Monday, April 18, 2011

ബ്ലോഗ് മീറ്റ്-2011 -തുഞ്ചന്‍പറമ്പ്(മേല്‍പ്പത്തൂരാന്‍)

17-4-2011 എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്.കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ബൂലോകത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഞാന്‍ ഉണ്ടായിരുന്നെങ്കിലും,ആദ്യമായിട്ടാണ് ഞാന്‍ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നത്.ഈ പതിനേഴാംതിയതിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്,“മുസതഫക്ക് ഒരുവീട്“എന്ന ബൂലോക ആശയം യാഥാര്‍ത്ഥ്യമായ ദിവസം കൂടിയാണ്,അതിനും പങ്കെടുത്തിട്ടുവേണമായിരുന്നു എനിക്ക് തിരൂരില്‍ തുഞ്ചന്‍പറമ്പിലെത്താന്‍, ഒരുവര്‍ഷത്തിനു മുമ്പ് കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു മലപ്പുറത്ത് ഒരു ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് എത്തണമെന്ന്.അന്നുമുതലുള്ള ഒരു ആഗ്രഹമാണ് ബ്ലോഗ് മീറ്റ്.കോയമ്പത്തൂരില്‍നിന്നും പുളിക്കലെത്തി മുസ്തഫയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത ശേഷം സമയത്തിന് തിരൂരെത്താ‍ന്‍ കഴിയുമോയെന്ന ആശങ്കയുമായാണ് ഞാന്‍ യാത്രപുറപ്പെട്ടത്.വെളുപ്പിനെ 5മണിക്കുള്ള ബസ്സിന് ഉക്കടത്തുനിന്ന് പാലക്കാടിനുതിരിച്ചു,6മണിക്ക് വണ്ടീ പാലക്കാടെത്തി,പാലക്കാടുനിന്ന് കോഴിക്കോടിനുള്ള ബസ്സ് തയാറായി കിടപ്പുണ്ടായിരുന്നിട്ടും ഞാന്‍ അടുത്തുനിന്ന ഒരു കണ്ടക്ടറോട് യാത്രയുടെ വിവരങ്ങള്‍ തിരക്കി,കാരണം എനിക്ക് പുളിക്കല്‍ എവിടാണെന്നോ,തിരൂരെവിടാണെന്നോ,നിശ്ചയം ഉണ്ടായിരുന്നില്ല,ആകെമൊത്തത്തില്‍ കേരളത്തില്‍ എവിടെയോ ആണെന്നറിയാം,(കൈയ്യില്‍ വണ്ടിക്കൂലിയും,വായില്‍ മലയാളവും ഉള്ള ധൈര്യത്തിലാണ് യാത്ര)കണ്ടക്ടര്‍ പാലക്കാടുനിന്ന് എളുപ്പത്തില്‍ തിരൂരെത്താന്‍ വേരൊരു വഴി പറഞ്ഞുതന്നു,എനിക്ക് പുളിക്കലെത്തി അവിടെനിന്നും തിരൂരേക്ക് പോകണം എന്നു പറഞ്ഞു , കണ്ടക്റ്റര്‍ പറഞ്ഞപ്രകാരം പുളിക്കലേക്ക് യാത്ര പുറപ്പെട്ടു......ഇടക്ക് എന്റെ ഫോണ്‍ ബെല്ലടിച്ചു ...”കൊട്ടോട്ടീക്കാരന്‍....!! ഞാന്‍ ഫോണെടുത്തു മറുമുനയില്‍ കൊട്ടോട്ടിയുടേ തേനൂറുന്ന ശബ്ദം ....എവിടെത്തി..? “പാലക്കാട് വിട്ടതേയുള്ളു. പിന്നൊരു സുപ്രഭാതമായിരുന്നു...സ്നേഹത്തില്‍ മുക്കിയ സുപ്രഭാതം, പതിനൊന്നുമണിക്കുള്ളില്‍ ഞാനങ്ങെത്തും, ഞാന്‍പറഞ്ഞു. “വൈക്കിയെത്തിയെന്നുമ്പറഞ്ഞ് രെജിസ്ട്രേഷന്‍ ഫീസ്സൊന്നും കുറക്കില്ല,വൈകിട്ട് 5മണിക്കെത്തിയാലും ഫീസ്സ് മര്യാദക്ക് കെട്ടിക്കോണം,കൊട്ടോട്ടീമറുമുനയില്‍ ദയനീയമായി ഗര്‍ജ്ജിക്കുകയായിരുന്നു...കാര്യങ്ങള്‍ എനിക്ക് ഊഹിക്കാന്‍ കഴിയും,അതിനൊരു കുഴപ്പവുമില്ല,പക്ഷെ ശപ്പാടുകാര്യത്തില്‍ ഞാന്‍ ഒരു കോമ്പ്രമൈസ്സിനും തയാറല്ലായിരുന്നു, “ശാപ്പാട്..? ഞാന്‍ തിരക്കി.അതിനൊരു കുറവുമില്ല 18 വിധം വിഭവങ്ങളോടൂകൂടിയ സദ്യയാണ് ഇവിടെ ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നു കൊട്ടോട്ടി പറഞ്ഞപ്പോള്‍ എന്റെ വായില്‍ ഒരുകപ്പലോടിക്കാനുള്ള വെള്ളം തൊണ്ടക്കൂട് ഇറങ്ങിപ്പോയി...,പക്ഷെ ഒരുകാര്യം ഒരാള്‍ക്ക് ഒരു പപ്പടമേയുള്ളു എന്നുകൂടി കൊട്ടോട്ടി പറഞ്ഞപ്പോള്‍ ,എന്റെ ശാപ്പാടുസങ്കല്‍പ്പങ്ങള്‍ നിലത്തുവീണുപേയ ഒരുപപ്പടം പോലെ തകര്‍ന്നുപോയി......“കോട്ടോട്ടി ....നിങ്ങളീപപ്പടത്തിനു വലിയവിലകൊടൂക്കേണ്ടിവരും...!!

അങ്ങനെ തിരൂര്‍മീറ്റിനേക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളില്‍ മുഴുകിയുള്ള നാലര മണിക്കൂറത്തെയാത്രക്കൊടുവില്‍ ഞാന്‍ പുളിക്കലെത്തി,
ബൂലോകര്‍നിര്‍മ്മിച്ചു നല്‍കിയ ആ വീട്ടീല്‍ ....!!ആ പണിതീരാത്തവീടിന്റെ(അല്‍പ്പംകൂടിതേക്കാനുണ്ട്,പണിനടക്കുന്നു)തേക്കാത്ത ഓരൊ കല്ലിലും ബൂലോകത്തിലെ നന്മനിറഞ്ഞ മുഖങ്ങളെ ഞാന്‍ കണ്ടു....ആ സ്നേഹത്തിനെ വാക്കുകള്‍കൊണ്ടെനിക്കു വര്‍ണ്ണിക്കാനറിയില്ല,അവിടെയെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ ,മൈനാ ഉബൈമാനും,ഭര്‍ത്താവ് സുനില്‍ ഫൈസലും ,മകളും കൂടിയെത്തി,മുസ്തഫക്ക് ബൂലോകത്തിന്റെ സഹായം എത്താന്‍ കാരണമായത്,മൈനാ എഴുതിയ ഒരുലേഖനമായിരുന്നു. അവരെ പരിചയപ്പെട്ട് സ്നേഹാന്വേഷണങ്ങള്‍ തിരക്കുന്നതിനിടയില്‍, നിരക്ഷരനും കൂട്ടരും എത്തുന്നൂന്നറിഞ്ഞു,സമയം വളരെ വൈകികുന്നതിനാല്‍ ഞാന്‍ പോകാനുള്ള തിറുതിയിലായിരുന്നു,നിരക്ഷരനെ ഒന്നു കണ്ടിട്ടു പോകാം എന്നൊരു ആഗ്രഹം മനസ്സിലുണ്ട്,കാരണം ബൂലോകത്ത് എന്നെ എത്തിച്ച ആദ്യത്തെ പോസ്റ്റും,ബ്ലോഗറും നീരനാണ്, നീരന്‍ വൈകുന്നതുകാരണം ഞാന്‍ തിരൂരിനു പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ സുനില്‍ ഫൈസ്സല്‍ പറഞ്ഞു ,എതായാലും ഇത്രനേരം കാത്തിരുന്നു ഇനി അദ്ദേഹം കൂടിവന്നിട്ടു പോയാല്‍ മതിയെന്ന്.ഞാനും ആഗ്രഹിച്ചതതാണ് പിന്നെയും ഞങ്ങള്‍ പല ബൂലോക കാര്യങ്ങല്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോല്‍ നിരക്ഷന്റെ കാര്‍ പൂളിക്കല്‍ ജംഗ്ഷനിലെത്തി വഴി ചോദിക്കനായി ഫോണ്‍വന്നു മൈന ചേച്ചി ഫോണില്‍ സംസാരിച്ചു ,ഫോണ്‍വെച്ചു. ആരാ..ലതിക...? ഏത് ലതിക..? മൈന ചേച്ചിയുടെ സംശയം .ആര്‍ക്കും ഒരു പിടീംകിട്ടിയില്ല,ആ.......എല്ലവരും ഒരേസ്വരത്തില്‍ പറഞ്ഞു, കാര്‍ വീട്ടുപടിക്കലെത്തി കാറില്‍നിന്നിറങ്ങിയ ആളുകളെകണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നുപോയി...!! ലതികചേച്ചി...!!(“ലതികാ സുഭാഷ്” മീറ്റില്‍ പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇവിടെവെച്ചു കാണുമെന്ന് കരുതിയില്ല),സംവിധായകന്‍ മണിലാല്‍(പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടും വിധം),നിരക്ഷരന്‍..


സുനില്‍ ഫൈസല്‍,ലതികാ സുഭാഷ്,നിരക്ഷരന്‍, മുസ്തഫയുടെ വീട്ടില്‍.



ലതികാ സുഭാഷ് ,മൈന,മൈനക്കുഞ്ഞ്,നിരക്ഷരന്‍, ഇരൂട്ടത്തിരിക്കുന്നത് മണീലാല്‍,



മുസ്തഫ,മൈന,സുനില്‍ ഫൈസല്‍,



നിരക്ഷരന്‍ ഒരു അനുഭവകഥ പറയുന്നു,മണിലാല്‍ സിനിമാക്കാരന്റെ പണിതുടങ്ങി,അക്ഷമയയായി ലതികേച്ചി....!



മണിലാലും മുസ്തഫയും



എന്നാ നമുക്കിനി വല്ലതുംകഴിച്ചിട്ട് പുറപ്പെടാം




ഊണു തുടങ്ങി.....


മണിലാല്‍,ലതികചേച്ചി,നിരക്ഷരന്‍,മൈനചേച്ചി,സുനില്‍ ഫൈസല്‍,മൈനക്കുഞ്ഞ്(മൈനചേച്ചിയുടെ മകളുടെ പേര് ഞാന്‍ മറന്നുപോയി അതുകൊണ്ട് ആ കുഞ്ഞിനെ നമുക്ക് മൈനക്കുഞ്ഞെന്നു വിളിക്കാം:))പിന്നെ ഞാനും...


ജാഡകളില്ലാതെ..... ലതികചേച്ചി,നിരക്ഷനോടൊപ്പം.....


നിരക്ഷരന്‍,പുളിക്കല്‍ പാ‍ലിയേറ്റിവ് കെയര്‍ അംഗം,ലതികാ സുഭാഷ്,ഇവരോടോപ്പം മുസ്തഫ




മുസ്തഫയും,ലതികചേച്ചിയും


മുസ്തഫക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്ന് നല്‍കി ലതികചേച്ചി സംസാരിക്കുന്നു....


മുസ്തഫക്ക് ഈശ്വരാനുഗ്രഹത്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഭവിക്കട്ടെ...(ലതിക ചേച്ചി)

മുസ്തക്ക് വീടുനിര്‍മ്മാണത്തിനുള്ള ബാക്കി തുകനല്‍കുന്നു മൈനാ ഉമൈബാന്‍



മുസതഫ സ്നേഹപൂര്‍വ്വം കൈപ്പറ്റി....“മുസ്തഫക്ക് ഒരുവീട്” യാഥാര്‍ത്ഥ്യമായി



നിരക്ഷരന്‍ ചേട്ടന്റെ കാറില്‍ ഞങ്ങള്‍ തിരൂരിലേക്ക്.....കാറില്‍,ലതികചേച്ചി,മണിലാല്‍,മൈന ഉമൈബാന്‍,സുനില്‍ ഫൈസല്‍,മൈനക്കുഞ്ഞ് പിന്നെ ഞാനും,യാത്രക്കിടയില്‍ ഞാന്‍ നിരുച്ചേട്ടനോട് പല സംശയങ്ങളും തിരക്കി,അതിലൊന്നായിരുന്നു ആ കാറിന്റെ ഗ്ലാസില്‍ ഫിറ്റ്ചെയ്തിരിക്കുന്ന നാവിഗേറ്റര്‍,ഇടത്തെകൈകൊണ്ട് സ്റ്റീറിംഗ് പിടിച്ചുകൊണ്ട് വലതുകൈകൊണ്ട് നാവിഗേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുതന്നു...(ഡ്രൈവിങ്ങില്‍ പുലിയും,വഴിയുടെ കാര്യത്തില്‍ നിരക്ഷരനുമാണെന്ന് എനിക്കുമനസിലായി)


ലതിക ചേച്ചിയുടെ മടിയിലിരിക്കുന്നത് മൈനക്കുഞ്ഞ്...



അങ്ങനെ ഞങ്ങള്‍ തുഞ്ചന്‍പറമ്പിന്റെ കവാടത്തിലെത്തി



മലയാളത്തിന്റെ തിരുമുറ്റത്തെക്ക് പ്രവേശിക്കുമ്പോള്‍ മനസ്സുനിറയെ ഭക്തിയായിരുന്നു ........തുഞ്ചനോടുള്ള ഭക്തി,മലയാളത്തോടൂള്ള ഭക്തി...




സ്വീകരിക്കാന്‍ ഈ ബാനറുമാത്രം....



മലയാളത്തിന്റെ തറവാട്ടുമുറ്റത്തെ ശ്രീ കോവിലിനുമുന്‍പില്‍...



ഞങ്ങള്‍ തുഞ്ചന്‍പറമ്പിലെത്തുമ്പോള്‍ മണി ഒന്ന് കഴിഞ്ഞിരുന്നു,അപ്പോള്‍ അവിടെ വിക്കീപ്പിഡിയയെക്കുറിച്ചുള്ള ക്ലാസ്സ് നടന്നുകൊണ്ടിരിക്കയായിരുന്നു, മീറ്റില്‍ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു ബാക്കിയാളുകളെല്ലാം ഈറ്റുകയായിരുന്നു,കുറച്ചുപേര് ഈറ്റിയ ക്ഷീണം മാറ്റാന്‍ തണലത്തു ചടഞ്ഞിരുപ്പുണ്ടായിരുന്നു.....ഞാന്‍ കൊട്ടോട്ടിയെ തിരക്കി പരക്കം പാഞ്ഞു....പലരോടും തിരക്കി,ദേ....ഇപ്പം ഇവിടെനിപ്പുണ്ടായിരുന്നു..ദോ ....അവിടെനിപ്പുണ്ട് എന്നൊക്കെ അവര്‍ പറഞ്ഞു...പക്ഷെ ഞാനെങ്ങും കണ്ടില്ല കൊട്ടോട്ടിയെ..


ബ്ലോഗിനേപ്പറ്റി ഒരു പ്രഭാഷണം..




ഞാന്‍ കുറച്ചുമാറിനിന്ന് എല്ലാവരേയും വീക്ഷിച്ചുകൊണ്ടിരുന്നു ഇതിലാരായിരിക്കും കൊട്ടോട്ടി...എനിക്കൊരു എത്തും പിടിയും കിട്ടിയില്ല,അപ്പോള്‍ അതാ ഒരു സുമുഖനും,സുശീലനുമായ ചെറുപ്പക്കാരന്‍ അതുവഴിയെല്ലാം കാലുവെന്ത നായടകൂട്ട് ഓടിനടക്കുന്നു സംഘാടകനാണെന്നു എനിക്കുതോന്നി,അദ്ദേഹത്തോട് ഒന്നുതിരക്കിയാലൊ..?ആരായീ കൊട്ടോട്ടി.കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി നിരന്തരം ഫോണില്‍ സംസാരിക്കയും,ചാറ്റിംഗിലൂടെ സൌഹൃദം പങ്കുവെക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്ത് കൊട്ടോട്ടിക്കാരനെ ഞാന്‍ നാളിതുവരെ നേരില്‍ കണ്ടിട്ടില്ല.ഇവിടെ എത്തിയതിനു ശേഷം അദ്ദേഹത്തിനെ അടയാളം കാണാനും കഴിഞ്ഞില്ല,എനിക്ക് ലജ്ജതോന്നി....,ഏതായാലും ഞാന്‍ ആ ചെറുപ്പക്കാരനെ പിടിച്ചുനിറുത്തി ,”എസ്ക്യൂസ്സ്മി..ഈ കൊട്ടോട്ടിക്കാരനെ ഇവിടങ്ങാനും കണ്ടൊ..? ഞാന്‍ തിരക്കി ,ആ ചെറുപ്പക്കാരന്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്...നിങ്ങള്‍ ....മേല്‍പ്പത്തൂര്‍..., അതെ....അതെ ഞാന്തന്നെയാ! “കൊട്ടോട്ടി എന്നേക്കുറിച്ച് നിങ്ങളോടും പറഞ്ഞിരുന്നോ..?!!..ഈ കൊട്ടോട്ടിയുടെ ഒരുകാര്യം..!,”അല്ല..ഞാന്‍ തന്നെയാ കൊട്ടോട്ടി,ആ സുമുഖന്‍ മൊഴിഞ്ഞു,ഞാന്‍ വല്ലാതങ്ങു ചമ്മിപ്പോയി.ഞാനാരാമോന്‍.! ഹീ..ഹ്ഹീ....എനിക്ക് ദൂരേന്നു കണ്ടപ്പോഴെ മനസിലായാരുന്നു,ഞാന്‍ കൊട്ടോട്ടിക്ക് ഒരു ടെസ്റ്റ് വെച്ചതായിരുന്നു.ഞാന്‍ പറഞ്ഞത് ശുദ്ധനായ കോട്ടോട്ടി അതേപടിവിശ്വസിക്കുന്നത് ഞാന്‍ കണ്ടു..



ങേ....അപ്പൊ ഇതാണാ സംഭവം..!!!!?? കൂതറ ഹാഷിമ്മിനെകണ്ട് ഞെട്ടുന്ന നിരക്ഷരന്‍.....



ഈ സിനമാക്കാരിങ്ങനാ..ക്യാമറ ഫോക്കസ്സ് ചെയ്യുന്നൂന്നറിഞ്ഞാല്‍ വളഞ്ഞുകുത്തിയേനില്‍ക്കു.... “മണിലാല്‍”




മുള്ളൂക്കാരനും,മീറ്റ് മുതലാളി കൊട്ടോട്ടിക്കാരനും...(മുള്ളൂക്കാരന്‍ മുട്ടനൊരു ക്യാമറയും കഴുത്തില്‍ കെട്ടിത്തൂക്കി അതുവഴിയെല്ലാം ഭയങ്കര ചെത്തായിരുന്നു,)




ഡോ;ആര്‍.കെ.തിരൂര്‍ ഈ ബ്ലോഗ്ഗ്മീറ്റിന്റെ മറ്റൊരു സംഘാടകന്‍.......ആളൊരു പഞ്ചാര ഡോക്ടറാ....


അതിനിടയില്‍ ഒരു ഗൂഢാലോചന...,മുള്ളൂക്കാരന്‍,കാട്ടുകുതിര,ബിന്ദു.കെ.പി.നന്ദപര്‍വ്വം,നിരക്ഷരന്‍,പേരറിയാത്ത ഒരു അജ്ഞാതന്‍




ഷെറിഫ് കൊട്ടാ‍രക്കര,പുറകില്‍ കൊട്ടോട്ടി ബ്ലോഗ്ഗ്മീറ്റിന്റെ നഷ്ടക്കണക്കുകള്‍ കൈവിരലില്‍ കണക്കു കൂട്ടുന്നു...




കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോടൊപ്പം,മണിലാല്‍......



കാട്ടുകുതിര...!!!!



അയ്യോ...!! ഇതാ‍രാ.. നമ്മുടെ സജിയച്ചായനല്ല്യോ..!!?




അരീക്കോടന്‍ മാഷ്


കൂതറയാണേലും നല്ലവനാ...!! തുഞ്ചന്‍പറമ്പില്‍ ചെന്ന് അന്തംവിട്ടു നിന്നപ്പോള്‍,ഒരു മുന്‍ പരിചയവും ഇല്ലാതിരുന്നിട്ടും ചിരിച്ചുകൊണ്ട് അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി, മറ്റുള്ളവരേയും പരിചയപ്പെടുത്തിയത് ഈ കൂതറയാ...


ജബ്ബാര്‍ മാഷ്...നല്ല ദൈവീകത്ത്വമുള്ള പുഞ്ചിരി..!



തുഞ്ചന്‍പറമ്പില്‍ ഞാ‍ന്‍ കണ്ടുമുട്ടിയ മറ്റൊരു സരസന്‍......”മനോരാജ്...


കവി ശൈലനും, നിരക്ഷരനും,കണ്ടുമുട്ടിയപ്പോള്‍....,അരികില്‍ ലതികചേച്ചി


“സ്നേഹ ഗുണ്ട..!!”
സവാരി ..ഗിരി...ഗിരി...,കവി ശൈലന്‍,(എന്റെ ആത്മാര്‍ഥ സുഹൃത്തിനെ കണ്ടുകിട്ടിയപ്പോള്‍)

ലോകത്തിലെ ഏറ്റോം വല്ല്യ ഭാരമുള്ള കാര്‍ട്ടൂണിസ്റ്റ്.....


പൊന്മളക്കാരന്‍,
.തുഞ്ചന്‍പറമ്പില്‍നിന്നും ബൂലോകത്തേക്ക് ആദ്യാക്ഷരം കുറിച്ചു.....







കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്റെ ക്രൂരതകള്‍ അരങ്ങേറുന്നു..



സജീവേട്ടന്‍ കാണീച്ച പണികണ്ടൊ....! എന്റെ മീശയോട് നീതികാണിച്ചില്ല.



മീറ്റെല്ലാംകഴിഞ്ഞ് കണക്കെല്ലാം നോക്കി ചിലവുപോകെ ബാക്കിയുണ്ടായിരുന്ന ചില്ലറയെല്ലാം ഒരു പ്ലാസ്റ്റിക്ക് ഡബ്ബയിലിട്ട് കിലുക്കിക്കൊണ്ട് ഡോക്ടര്‍ ആര്‍.കെ.തിരൂര്‍,സന്തോഷത്തോടെ തുള്ളിച്ചാടി വരാന്തയില്‍കൂടി പോകുന്നത് ഞാന്‍ കണ്ടു,പെട്ടന്ന് ഒരു നിലവിളികേട്ടാണ് ഞാന്‍ മുറ്റത്തേക്ക് ഓടിച്ചെന്നത് അവിടെ കൊട്ടോട്ടിയും ആര്‍.കെ.യും മുട്ടനടി! ആര്‍.കെയുടെ കൈയിലിരിക്കുന്ന ഡബ്ബക്കുവേണ്ടിയുള്ള മുട്ടനടി...! ഞാന്‍ തടസ്സം പിടിക്കാ‍ന്‍ ചെല്ലുന്നതിനു മുമ്പ് കൊട്ടോട്ടി ഡബ്ബയും തട്ടിപ്പറിച്ചുകൊണ്ട് ഒറ്റയോട്ടംവെച്ചുകൊടുത്തു....


ഏറ്റവും അവസാനത്തെ ആളായി തുഞ്ചന്‍പറമ്പിന്റെ പടിയിറങ്ങുമ്പോള്‍,എനിക്ക് വല്ലാത്ത ദുഃഖം തോന്നി വൈകിവന്നതുകാരണം വളരെ കുറച്ചാളുകളെ മാത്രമെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞുള്ളല്ലോ എന്ന നഷ്ടബോധം ,ങാ...പോട്ട്...ഈയൊരു ബ്ലോഗ് മീറ്റോടെ ബൂലോകമൊന്നും അവസാനിക്കുന്നില്ലല്ലോ....ഇനീം വരും ബ്ലോഗുമീറ്റുകള്‍......അന്ന് ഞാന്‍ എല്ലാത്തിനും പകരം ചോദിക്കും..
‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌---------------------------------------------------------------------------------
ഒരു ഗംഭീരന്‍ ബ്ലോഗ്ഗ് മീറ്റിന് തിരശീല വീണു,സദ്യ അടിപൊളീ.....,എനിക്കു പപ്പടം കിട്ടിയില്ല.

Saturday, April 02, 2011

ടീം ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍


നീണ്ട 28 വര്‍ഷങ്ങള്‍ ശേഷം ലോകകപ്പില്‍ മുത്തമിട്ട ടീം ഇന്‍ഡ്യക്ക് അഭിവാദ്യങ്ങള്‍...

ഇന്‍ഡ്യന്‍ സ്വപനതുല്യമായ ഒരുനാഴിക കല്ലുകൂടി താണ്ടിയിരിക്കയാണ്.ക്രിക്കറ്റിന്റെ ദൈവം,ക്രിക്കറ്റിന്റെ രാജകുമാരന്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വേണ്ടി ഈ ലോകകപ്പ് ജയിക്കും എന്നുമ്പറഞ്ഞാണ് ധോണിയും കൂട്ടരും ഈ ലോകകപ്പിന് ഒരുങ്ങിയത് ,ആ വാക്കവര്‍പാലിച്ചു.സച്ചിനോടുള്ള ബഹുമാനവും,ആദരവും,ഈ വിജയത്തിലൂടെ അവര്‍ പ്രകടിപ്പിച്ചു.121 കോടിയിലെത്തിയ ഇന്ത്യന്‍ ജനതയ്‌ക്കു കാണിക്കയായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കടുവകള്‍ ലങ്കന്‍ സിംഹങ്ങളെ കീഴടക്കി. “കപിലിന്റെ ചെകുത്താന്മാര്‍“ക്കു ശേഷം
ധോണിയുടെ ചുണക്കുട്ടികളൊരുക്കിയ മാസ്‌മര വിജയം. ജന്മനാട്ടില്‍ അവസാന ലോകകപ്പിനിറങ്ങിയ ക്രിക്കറ്റ്‌ ഇതിഹാസം സച്ചിന്‍ രമേഷ്‌ തെണ്ടുല്‍ക്കറുടെ ശിരസില്‍ ഇനി ക്രിക്കറ്റിന്റെ വിശ്വകിരീടവും, ടൂര്‍ണമെന്റില്‍ ഉടനീളം ഉജ്വല ഫോമിലായിരുന്ന സച്ചിന്‌ ഫൈനലില്‍ കാലിടറിയെങ്കിലും അതുവരെ ഫോമിലല്ലാതിരുന്ന മഹേന്ദ്രസിംഗ്‌ ധോണി അവസരത്തിനൊത്തുയര്‍ന്നു...ഇന്ത്യയെ വിജയസോപാനത്തിലേക്കു നയിച്ചു.

തുടക്കത്തിലേ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴലായി വീണ ലസിത്‌ മലിംഗയെന്ന ശ്രീലങ്കന്‍ പേസര്‍, ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെയും (0) സച്ചിന്‍ തെണ്ടുല്‍ക്കറെയും (18) പവലിയനിലേക്കു മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 31 റണ്‍സ്‌ മാത്രമായിരുന്നു.പിന്നീടുവന്ന ഗംഭീര്‍ നാലാമനായിറങ്ങിയ വിരാട്‌ കോലിയെ കൂട്ടുനിര്‍ത്തിയാണു ലങ്കന്‍ പാളയത്തിലേക്കു പടനയിച്ചത്‌. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 83 റണ്‍സ്‌ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടൂര്‍ണമെന്റ്‌ ടോപ്‌സ്കോററായ തിലകരത്‌നെ ദില്‍ഷന്റെ പന്തില്‍ കോലി (39) വീണതോടെ ഗാലറി വീണ്ടും നിശബ്‌ദധമായി പിന്നീടെത്തിയ നായകന്‍ ധോണി ഗൌതം ഗംഭീര്‍ സഖ്യംമാണ് ഇന്‍ഡ്യക്ക് വിജയം ഉറപ്പിച്ചത്,ടൂര്‍ണമെന്റിലുടനീളം ഫോം നഷടപ്പെട്ട നായകന്‍ ധോണി(91) യഥാസമയം ഫോമിലേക്കുയര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.അര്‍ഹിച്ച സെഞ്ചുറിക്ക്‌ മൂന്നു റണ്‍സകലെ ഗംഭീര്‍ വീണിട്ടും തലകുനിക്കാന്‍ തയാറാകാതിരുന്ന ധോണി യുവരാജിനെ (21) ഒപ്പം നിര്‍ത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. കുലശേഖര എറിഞ്ഞ 48-മത് ഓവറിന്റെ രണ്ടാം പന്ത്‌ ഗാലറിയിലേക്കു സിക്‌സര്‍ പറത്തിയാണ്‌ ധോണി വിജയറണ്‍ നേടിയത്‌.

Friday, April 01, 2011

പൂനം പാണ്ഡെയുടെ ഒരു നാറിയ നമ്പര്‍

ഇന്‍ഡ്യ ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ,തുണിയുരിയുമെന്ന് പ്രശസ്ത മുംബൈ മോഡല്‍ പൂനം പാണ്ഡെ.

കപ്പ്‌ നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ മികച്ച പിന്തുണയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് നഗ്നയാകാന്‍ തയ്യാറാകുന്നതെന്നും പൂനം പറയുന്നു.. മറ്റുള്ളര്‍ ആര്‍പ്പു വിളിച്ചും , ജയ് വിളിച്ചും ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ ശരീരം ഉപയോഗിച്ച് ആഘോഷിക്കുന്നു എന്നാണ് പൂനം പറയുന്നത്....ഏതായാലും പബ്ലിസിറ്റിക്കുവേണ്ടി പറഞ്ഞതാണെന്ന് ഞാ‍ന്‍ വിശ്വസിക്കുന്നില്ല.....കാശ് വാങ്ങി കിംഗ്‌ഫിഷര്‍ കലണ്ടറിനുവേണ്ടി തന്റെ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുള്ള പൂനം, ഇന്‍ഡ്യ ജയിക്കുകയാണെങ്കില്‍ സ്റ്റേഡിയത്തിലും,പിന്നെ ഇന്‍ഡ്യന്‍ ടിമിന്റെ ഡ്രെസ്സിംഗ് റൂമിലും തന്റെ ശരീരം‌പ്രദര്‍ശിപ്പിക്കണമെങ്കില്‍ അത് ഇന്‍ഡ്യയോടുള്ള കടുത്ത ആരാധനമൂലമായിരിക്കണം.


ഏതായാലും പൂനം ചേച്ചിയുടെ ക്രിക്കറ്റിനോടുള്ള ആരാധനയെ ഞാന്‍ നന്നായിയങ്ങ് ബഹുമാനിക്കുന്നു ,ഇന്‍ഡ്യന്‍ സംസകാരത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ ഇത് ഉപകരിച്ചേക്കും.ഭാരത സ്ത്രീത്വത്തിന്റെ ഭാവശുദ്ധി ലോകരാഷ്ട്രങ്ങളെ ലൈവായികാണിക്കാനുള്ള അവസരം ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം പൂനം ചേച്ചിക്കു നല്‍കും എന്നാണ് എന്റെ പ്രതീക്ഷ,പൂനം ചേച്ചിയുടെ ഈ ശരീര പ്രദര്‍ശന അറിയിപ്പിനെതിരെ മുംബയിലെ ശിവസേനക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയീട്ടുണ്ട്,പക്ഷെ പൂനം അതൊന്നും വകവെക്കുന്ന ലക്ഷണം കാണുന്നില്ല, തുണിയുരിഞ്ഞാണേങ്കിലും ഇന്‍ഡ്യന്‍ ടീമിനെ വിജയിപ്പിച്ചേ അടങ്ങൂയെന്ന പിടിവാശീയിലാണ് പൂനം..

നഗ്നതയിലൂടെ സന്തോഷം പ്രകടിപ്പിക്കുന്നത് ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ക്കെതിരാണെന്നും പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് രംഗത്തുണ്ട്.ഇത്തരത്തിലുള്ള ആഭാസകരവും,അശ്ലീലകരവുമായകാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല്ലെന്ന് എം.എന്‍.എസ്.നേതാവ് ശീലിനി താക്കറെ പറയുന്നു.പൂനത്തിന്റെ ഈ തീരുമാനത്തോട് പൂനത്തിന്റെ വീട്ടുകാരും,നൂ‍റുശതമാനം യോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്

എനിക്കുമനസ്സിലാകാത്ത ഒരു സംഗതി കളികഴിഞ്ഞതിനു ശേഷം ആരെ പ്രോത്സാഹിപ്പിക്കാ‍നാ പൂനം ചേച്ചി തുണിയുരിയുന്നതെന്നാ..


(ഇന്‍ഡ്യ ലോകകപ്പ് ജയിക്കയാണേങ്കില്‍ വിമര്‍ശര്‍ക്ക് പറയാനൊരു ന്യായമായി..! തോല്‍‌വിയാണെങ്കില്‍ അതിനും.!)

Sunday, February 06, 2011

കാമ ഭ്രാന്തന്മാരോടൊപ്പമീ യാത്ര.........


Tehelka (special correspondent)“ഷാഹിനാ നഫീസയുടെ ഒരു കുറിപ്പ് വായിക്കാന്‍ ഇവിടെ ഞെക്കു........



സഹയാത്രികരായ പുരുഷന്മാരോട് ...



ആ പെണ്‍കുട്ടിയുണ്ടല്ലോ ,കഴിഞ്ഞ ദിവസം നമ്മളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി .എറണാകുളത്തു ഒരു കടയില്‍ സയില്‍സ് ഗേള്‍ ആണ് അവള്‍ .ഒരു വീട്ടുവേലക്കാരിയുടെ മകള്‍ .അവള്‍ ജീവിതത്തിലേക്കാണോ മരണത്തിലേ ക്കാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല .തലച്ചോറില്‍ രക്തം കട്ട പിടിച്ചു പൂര്‍ണമായും ഇരുട്ടിലാണ് അവളിപ്പോള്‍ .ഒരു തരത്തില്‍ നല്ലത് .തലയിടിച്ചു താഴെ
വീണപ്പോഴുള്ള കടുത്ത വേദനയും കൂടെ അനുഭവിക്കേണ്ടി വന്ന അപമാനവും അവള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ ..അത്രയും സമാധാനം .



പത്രങ്ങളില്‍ സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളാണ് നിറയെ ...എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ട് തന്നെയാണ് എന്ന ധ്വനി .ഐ ജി സന്ധ്യ ഉപദേശിച്ചത് ട്രെയിനില്‍ കയറിയാല്‍ ഉറങ്ങരുത് എന്നാണ്.കൊള്ളാം.രാവിലെ മൂന്നു മണിക്കും നാല് മണിക്കുമൊക്കെ ട്രെയിനില്‍ തുടങ്ങി രാത്രി പത്തു മണിക്ക് ട്രെയിനില്‍ തീരുന്ന ഒരു ദിവസത്തിനിടെ ഈ സ്ത്രീകളൊക്കെ എപ്പോഴാണ് ഉറങ്ങേണ്ടത് എന്ന് കൂടി പറയണം .



ഇത്തരത്തിലുള്ള ഓരോ സംഭവവും ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരും കൂടി സ്ത്രീകളെ ഉപദേശിക്കാന്‍ പുറപ്പെടുന്നത് എന്തിനാണ് ? സഹയാത്രികര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നാണ് ചങ്ങല വലിക്കതിരുന്നതെന്ന് കേസിലെ മുഖ്യ സാക്ഷിയായ ഒരു പുരുഷന്‍ പറയുന്നു. ഒരു പെണ്‍കുട്ടി പുറത്തേക്കു വീഴുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ 'താന്‍ തന്റെ കാര്യം നോക്കെടോ,അവള്‍ ചാവുകയൊന്നുമില്ല ' എന്ന് പറഞ്ഞത്രേ കൂടെ ഉണ്ടായിരുന്നവര്‍.ഇവര്‍ക്കായി ഒരു ഉപദേശവും കൊടുക്കാനില്ലേ ആര്‍ക്കും ? ഉപദേശിച്ചാല്‍ തന്നെ എന്തെങ്കിലും ഫലം ഉണ്ടാവുമോ ?

.



ഞങ്ങള്‍ക്ക് ലേഡീസ് compartment വേണമെന്നില്ല ,അകമ്പടിക്ക്‌ കൂടുതല്‍ പോലീസും വേണമെന്നില്ല.ഒറ്റക്കോ കൂട്ടായോ മനസമാധാനത്തോടെ നിങ്ങള്‍ കയറുന്ന അതെ തീവണ്ടികളിലും അതെ കോച്ചുകളിലും യാത്ര ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ക്കും താല്പര്യം .എന്നിട്ടും ലേഡീസ് കോച്ച് വേണമെന്നും എണ്ണം കൂട്ടണമെന്നും നടുവിലെക്കാക്കണമെന്നും കൂടുതല്‍ പോലിസ് വേണമെന്നും ഒക്കെ ആവശ്യപ്പെടെണ്ടി വരുന്നതിനു ഉത്തരവാദികള്‍ നിങ്ങള്‍ ഒക്കെ തന്നെയാണ് സുഹൃത്തുക്കളെ .



തുറിച്ചു നോക്കുന്നവനെയും വഷളത്തരം പറയുന്നവനെയുമൊക്കെ ഷര്ട്ടിനു കുത്തി പിടിച്ചു ഒന്ന് പൊട്ടിക്കാനും വേണമെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാനും ഒരു ബുദ്ടിമുട്ടും ഇല്ലാത്ത ആളാണ് ഞാന്‍ ,എന്നിട്ടും ഞാന്‍ പോലും prefer ചെയ്യുന്നത് സ്ത്രീകളോടോപ്പമുള്ള യാത്രയാണ് .മറ്റൊന്നും കൊണ്ടല്ല , വഴക്കടിച്ചു കളയാന്‍ ഊര്‍ജവും സമയവും ഇല്ലാത്തതുകൊണ്ട്.



ആ പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും തള്ളി ഇട്ട ഗോവിന്ദസ്വാമിയെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ നമുക്ക് നിശ്ചയം ഉണ്ട് .അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമായിരിക്കും .പക്ഷെ 'ചങ്ങല വലിച്ചു ഞങ്ങളെ മെനക്കെടുത്തരുത്,ചാവുന്നെങ്കില്‍ ചാവട്ടെ ' എന്ന് പറഞ്ഞ നിങ്ങള്‍ സഹയാത്രി കരുടെ കാര്യത്തിലോ .. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളെ എനിക്ക് ഉള്‍ക്കിടിലം .







(Shahina Nafeesa,Tehelka (special correspondent)









“ഇനിയെത്ര സൗമ്യമാരെ കൊലക്കും,മാനഭംഗത്തിനും ഇരയാക്കിയാലാണ്‌,ഇവിടുത്തെ ജനതയും,ഭരണകൂടവും നന്നാവുക ...?
എന്നാണ്‌ സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്രചെയ്യാന്‍ പറ്റുക..?സ്ത്രീകള്‍ ബസ്സിലും,തീവണ്ടിയിലും അനുഭവിക്കേണ്ടിവരുന്ന പീഢനങ്ങള്‍ പുറംലോകം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നില്ല..?
തിരക്കുള്ള ബസ്സിലും ,തീവണ്ടിയിലും,കയറാനായി സ്ഥിരം ഞരമ്പു രോഗികളുണ്ട്,അവരുടെ ശല്യത്തിന്‌ ഇരയാകാത്ത സ്ത്രീകള്‍ ഉണ്ടാവില്ലെന്നാണ്‌ എന്റെ തോന്നല്‍...
ഞാന്‍ കണ്ട ചില സംഭവങ്ങളൂണ്ട്,ഉദാഹരണത്തിന്‌,2008-ല്‍ ഞാന്‍ തിരുവനന്തപുരം മെയിലിന്‌ മദ്രാസ്സില്‍(ചെന്നൈ) നിന്നും ചെങ്ങന്നൂരേക്ക് യാത്ര ചെയ്യുകയായിരുന്നു,ചെന്നൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ എനിക്കു ഇരിക്കാന്‍ സീറ്റുകിട്ടിയിരുന്നില്ല(ജെനറല്‍ കംമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര) രാത്രിയില്‍ വണ്ടി സേലത്തെത്തിയപ്പോള്‍,തിക്കിത്തിരക്കി ഒരുത്തനെ തെള്ളിയിട്ട് ഒരു സീറ്റ് ഒപ്പിച്ചെടുത്തു..ഒരാള്‍ക്കുമാത്രമിരിക്കാവുന്ന സൈഡ് സീറ്റ്...!അതിനറ്റത്തിരിക്കനായി പലരും എന്നോട് സ്ഥലം ചോദിച്ചു ,ഞാന്‍ കൊടുക്കുമോ?..ഞാനാരാമോന്‍ ,എനിക്കറിയത്തില്ലെ..!,ദയവുതോന്നി അങ്ങനേങ്ങാണും ഇരുത്തിയാല്‍പ്പിന്നെ ചന്തിവെചു നിരക്കിനിരക്കി നമ്മളെ പുറത്താക്കും,പിന്നീടവന്റെ ഭാവം ...ലവന്‍ പിടിച്ച സീറ്റില്‍ നമ്മളിരിക്കാന്‍ ചെന്നപോലാകും,”കൊക്കെത്ര ട്രെയിന്‍ കണ്ടതാ...!,അങ്ങനെ ഒരു വിപ്ളവത്തിലൂടെ പിടിച്ചെടുത്ത സീറ്റില്‍ ഞെളിഞ്ഞിരുന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി.....ഉണരുമ്പോല്‍ നേരം വേളുത്തിരുന്നു,വണ്ടി കേരളത്തിലെത്തിയെന്ന് മനസ്സിലായി,യാത്രക്കാരുടെ നല്ലതിരക്ക്,പലരും ഓഫീസില്‍ പോകാനുള്ളവര്‍ ....സ്ത്രീകള്‍,പുരുഷന്മാര്‍,വിദ്യാര്‍ഥികള്‍...അങ്ങനെ ഒരുപാട് യത്രക്കാര്‍..!,

വണ്ടി എറണാകുളം സ്റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോളാണ്‌ ഞാന്‍ ആകാഴ്ചകണ്ടത്....
കംമ്പാര്‍ട്ടുമെന്റിനെ വാതിലിനരുകില്‍ തിരക്കിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍..!അതിലൊരു കുട്ടിയുടെ ശരീരത്തിലേക്ക് ശക്തമായി മുട്ടിയുരുമ്മുന്ന പുരുഷന്‍ ..!അവള്‍ ഒതുങ്ങാവുന്നതിന്റെ പരമാവധി ഒതുങ്ങുന്നു അപ്പോഴും അവന്‍ വിടുന്ന ഭാവമില്ല...,കൂടെയുള്ള കൂട്ടുകാരി അവളെ അവനില്‍നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു,തിരക്കിനിടയില്‍ അവള്‍ക്ക് അതിനു കഴിയുന്നില്ല.അയാള്‍ അവളുടെ മുകളിലേക്ക് കമഴ്ന്ന് വിഴാനുള്ള പുറപ്പാടിലാ..! ഒരു വിധം കഷ്ടിച്ചു അവളും കൂട്ടുകാരിയും ഇടവഴിയില്‍ നിന്നും കംമ്പാര്‍ട്ടുമെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു അപ്പോള്‍ അയാളും കൂടെ ഉള്ളിലേക്ക് വന്നു . ഇപ്പോല്‍ ആ രണ്ടുകുട്ടികള്‍ നില്‍ക്കുന്നത് ഞാന്‍ ഇരിക്കുന്നതിനു മുമ്പിലും..! അല്‍പ്പനേരത്തിനു ശേഷം വീണ്ടും അയാള്‍ ആദ്യം ശല്ല്യപ്പെടുത്തിയ ആകുട്ടിയുടെ പുറകിലായി വന്നുനിന്നു...പിന്നേം പഴയതു പോലെ മുട്ടലും ഉരുമ്മലും തുടങ്ങി.ഞാനും അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി,പിന്നീട് ഞാന്‍ കണ്ട കാഴ്ച്ച മനുഷ്യത്തമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌ പുറത്തു പറയാന്‍ അല്‍പ്പം ലജ്ജയുണെങ്കിലും ചിലകാര്യങ്ങള്‍ തുറന്നു പറയണം അതുകൊണ്ടു പറയുവാ....“അയാളുടെ വസ്ത്രത്തിനുള്ളില്‍ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബങ്ങളില്‍ മുട്ടിച്ച് ഒരു കാമവെറിയനെപ്പോലെ അയാല്‍ ചലിക്കുകയാണ്‌.....! എന്റെ നെഞ്ചത്ത് ഒരു വെള്ളിടി വെട്ടിയതുപോലെ ഞാന്‍ ഞെട്ടിപ്പോയി.....ശരീരമാകമാനം ഒരുതരം മരവിപ്പ്...ആ മരവിപ്പ് എന്നെ അങ്ങനതന്നെ എന്നെ ഒന്നുരണ്ട് നിമിഷം പിടിച്ചിരുത്തിക്കളഞ്ഞു......ആ ഇരുപ്പില്‍ ഞാന്‍ കൂടെയുള്ള യാത്രക്കാരെ മുഴുവന്‍ ശ്രദ്ധിച്ചു അടുത്തിരിക്കുന്ന/നില്ക്കുന്ന എല്ലാവരും ഇതു കാണുന്നുണ്ടായിരുന്നു....എല്ലാമാന്യ മലയാളികളായ യാത്രക്കാരും ഒരു നീലച്ചിത്രം കാണുന്ന ലാഘവത്തോടെ ഈ ചൂടന്‍ രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...!എന്റെ സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു.കോപം കൊണ്ട് എന്റെ കണ്ണില്‍ ഇരുട്ടു കയറി..പിന്നീട് ഞാന്‍ ചെയ്തത് അല്‍പ്പ നേരത്തിനു ശേഷമാണ്‌ എനിക്കുതന്നെ മനസ്സിലായത്..!ചാടിയെഴുനേറ്റ ഞാന്‍ ആ കുട്ടിയെ ഞാനിരുന്നസീറ്റില്‍ ഇരിക്കാന്നവശ്യപ്പെട്ടുകൊണ്ട് ആഭാസന്റെ നേര്‍ക്ക് തുറിച്ചു നോക്കിക്കൊണ്ട് നീങ്ങിനിന്നു....എന്റെ കൈ തരിക്കുന്നു.. ഓങ്ങി ഒരടിയങ്ങു കൊടുത്താലോയെന്നെനിക്കു തോന്നി....ആത്മസംയമനം പാലിക്കാന്‍ എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുണ്ടായിരുന്നു..ആ നിന്ന നില്‍പ്പില്‍ ഞാന്‍ പലതും ചിന്തിച്ചു....


“ഈ ആഭാസനെ എന്നേക്കൊണ്ട് ഒരുപക്ഷെ അടിക്കാന്‍ കഴിയുമായിരിക്കാം,അവന്‍ എന്നെ തിരിച്ചടിച്ചാല്‍ അവനെ ഞാനിന്നു കൊല്ലും....അതും ഉറപ്പാ..! ഇപ്പോള്‍ ഈ കംമ്പാര്‍ട്ടുമെന്റിനകത്ത്കിടന്നൊരടികൂടിയാല്‍ സംഭവം എല്ലാവരുമറിയും അതാ പെണ്‍കുട്ടിയുടെ അഭിമാനത്തിനെ ബാധിക്കും,അല്ലെങ്കില്‍ത്തനെ ആ കുട്ടി കരച്ചിന്റെ വക്കോളമെത്തി നില്ക്കുകയാണ്‌,ഇനിയധവാ ഞാനാ ആഭാസനുമായി തല്ലുകൂടി എന്തെങ്കിലും വലിയ പ്രശനമായാല്‍ വല്ല വിചാരണ വരുമ്പോള്‍ ഈ കുട്ടി അഭിമാനത്തിനു ഭയന്ന് ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നു പറഞ്ഞാല്‍.....!ഞാനാരായി...!,അന്റെ കൂട്ടത്തിലുള്ള മറ്റു ഞരമ്പുകളെലാംകൂടി എന്നേ എടുത്തിട്ട് തൊഴിച്ചാല്‍ ഈ കൂട്ടത്തിലൊരുത്തന്‍ പോലും തിരിഞ്ഞു നോക്കുകപോലുമില്ല അതും എനിക്കറിയാം .പിന്നിവിടുത്തെ ജുഡീഷറി... അതിന്റെ കാര്യമോര്‍ത്തപ്പോ ഒള്ളധൈര്യംകൂടി ചോര്‍ന്നു.....! ഇതെല്ലാം ഞാന്‍ ഒരു നിമിഷംകൊണ്ട് ചിന്തിച്ചു പോയതാണ്‌.”ഏതായാലും എന്റെ നിപ്പും ഭാവവും അവന്റെ തൃഷ്ണ അല്‍പ്പം കുറച്ചു....അവന്‍ ചെറുകെ പുറമോട്ടു പിന്മാറി....ട്രെയിനിലുണ്ടായിരുന്ന ചില സഹയാത്രക്കാര്‍ക്ക് എന്താണ്‌ സംഭവിച്ചതെന്ന് മനസ്സിലായില്ല....രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കു കാര്യം പിടികിട്ടി,അപ്പോഴേക്കും ഞരമ്പ് ഒന്നും സംഭവിക്കാത്തതുപോലെ വാതിലിലേക്ക് മാറിനിന്നു.അപ്പോള്‍ എന്റെ മനസ്സിലെ ചിന്ത മുഴുവന്‍ ഈ ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരേക്കുറിച്ചായിരുന്നു ,എന്തു മനുഷ്യ ജന്മങ്ങളാണ്‌ ഇവറ്റകള്‍..?!മനുഷ്യത്വം അല്‍പ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വാര്‍ഥന്മാര്‍....ഇവരുടെയൊക്കെ സഹോദരിമാര്‍ക്കാണ്‌ ഇതുപോലുള്ള ഒരു ഗതികേടുണ്ടാകുന്നതെങ്കില്‍ ഇവരൊക്കെ ഇങ്ങനെ നോക്കി നില്ക്കുമോ..? പ്രബുദ്ധന്മാരെന്ന് അഹങ്കരിച്ചു നടക്കുന്ന മലയാളികള്‍......കഷ്ട്ം.!ഈ നാടിനെയാണോ “ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്....!

ആ പെണ്‍കുട്ടി അപ്പോള്‍ ,ഞാന്‍ സേലത്തുവെച്ച് ഒരു അണ്ണാച്ചിയെ തെള്ളിയിട്ട് വിപ്ളവത്തില്‍ കൂടി നേടിയെടുത്ത ഇരിക്കയില്‍ സുരക്ഷിതയായി ഇരിക്കുന്നുണ്ടായിരുന്നു,അപമാനഭാരത്തില്‍ അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.

എന്റെ കോപത്തെ ഞാന്‍തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.”വിട്ടുകള...കൂടുതലൊന്നും സംഭവിക്കാതെ ആ കുട്ടിക്കിരിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞല്ലോ...!നീ നിയമജ്ഞനല്ല,നിയമപാലകനുമല്ല,രാഷ്ട്രീയനേതാവുമല്ല.ഈ സ്ത്രീത്വത്തിനു സംരക്ഷണം കൊടുക്കേണ്ടവരും
,കുറ്റവും,അനീതിയും തട്ടിക്കേള്‍ക്കണ്ട ജനതയും നോക്കിനില്ക്കുമ്പോള്‍.നീയൊറ്റക്ക് "ഓവര്‍സ്മാര്‍ട്ടാവല്ലേ......അതുനിനക്ക് ആപത്താ..! കുറ്റവാളികള്‍ക്കാണ്‌ ബലം അവര്‍ക്ക് മനുഷ്യാവകാശങ്ങളുണ്ട് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും പറയാനും മനുഷ്യാവകാശ കമ്മിഷനുണ്ട്,നിനക്കാരെങ്കിലും വരുമോ?“ഇല്ല...ആരും വരില്ല.സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവളുടെ മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരുപാവത്തിനെ തല്ലിച്ചതച്ചതാണെന്ന് പറയും ഈലോകം,ഇവിടെ(ട്രെയിനില്‍) പലരും എന്നെ അങ്ങനെയാണു നോക്കുന്നത്...

ഇന്നിപ്പോള്‍ ഷോര്‍ണ്ണുര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ട് ക്രൂരമായി പിഢിപ്പിച്ചു കൊന്നിരിക്കുന്നു....അതുംലേഡിസ്സ് കമ്പാര്‍ട്ടുമെന്റില്‍നിന്നും ..!ട്രെയിനില്‍ ടിക്കറ്റെടുക്കാതെ കയറുന്ന ഭിക്ഷക്കാരേയും,സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറ്റവാളികളേയും നിയന്ത്രിക്കാനാവാത്തതിന്റെ പരിണിതഫലം ഇത്‌.. ഇതിനുത്തരവാധികള്‍ ആരാണ്‌..?

കേരളത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതെന്ന വിചാരം എനിക്കില്ല .ഭാരതത്തിലെ മറ്റു സ്റ്റേറ്റുകളുടെ നില ഇതിലും മോശമാണ്‌,ഇന്‍ഡ്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഇതല്‍പ്പം കുറയുമെന്നുമാത്രം.ഇവിടെ സെന്‍സേഷണല്‍ ന്യൂസ്സ് സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചു പീഢനത്തിനിരയായ സ്ത്രീകളെ മാധ്യമങ്ങള്‍ വീണ്ടുംവീണ്ടും പീഢിപ്പിക്കുന്നു..ഇതിനൊക്കെ ഭയന്നാണ്‌,സ്ത്രീകള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കുനേരെ പ്രതികരിക്കാത്തത്.

വാര്‍ത്തള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്കും,ഭരാണാധിപന്മാര്‍ക്കും എവിടുന്നോ രോഷം വരും പിന്നിടാവാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഫ്രണ്ട് പേജില്‍നിന്നും,ഉള്‍പേജിലേക്കൊതുങ്ങുമ്പോള്‍ അവരുടെ മനസില്‍നിന്നും രോഷവും,വാര്‍ത്തയും ഉള്‍വലിഞ്ഞില്ലാതാകും....പിന്നേയും കാത്തിരിക്കാം മറ്റൊരു സൗമ്യയുടെ മരണത്തിനായി..!!


Thursday, December 09, 2010

എന്റെ ഓർമ്മകൾ



ഉണങ്ങാത്ത വ്രണങ്ങളായ്,
ഓര്‍മ്മകള്‍ താങ്ങിത്താങ്ങിയിരിക്കും.
മരിക്കാത്ത ഓര്‍മ്മകള്‍ അരിച്ചരിച്ചങ്ങിരിക്കും.
വേദനയാര്‍ന്നോരോര്‍മ്മകള്‍
ചിലപ്പോള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാം
മറക്കുവാന്‍ ശ്രമിച്ചാലും,
ഓര്‍മ്മകള്‍, തിരമാലകളായ്
മാനസതീരത്തണയും.
തീരത്തെ മണല്‍പ്പരപ്പില്‍,
വരച്ചിട്ട നല്ല ചിത്രങ്ങളുംമായ്ച്ചു-
പിന്നെയെപ്പോഴോ
വിസ്മൃതിയുടെ ആഴത്തിലേക്ക്മടങ്ങും.

Wednesday, November 03, 2010

അങ്ങനെ എല്ലാത്തിനും ഒരു തീരുമാനമായി...!!!


സമൂഹത്തില്‍ പുരുഷനു തുല്ല്യമായ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തിവരുന്ന സ്വാതന്ത്ര്യ സമരത്തിന്‌ അങ്ങനെ ഒരു തീരുമാനമായി;



പുരുഷമേധാവിത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചനംവേണമെന്നത് സ്ത്രീകളുടെ ന്യായമായ ആവശ്യമാണെങ്കിലും,സ്ത്രീസ്വാതന്ത്ര്യത്തിന്‌ ചില പരിതികള്‍ സമൂഹം നല്കിയിട്ടുണ്ട്,അതിനപ്പുറം കടന്നാല്‍ എന്തു സംഭവിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ്‌ “ന്യൂസിലാന്റുകാരിയായ ”പാം കൊര്‍കെരി(Pam Corkery) എന്ന 54കാരിയായ എക്സ് എം.പി.പുരുഷന്മാരേക്കാട്ടിലും ഒട്ടും മോശമല്ല സ്ത്രീകള്‍ അതുകൊണ്ട് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ടെന്ന് വാദിക്കുന്ന ഈ സാമൂഹ്യപ്രവര്‍ത്തക വരുന്ന ജൂലൈയില്‍ സ്ത്രീകള്‍ക്കായി ഒരു സംരഭം ആരംഭിക്കാന്‍ പോകുന്നു.അത് മറ്റൊന്നുമല്ല,ഒരു വ്യഭിചാര ശാല കസ്റ്റ്മര്‍സ്സ് സ്തീകളാണെന്നു മാത്രം ,പുരുഷന്മാരായ അഭിസാരകന്മാര്‍ക്ക് പണം നല്കി സ്തീകള്‍ അവരുടെ കാമാര്‍ത്തിയെ തീര്‍ത്തുകൊള്ളാന്‍ ഒരു സ്ഥാപനം ,സ്ഥാപനം തുറക്കുന്നതിന്റെ മുന്നോടിയായി പരസ്യപ്രചരണാര്‍ത്ഥം ഒരു സെക്സ് സര്‍വേയും നടത്തിയിരിക്കുന്നു ഈ മഹതി,26-34 വയസ്സ് പ്രായമുള്ള ആണുങ്ങളെയാണ്‌ സ്ത്രീകള്‍ക്ക് ഇഷ്ടം35മുതല്‍44വരെ വയസുള്ള ആണുങ്ങളായാലും തരക്കേടില്ലായെന്നും,എന്തുംവേണ്ടി പണം ചില വഴിക്കുന്നു ,തങ്ങളുടെ ശരീര സുഖത്തിനു വേണ്ടി പണം ചിലവഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നാണ്‌26% സ്തീകളുടേയും അഭിപ്രായം,



പിംമ്പ് കോര്‍കെരി മുന്‍ എം.പി,മാത്രമല്ല ഒരു മാധ്യമപ്രവര്‍ത്തകയും ടീവി അവതാരികയുമാണ്‌.

സ്ത്രീകളുടെ എല്ലാ വിജയത്തിനും അഭിമാനപൂര്‍വ്വം മൂക സാക്ഷിയായിരുന്ന പുരുഷമേധാവിത്വം ഇനി ഇതിനുംകൂടി സാക്ഷീയായി നില്‍ ക്കേണ്ട ഗതികേടായി .പാശ്ചാത്യന്റെ വാലന്റൈന്‍സ് ഡേ പോലുള്ള എല്ലാ വിസര്‍ജ്യ സംസ്കാരവും തോളിലേറ്റി കൊണ്ടൂ നടക്കുന്ന ഇന്‍ഡ്യാക്കാര്‍ ഇതെങ്ങാനും ഇന്‍ഡ്യന്‍ സംസ്കാരത്തിലേക്ക് കോപ്പിപേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതിനു മുമ്പ് ഈ ലോകം ഒന്നവസാനിപ്പിച്ചു തരണേ.......ദൈവമേ.....പ്ളീസ്സ്

"ഇനി എന്തെല്ലാം തെമ്മാടിത്തരങ്ങൾ കണ്ടാലാണോ...ഈ ലോകമൊന്നവസാനിക്കുക!!!









kiwiblog

Twitter Delicious Facebook Digg Stumbleupon Favorites More