Sunday, August 14, 2011

ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!

ഈ കോണ്‍ഗ്രസ്സുകാര്‍ക്കൊരു ധാരണയുണ്ട്,സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തത് ഞങ്ങളാണ് ,അതുകൊണ്ട് ഇന്‍ഡ്യില്‍ ഞങ്ങള്‍ക്ക് എന്തുമാകാം,ഈ കോണ്‍ഗ്രസ്സുകാരില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ ഇന്നും വെള്ളാക്കാര്‍ക്ക് അടിമപ്പെട്ടുകിടക്കുമായിരുന്നൂന്നാണ് ഇപ്പഴത്തെ ചോട്ടാ കദര്‍ധാരികളുടെ വിചാരം,അവര്‍ക്കെന്തുമാകാം ഇന്‍ഡ്യയെ തീറെഴുതി വില്‍ക്കാം,അമേരിക്കയില്‍ ലയിപ്പിക്കാം,ആഗോളവത്കരിക്കാം....അങ്ങനെ എന്തുമാകാം.


ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും കുത്തിയിരുന്ന് സമരംചെയ്യാമായിരുന്നു കോണ്‍ഗസ്സുകാര്‍ക്ക്.എന്നാല്‍ കാലം മാറി ബ്രിട്ടീഷുകാര്‍ കട്ടേം‌പടോം മടക്കി കുണ്ടിക്കേപൊടിംതട്ടി സ്ഥലംവിട്ടു പിന്നീടിവിടെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ചോദിക്കാനും പറയാനും ആളില്ലാതെ കുളിരുവിട്ടുപോയി.ആ കുളിരില്‍ അവര്‍കുറേകാലം മൂടിപ്പുതച്ചുനടന്നു പല തോന്നിയാസങ്ങളും കാണിച്ചു...ആരും എന്താ?ഏതാ? എന്നൊന്നും ചോദിച്ചില്ല കാരണം അനീതികള്‍ ചോദ്യംചെയ്യാന്‍ മൂത്തുനരച്ചൊരു വയസ്സനെ ആവശ്യമുണ്ടായിരുന്നു..യുവജങ്ങള്‍ക്കും മധ്യവയസ്കര്‍ക്കും ഒന്നും അതിനുള്ള നോരമില്ലായിരുന്നു എന്നു പാറയുന്നതിനെക്കാള്‍ ചവിട്ടും തൊഴിയുംകൊള്ളാന്‍മേലാ എന്നുപറയുന്നതാണ് ഉചിതം.

ബാപ്പൂ...ബാപ്പൂന്നൊരു മൂപ്പിലാനുണ്ടായിരുന്നതുകാരണം നമ്മളൊക്കെ രക്ഷപെട്ടു...ബ്രിട്ടീഷ് മൂരാച്ചികളുടെ തല്ലും തൊഴിയും ആവശ്യത്തിനു വാങ്ങി,ജീവന്‍ പണയം വെച്ച് നിരാഹാരം കിടന്നു ,സ്വാതന്ത്ര്യം വാങ്ങിത്തന്നു.ഒന്നും മോഹിച്ചുകൊണ്ടായിരുന്നില്ല . അതിനു പ്രതിഫലമായി ആ ത്യാഗിയെ വെടിവെച്ചിട്ടു മതഭ്രാന്തന്മാര്‍..എന്നാല്‍ ബാപ്പു പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ്സ് പ്രസ്ഥാനം അദ്ദേഹത്തിന്റെ പേരുംപറഞ്ഞ് വളര്‍ന്നുപന്തലിച്ച്,അധികാരത്തിന്റെ ഉത്തുംഗ സോപാനത്തില്‍ കയറിയിരുന്ന് ഭാരതജനതയെ കൊഞ്ഞണംകുത്തിക്കാണിക്കുകയായിരുന്നു.ബാപ്പു പഠിപ്പിച്ചിട്ടുപോയ അഹിംസാ വാദം ജനതയുടെ മനസ്സിനെ മരവിപ്പിച്ചിട്ടിരിക്കുന്നതുകാരണം വിപ്ലവം എന്നൊന്ന് ഉണ്ടാകാഞ്ഞത് അവരുടെ ഭാഗ്യം.
കോടികള്‍ ഖജനാവില്‍നിന്നും കൈയിട്ടുവാരി കോണ്‍ഗ്രസ്സും,അതിന്റെ ഘടകകക്ഷിലളും പരസ്പരം മത്സരിച്ചു..ഇതെല്ലാം കണ്ട്
ബാപ്പുവിന്റെ ആത്മാവ് സ്വര്‍ഗത്തിലിരുന്ന് തേങ്ങിക്കരഞ്ഞു,ആ ആത്മാവ് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം .....വേണ്ടായിരുന്നു എന്ന്,

ഒരു സുപ്രഭാതത്തില്‍ ഭാരത ജനതയുടെ മുഴുവന്‍ പ്രതീക്ഷയുമായി ഒരു അവധുതനെപ്പോലെ മറ്റൊരു വയസ്സന്‍ഗാന്ധിയന്‍ പിറന്നു വീണു “അണ്ണാ ഹസ്സാരെ“..! ആരുംകരുതിയില്ല ഈ “അണ്ണന്”അത്രക്ക് വലിയ പവറൊണ്ടെന്ന് ,പക്ഷെ സാക്ഷാല്‍ പവാറിന്റെ പധവിതെറുപ്പിച്ച് അണ്ണന്‍ പവറുതെളിയിച്ചു.ഇത്രയും കാലം റോഡുസൈഡില്‍ പാമ്പിനേം കീരിയേം വെച്ച് വിദ്യകാണിച്ചിരുന്ന വിദ്യക്കാരന്‍ ‘ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണിക്കാം..ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണികക്കം..എന്നുപറഞ്ഞുപറഞ്ഞ് പറ്റിക്കുന്നതുപോലെ ,ലോക്‌പാല്‍ ബില്ല് ഇപ്പം അവതരിപ്പിക്കും..ഇപ്പംഅവതരിപ്പിക്കും..ഉടനെ അഴിമതി അവസാനിപ്പിക്കും എന്നെല്ലം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് ഹാസാരെ വന്നത്.ഹസാരെ ആദ്യത്തേ സത്യാഗ്രഹത്തിലൂടെത്തന്നെ സര്‍ക്കാരിനെ ഞെട്ടിച്ചു
ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതിക്കെതിരെ ഹസാരക്കു പിന്നില്‍ അണിനിരന്നു..ഇപ്പോള്‍ പ്രശനം അതൊന്നുമല്ല അണ്ണാഹസാരക്ക് സത്യാഗ്രഹം ചെയ്യാന്‍ ഭരതത്തില്‍ സ്ഥലംഇല്ല !!,കോണ്‍ഗ്രസ്സുകാര്‍ അത് അനുവദിക്കില്ല.“ബ്രിട്ടിഷുകാരേക്കാള്‍ പൈശാചികമായ ഒരു ഭരണം !!അവസാനം വ്യവസ്തയില്‍ പേരില്‍ സ്ഥലമനുവദിക്കുന്നു..“മൂന്നുന്നാളില്‍ കൂടുതല്‍ ഉപവസിക്കാന്‍ പാടില്ല.അതിനുള്ളില്‍ സമരം അവസാനിപ്പിക്കണം പോലും..!ഗാന്ധിജിയോടുപോലും ബ്രിട്ടിഷുകാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലാ.ഇതാണോ ഇന്‍ഡ്യക്കുകിട്ടിയ സ്വാതന്ത്ര്യം ? ഇതിനായിരുന്നോ ഭാരതത്തിന്റെ ചരിത്രപുരുഷന്മാര്‍ രക്തംചിന്തിയും,ജീവന്‍ കളഞ്ഞും സ്വാതന്ത്ര്യപോരാട്ടം നടത്തിയത് ?...ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!
ചിത്രത്തിനുകടപ്പാട്;Deccanchronicle
ലോക്‍പാല്‍ ബില്ലിന് വേട്ട് ചെയ്യാന്‍

2 comments:

വെള്ളരി പ്രാവ് said...

(((((((O))))))))
Happy Independence Day

മേല്‍പ്പത്തൂരാന്‍ said...

ശാന്തിയുടേയും സമാധാനത്തിന്റേയും പ്രതീകമായ വെള്ളരിപ്രാവിനും....സ്വാതന്ത്ര്യദിനാശംസകള്‍ നേരുന്നു...:))

Twitter Delicious Facebook Digg Stumbleupon Favorites More