Wednesday, August 17, 2011

മൂക്കില്ലാരാജ്യത്തെ ഒരു ബ്ലോഗര്‍...

ലോകമഹാ ഫ്രോഡുകള്‍ ഭരിക്കുന്ന രാജ്യത്ത് അഴിമതികൊണ്ട് ഗിന്നസ്സ് റെക്കോഡിട്ട ഒരുഭരണത്തിനെതിരെ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഈകൂതറ ഭരണത്തിനെ പിന്തുണക്കുന്ന സകലഅലവലാതികളും ഒന്നിച്ച് ഒറ്റക്കെട്ടായി തൂറിതോപ്പിക്കുന്ന ഒരുപ്രവണത നാട്ടില്‍ സംജാതമായിരിക്കുകയാണ്.അണ്ണന്‍ അന്ന ഹസാരെ അഴിമതിക്കെതിരെ സമരവുമായി മുന്നോട്ടുവന്നപ്പോള്‍ മുതല്‍ തുടങ്ങിയ മുട്ടലാണ് മുട്ടലടക്കിപ്പിടിച്ചു എത്രകാലം ഇങ്ങനെനടക്കും,മുട്ടാന്‍ കാരണമുണ്ട് ഹസാരെ സമരംതുടങ്ങിയപ്പോള്‍ ഇവര്‍ക്കാര്‍ക്കും ഇത്രയും പ്രശനമുണ്ടായിരുന്നില്ല.അന്നെല്ലാം ഹസാരയെ എല്ലാവര്‍ക്കും വലിയ കാര്യമായിരുന്നു.സഖാവ്; വി.എസ്.അച്ചുതാന്ദനുപോലും അദ്ദേഹത്തേപ്പറ്റി ഒരു എതിരഭിപ്രായമുണ്ടായിരുന്നില്ല.പിന്നെപ്പോഴാണ് അന്നാ ഹസാരെ ഫ്രോഡായത്? നരേന്ദ്രമോദിയെ അന്ന ഹസാരെ ഒന്നു പ്രശംസിച്ചു പോയി,നരേന്ദ്രമോദി നല്ലവനാണെന്നെനിക്കഭിപ്രായമില്ല പക്ഷെ അദ്ദേഹം നടത്തിയ ചിലഭരണ പരിഷ്കാരങ്ങള്‍നല്ലതാണെന്...

Monday, August 15, 2011

ഡല്‍ഹിയിലെ ചിലപൊട്ടന്‍ കളികള്‍

കുറ്റമറ്റ ലോക്പാല്‍ ബില്ലിനായി അന്ന ഹസാരെ ചൊവ്വാഴ്ച(16-8-2011) നടത്താനിരുന്ന ഉപവാസ സമരത്തിന് ഡെല്‍ഹി പൊലീസ് അനുമതി നിഷേധിച്ചു.അന്ന ഹസാരയും കൂട്ടരുംസമരം നടത്താനിരുന്ന ഫിറോസ് ഷാ കോട്ട്‌ല സ്‌റ്റേഡിയത്തിന് സമീപത്തെ ജെ.പി. പാര്‍ക്ക് പരിസരത്ത് പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.അഴിമതികൊണ്ടു പൊറുതി മുട്ടിയ ഇന്‍ഡ്യയില്‍ അനീതിക്കെതിരെ സമരം ചെയ്യണമെങ്കില്‍ പോലും,അഴിമതിക്കാരന്റെ അനുവാദംവേണം..!! മൂന്ന് ദിവസം കൊണ്ട് സമരം അവസാനിപ്പിക്കണം എന്നതാണ് ഡല്‍ഹി പോലീസ് സമരത്തിന് അനുമതി നല്‍കാനായി മുന്നോട്ടുവച്ച ഇരുപത്തിരണ്ട് നിബന്ധനകളില്‍ പ്രധാനം. ഇതുകൂടാതെ സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം അയ്യായിരത്തില്‍ കൂടരുത് എന്ന നിബന്ധനയും ..!! ‘മഹാത്മാഗാന്ധി സ്വാതന്ത്ര്യസമരംനയിച്ച ഭാരതമാണെന്നോര്‍ക്കണം..ഈ നിബന്ധനകള്‍ വെക്കുന്ന പാര്‍ട്ടി അദ്ദേഹം വളര്‍ത്തിയ കോണ്‍ഗ്രസ്സും..!പ്രധാന...

Sunday, August 14, 2011

ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!

ഈ കോണ്‍ഗ്രസ്സുകാര്‍ക്കൊരു ധാരണയുണ്ട്,സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തത് ഞങ്ങളാണ് ,അതുകൊണ്ട് ഇന്‍ഡ്യില്‍ ഞങ്ങള്‍ക്ക് എന്തുമാകാം,ഈ കോണ്‍ഗ്രസ്സുകാരില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ ഇന്നും വെള്ളാക്കാര്‍ക്ക് അടിമപ്പെട്ടുകിടക്കുമായിരുന്നൂന്നാണ് ഇപ്പഴത്തെ ചോട്ടാ കദര്‍ധാരികളുടെ വിചാരം,അവര്‍ക്കെന്തുമാകാം ഇന്‍ഡ്യയെ തീറെഴുതി വില്‍ക്കാം,അമേരിക്കയില്‍ ലയിപ്പിക്കാം,ആഗോളവത്കരിക്കാം....അങ്ങനെ എന്തുമാകാം. ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും കുത്തിയിരുന്ന് സമരംചെയ്യാമായിരുന്നു കോണ്‍ഗസ്സുകാര്‍ക്ക്.എന്നാല്‍ കാലം മാറി ബ്രിട്ടീഷുകാര്‍ കട്ടേം‌പടോം മടക്കി കുണ്ടിക്കേപൊടിംതട്ടി സ്ഥലംവിട്ടു പിന്നീടിവിടെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ചോദിക്കാനും പറയാനും ആളില്ലാതെ കുളിരുവിട്ടുപോയി.ആ കുളിരില്‍ അവര്‍കുറേകാലം മൂടിപ്പുതച്ചുനടന്നു...

Wednesday, August 03, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട-കേന്ദ്രസര്‍ക്കാര്‍

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനം നടത്തുമെന്ന അഭിപ്രായം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരല്ല ഈ പഠനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികളും കണ്ടെത്തണം. ഇതിനൊക്കെയാണ് പുതിയ പഠനം- മന്ത്രി പറഞ്ഞു.പഠനം നടത്തണം !!പഠനം നടത്തി നടത്തി ഇനിയും കുറച്ചുകൂടി പാവങ്ങള്‍ നരകിച്ചുകൊണ്ടിരുപ്പുണ്ട് അവരേക്കൂടി കൊല്ലണം അപ്പോഴെ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ഒരു തീരുമാനമാകത്തുള്ളു,എന്‍ഡോസള്‍ഫാന്റെ ഉപയോഗമൂലമൊന്നുമല്ല കാസര്‍കൊട്ടെ പെരാമ്പ്രയിലെയും...

Pages 101234 »
Twitter Delicious Facebook Digg Stumbleupon Favorites More