കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെ ചൊവ്വാഴ്ച(16-8-2011) നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.അന്ന ഹസാരയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഴിമതികൊണ്ടു പൊറുതി മുട്ടിയ ഇന്‍ഡ്യയില്‍ അനീതിക്കെതിരെ സമരം ചെയ്യണമെങ്കില്‍ പോലും,അഴിമതിക്കാരന്റെ അനുവാദംവേണം..!!
മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതുകൂടാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും ..!! ‘മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരംനയിച്ച ഭാരതമാണെന്നോര്‍ക്കണം..ഈ നിബന്ധനകള്‍ വെക്കുന്ന പാര്‍ട്ടി അദ്ദേഹം വളര്‍ത്തിയ കോണ്‍ഗ്രസ്സും..!പ്രധാന മന്ത്രി മന്‍മോഹന്‍സിങ് ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തിയതിനു ശേഷം അന്നാഹസാരയെ രൂക്ഷമായി വിമര്‍ശിക്കുകയുണ്ടായി,നിരാഹാര സമരം കൊണ്ടോ മരണം വരെയുള്ള ഉപവാസം കൊണ്ടോ ലോക്പാല്‍ നിയമം നടപ്പിലാക്കാനോ അതുവഴി അഴിമതി അവസാനിപ്പിക്കാനോ കഴിയില്ലെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ് പറഞ്ഞു. നൂറ്റാണ്ടുകളോളം ഭാരതത്തില്‍ ഭരണം നടത്തിയിരുന്ന വെള്ളക്കാരെ സ്വാതന്ത്ര്യ സമരംകൊണ്ട് തുടച്ചു നീക്കാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഒരു സര്‍ക്കാരുവിചാരിച്ചാല്‍ അതിലെ പ്രധിനിതികളും,ഭരണാധികാരികളും നടത്തുന്ന അഴിമതികള്‍ തുടച്ചുനിക്കാന്‍ കഴിയില്ല?.രാജ്യത്തിന്റെ വികസനത്തിന്റെ വഴിയിലെ ഏറ്റവും വലിയ തടസ്സം അഴിമതിയാണെന്ന് പ്രധാനമന്ത്രി തന്നെ പറയുന്നു,വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിതന്നെ പറയുന്നു..ആരാണീചിലര്‍?ഈ ചിലരെയെങ്കിലും പ്രധാനമന്ത്രി വിചാരിച്ചിരുന്നെങ്കില്‍ അഴിമതിയില്‍നിന്നും പിന്‍തിരിപ്പിക്കാന്‍ കഴിയുമായിരുന്നില്ലേ?അഴിമതിക്കെതിരെ സമരംചെയ്യുന്നവരെ അടിച്ചമര്‍ത്തുന്ന രീതിതന്നെ അപലപനിയമാണ്.ഭാരതചരിത്രത്തിലെ.....ലേകചരിത്രത്തിലേതന്നെ ഏറ്റവും വലിയ അഴിമതിക്കുതന്നെ കൂട്ടുനിന്ന മന്മോഹന്‍സിംഗാണ് ഈ പറയുന്നതെന്ന് അദ്ദേഹം പോലുംചിലസമയങ്ങളില്‍ മറന്നുപോകാറുണ്ട്.അതോ എഴുതിതയാറാക്കിയ തിരക്കഥവായിച്ച് സ്വയം പൊട്ടന്‍ നാടകം അഭിനയിക്കുകയാണോ..? എന്തും പറഞ്ഞ് ജനങ്ങളെ വിഡ്ഡികളാക്കാമൊന്നാണോ അദ്ദേഹം കരുതുന്നത്.സാധാരണക്കാര്‍ക്കുള്ള സര്‍ക്കാരിന്റെ പദ്ധതികള്‍ പലതും ഉദ്യോഗസ്ഥരുടെ കീശയിലേയ്ക്കാണ് പോകുന്നത് എന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ നാം എന്താണ് കരുതേണ്ടത്? ഈ ഉദ്ധ്യോഗസ്ഥരെ നിയന്ത്രിക്കുന്ന പ്രധാനമന്ത്രിയുടെ പണിതാനല്ലചെയ്യുന്നത് മറ്റാരോ ആണെന്നല്ലേ.രണ്ടാം യു.പി.യെ.സര്‍ക്കാര്‍ എന്തുകൊണ്ടാണ് സമരങ്ങളെ ഭയപ്പെടൂന്നത്.സമരങ്ങളെ അടിച്ചര്‍ത്തുംതോറും ജങ്ങള്‍സമരക്കാര്‍ക്കു പിന്നില്‍ അണിനിരക്കുന്ന കാഴ്ചയാണ് നാംകണ്ടൂകൊണ്ടിരിക്കുന്നത്,ഇതിനുകാരണം ജങ്ങള്‍ക്ക് അഴിമതിഭരണം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്നു,അവര്‍ ഈ ഭരണത്തിനെ വെറുക്കുന്നു എന്നതാണ്,അന്ന ഹസാരക്കുപിന്നില്‍ അണിനിരന്നിരിക്കുന്നതില്‍ ഭൂരിഭാഗവും യുവജനങ്ങളും ,വിദ്യാര്‍ത്ഥിളുമാണ് അതുകൊണ്ടുതന്നെ അന്നാഹസാരക്ക് ചലനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നുതന്നെവേണം കരുതാന്‍.അന്ന ഹസാരെയുടെ സമരത്തിന് അനുമതി നിഷേധിക്കുകമൂലം കേന്ദ്രസര്‍ക്കാരിന്റെ എറ്റവും മ്ലേച്ഛമായ മുഖം പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാട്ടിയിരിക്കുകയാണ്.അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ഒരു ഭരണസംവിധാനത്തിന് പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ അടവുമാറ്റി...അന്നാ ഹസാരെ അഴിമതിക്കാരനാണെന്ന മുടന്തന്‍ ആരോപണവുമായി രംഗത്തു വന്നിരിക്കയാണ് കേന്ദ്ര സര്‍ക്കാരിന്റെ കാവല്‍ ഭടന്മാര്‍,ഭാരതത്തിലെ വിവരമുള്ള ജനങ്ങള്‍ അതിനെ അര്‍ഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞിരിക്കയാണ്.
Monday, August 15, 2011
ഡല്‍ഹിയിലെ ചിലപൊട്ടന്‍ കളികള്‍
Monday, August 15, 2011
മേല്പ്പത്തൂരാന്
2 comments:
എണ്ണയും സത്യവും എന്നും മേലെ പരപ്പില്‍ തന്നെ വരും. കാത്തിരിക്കൂ..മേല്പത്തൂര്‍ ജി.
www.dhanakridi.blogspot.com
ഇത് രണ്ടാം സ്വാതന്ത്ര്യ സമരമാണെന്നും യഥാര്‍ത്ഥ സ്വതന്ത്ര്യം ഇന്ത്യയ്ക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Post a Comment