ജനാധിപത്യത്തിനു തന്നെ ഭീഷണിയാണെന്ന് ഒരുകൂട്ടര്‍ ,ജനാധിപത്യ വ്യവസ്തയില്‍ അധികാരത്തില്‍ വന്നൊരു സര്‍ക്കാര്‍ തെറ്റുചെയ്താല്‍ അതിനെതിരെ ഇങ്ങനെയൊന്നുമല്ല പ്രതികരിക്കേണ്ടത് അതിനു വേറെവഴിയുണ്ടെന്ന് ചില മഹാന്മാര്‍ വാദിക്കുന്നു.. അവസാനം ഈ ചര്‍ച്ചയുടെ പോരുള്‍..ഹസാരയെങ്ങാനും ഈ സമരം വിജയിപ്പിച്ചാല്‍..സ്വാഭാവികമായും ഹസാരയെ പിന്തുണച്ച ബീ.ജെ.പി.യെങ്ങാണും അധികാരത്തില്‍ വരുമോയെന്ന ഭയം എന്നേപ്പോലെ അവര്‍ക്കും ഉണ്ടെന്ന്കാണാം,അവര്‍ക്കൊക്കെ ഗാന്ധിജിയെ വലിയകാര്യമാ....ഗാന്ധിജി ഹേ..രാം..ഹേ...രാം എന്നു ഉരുവിടുമായിരുന്നെന്ന് ഇവരാരു അറിഞ്ഞു കാണത്തില്ല,ഇല്ലെങ്കില്‍ പറഞ്ഞേനേം അദ്ദേഹവും ഹിന്ദുത്വവാദിയാണെന്ന് .ഹസാരക്കു പിന്നില്‍ ഇന്‍ഡ്യയുടെ ബഹുഭൂരിപക്ഷം ജനങ്ങളും അണിനിരന്നുകഴിഞ്ഞു ,ഓണ്‍ലൈനില്‍ കിടന്ന് ഏത്ര മുക്കിയാലും അന്നാഹസാരയുടെ ജനപിന്തുണയുടെ അത്രയും ഉയരത്തില്‍ മലീമസമാക്കുകയെന്നത് ഒരു സ്വപ്നംമാത്രമായി അവശേഷിക്കും.
Wednesday, August 17, 2011
മൂക്കില്ലാരാജ്യത്തെ ഒരു ബ്ലോഗര്‍...
Wednesday, August 17, 2011
മേല്‍പ്പത്തൂരാന്‍
3 comments:
ജനാധിപത്യത്തിന്മേലും ജുഡീഷ്യറിയെയും നിരാഹാരത്തിലൂടെ കോക്രി കാട്ടുന്നതോട് എതിര്‍പ്പുണ്ട്. കാര്യം അഴിമതി നിര്‍ത്തലാക്കാന്‍ ആണെങ്കില്‍ പോലും അത് ഒരു സമവായത്തിന്റെ സ്വരമായിട്ടല്ല ചെയ്തതെന്ന ഒരു വിഷമവും.
മനോരാജിനു ഇന്നും ഇവിടുത്തെ ജനാധിപത്യ വ്യവസ്തിതിന്‍ മേല്‍വിശ്വാസം ഉണ്ടോ? നമ്മുടെ നാടുഭരിക്കുന്നവര്‍ ,ഈ ജനാധിപത്യ വ്യവസ്ഥിതി പിന്തുടരാത്ത ഒരു സാഹചര്യത്തില്‍,ഇവിടുത്തേ ഭരണ പ്രക്രീയതാറുമാറായി ,അതുകണ്ട് ജുഡീഷറികൂടി പകച്ചു നില്‍ക്കുന്നു .സമവായങ്ങള്‍ക്ക് ഇന്‍ഡ്യന്‍ ഭരണനേതൃത്വം വഴങ്ങുമെന്ന് കരുതുന്നുമില്ല:))
അഴിമതിയേക്കാൾ ഭയക്കേണ്ടതാണ് വർഗ്ഗീയത. അതുകൊണ്ട് വർഗ്ഗെയതയെയും വർഗ്ഗീയത വളർത്തുന്ന സംഘടനകളെയും ആളുകൾ ഭയക്കും. അതുകൊണ്ടാണ് ബി.ജെ.പി ബന്ധം വച്ച് ആളുകൾ ഹസാരെയെ എതിർത്തത്. പിന്നെ മോഡി. നല്ല കാര്യങ്ങൾ ചെയ്തിരിക്കാം. എത്ര വികസനം വന്നാലും വർഗ്ഗീയത വളർന്നാൽ ആ വികസനത്തിന്റെ ഫലമൊന്നും ആർക്കും അനുഭവിക്കാൻ കഴിയില്ല.സമൂഹത്തിൽ സ്വസ്ഥതയും സമാധാനവുമില്ലെങ്കിൽ പിന്നെന്ത് വികസനം? അഴിമതിക്കെതിരെയുള്ള സമരത്തിൽ കാവിയുടുത്തവർക്കും സഹകരിക്കാം. പക്ഷെ ധർമ്മികമായ യോഗ്യതകൾ ഉണ്ടാകണം. എല്ലാ വർഗീയതയും അപകടം. ഈ അണ്ണാ ഹസാരെ ഇത്രകാലം എവിടെയായിരുന്നു? ലോക്പാൽ ,മാത്രമാണോ രാജ്യത്തിന്റെ ആവശ്യം? ജനങ്ങളുടെ എത്ര ജീവൽ പ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് അണ്ണാഹസാരെ എത്ര സമരം നടത്തി? ഈ ചെലവേറിയ സമരം നടത്താനുള്ള സമ്പത്തൊക്കെ എങ്ങനെ കൈവന്നു?
Post a Comment