Sunday, August 14, 2011

ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!

ഈ കോണ്‍ഗ്രസ്സുകാര്‍ക്കൊരു ധാരണയുണ്ട്,സ്വാതന്ത്ര്യം വാങ്ങിക്കൊടുത്തത് ഞങ്ങളാണ് ,അതുകൊണ്ട് ഇന്‍ഡ്യില്‍ ഞങ്ങള്‍ക്ക് എന്തുമാകാം,ഈ കോണ്‍ഗ്രസ്സുകാരില്ലായിരുന്നെങ്കില്‍ ഇന്‍ഡ്യ ഇന്നും വെള്ളാക്കാര്‍ക്ക് അടിമപ്പെട്ടുകിടക്കുമായിരുന്നൂന്നാണ് ഇപ്പഴത്തെ ചോട്ടാ കദര്‍ധാരികളുടെ വിചാരം,അവര്‍ക്കെന്തുമാകാം ഇന്‍ഡ്യയെ തീറെഴുതി വില്‍ക്കാം,അമേരിക്കയില്‍ ലയിപ്പിക്കാം,ആഗോളവത്കരിക്കാം....അങ്ങനെ എന്തുമാകാം.


ബ്രിട്ടീഷുകാരുടെ ഭരണകാലത്ത് സ്വാതന്ത്ര്യ സമരത്തിനുവേണ്ടി ഇന്‍ഡ്യയിലെവിടെ വേണമെങ്കിലും കുത്തിയിരുന്ന് സമരംചെയ്യാമായിരുന്നു കോണ്‍ഗസ്സുകാര്‍ക്ക്.എന്നാല്‍ കാലം മാറി ബ്രിട്ടീഷുകാര്‍ കട്ടേം‌പടോം മടക്കി കുണ്ടിക്കേപൊടിംതട്ടി സ്ഥലംവിട്ടു പിന്നീടിവിടെ ഭരണത്തില്‍വന്ന കോണ്‍ഗ്രസ്സുകാര്‍ക്ക് ചോദിക്കാനും പറയാനും ആളില്ലാതെ കുളിരുവിട്ടുപോയി.ആ കുളിരില്‍ അവര്‍കുറേകാലം മൂടിപ്പുതച്ചുനടന്നു പല തോന്നിയാസങ്ങളും കാണിച്ചു...ആരും എന്താ?ഏതാ? എന്നൊന്നും ചോദിച്ചില്ല കാരണം അനീതികള്‍ ചോദ്യംചെയ്യാന്‍ മൂത്തുനരച്ചൊരു വയസ്സനെ ആവശ്യമുണ്ടായിരുന്നു..യുവജങ്ങള്‍ക്കും മധ്യവയസ്കര്‍ക്കും ഒന്നും അതിനുള്ള നോരമില്ലായിരുന്നു എന്നു പാറയുന്നതിനെക്കാള്‍ ചവിട്ടും തൊഴിയുംകൊള്ളാന്‍മേലാ എന്നുപറയുന്നതാണ് ഉചിതം.

ബാപ്പൂ...ബാപ്പൂന്നൊരു മൂപ്പിലാനുണ്ടായിരുന്നതുകാരണം നമ്മളൊക്കെ രക്ഷപെട്ടു...ബ്രിട്ടീഷ് മൂരാച്ചികളുടെ തല്ലും തൊഴിയും ആവശ്യത്തിനു വാങ്ങി,ജീവന്‍ പണയം വെച്ച് നിരാഹാരം കിടന്നു ,സ്വാതന്ത്ര്യം വാങ്ങിത്തന്നു.ഒന്നും മോഹിച്ചുകൊണ്ടായിരുന്നില്ല . അതിനു പ്രതിഫലമായി ആ ത്യാഗിയെ വെടിവെച്ചിട്ടു മതഭ്രാന്തന്മാര്‍..എന്നാല്‍ ബാപ്പു പടുത്തുയര്‍ത്തിയ കോണ്‍ഗ്രസ്സ് പ്രസ്ഥാനം അദ്ദേഹത്തിന്റെ പേരുംപറഞ്ഞ് വളര്‍ന്നുപന്തലിച്ച്,അധികാരത്തിന്റെ ഉത്തുംഗ സോപാനത്തില്‍ കയറിയിരുന്ന് ഭാരതജനതയെ കൊഞ്ഞണംകുത്തിക്കാണിക്കുകയായിരുന്നു.ബാപ്പു പഠിപ്പിച്ചിട്ടുപോയ അഹിംസാ വാദം ജനതയുടെ മനസ്സിനെ മരവിപ്പിച്ചിട്ടിരിക്കുന്നതുകാരണം വിപ്ലവം എന്നൊന്ന് ഉണ്ടാകാഞ്ഞത് അവരുടെ ഭാഗ്യം.
കോടികള്‍ ഖജനാവില്‍നിന്നും കൈയിട്ടുവാരി കോണ്‍ഗ്രസ്സും,അതിന്റെ ഘടകകക്ഷിലളും പരസ്പരം മത്സരിച്ചു..ഇതെല്ലാം കണ്ട്
ബാപ്പുവിന്റെ ആത്മാവ് സ്വര്‍ഗത്തിലിരുന്ന് തേങ്ങിക്കരഞ്ഞു,ആ ആത്മാവ് ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാവണം .....വേണ്ടായിരുന്നു എന്ന്,

ഒരു സുപ്രഭാതത്തില്‍ ഭാരത ജനതയുടെ മുഴുവന്‍ പ്രതീക്ഷയുമായി ഒരു അവധുതനെപ്പോലെ മറ്റൊരു വയസ്സന്‍ഗാന്ധിയന്‍ പിറന്നു വീണു “അണ്ണാ ഹസ്സാരെ“..! ആരുംകരുതിയില്ല ഈ “അണ്ണന്”അത്രക്ക് വലിയ പവറൊണ്ടെന്ന് ,പക്ഷെ സാക്ഷാല്‍ പവാറിന്റെ പധവിതെറുപ്പിച്ച് അണ്ണന്‍ പവറുതെളിയിച്ചു.ഇത്രയും കാലം റോഡുസൈഡില്‍ പാമ്പിനേം കീരിയേം വെച്ച് വിദ്യകാണിച്ചിരുന്ന വിദ്യക്കാരന്‍ ‘ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണിക്കാം..ഇപ്പോ..പമ്പിന്റേം കീരീടേം യുദ്ധംകാണികക്കം..എന്നുപറഞ്ഞുപറഞ്ഞ് പറ്റിക്കുന്നതുപോലെ ,ലോക്‌പാല്‍ ബില്ല് ഇപ്പം അവതരിപ്പിക്കും..ഇപ്പംഅവതരിപ്പിക്കും..ഉടനെ അഴിമതി അവസാനിപ്പിക്കും എന്നെല്ലം പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ചുകൊണ്ടിരിക്കുമ്പോളാണ് ഹാസാരെ വന്നത്.ഹസാരെ ആദ്യത്തേ സത്യാഗ്രഹത്തിലൂടെത്തന്നെ സര്‍ക്കാരിനെ ഞെട്ടിച്ചു
ജനങ്ങള്‍ ഒറ്റക്കെട്ടായി അഴിമതിക്കെതിരെ ഹസാരക്കു പിന്നില്‍ അണിനിരന്നു..ഇപ്പോള്‍ പ്രശനം അതൊന്നുമല്ല അണ്ണാഹസാരക്ക് സത്യാഗ്രഹം ചെയ്യാന്‍ ഭരതത്തില്‍ സ്ഥലംഇല്ല !!,കോണ്‍ഗ്രസ്സുകാര്‍ അത് അനുവദിക്കില്ല.“ബ്രിട്ടിഷുകാരേക്കാള്‍ പൈശാചികമായ ഒരു ഭരണം !!അവസാനം വ്യവസ്തയില്‍ പേരില്‍ സ്ഥലമനുവദിക്കുന്നു..“മൂന്നുന്നാളില്‍ കൂടുതല്‍ ഉപവസിക്കാന്‍ പാടില്ല.അതിനുള്ളില്‍ സമരം അവസാനിപ്പിക്കണം പോലും..!ഗാന്ധിജിയോടുപോലും ബ്രിട്ടിഷുകാര്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടാവില്ലാ.ഇതാണോ ഇന്‍ഡ്യക്കുകിട്ടിയ സ്വാതന്ത്ര്യം ? ഇതിനായിരുന്നോ ഭാരതത്തിന്റെ ചരിത്രപുരുഷന്മാര്‍ രക്തംചിന്തിയും,ജീവന്‍ കളഞ്ഞും സ്വാതന്ത്ര്യപോരാട്ടം നടത്തിയത് ?...ഇതെന്ത്വാ...വെള്ളരിക്കാപട്ടണമോ..?!!
ചിത്രത്തിനുകടപ്പാട്;Deccanchronicle
ലോക്‍പാല്‍ ബില്ലിന് വേട്ട് ചെയ്യാന്‍

Wednesday, August 03, 2011

എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട-കേന്ദ്രസര്‍ക്കാര്‍


എന്‍ഡോസള്‍ഫാന്‍ നിരോധിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച കാസര്‍കോട് ജില്ലയില്‍ വീണ്ടും പഠനം നടത്തുമെന്ന അഭിപ്രായം ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് ആവര്‍ത്തിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിനെതിരല്ല ഈ പഠനമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

എന്‍ഡോസള്‍ഫാന്‍ ഉപയോഗം കൊണ്ടുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ വിശദമായി പഠിക്കണം. ഇത്തരം പ്രശ്‌നങ്ങള്‍ തരണം ചെയ്യാനുള്ള പോംവഴികളും കണ്ടെത്തണം. ഇതിനൊക്കെയാണ് പുതിയ പഠനം- മന്ത്രി പറഞ്ഞു.
പഠനം നടത്തണം !!പഠനം നടത്തി നടത്തി ഇനിയും കുറച്ചുകൂടി പാവങ്ങള്‍ നരകിച്ചുകൊണ്ടിരുപ്പുണ്ട് അവരേക്കൂടി കൊല്ലണം അപ്പോഴെ എന്‍ഡോസള്‍ഫാന്റെ കാര്യത്തില്‍ ഒരു തീരുമാനമാകത്തുള്ളു,എന്‍ഡോസള്‍ഫാന്റെ ഉപയോഗമൂലമൊന്നുമല്ല കാസര്‍കൊട്ടെ പെരാമ്പ്രയിലെയും പാലക്കാടിന്റെ അതിര്‍ത്തി ഗ്രാമങ്ങളിലെയും ജങ്ങള്‍ മരിക്കുന്നത് അത് വേറെന്തോ വിചിത്രരോഗമാണെന്ന മട്ടിലാ കേന്ദ്രത്തിന്റെ പോക്ക്.എന്‍ഡോസള്‍ഫാന്‍ നിരോധിക്കാനുള്ള സാഹചര്യം നിലവിലില്ലാത്തതിനാല്‍ ഹര്‍ജിക്കാരുടെ പരാതി തള്ളണമെന്ന് കേന്ദ്രസര്‍ക്കാറിനുവേണ്ടി കൃഷി മന്ത്രാലയത്തിലെ ഡയറക്ടര്‍ വന്ദന ജയിന്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടുപേലും.മനുഷ്യന്റെ ജിവനു ഒരുവിലയും കല്‍പ്പിക്കാത്ത നാറിയ മുതലാളിത്വ ഭരണം ..ഇവര്‍ ആര്‍ക്കുവേണ്ടിയാണ് ഭരണം നടത്തുന്നത് ആഗോള കുത്തക്കള്‍ക്ക് സ്വന്തം രാജ്യത്തേയും ജനതയേയും അടിമക്കച്ചവടം നടത്തുന്ന മ്ലേച്ഛന്മാര്‍..ഇവനെയൊക്കെ വിളിക്കാന്‍ ഇതുവരെ കണ്ടുപിടിച്ച തെറിയോന്നും പോരാ...ഈ നാറികള്‍ക്ക് ഇതൊന്നും കണ്ടാല്‍ പോരേ..?
സ്റ്റോക്ക്‌ഹോം കണ്‍വെന്‍ഷന്‍ തുടങ്ങുന്ന ദിവസമാണ് ഡി.വൈ.എഫ്.ഐ. പരാതിയുമായി കോടതിയിലെത്തിയത്. അതുകോണ്ട് പരാതിക്കാരന്റെ ഉദ്ദേശ്യശുദ്ധി പരിശോധിക്കണമെന്നും ഈ കേടുകെട്ട സര്‍ക്കാര്‍ ആവശ്യപ്പെട്ടുപോലും.ഇന്ത്യയെപ്പോലുള്ള വികസ്വരരാജ്യങ്ങള്‍ക്ക് വരുന്ന അഞ്ചുകൊല്ലത്തേക്ക് എന്‍ഡോസള്‍ഫാന്‍ ഉല്‍പ്പാദിപ്പിക്കാനും ഉപയോഗിക്കാനും അംഗീകാരമുണ്ട്. അത് അഞ്ചുകൊല്ലത്തേക്കുകൂടി നീട്ടാനാവും. കണ്‍വെന്‍ഷനിലെ ധാരണ എല്ലാ രാജ്യങ്ങളും അംഗീകരിക്കാന്‍ ഒരു കൊല്ലമെടുക്കും. എന്നു വെച്ചാല്‍ അടുത്ത പതിനൊന്നു വര്‍ഷത്തേക്ക് എന്‍ഡോസള്‍ഫാന്‍ നിരോദിക്കാന്‍ പോകുന്നില്ലന്ന് സാരം അതുവരെ ഇവിടുള്ള ദര്‍ദ്രവാസികളേമുഴുവന്‍ എന്‍ഡൊസള്‍ഫാന്‍ തളിച്ചു കൊന്നു് സമ്പന്നന്മാര്‍ക്ക് മാത്രം ജീവിക്കാവുന്ന ഒരു രാജ്യമാക്കിമാറ്റും.കേരളത്തിലെ ജനങ്ങള്‍ തിരഞ്ഞെടുത്ത മന്ത്രിക്കുപോലും സംശയം എന്‍ഡോസള്‍ഫാന്‍ മൂലം ഇവിടാരെങ്കിലും മരിച്ചിട്ടുണ്ടോന്ന്..അടുര്‍ പ്രകാശ് പഠനത്തിന് പുറപ്പെട്ടു കഴിഞ്ഞു...മുല്ലപ്പെരിയാറും ,എന്‍ഡോസള്‍ഫാനും കൊണ്ട് മലയാളിയെന്നൊരു വശം തന്നെ ഇല്ലാതാക്കിയേച്ചേ മാദാമ്മ അടങ്ങു.


Tuesday, June 28, 2011

സന്തോഷ് പണ്ടിറ്റ് ഒരു കലിയുഗ പ്രതിഭ.!



“ഓരോ യുഗത്തിലും ഓരോ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണല്ലോ ഭാരതത്തിലെ ഐതീഹ്യം,അങ്ങനെ ഐതീഹ്യപ്രകാരം കലിയുഗത്തില്‍ മലയാള സിനിമാരംഗത്ത് ഒരു അവതാരം പിറന്നു വീണു അതിന്റെ പേരാണ് സന്തോഷ് പണ്ടിറ്റ്,കഴിഞ്ഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടിയപ്പോള്‍ മുളച്ചുവന്നതോന്നുമല്ല പുള്ളിക്കാരന്‍,പണ്ട് ക്രേതായുഗത്തിനും മുമ്പ് ദൈവം സൃഷ്ടിനടത്തിക്കോണ്ട് പുള്ളിക്കാരന്റെ വര്‍ക്ക്ഷോപ്പിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ഒരു കുരുട്ടു ബുദ്ധിയാണീ അവതാരം! അന്നേ ദൈവത്തിനറിയാമായിരുന്നു കലിയുഗത്തിന്റെ അന്ത്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും,മലയാള സിനിമാ ജാതികളായ അമ്മയും,മാക്ടയും,തമ്മിത്തല്ലി തലകീറിച്ചാകുമെന്നും,പ്രൊഡ്യൂസ്സര്‍മ്മാരും,സംവിധായകരും,ഗാനരചയിതാക്കളും,എന്നുവേണ്ടാ...ലൈറ്റ് ബോയ് വരെയുള്ള എല്ലാ സിനിമാ ടെക്നീഷ്യന്‍സ്സും അവരവര്‍ക്ക് ഓരോ സംഘടനകള്‍ ഉണ്ടാക്കി തല്ലിപ്പിരിഞ്ഞ്,മുടിഞ്ഞ് മുണ്ടക്കോല് വെച്ച് പണ്ടാരടങ്ങി...തെണ്ടിക്കുത്തുപാളയെടുത്ത് സര്‍വ്വനാശത്തില്‍ ചെന്നവസാനിക്കുമ്പോള്‍,മലയാള സിനിമാപ്രേക്ഷകര്‍ക്ക് മോക്ഷം കൊടുക്കാന്‍ വേണ്ടി എല്ലാ ടെക്നീഷ്യന്‍സ്സിന്റേയും കഴിവ് ഈ അവതാരപുരുഷനിലേക്ക് ‘അപ്പ് ലോഡ് ചെയ്ത് മലയാള സിനി ഇന്‍ഡസ്ട്രിയിലേക്ക് പറഞ്ഞു വിട്ടതാണ്.

“ദൈവത്തിനു മടുത്തു ഈ സിനിമാക്കാരേക്കൊണ്ട്!എന്തൊരു പുകിലാ....അമ്മയെന്നോ..മാക്ടയെന്നോ രണ്ടു സംഘടനകള്‍,ഇവരുനടത്തുന്ന അടുക്കളപ്പോര് ചില്ലറയാണോ, ആരാ ഈ സംഘടന ഉണ്ടാക്കിയത്?ദൈവമല്ല.!ദൈവം സിനിമ കണ്ടുപിടിച്ചപ്പോള്‍ ഇതൊന്നുമില്ലായിരുന്നു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളു,അതൊക്കെപ്പോട്ട്... അതൊക്കെയെങ്ങനേലും സഹിക്കാം..”ഈ അടുത്ത കാലത്ത് കൂണുമുളക്കുന്നതുപോലെല്ല്യോ ഫാന്‍സ്സ് ക്ലബ്ബുകാരെന്നുമ്പറഞ്ഞൊരു തെമ്മാടിക്കൂട്ടം രൂപം കൊണ്ടത്‌ അതാ സഹിക്കാന്‍ മേലാത്തത്‌!മലയാളസിനിമ യുവതാരങ്ങളിലേക്ക് കൈവിട്ടുപോകുമെന്നുവന്നപ്പോള്‍ മൂത്തുനരച്ച താര രാജാക്കന്മാര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ വേണ്ടി ബിരിയാണിയും നെയ്‌‌ച്ചോറും കൊടുത്തു വളത്തിയതാ ഇവറ്റകളെ, തീയറ്ററില്‍ പോയി സമാധാനത്തോടെ ഒരു സിനിമകാണാന്‍ സമ്മതിക്കുമോ ഇവറ്റകള്‍,ഫാന്‍സ്സ് ക്ലബ്ബ്കാരുടെ പേക്കൂത്തുകള്‍ കാരണം നല്ലൊരുപങ്ക് പ്രേക്ഷകരും തീയറ്ററില്‍ പോകാറേയില്ലാ.വ്യാജ സീ.ഡി.യെ ആശ്രയിച്ചാണ് കാലം കഴിക്കുന്നത്...“ഇതല്ലേ മലയാള സിനിമാ പ്രതിസന്ധിക്ക് ഒരുകാരണം..!ഇതെല്ലാം കണ്ടുമടുത്ത ദൈവംതമ്പ്രാന്‍ ലവന്മാര്‍ക്കിട്ട് ഒരു പണികൊടുക്കന്‍ തീരുമാനിച്ചപ്പോളാണ് സന്തോഷ്‌ പണ്ടിറ്റ് എന്ന അവതാരം പിറന്നത്‌.

ഈ താരം ഒരു ദിവസം ചാടിക്കയറി വന്നതൊന്നുമല്ലാ....എല്ലരുംകൂട് പേടിച്ച് നിലവിളിച്ചപ്പോള്‍ കയറിവന്നതാ ,അവതാരം ഭൂ‍മിയിലേക്ക് എഴുന്നള്ളുമ്പോള്‍ കുറേ പൂത്തുനരച്ച പണവുമായിട്ടാണ് വന്നത്,വന്നപാതി വരാത്തപാതി ഈ ദൈവപുത്രന്‍ ഒരു ആല്‍ബമങ്ങെടുത്തു....“കൃഷ്ണനും രാധയും”..ഹോ..! ആല്‍ബംകണ്ട് സാക്ഷാല്‍ ഒടയതമ്പ്രാന്‍ പോലും ഞെട്ടിപ്പോയി.സിംഹാസനത്തേന്ന് തെറിച്ച് ചന്തീം‌ഇടിച്ച് താഴെ വീണു,പിന്നെ കേരളത്തിലെ ജനങ്ങളുടെ കാര്യം പറയാനുണ്ടോ..?! അവരാസന്തോഷത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല.അപ്പോഴാണ് ഇന്റര്‍നെറ്റുവാസികളായ ഒരുപറ്റം ദരിദ്രവാസികള്‍ യൂറ്റൂബില്‍ അവതാരം പ്രതിഷ്ഠിച്ചുവെച്ചിരുന്ന ബിംബങ്ങള്‍ക്കടിയില്‍ച്ചെന്ന് തൂറിവെച്ച് പ്രതിഷേധം രേഖപ്പെടൂത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചത്,അവതാരങ്ങള്‍ ജനിക്കുമ്പോള്‍ പൊതുവേ വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടെന്ന പരമാര്‍ത്ഥം അവതാരം തിരിച്ചറിഞ്ഞു,ലോകത്ത് ഇതുവരെ വന്ന അവതാരങ്ങള്‍ക്കെല്ലാം ഇതുപോലെ എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങളും,പതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട് ,

ആ ബോധോദയം അദ്ദേഹം‌മുതല്ലാക്കി ,എതിരാളികള്‍ തൂറിയിട്ട തീട്ടത്തില്‍ചവിട്ടി “കു”പ്രസിദ്ധിയുടെ കൊടുമുടികള്‍ കയറി അവതാരലക്ഷ്യം പ്രചരിപ്പിച്ചു,നാണമില്ലാത്തതുകാരണം അസ്ഥാനത്ത് ഒരു ആലുമുളച്ചിട്ടുണ്ടായിരുന്നതുകൊണ്ട് തപസ്സ്ചെയ്യാന്‍ വേറേ മരമൊന്നും തിരഞ്ഞുനടക്കേണ്ടിയും വന്നില്ലാ..!!

മലയാളികള്‍ സെപ്റ്റിക്ക് ടാങ്കില്‍ മുക്കിയ ചെരുപ്പെടുത്തടിക്കുന്നതുകാരണം അവതാരം നാടുവിടാന്‍ തീരുമാനിച്ചിരിക്കുവാ,തമിഴ്‌.കന്നഡ,തെലുങ്ക്,ഹിന്ദി....മുതലായ പുണ്യസ്ഥലങ്ങള്‍ സഞ്ചരിച്ച് ഹോളീവുഡില്‍ ചെന്ന് ഇംഗ്ലീഷില്‍ കൃഷ്ണനേം രാധയേം‌പറ്റി ഒരു സിനിമയൊക്കെയെടുത്ത്“ഓസ്ക്കാര്‍ അവാര്‍ഡൊക്കെ വാങ്ങി തിരിച്ചുവരുമ്പോള്‍ പണ്ട് തൂറിയവന്മാരൊക്കെ ചന്തീംകഴുകാതെ നാറിപ്പുഴുത്ത് ഇതുവഴിയൊക്കെ നടക്കും.....!





അവതാരത്തിന്റെ യുവജനങ്ങളായ ഭക്തന്മാരുടെ ഭക്തിമേള


ഒരുഭക്തന്റെ വികാരനിര്‍ഭരമായ ഭക്തി


ഇതാണ് കാണേണ്ടത്...!!
സ്പെഷ്യല്‍ വഴിപാട്പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ വഴിപാടില്‍ പങ്കെടുക്കാതിരിക്കുക




Sunday, June 26, 2011

നാണമില്ലാത്തവന്റെ ഡാഷിലെ ആല്‌

ഇന്നതെ ദിവസം (26-6-2011)എനിക്കു സമാധാനമായത് മലയാളമനോരമ പത്രം കണ്ടതിനു ശേഷമാ....!ഇന്‍ഡ്യാ മഹാരാജ്യത്തുള്ള സകല പത്രങ്ങളും പേട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനേപ്പറ്റി ,ഫ്രണ്ട്‌ പേജില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഹെഡിംഗ് കൊടുത്ത് ഇവിടുത്തെ ജനങ്ങളെ പേടിപ്പിച്ചപ്പോള്‍, മനോരമ“ആശ്വാസം നല്‍കാന്‍ കേരളവും”എന്നാണ് എഴുതിയിരുന്നത്.വലിയപ്രാധാന്യമൊന്നുമിലാത്ത രണ്ടാമത്തേ ഹേഡിംഗ്,മനോരമയേ സംഭന്ധിച്ചിടത്തോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവല്ലായിരുന്നു പ്രധാനം, മറ്റെല്ലാ പത്രങ്ങളും പെട്രോളിയം വിലവര്‍ധനവിന്റെ വാര്‍ത്തകൊടുത്തിരുന്നിടത്ത്“സിമി മുന്‍ ദേശീയ അധ്യക്ഷന്‍ കൊച്ചിയില്‍ മദ്ധ്യപ്രദേശ് പോലീസ്സിന്റെ പിടിയില്‍ എന്നാണ് കൊടുത്തത്.

“ആശ്വാസം നല്‍കാന്‍ കേരളവും”ഇതുകൊണ്ട് മനോരമ എന്താണ് ഉദ്ധേശിക്കുന്നത്..?

കോണ്‍ഗ്രസ്സുകാരില്‍ ഒരുനല്ല മനുഷ്യനുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാ!കാരണം വിലവര്‍ധനവ് സാധാരണക്കാരന് താങ്ങനാവുന്നതിലും അധികമാണെന്ന് കണ്ടുപിടിച്ചത് അദ്ദേഹമാണ്.വിലവര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തേയാണെന്ന് അദ്ദേഹം പറഞ്ഞുഅത്രേ..! അതുനേരാ..!ഇപ്പത്തന്നെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് സംശയത്തിലാ കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണനേതൃത്വം. ഇങ്ങനെ പോയാല്‍ ബാധിപ്പ് ഭയാനകമായിരിക്കും...

ഈ മനോരമ നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ല,വായനക്കാരെ പമ്പര വിഢികളാക്കുന്ന തരത്തിലുള്ള വാര്‍ത്തകളും,നുണയും എഴുന്നള്ളിച്ച് മുതലാളിത്വ വിധേയത്വവുമായി ജനങ്ങളെ വഞ്ചിച്ചു തിന്നുനടക്കാന്‍ ഇവര്‍ക്ക് നാണമില്ലേ....?
കുറഞ്ഞവിലയുള്ള സാധനം ആന്യായവിലക്കു വില്‍ക്കുന്ന ചന്തയില്‍ച്ചെന്ന് വിലപേശി നാലണകുറച്ചു വാങ്ങുമ്പോള്‍ നമ്മക്കൂണ്ടാകുന്ന ഒരു സന്തോഷം....!!അതായിരുന്നു എനിക്കനുഭവപ്പെട്ടത്.നിങ്ങക്കോ..?

Friday, June 24, 2011

ആദാമിന്റെ മകന്‍ സലീംകുമാര്‍...

“ദൈവം അറിഞ്ഞോണ്ടാ അട്ടക്ക് കണ്ണും,കുതിരക്ക് കൊമ്പും കൊടുക്കാത്തേ...!കൊടുത്താരുന്നേ..കാണാമാരുന്നു....സലീംകുമാറിന് ദേശിയപുരസ്കാരം കിട്ടിയതുപോലുണ്ടായേനേം...!!സലീംകുമാറിപ്പോള്‍ പണ്ടത്തെ സലീംകുമാറൊന്നുമല്ല..!ഭയങ്കര സെറ്റപ്പാ..!!അവാര്‍ഡൊക്കെ കിട്ടിയേപ്പിന്നെ സലീംകുമാര്‍ തലക്കണം അല്‍പ്പം കുറഞ്ഞിട്ടുണ്ട്,ഹാസ്യതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നാ സലീംകുമാറിന്റെ അഭിപ്രായം.ദേശീയപുരസ്കാരം കിട്ടുന്നതിനു മുമ്പെങ്ങാണും സലീംകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം വല്ലതും കിട്ടിയാരുന്നേല്‍ കാണാമായിരുന്നു ആ പുരസ്ക്കാരം പ്രഖ്യാപിച്ചവന്റെ മോന്തക്ക് വലിച്ചെറിയുന്നത്...ഹല്ലപിന്നെ..!!ഏതെങ്കിലും ദേശിയപുരസ്ക്കാര ജേതാവിനു പറ്റിയതാണോ ഈ കൂതറ അവാര്‍ഡ്!?അതും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്..!

സോപ്പു കമ്പനിക്കാരും,തുണിനീലം മുക്കുന്ന കമ്പനിക്കാരും,കക്കൂസ്സ് ക്ലീന്‍‌ ചെയ്യുന്ന കമ്പനിക്കാരുമൊക്കെ ഏര്‍പ്പെടുത്തുന്ന ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാങ്ങാന്‍ വായും‌പൊളിച്ചു നടക്കുന്ന മലയാളത്തിലെ നടീ നടന്മാര്‍ സലീംകുമാറിനെ കണ്ടു പഠിക്കണം..സലീംകുമാര്‍ ഇങ്ങനുള്ള കൂതറ അവാര്‍ഡ് വേദിയിലൊന്നും ഇതുവരെ കേറി പല്ലുമിളിച്ചു നിന്നിട്ടില്ല.
മലയാളത്തിലെ ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറില്ലെന്നാ കേട്ടുകേഴ്വി.എങ്ങനെ നോക്കും..?!സ്വന്തം മുഖത്തോട്ടു നോക്കുമ്പോള്‍ അവര്‍ക്ക് ലജ്ജതോന്നുവാ!ഞങ്ങളൊക്കെ ഈ സംസ്ഥാന അവാര്‍ഡിനും,ഫിലീം ഫെയര്‍ അവാര്‍ഡിനുമൊക്കെ വേണ്ടി എത്രപ്രാവശ്യമാ.....ശ്..ശോ..!
അവാര്‍ഡ് കിട്ടിയതില്‍പ്പിന്നെ സലീംകുമാര്‍ സൂപ്പര്‍താരങ്ങള്‍ക്കും മറ്റും സൌജന്യമായി ഉപദേശങ്ങളൊക്കെ കൊടുക്കുന്നുണ്ട്!
നല്ല സിനിമക്ക് പ്രതിഫലം ഒന്നും വങ്ങിക്കരുതെന്നാ അതിലൊന്ന്.അദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കാന്‍ അദ്ദേഹം കാര്യമായൊന്നും വാങ്ങിയില്ല പോലും!,ചായക്കും വഴിച്ചെലവിനുമുള്ളതുപോലും..!!അവാര്‍ഡ് കിട്ടുമെന്നുറപ്പുള്ള ചിത്രത്തിന് ഒരുലക്ഷം രൂപ അങ്ങോട്ടു കൊടുത്താണ് അഭിനയിച്ചത്,”നിര്‍മ്മാതാവ്‌ കോളടിച്ചുപോയി...!
നിര്‍മ്മാതാക്കള്‍ക്ക് ഇനി ചാകരയാ...!നൂറ്റിയൊന്നു രൂപയും ധക്ഷിണയും വെച്ചാല്‍ സലീംകുമാറിന്റെ ഡേറ്റുകിട്ടും...മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയിട്ടേ സലീംകുമാറടങ്ങു....

പണ്ടത്തേപ്പോലൊന്നുമല്ല...സലീംകുമാര്‍ ചെല്ലുന്നിടത്തൊക്കെ ജനങ്ങളുടെ തെള്ളാ...“അളിഞ്ഞുവീണ കൂഴച്ചക്കയില്‍ കണ്ണീച്ച പറക്കുന്നതുപോലാ സലിംകുമാറിനുചുറ്റും ആരാധകരും മീഡിയാക്കാരും വട്ടമിട്ടുപറക്കുന്നത്,അഭിനന്ദനങ്ങളും...പ്രസ്സ്മീറ്റും..എന്നുവേണ്ടാ....എല്ലാ കൊടച്ചക്രങ്ങളുമായി സലീംകുമാര്‍ ഹാപ്പിയാണ്..!
എന്നുവെച്ച് പണ്ടത്തെ എന്‍.ആര്‍.ഐ.മലയാളിപ്പൊങ്ങച്ചം പോലത്തെ ആഹങ്കാരമൊന്നും സലീംകുമാറിനില്ല.

“താനെന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ വിസ്സിലടിച്ച് കൈതട്ടാന്‍ നാലുപേരുണ്ടെന്നു മനസ്സിലായപ്പോള്‍,സലീംകുമാറും അര്‍ദ്ധരാത്രിയില്‍ കുടനിവര്‍ത്തി! അതുമറ്റൊന്നുമല്ല...“സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് സിനിമാതാരങ്ങള്‍ കയറിയിരിക്കുന്നത് ശരിയല്ലെന്നും ഏതെങ്കിലും അക്കാദമിയുടെ തലപ്പത്ത് ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു .“അതേയ്... ഈ വെള്ളക്കാരെയൊക്കെ കണ്ടപ്പോള്‍ കവാത്തു മറന്നുപോയ നാടൂകാരാ ഇവിടെയുള്ളത്,അവാര്‍ഡൊക്കെ കിട്ടിയ സ്തിതിക്ക് തന്നെയാരെങ്കിലും പിടിച്ച് വല്ല അക്കാദമിയുടേയും ചെയര്‍മാനോമറ്റോ ആക്കിക്കളയാതിരിക്കാനുള്ള മുന്നറിയിപ്പുമാത്രമല്ലായിരുന്നു,“സൈഡ് ഗ്യാപ്പില്‍ മുകേഷിനിട്ടൊരു എട്ടിന്റെ പണികൂടിയായിരുന്നു.ദയാനിധി മാരനെ ടെലികോം മന്ത്രിയാക്കിയതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പറയാതെ പറഞ്ഞുവെച്ചതാ...

(സലീംകുമാര്‍ തമിഴിലെ ഹാസ്യനടന്‍ വടിവേലുവിനെ മനസ്സില്‍ ധ്യാനിക്കുന്നത് നല്ലതായിരിക്കും...വടിവേലൂനും സലീംകുമാറിനേപ്പോലെ വായിലായിരുന്നു ഗുളികന്‍...)


Sunday, May 08, 2011

LOVE EXPERIENCES-ശൈലന്‍

“ഗന്ധര്‍വ്വലോകത്തുനിന്നും ശപിക്കപ്പെട്ട്‌ ഈലോകത്തില്‍ മനുഷ്യനായി അവതരിക്കേണ്ടിവന്ന ഒരു ഗന്ധര്‍വ്വ കുമാരന്റെ അനുഭവകഥ..!!

പ്രണയത്തില്‍ വിശുദ്ധമല്ലാത്തതൊന്നുമില്ലന്നു വിശ്വസിക്കുന്ന,മലയാളത്തിലെ തെമ്മാടിക്കവിയുടെ പ്രണയാനുഭവങ്ങള്‍.Love Experiencs@Scoundrel poet പ്രണയവും,ഉന്മാദവും,സുതാര്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കവിതാ സമാഹാരമാണ് ,പ്രണയത്തിന്റെ വിശ്വാസ്യത നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന/ശ്രമിച്ച കാമുകന്‍ അതായിരുന്നു ശൈലന്‍,കപട സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ രചന.“സദാചാരികളും ഹൃദയാ‍രോഗ്യം കുറഞ്ഞവരും ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക“യെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്,ഈ പുസ്തകം ഒരിക്കലും തനിക്ക് ഒരു നല്ലപേരുണ്ടാക്കിത്തരില്ലായെന്ന മുന്‍‌വിധിയോടെയാണ് കവി പ്രതികരിക്കുന്നത്.“ഒരു ആവറേജുമനുഷ്യന്റെ പ്രണയവും,രതിയും അതിന്റെ യാഥാസ്ഥിതിക ഗൃഹാതുരത്വത്തിന്റെ ചെപ്പുതുറക്കുമ്പോള്‍ ഇങ്ങനൊക്കെത്തന്നെയായിരിക്കും...തീര്‍ച്ച!

പ്രണയത്തിനും രതിക്കുമുള്ള അഭേദ്യമായ ബന്ധത്തെ കപടസദാചാരത്തിന്റെ പഴഞ്ചാക്കുകള്‍ മൂടി സൂക്ഷിക്കുന്ന മലായാളികള്‍ക്ക്,ഒരുപക്ഷെ ഈകവിതകള്‍ ഓക്കാനനിര്‍ഭരമായേക്കാം.പ്രണയം വിശുദ്ധവും,രതി അതിവിശുദ്ധവു മാണെന്ന ആത്മീയതത്ത്വത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ശൈലന്‍ കവിതകളില്‍ ,പ്രണയമാദ്യം ആസക്തിയിലൂടെയും പിന്നീട് അനാസക്തിയുടേയും കുമ്പസാരമായി കാണാം.

“പ്രണയവിരഹത്തിന്റെ വിരസതയും പേറി ,ശില്പചാതുരിയാര്‍ന്ന ഈ നൂറ്റാണ്ടില്‍ സൂര്യ ശിലകളേറി ജാലകങ്ങളടച്ചിട്ട് അപകര്‍ഷതാബോധത്തിന്റെ ഇരുട്ടറയില്‍ സ്വയം തടവുകാരനാകുമ്പോളും,അവന്റെ ജാലകങ്ങള്‍ക്കരികില്‍ പ്രണയത്തിന്റെ ഏഴിലമ്പാലകള്‍ പൂത്തിരുന്നു .അതില്‍നിന്നും പ്രണയത്തിന്റെ ലാസ്യഭാവങ്ങളുമായി എത്രയോ അപ്സരസ്സുകള്‍ മുടിയഴിഞ്ഞുലഞ്ഞാടി ഇറങ്ങി വന്നു .തടവറയുടെ വാതിലില്‍ മുട്ടിവിളിച്ചു .മാദകത്വവും,മെയ്‌വഴക്കങ്ങളും കാട്ടി അവനെ വശീകരിക്കാന്‍ ശ്രമിച്ചു ,അവനേയും കൂട്ടി പ്രണത്തിന്റെ വിശുദ്ധമാം അമ്പലപ്പറമ്പുകളീല്‍ സ്നേഹത്തിന്റെ തയമ്പകയും കൊട്ടി,പ്രണയത്തിന്റെ കെട്ടുകാഴ്ചകളും കണ്ട് രതിയുടെ വെടിക്കെട്ടുകളും നടത്തി ഉന്മാദമായിനടന്നു.പ്രണയത്തിന്റെ വിശുദ്ധമായ ശ്രീ കോവിലിനുമുമ്പില്‍ ,രതിബിംബങ്ങളെ പൂജിച്ചു സായൂജ്യമടഞ്ഞു നില്‍ക്കുമ്പോള്‍ “ഖജുരാഹോയിലെ ക്ഷേത്ര വിസ്മയങ്ങളെല്ലാം പണിതത് നിമിഷാര്‍ധങ്ങള്‍ കൊണ്ടാണെന്നു തോന്നിപ്പോകും.

പാലപ്പൂക്കളും,നിലാവുമുള്ളരാത്രിയില്‍ ഒരിക്കലും നേരില്‍കണ്ടിട്ടില്ലാത്തവളേയും സ്വപ്നംകണ്ടുകിടക്കുമ്പോള്‍...സ്വപ്നത്തില്‍‌ പോലും
കണ്ടിട്ടില്ലാത്ത മറ്റേതോ ഉപഗ്രഹങ്ങളിലെ വെര്‍ച്വല്‍ അപ്സരസ്സിനോട് “മിസ്സ്ഡ്കോളുകളെല്ലാം സ്മോള്‍ കിസ്സുകളാണെന്നു“ പറഞ്ഞതും അവന്‍‌തന്നെ.രതിയുടെ വിദ്ധ്വംസക ബിംബങ്ങളാല്‍ കപടസദാചാരത്തിന്റെ കോട്ടകൊത്തളങ്ങള്‍ തകര്‍ത്തെറിഞ്ഞ് പ്രകൃതിയും,പ്രണയവും,രതിയും ആനുപാതീകമായി സമ്മേളിക്കുന്ന കാവ്യശകലങ്ങളാല്‍, അഭിനവ വാത്സ്യായനെപ്പോലെ നെല്ലിയാമ്പതിയിലെ കുളിര്‍ന്ന കാലാവസ്ഥയില്‍ പറമ്പിക്കുളത്തേക്കുള്ള വിജനമായ കാട്ടുപാതയില്‍ കാട്ടിപോത്തുകളുടെ ചതുപ്പുപാടങ്ങളില്‍ അവയെ കാവല്‍ നിറുത്തി ഇണചേരലിന്റെ പുതിയ പാഠങ്ങള്‍ മെനയാന്‍ മോഹിക്കുന്നവന്‍......,
ശീഘ്രസ്‌ഖലനക്കാരനെ
സഹിക്കുന്ന
സഖിയേ.....
മാപ്പ്
പ്രതീക്ഷിക്കണ്ട,സോറി,
മാപ്പു
പ്രതീക്ഷിക്കുന്നില്ല,എന്നു പറയുന്നത്,അനാസക്തിയുടേയും,ഏറ്റുപറച്ചിലിന്റേയും നിഴലായി മാറി.

പ്രണയാനുഭവങ്ങള്‍ നല്‍കിയ കൈപ്പേറിയ അനുഭവങ്ങളാല്‍ ഏഴുരാത്രികളില്‍ അടുപ്പിച്ചടുപ്പിച്ച് ഏഴുവിധത്തില്‍ ആത്മാര്‍ത്ഥമായി ആത്മഹത്യക്ക് ശ്രമിക്കവെ എട്ടാംനാള്‍ ദൈവം അവനെ വിളിച്ചുണര്‍ത്തി ചോദിച്ചു ,”നാണമില്ലേ...നായിന്റെ മോനെ....പോയി അവളെ കൊന്നുകൂടെ..!!.ദൈവം പറഞ്ഞാല്‍ പോലും അവനതിനുകഴിയില്ല. അതായിരുന്നു അവന്റെ സ്നേഹം.

”ജീവിതത്തിന്റെ ഒറ്റയടിപ്പാതയിലൂടെ സ്നേഹത്തിന്റെ ,കിട്ടാ‍ത്ത വള്ളികള്‍ തേടിനടക്കവെ തേടാത്ത വള്ളിയിലുടക്കി അനാധത്വത്തിന്റെ ഇരുളടഞ്ഞ അഗാധ ഗര്‍ത്തത്തില്‍ വീണുപോയ അവന്റെ ദീനരോധനങ്ങള്‍ പല വരികളിലും പതിധ്വനിക്കുന്നുണ്ട്,പ്രണയവും പ്രണയസമ്മാനങ്ങളും നിധിയായിസൂക്ഷിക്കുന്ന കാമുകന്‍ ,കാമുകിയൊരുവള്‍ നല്‍കിയ ഗ്യാസ്സ് സിലിണ്ടര്‍ കെട്ടിപ്പിടിച്ചുറങ്ങി അവളോടുള്ള സ്ഫോടനാത്മകമായ വിധേയത്വം പതിഫലിപ്പിക്കുന്നു.

അപ്സരസ്സുകള്‍ക്കൊപ്പം അനുരാഗത്തിന്റെ മുന്തിരിപ്പാടങ്ങളില്‍ ഉല്ലസ്സിച്ചു നടക്കുമ്പോള്‍,വിരല്‍ സ്പര്‍ശത്തിന്റെ(പ്രവേശനത്തിന്റെ) രതിപദനിസകള്‍ തരംഗവീചികളായി പ്രവഹിച്ച ആ ബ്രഹ്മമുഹൂര്‍ത്തത്തില്‍.....
കാറ്റായും ചിത്രശലഭങ്ങളായും
നമ്മളെ
തുളച്ച് പറക്കുന്നത്
ഇന്നലെ കളഞ്ഞുപോയ
നിന്റെ യോനിതന്നെ!,യെന്നു പറയുമ്പോള്‍ ,“യോനി“കൊണ്ട് ഉപമിച്ചത് കുടുംബത്തേയൊ,അവളുടെ വംശഗുണത്തേയൊ ആയിരിക്കാം..!

ഏകാന്തജീവിതത്തിനിടയിലെപ്പോഴോ കണ്ടുമുട്ടിയ ഒരു ആദ്യകാല കാമുകി ,അവള്‍ എഴുത്തുകാരിയും ,വായനക്കാരിയുമൊന്നു മായിരുന്നില്ലെങ്കില്‍പ്പോലും അവളുടെ വാക്കുകള്‍ എത്ര അര്‍ത്ഥവത്തായിരുന്നു...
അമ്മപോയപ്പോള്‍
മരിച്ചത് ശൈലന്‍ തന്നെയാണ്...
ഇപ്പോള്‍
ജീവിച്ചിരിക്കുന്നത്
അമ്മയാണ്....!!

ദുഃഖവെള്ളിയില്‍ പിറന്ന് ഈസ്റ്ററുകള്‍ തേടി സഞ്ചരിക്കുന്ന ഈ യാത്രീകന്‍ ,ഗന്ധര്‍വ്വകഥയിലെ നായകനേപ്പോലെ രമിച്ചുനടന്ന കാലങ്ങളേക്കുറിച്ചുള്ള ഗൃഹാതുരത്വമായ ഓര്‍മ്മകള്‍ കൊണ്ട് മെനഞ്ഞ കവിതകളില്‍ ,വിശപ്പും,ദാഹവും,പോലെ ഓരോ ആവറേജ്ജ് മനുഷ്യനും ഉണ്ടാകാറുള്ള വികാരമാണ് ,അല്ലെങ്കില്‍ പരസ്പര സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമാണ് ലൈംഗികതയെന്ന ബോധനമാണ്.ലൈംഗികതയെന്നു കേള്‍ക്കുമ്പോള്‍ മുഖം തിരിച്ച്,മനസ്സുകൊണ്ട് അതാഗ്രഹിച്ച് ,സമൂഹത്തില്‍ ലൈംഗീക അരക്ഷിതാവസ്ഥകള്‍ സൃഷ്ടിക്കുന്ന കപടസദാചാരികല്‍ക്കിടയില്‍ ഈ കവിതകള്‍ക്ക് പ്രസക്തിയെന്തെന്ന് ചിന്തിച്ച് വ്യാകുലപ്പെടാതെ പ്രസദ്ധീകരിക്കാന്‍ തന്റേടം കാണിച്ച പാപ്പിറസ് ബുക്സിന്റെ ബാലഗോപാല്‍ ഹരിക്ക് നന്ദി.


Twitter Delicious Facebook Digg Stumbleupon Favorites More