എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനം നടത്തുമെന്ന അഭിപ്രായം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരല്ല ഈ പഠനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികളും കണ്ടെത്തണം. ഇതിനൊക്കെയാണ് പുതിയ പഠനം- മന്ത്രി പറഞ്ഞു.
പഠനം നടത്തണം !!പഠനം നടത്തി നടത്തി ഇനിയും കുറച്ചുകൂടി പാവങ്ങള്‍ നരകിച്ചുകൊണ്ടിരുപ്പുണ്ട് അവരേക്കൂടി കൊല്ലണം അപ്പോഴെ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ഒരു തീരുമാനമാകത്തുള്ളു,എന്‍ഡോസള്‍ഫാന്റെ ഉപയോഗമൂലമൊന്നുമല്ല കാസര്‍കൊട്ടെ പെരാമ്പ്രയിലെയും പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും ജങ്ങള്‍ മരിക്കുന്നത് അത് വേറെന്തോ വിചിത്രരോഗമാണെന്ന മട്ടിലാ കേന്ദ്രത്തിന്റെ പോക്ക്.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ പരാതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ വന്ദന ജയിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുപേലും.മനുഷ്യന്റെ ജിവനു ഒരുവിലയും കല്‍പ്പിക്കാത്ത നാറിയ മുതലാളിത്വ ഭരണം ..ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ആഗോള കുത്തക്കള്‍ക്ക് സ്വന്തം രാജ്യത്തേയും ജനതയേയും അടിമക്കച്ചവടം നടത്തുന്ന മ്ലേച്ഛന്മാര്‍..ഇവനെയൊക്കെ വിളിക്കാന്‍ ഇതുവരെ കണ്ടുപിടിച്ച തെറിയോന്നും പോരാ...ഈ നാറികള്‍ക്ക് ഇതൊന്നും കണ്ടാല്‍ പോരേ..?
സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തുടങ്ങുന്ന ദിവസമാണ് ഡി.വൈ.എഫ്.ഐ. പരാതിയുമായി കോടതിയിലെത്തിയത്. അതുകോണ്ട് പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്നും ഈ കേടുകെട്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടുപോലും.ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് വരുന്ന അഞ്ചുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും അംഗീകാരമുണ്ട്. അത് അഞ്ചുകൊല്ലത്തേക്കുകൂടി നീട്ടാനാവും. കണ്‍വെന്‍ഷനിലെ ധാരണ എല്ലാ രാജ്യങ്ങളും അംഗീകരിക്കാന്‍ ഒരു കൊല്ലമെടുക്കും. എന്നു വെച്ചാല്‍ അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോദിക്കാന്‍ പോകുന്നില്ലന്ന് സാരം അതുവരെ ഇവിടുള്ള ദര്‍ദ്രവാസികളേമുഴുവന്‍ എന്‍ഡൊസള്‍ഫാന്‍ തളിച്ചു കൊന്നു് സമ്പന്നന്മാര്‍ക്ക് മാത്രം ജീവിക്കാവുന്ന ഒരു രാജ്യമാക്കിമാറ്റും.കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിക്കുപോലും സംശയം എന്‍ഡോസള്‍ഫാന്‍ മൂലം ഇവിടാരെങ്കിലും മരിച്ചിട്ടുണ്ടോന്ന്..അടുര്‍ പ്രകാശ് പഠനത്തിന് പുറപ്പെട്ടു കഴിഞ്ഞു...മുല്ലപ്പെരിയാറും ,എന്‍ഡോസള്‍ഫാനും കൊണ്ട് മലയാളിയെന്നൊരു വശം തന്നെ ഇല്ലാതാക്കിയേച്ചേ മാദാമ്മ അടങ്ങു.
Wednesday, August 03, 2011
എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട-കേന്ദ്രസര്‍ക്കാര്‍
Wednesday, August 03, 2011
മേല്പ്പത്തൂരാന്
1 comments:
ഞാനും കൂടുന്നു,താങ്കൾക്കൊപ്പം
Post a Comment