Sukanya Samriddhi
Sukanya Samriddhi Account (Girl Child Prosperity Account) is a special deposit account under the Sukanya Samriddhi Yojana (Girl child prosperity scheme) launched by the Prime Minister of India on 22 January 2015, with the stated aim of improving the welfare of female children in India. Under this scheme a saving account can be opened by the parent or legal guardian of a girl child of less than 10 years of age (born on or after: 02-December-2003; For FY 2014-15) with a minimum deposit of 1,000/- Rs in any post office or authorised branches of commercial bank.
Pradhan Mantri Jan Dhan Yojana
Pradhan Mantri Jan Dhan Yojana (Prime Minister's People Money Scheme) (PMJDY) is National Mission for Financial Inclusion to ensure access to financial services, namely Banking Savings and Deposit Accounts, Remittance, Credit, Insurance, Pension in an affordable manner.This financial inclusion campaign was launched by the Prime Minister of India, Narendra Modi on 28 August 2014 He had announced this scheme on his first Independence Day speech on 15 August 2014 Run by Department of Financial Services, Ministry of Finance, on the inauguration day, 1.5 Crore (15 million) bank accounts were opened under this scheme.Guinness World Records Recognises the Achievements made under PMJDY, Guinness World Records Certificate says "The most bank accounts opened in 1 week as a part of financial inclusion campaign is 18,096,130 and was achieved by Department of Financial Services, Government of India from 23 to 29 August 2014" Officially Amazing. By 13 May 2015, 15.58 crore accounts were opened, with around ₹16918 crore (US$2.7 billion) were deposited under the scheme.
What is the make in India
Make in India is an initiative of the Government of India, to encourage companies to manufacture their products in India. It was launched by Prime Minister Narendra Modi on 25 September 2014.Make in India initiative has been on main agenda in various foreign visits of Narendra Modi.
MAKE IN INDIA
The major objective behind the initiative is to focus on 25 sectors of the economy for job creation and skill enhancement. Some of these sectors are: automobiles, chemicals, IT, pharmaceuticals, textiles, ports, aviation, leather, tourism and hospitality, wellness, railways, auto components, design manufacturing, renewable energy, mining, bio-technology, and electronics. The initiative hopes to increase GDP growth and tax revenue. The initiative also aims at high quality standards and minimising the impact on the environment.[4] The initiative hopes to attract capital and technological investment in India. The campaign was designed by the Wieden+Kennedy (W+K) group which had previously worked on the Incredible India campaign and a campaign for the Indian Air Force.
Friday, April 03, 2020
കൊറോണ കാലത്തെ ഒരു സംഘി ചതി
Tuesday, November 20, 2018
ഹിന്ദുക്കൾക്ക് ഇടത്ത്പക്ഷത്തോട് ഇരക്ക് അക്രമിയോട് തോന്നുന്ന മാനസിക അടുപ്പം
Friday, May 12, 2017
മഹാറാണ പ്രതാപ്
കാടിന്റെ മക്കൾ പൊലും സ്വരാജ്യത്തിനായ് പോരാടിയ അക്കാലം ഭാരതത്തിന്റെ സമരേതിഹാസകാലമായിരുന്നു. അധിനിവേശ ചരിത്രത്തെ തന്റെ വാൾമുന തുമ്പിൽ പിടിച്ചു നിർത്തിയ, പട നയിച്ചെത്തിയ അക്ബറിന് മുന്നിൽ തോൽവിയറിയാത്ത, പട കുതിരയെപ്പോലും രണാങ്കണ ചരിതത്തിലെ സൂര്യതാരകമാക്കിയ ധീരനായ പോരാളി. മഹാനായ ഛത്രപതി ശിവജിക്കൊപ്പം ഭാരത ചരിത്രം വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചെഴുതി ചേർത്തത് ഒരേ ഒരു രാജാവിനെ കുറിച്ച് മാത്രം.. മഹാറാണാ പ്രതാപ്..
മേവാറിന്റെ രണ യോദ്ധാവ്. 1572 ഫെബ്രുവരി 28 മുതൽ 1597 ജനുവരി 29 വരെയുള്ള കാലഘട്ടം ഭാരതത്തിൽ പോരാട്ടങ്ങളുടെ ഇതിഹാസ കാലമാക്കി തീർത്ത മഹാറാണാ പ്രതാപ്. നാടുരാജ്യങ്ങൾ കീഴടക്കി വന്ന മുഗള പടക്ക് തോൽക്കേണ്ടി വന്നത് 7 അടി അഞ്ച് ഇഞ്ച് ഉയരമുള്ള ഈ യുദ്ധവീരന്റെ 25 കിലോ തൂക്കമുള്ള വാൾമുന തുമ്പിലായിരുന്നു.
1540 മെയ് 9 ന് കുംഭൽഗഢ് കോട്ടയിൽ ഉദയ് സിംഹന്റെയും മഹാറാണി ജയ്വന്ത ഭായിയുടേയും മകനായി ജനിച്ചു. മുഗൾ രാജക്കന്മാർക്കെതിരെ ധീരമായി പട നയിച്ച റാണാ പ്രതാപിന്റെ മുഖ്യ എതിരാളി അക്ബർ ആയിരുന്നു. ജീവിച്ചിരുന്ന കാലത്ത് മഹാറാണാ പ്രതാപിന്റെ സാമ്രാജ്യത്തെ കീഴടക്കാൻ അക്ബറിന് സാധിച്ചില്ല എന്ന് മാത്രമല്ല പല യുദ്ധങ്ങളിലും പരാജയമടയേണ്ടി വരുകയും ചെയ്തു.
പുരാതന ഇന്ത്യയിലെ മേവാർ രാജ്യ ചക്രവർത്തിയായിരുന്നു മഹാരാജാ റാണാ പ്രതാപ് സിംഗ്. മുഗൾ രാജാവായിരുന്ന അക്ബറുമായി യുദ്ധത്തിൽ ഏർപ്പെട്ടെങ്കിലും അക്ബറിനു അദ്ദേഹത്തെ തോൽപ്പിക്കാനായില്ല. മറ്റു രജപുത്ര രാജാക്കന്മാർ സാമന്തരാജാവായി അക്ബറിനു കപ്പം കൊടുത്ത് പോന്നിരുന്നപ്പോൾ മേവാർ മഹാരാജാവായിരുന്ന പ്രതാപ് സിംഗ് മാത്രം അക്ബറിനോട് തോൽവി സമ്മതിക്കാതെ അകബറിനോട് എതിർത്ത് വിജയിച്ചു നിന്നു. വളരെ വർഷങ്ങൾക്കു ശേഷം അക്ബറിന്റെ പുത്രനായ സലിം എന്ന ജഹാംഗീറുമായി യുദ്ധം ചെയ്ത് വിജയിക്കുകയുംചെയ്ത രജപുത്രരാജാക്കന്മാരിൽ പ്രധാനിയായിരുന്നു. മുഗളർക്ക് മുൻപിൽ തോൽവിയറിയാത്ത ചരിത്ര പ്രസിദ്ധനായിരുന്ന റാണാ പ്രതാപ് സിംഗിന്റെ ചേതക് എന്ന കുതിരയും വിശ്വ പ്രസിദ്ധനായിരുന്നു.
ഹുമയൂണിനു ശേഷം അക്ബർ മുഗൾ രാജ്യ ചക്രവർത്തിയാവുകയും അന്നത്തെ ഹിന്ദുരാജാക്കന്മാരെ പലരേയും ചതുരുപായങ്ങൾ പ്രയോഗിച്ച് തന്റെ അധീനതയിലാക്കിമാറ്റി. മേവാർ ചക്രവർത്തി പ്രതാപസിംഹനെ തോൽപ്പിക്കാൻ കിണഞ്ഞു പരിശ്രമിച്ചെങ്കിലും നടന്നില്ല, എന്നല്ല പലപ്പോഴും തോൽക്കുകയും ചെയ്തു. അന്നത്തെ പ്രധാന സമ്പന്ന രാജ്യങ്ങളായിരുന്ന ജയ് പൂർ, ഉദയപൂർ, കന്യാകുബ്ജം മുതലായ ശക്തരായ രജപുത്രരാജാക്കന്മർ പോലും അക്ബറിനു മുൻപിൽ അടിയറവു പറയുകയും കപ്പം കൊടുത്ത് സാമന്തന്മാരായി മാറുകയും ചെയ്തു. ഇതിനിടയിൽ ഒരു വെള്ളിനക്ഷത്രം പോലെ റാണാ പ്രതാപസിംഹൻ തിളങ്ങിനിന്നു. രജപുത്രരുടെ കൂട്ടത്തിൽ ഒരേഒരാൾ അക് ബർ തോൽപ്പിക്കാതെ നിൽക്കുന്നതിൽ ഈ സാമന്തന്മാർ രഹസ്യമായി അഭിമാനം കൊണ്ടു. പലപ്പോഴും ഇത് നല്ലപോലെ മനസ്സിലാക്കിയിരുന്ന അക്ബർ മേവാർ കീഴടക്കാതെ രാജ്യം തന്റെ കീഴിൽ കൊണ്ടു വരുവാൻ സാദ്ധ്യമല്ലെന്ന് കരുതി സർവ്വശക്തിയും പ്രയോഗിച്ച് പ്രതാപസിംഹനേ തോല്പിക്കണമെന്ന് തിരുമാനിച്ചു.
അക്ബർ തന്റെ മൂത്ത പുത്രനായ സലിമിനെ (ജഹാംഗീർ) സർവ്വസൈന്യാധിപനായി നീയമിക്കുകയും സലിമിന്റെ നേതൃത്വത്തിൽ അക്ബറിന്റെ സൈന്യം മേവാർ ആക്രമിക്കുകയും ചെയ്തു. റാണാ പ്രതാപ് സിംഗിന്റെ നേതൃത്വത്തിൽ രജപുത്ര സൈന്യവുമായി ഹൽദിഘട്ട് എന്ന സ്ഥലത്തുവച്ച് ഏറ്റുമുട്ടി. പ്രതാപ് സിംഗിനെ വധിക്കരുതെന്ന് അക്ബർ പ്രത്യേകം നിർദ്ദേശം കൊടുത്തിരുന്നെങ്കിലും അദ്ദേഹം ജീവിച്ചിരിക്കുമ്പോൾ കീഴടക്കാൻ സാധ്യമല്ലന്ന് വളരെ പെട്ടെന്നുതന്നെ ജഹാംഗീറിനു മനസ്സിലായി.
1576 ജൂൺ 18 മുതൽ 21 വരെ നീണ്ട യുദ്ധമാണ് വിശ്വ പ്രസിദ്ധമായ ഘൽദിഘട്ട് യുദ്ധം. (1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്.) മാൻ സിംഗിന്റേയും അസഫ് ഖാന്റേയും നേതൃത്വത്തിൽ വന്ന മുഗള സൈന്യം ഘൽദി ഘട്ടിൽ വച്ച് ഏറ്റുമുട്ടി. 400-500 ദീൽ പോരാളികൾ ഉൾപ്പെടെ മൂവായിരം കാലാൾപ്പടയും രണ്ടായിരം കലാൾപ്പടയും നൂറ് ആനപ്പടയും നൂറ് കുന്തപ്പടയും ചേർന്ന മഹാ റാണാ പ്രതാപിന്റെ സൈന്യമാണ് മാൻ സിംഗിന്റെ 80000 പടയാളികളെ നേരിട്ടത്. രജപുത്ര യുദ്ധ വീര്യത്താൽ പതിനായിരങ്ങൾ അണിനിരന്ന മുഗളപ്പട ഛിന്നഭിന്നമായി പോയി. സൈന്യശക്തിയാൽ ശക്തരായ മുഗൾ സൈന്യം രജപുത്ര യോദ്ധാക്കളുടെ യുദ്ധവീര്യത്താൽ ചിതറി തെറിച്ചു. എടുത്തു പറയേണ്ടത് സ്വരാജ്യത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ മേവാറിലെ ആദിവാസികളായ ഭീൽ വംശജർ റാവു പുൻ ജാജി എന്ന പോരാളിയുടെ നേതൃത്വത്തിൽ തങ്ങളുടെ തനതായ ആയുധങ്ങളുമായ് പോർക്കളത്തിൽ റാണാ പ്രതാപിനെ സഹായിക്കുവാനെത്തിയിരുന്നു.
ആനപ്പുറത്തേറിയെത്തിയ സലിം രാജകുമാരനെ ചേതകിന്റെ പുറത്തേറിയെത്തിയ റാണാ പ്രതാപിന്റെ ആക്രമണം പൂർണ്ണതോൽവി പറഞ്ഞു മടക്കി. പക്ഷേ ആ യുദ്ധത്തിൽ ഒറ്റയ്ക്കു പോരാടിയ പ്രതാപ് സിംഗിന് മാരകമായ മുറിവേക്കുകയും, മേവാറിന്റെ സൈന്യത്തിനു വളരെയേറെ നാശനഷ്ടങ്ങൾ ഉണ്ടാവുകയും ചെയ്തു. റാണാ പ്രതാപിന്റെ ആഴത്തിലുള്ള മുറിവു കാരണം ചോര വാർന്ന് അവശനായ അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറയുകയും അതുമനസ്സിലാക്കിയ ചേതക് അദ്ദേഹത്തേയും കൊണ്ട് അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. പക്ഷേ ചാരന്മാരായി പിന്തുടർന്ന മുഗളന്മാർ അദ്ദേഹത്തെ കണ്ടു പിടിക്കുകയും ചോര വർന്ന് അവശനായ അദ്ദേഹത്തോട് വീണ്ടും ഏറ്റുമുട്ടി. അതുവരെ എതിർ ചേരിയിലായി മുഗളർക്കൊപ്പം നിന്ന് യുദ്ധം ചെയ്ത പ്രതാപ് സിംഗിന്റെ അനുജനായ ശക്തസിംഗ് ജ്യേഷ്ഠന്റെ ധീരമായ പോരാട്ടത്തിൽ ചേട്ടനോടുള്ള ആരാധനകൂടുകയും അദ്ദേഹത്തിനെ സഹായിച്ചു. ശക്തൻ പ്രതാപനോട് ക്ഷമ ചോദിക്കുകയും അദ്ദേഹത്തിന്റെ മഹത്ത്വമറിയാതെ ചെറുപ്പത്തിന്റെ ചെയ്ത വിവരക്കേടിൽ ദുഖിക്കുകയും ചെയ്തു. പക്ഷേ ഇതിനോടകം മേവാർ മുഗളർ പിടിച്ചെടുത്തിരുന്നു. വീണ്ടുമുണ്ടായ യുദ്ധത്തിൽ മുഗളരെ തോൽപ്പിക്കുകയും മേവാറും, കൂട്ടത്തിൽ പല രജപുത്രരാജ്യങ്ങളും റാണാ പ്രതാപ് സിംഗ് തന്റെ രാജ്യത്തോട് ചേർത്ത് രാജ്യം കൂടുതൽ സമ്പന്നമാക്കി.
രജപുത്ര സൈനികരുടേയും ഭീൽ വംശജരുടേയും പോരാട്ടവീര്യങ്ങൾ കൊണ്ട് പ്രകമ്പിതമായ യുദ്ധ മുഖത്ത് മറ്റൊരു ചരിത്രം പിറക്കുകയായിരുന്നു. ഉയര കൂടുതലുള്ള മുഗൾ സൈന്യത്തിന്റെ ആന പടക്കുമേൽ രജപുത്ര സൈന്യം നാശം വിതച്ച് മുന്നേറുമ്പോൾ റാണാ പ്രതാപ്പിന്റെ പോരാട്ട വീര്യത്തെ നെഞ്ചിലേക്കാവാഹിച്ച് യുദ്ധഭൂമിയിൽ ചരിത്രം രചിച്ച ഒരു യോദ്ധാവ് ഉണ്ട്. അക്ബറിന്റെ സൈന്യാധിപൻ മാൻസിങ്ങിന്റെ ആനയുടെ മസ്തകത്തിലേക്ക് മുൻ കാൽ വച്ച് കുതിച്ച് കയറിയ ചേതക് എന്ന യാഗാശ്വം. യുദ്ധത്തിൽ പരിക്ക് പറ്റിയ റാണാ പ്രതാപിനേയും രക്ഷിച്ച് കിലോമീറ്ററുകളോളം സഞ്ചരിച്ച് യജമാനനെ സുരക്ഷിത സ്ഥാനത്ത് ഇറക്കിയ ചേതക് അവിട തന്നെ മരണപ്പെടുകയാണ് ചെയ്തത്. 1576 ജൂൺ 21 ന് ആണ് ചേതക് മരണമടഞ്ഞത്. ഇന്ന് ആ സ്ഥലത്ത് ലോകത്തൊരിടത്തും കാണാൻ സാധിക്കാത്ത യുദ്ധ സ്മരകമുണ്ട്. യഥോചിതം അന്ത്യ കർമ്മങ്ങൾ നൽകി റാണാ പ്രതാപ് ചേതക് എന്ന കുതിരയെ സ്വാതന്ത്ര്യ സമര ചരിത്രത്തിലേക്ക് എഴുതി ചേർത്തു. മരിച്ചു വീണ രാജസമണ്ടിലും ഘൽദിഘട്ടിലും ഉദയ്പുരിലെ മോട്ടി മാർഗിലും സ്മാരകം ഉണ്ട്. ചേതക്കിന്റെ യുദ്ധ ചരിത്രം പിൽക്കാലത്ത് ഖുമ്മനാ രസോ കഥകളിലൂടെ ചരിത്രത്തോട് എഴുതി ചേർത്തു.
ഘൽ ദിഘട്ട് കീഴടക്കാൻ അക്ബറിന് ഒരിക്കലും സാധിച്ചില്ല. 1579 ന് ശേഷം റാണാ പ്രതാപിന്റെ മരണ കാലം വരെ പിന്നീട് ഒരു മുഗൽ രാജാവിനും മേവാറിൽ കാലു കുത്താൻ സാധിച്ചില്ല. 1585 ൽ അക്ബറിന് ലാഹോറിലേക്ക് പോകേണ്ടി വന്നു. കുംഭൽ ഗഢ്, ഉദയ്പുർ, ഗോഗുണ്ട, രത്നംഭോർ, ചിത്തോർ തുടങ്ങിയവയെല്ലാം റാണാ പ്രതാപ് തിരിച്ചു പിടിച്ചു. ഇന്നത്തെ ദുങ്കാർപുറിന് സമീപത്തുള്ള ചവന്ത് കേന്ദ്രമാക്കി പുതിയ തലസ്ഥാനം രൂപികരിച്ചു മേവാറിനെ പ്രതാപകാലത്തെത്തിച്ചു.
1597 ജനുവരി 29 ന് 56 വയസ് ഉള്ളപ്പോൾ രാജ്യ തലസ്ഥാനമായ ചവന്തിൽ വച് മരണമടഞ്ഞു. സംസ്കാരം വൺടോലി എന്ന ഗ്രാമത്തിൽ നടന്നു. ഇന്ന് ചൈനയിലെ വൻ മതിൽ കഴിഞ്ഞാൽ ലോകത്തിലെ രണ്ടാമത്തെ വൻ മതിൽ ഉള്ള കുംഭൽഘട് കോട്ടയും രൺദംഭോരും യുദ്ധ വീരന്മാരുടെ ശവകുടീരത്താൽ ഇന്നും കാണുമ്പോൾ ആവേശോജ്ജ്വലമാക്കുന്ന ഘൽദിഘട്ടും റാണാ പ്രതാപ് അന്ത്യ വിശ്രമം കൊള്ളുന്ന വൺടോലിലും മരിക്കാത്ത സമര താരക സ്മാരകമായി നില നിൽക്കുന്നു.
പിൽക്കാലത്ത് മുഗൾ സാമ്രാജ്യത്തിനെതിരെ പോരാടിയ മഹാറാണാ പ്രതാപും ഛത്രപതി ശിവജിയും കൊളുത്തിയ സമരജ്വാല പകർന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമരം ശക്തിയാർജ്ജിച്ചത്.
Tuesday, February 19, 2013
സ്ത്രീകള് ജാഗ്രതൈ
Thursday, June 21, 2012
“മ” പത്രങ്ങളും ചുവന്നഷഡിയും
കൊലപാതക സമയത്ത് കുറ്റവാളികള്‍ ഉപയോഗിച്ചിരുന്ന ഷഡികള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പാര്‍ട്ടി ഗ്രാമത്തിലെ കുളിക്കടവില്‍ നിന്നും പോലീസ്സ് കണ്ടെടുത്തു-വാര്‍ത്ത(കോട്ടയം.കോഴിക്കോടന്‍ “മ” പത്രങ്ങളുടെ ഭാഷയില്‍)
കൊലപാതകത്തിനു ശേഷം കുറ്റവാളികള്‍ പാര്‍ട്ടിഗ്രാമത്തിലെ ആള്‍ മറയില്ലാത്ത കുളിക്കടവില്‍ ചില ലോക്കല്‍ കമ്മറ്റി മെമ്പര്‍മാരുടെ സഹായത്തോടെ കുളിച്ചതായി സി,ബി.ഐക്ക് വിവരം ലഭിച്ചു.ഇവര്‍ക്ക് കൂളിക്കാനുള്ള സോപ്പും ,ചകിരിയും,കൊണ്ടുകൊടുത്തായി സംശയിക്കുന്ന ഉന്നത സംസ്ഥാന കമ്മറ്റി അംഗങ്ങളെ പോലീസ് ചോദ്യം ചെയ്തതില്‍ ചില നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചു,ഇവരുടെ പേരില്‍ തെളിവുനശിപ്പിക്കല്‍,ഗൂഢാലോചന മുതലായ കുറ്റങ്ങള്‍ക്ക് കേസ്സെടുത്തിട്ടുണ്ട് കൊലയാളികളുടെ മുതുക്‌തേച്ചുകൊടുത്തു എന്ന് സംശയിക്കുന്ന ജില്ലാക്കമ്മറ്റിയിലെ ചില ഉന്നതനേതാക്കള്‍ നിരീക്ഷണത്തിലാണ്.
കുറ്റവാളികള്‍ കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന ഷഡികള്‍ കുളിക്കടവില്‍ നിന്നും പൊലീസ്സ് കണ്ടെടുത്തു. സി,പി.എം ഗുണ്ടകള്‍ സ്ഥിരം ഉപയോഗിക്കുന്ന ചുവന്ന ഷഡിയും പോലീസ്സ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഷഡി കളില്‍ മേയ്‌ഡ് ഇന്‍ ചൈന എന്ന് എഴുതിയിരിക്കുന്നത് സംസ്ഥാന നേതൃത്വത്തിനെ സമ്മര്‍ദ്ധത്തിലാക്കിയിട്ടുണ്ട്.ഇത് പാര്‍ട്ടി ഉന്നതരുടെ അറിവോടെ ഉപയോഗിച്ചിരുന്ന ഷഡികളാണെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവയില്‍ ചിലത് ബംഗാളിലെ പാര്‍ട്ടിഗ്രാമങ്ങളില്‍ തൈപ്പിച്ച വയാണെന്നും തിരിച്ചറിഞ്ഞു ,ഷഡിയുടെ ഉറവിടം തേടി പോലീസ് തൈയ്യല്‍ക്കാരുടെ വേഷത്തില്‍ കല്‍ക്കട്ടക്ക് തിരിച്ചിട്ടുണ്ട്.മറ്റൊരു കടവില്‍ നിന്നും ഒരു ചുവന്ന കോണകവും പോലീസ്സിന് ലഭിച്ചു ,ഇത് പാര്‍ട്ടിക്ക് ജില്ലയില്‍ സ്വന്തമായി കുളിക്കടവുകള്‍ തന്നെയുണ്ടെന്ന സൂചനയാണ് നല്‍കുന്നത്.ചില ലോക്കല്‍ കമ്മറ്റിക്കാര്‍ കുളിസീന്‍ കാണാന്‍ കടവിലെ കുറ്റിക്കാട്ടില്‍ ഒളിച്ചിരുന്നതിന്റെ രേഖകളും പോലീസ്സ് സി.ബി.ഐക്ക് കൈമാറി.കുളിക്കടവില്‍ നിന്നെടുത്ത കുളിസീനുകള്‍ നേതാക്കന്മാരുടെ മൊബൈല്‍ ഫോണില്‍ ഉണ്ടോയെന്ന് അന്വേഷിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ സെല്‍ഫോണുകളും,ലാന്റ് ഫോണുകളും കേന്ദ്രീകരിച്ച് വ്യാപകറേയിഡ് നടക്കുന്നു.
.
കൂട്ടത്തില്‍ രണ്ട് “പച്ചനിറ” ഷഡിയും ഒരു “കാവിനിറ” ഷഡിയുംകണ്ടെത്തി...കൊലപാതകത്തിനു പിന്നില്‍ മതതീവ്ര വാദികളാണെന്ന് വരുത്തിതീര്‍ക്കാന്‍ സി.പി.എം നടത്തിയ നാടകമാണ് ഈ പച്ച ,കാവിനിറ ഷഡികള്‍ എന്ന് മുഖ്യമന്ത്രി ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഇത്തരം പ്രവര്‍ത്തികള്‍ കേരളത്തിലെ മതസൌഹാര്‍ദത്തെ തകര്‍ത്ത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള ഗൂഢ ശ്രമമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഷഡികളില്‍ പറ്റിപ്പിടിച്ചിരുന്ന രക്തക്കറകള്‍ക്ക് നിറം കടും ചുവപ്പായതിനാല്‍ അത് സി.പി.എം കാരുടേതാണെന്ന് “പരട്ടത്തല സുരേഷ്” ആവര്‍ത്തിച്ചു വെക്തമാക്കി.കുളിക്കടവില്‍ നിന്നും കിട്ടിയ ഷഡി സ്ത്രീകള്‍ ഉപയോഗിക്കുന്നതാണെന്ന പാര്‍ട്ടിസെക്രട്ടറിയുടെ പ്രസ്താവനക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം അത് സ്ത്രീകളുടെതാണോ പുരുഷന്റേതാണോയെന്ന് പോലീസ്സാണ് തീരുമാനിക്കേണ്ടതെന്നും സുരേഷ് വ്യക്ത്മാക്കി. ഷഡികള്‍ ഫോറന്‍സ്സിക്ക് ലാബിലേക്ക് കയറ്റി അയച്ചിട്ടുണ്ട്. ഷഡികള്‍ കണ്ടു കിട്ടിയ സ്ഥിതിക്ക് കുറ്റവാളികളെ ഉടനെ പിടികുടാനാകുമെന്ന് ഒരു കോണ്‍സ്റ്റബിള്‍ “മ” പത്രത്തോട് പറഞ്ഞു..........................................................................................................................അതു വളരെ സിമ്പിളല്ലേ..! കുറ്റാവാളികളെന്നു സംശയിക്കുന്ന വരുടെ മുണ്ട് പൊക്കി
നോക്കിയാല്‍ പോരെ..! ഷഡിയിടാത്തവര്‍ കുറ്റവാളികള്‍..!!
(പത്രം കാശുകൊടുത്തു വാങ്ങുന്ന വായനക്കാര്‍ വെറും ഉണ്ണാക്കന്മാര്‍ ആണെന്ന വിചാരം പത്രമുതലാളിമാര്‍ക്കുണ്ടെങ്കില്‍ ഒന്നോര്‍ത്തോളുക....ഈ പത്രമൊക്കെ ഇനി കൊച്ചുപിള്ളേര്‍ ഉള്ള വീടുകളില്‍ മാത്രം വാങ്ങിക്കുന്ന ഒരു സാധനം മാത്രമാകും..അപ്പികോരാന്‍ ..!!)
Tuesday, May 29, 2012
മൂലമറ്റത്തെ പാര..
(ചിത്രത്തിന് കടപ്പാട്- ജയരാജ്.ടി.ജി)
ഈ മുടിഞ്ഞ മന്‍മോഹനും,ഇറ്റാലിയന്‍ അമ്മച്ചിയും,അവരുടെ ഒരു ഒടുക്കത്തെ സര്‍ക്കാരും,അഴിമതിയും ,കൈക്കൂലിയും കൊണ്ട് മുടിപ്പിച്ചിട്ടിരിക്കുന്ന ഈ നാട്ടില്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് അടിക്കടി പെട്രോള്‍ കമ്പനികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വിലകൂട്ടാനുള്ള അധികാരം നല്‍കി. പെട്രോളിന്റെ വില കുത്തനെയുയര്‍ന്നതോടെ സകലസാധനങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയായി,സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി, വിലയുയര്‍ന്ന ഉടന്‍തന്നെ ഇടത്തുപക്ഷവും.ബി.ജെ.പി യും ഹര്‍ത്താല്‍ എന്ന പതിവ് കലാപരുപാടി അരങ്ങേറി.ഈ ഹര്‍ത്താലൊക്കെ എത്രകണ്ടതാ.ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് ഈ ഇന്‍ഡ്യല്‍ എന്തെങ്കിലും ഒരുനേട്ടമുണ്ടായിട്ടുണ്ടോ? ജോലിചെയ്ത് ബോറടിച്ചിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് വാഹനങ്ങളുടെ കണ്ണാടി എറിഞ്ഞുപൊട്ടിച്ചും,വൈരാഗ്യമുള്ളവരെ പെരുമാറാനും,സര്‍ക്കാര്‍ വാഹനങ്ങള്‍ തീയിട്ടുകളിക്കനുമുള്ള ഒരു വിനോദോപാധി മാത്രമാണ് ഹര്‍ത്താലുകള്‍.മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ജങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരവും നഷ്ട്പ്പെടുന്നു. അതിനു ഒരു ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ,ജയരാജ് ടി.ജി.വരച്ച കാര്‍ട്ടുണ്‍. ഫേസ്സ്ബുക്ക് ഇതിപ്പോള്‍ രണ്ടാമത്തെ പ്രാവശ്യമാണ് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്തിരിക്കുന്നത്.ജനങ്ങളെ ദ്രോഹിക്കുന്ന ഈ സര്‍ക്കാര്‍ ജനങ്ങളുടെ വിമര്‍ശങ്ങളേ ഭയപ്പെടുന്നു,ഇവിടുത്തെ ഗാന്ധി ശിഷ്യന്മാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട ഷണ്ഡന്മാരായ ജനതയെ വാര്‍ത്തെടുക്കാനാണ് താല്പര്യം.
ഓയില്‍ കമ്പനികളുടെ കൊള്ളലാഭത്തിന്റെ കണക്കുകള്‍ വെളിയില്‍ വന്നുകൊണ്ടിരിക്കുന്നു .കിട്ടിയവിവരം അനുസരിച്ച് 2012 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഇന്‍ഡയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 12,670.43 കോടി ലാഭം കൊയ്തു മുന്‍വര്‍ഷം ഇതേകാലയളവിലെ 3905.16 കോടിയുമായി താരതമ്യപ്പെടുത്തിയാല്‍ 224ശതമാനം വര്‍ധന!
ജനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് ജനപ്രതിധികളെ തിരഞ്ഞെടുത്ത് ജങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഭരണ സംവിധാനമാണ് ജനാധിപത്യം എന്നതൊക്കെ പോയി ,ജനങ്ങള്‍ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കും,ആഗോളകുത്തകള്‍ക്കും വേണ്ടി ഭരണം നടത്തുന്ന സംവിധാനം എന്നായി.
പ്രതികരിക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന ഈ നാട്ടിലാണോ ഈ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യം നേടിയെടുത്തത്?! ഇതില്‍ ഭേദം ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു.