“ഓരോ യുഗത്തിലും ഓരോ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണല്ലോ ഭാരതത്തിലെ ഐതീഹ്യം,അങ്ങനെ ഐതീഹ്യപ്രകാരം കലിയുഗത്തില്‍ മലയാള സിനിമാരംഗത്ത് ഒരു അവതാരം പിറന്നു വീണു അതിന്റെ പേരാണ് സന്തോഷ് പണ്ടിറ്റ്,കഴിഞ്ഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടിയപ്പോള്‍ മുളച്ചുവന്നതോന്നുമല്ല പുള്ളിക്കാരന്‍,പണ്ട് ക്രേതായുഗത്തിനും മുമ്പ് ദൈവം സൃഷ്ടിനടത്തിക്കോണ്ട് പുള്ളിക്കാരന്റെ വര്‍ക്ക്ഷോപ്പിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ഒരു കുരുട്ടു ബുദ്ധിയാണീ അവതാരം! അന്നേ ദൈവത്തിനറിയാമായിരുന്നു കലിയുഗത്തിന്റെ അന്ത്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും,മലയാള സിനിമാ ജാതികളായ അമ്മയും,മാക്ടയും,തമ്മിത്തല്ലി തലകീറിച്ചാകുമെന്നും,പ്രൊഡ്യൂസ്സര്‍മ്മാരും,സംവിധായകരും,ഗാനരചയിതാക്കളും,എന്നുവേണ്ടാ...ലൈറ്റ് ബോയ് വരെയുള്ള എല്ലാ സിനിമാ ടെക്നീഷ്യന്‍സ്സും അവരവര്‍ക്ക് ഓരോ സംഘടനകള്‍ ഉണ്ടാക്കി തല്ലിപ്പിരിഞ്ഞ്,മുടിഞ്ഞ് മുണ്ടക്കോല് വെച്ച് പണ്ടാരടങ്ങി...തെണ്ടിക്കുത്തുപാളയെടുത്ത് സര്‍വ്വനാശത്തില്‍ ചെന്നവസാനിക്കുമ്പോള്‍,മലയാള സിനിമാപ്രേക്ഷകര്‍ക്ക് മോക്ഷം കൊടുക്കാന്‍ വേണ്ടി എല്ലാ ടെക്നീഷ്യന്‍സ്സിന്റേയും കഴിവ് ഈ അവതാരപുരുഷനിലേക്ക് ‘അപ്പ് ലോഡ് ചെയ്ത് മലയാള സിനി ഇന്‍ഡസ്ട്രിയിലേക്ക് പറഞ്ഞു വിട്ടതാണ്.
“ദൈവത്തിനു മടുത്തു ഈ സിനിമാക്കാരേക്കൊണ്ട്!എന്തൊരു പുകിലാ....അമ്മയെന്നോ..മാക്ടയെന്നോ രണ്ടു സംഘടനകള്‍,ഇവരുനടത്തുന്ന അടുക്കളപ്പോര് ചില്ലറയാണോ, ആരാ ഈ സംഘടന ഉണ്ടാക്കിയത്?ദൈവമല്ല.!ദൈവം സിനിമ കണ്ടുപിടിച്ചപ്പോള്‍ ഇതൊന്നുമില്ലായിരുന്നു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളു,അതൊക്കെപ്പോട്ട്... അതൊക്കെയെങ്ങനേലും സഹിക്കാം..”ഈ അടുത്ത കാലത്ത് കൂണുമുളക്കുന്നതുപോലെല്ല്യോ ഫാന്‍സ്സ് ക്ലബ്ബുകാരെന്നുമ്പറഞ്ഞൊരു തെമ്മാടിക്കൂട്ടം രൂപം കൊണ്ടത് അതാ സഹിക്കാന്‍ മേലാത്തത്!മലയാളസിനിമ യുവതാരങ്ങളിലേക്ക് കൈവിട്ടുപോകുമെന്നുവന്നപ്പോള്‍ മൂത്തുനരച്ച താര രാജാക്കന്മാര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ വേണ്ടി ബിരിയാണിയും നെയ്‌ച്ചോറും കൊടുത്തു വളത്തിയതാ ഇവറ്റകളെ, തീയറ്ററില്‍ പോയി സമാധാനത്തോടെ ഒരു സിനിമകാണാന്‍ സമ്മതിക്കുമോ ഇവറ്റകള്‍,ഫാന്‍സ്സ് ക്ലബ്ബ്കാരുടെ പേക്കൂത്തുകള്‍ കാരണം നല്ലൊരുപങ്ക് പ്രേക്ഷകരും തീയറ്ററില്‍ പോകാറേയില്ലാ.വ്യാജ സീ.ഡി.യെ ആശ്രയിച്ചാണ് കാലം കഴിക്കുന്നത്...“ഇതല്ലേ മലയാള സിനിമാ പ്രതിസന്ധിക്ക് ഒരുകാരണം..!ഇതെല്ലാം കണ്ടുമടുത്ത ദൈവംതമ്പ്രാന്‍ ലവന്മാര്‍ക്കിട്ട് ഒരു പണികൊടുക്കന്‍ തീരുമാനിച്ചപ്പോളാണ് സന്തോഷ് പണ്ടിറ്റ് എന്ന അവതാരം പിറന്നത്.
ഈ താരം ഒരു ദിവസം ചാടിക്കയറി വന്നതൊന്നുമല്ലാ....എല്ലരുംകൂട് പേടിച്ച് നിലവിളിച്ചപ്പോള്‍ കയറിവന്നതാ ,അവതാരം ഭൂമിയിലേക്ക് എഴുന്നള്ളുമ്പോള്‍ കുറേ പൂത്തുനരച്ച പണവുമായിട്ടാണ് വന്നത്,വന്നപാതി വരാത്തപാതി ഈ ദൈവപുത്രന്‍ ഒരു ആല്‍ബമങ്ങെടുത്തു....“കൃഷ്ണനും രാധയും”..ഹോ..! ആല്‍ബംകണ്ട് സാക്ഷാല്‍ ഒടയതമ്പ്രാന്‍ പോലും ഞെട്ടിപ്പോയി.സിംഹാസനത്തേന്ന് തെറിച്ച് ചന്തീംഇടിച്ച് താഴെ വീണു,പിന്നെ കേരളത്തിലെ ജനങ്ങളുടെ കാര്യം പറയാനുണ്ടോ..?! അവരാസന്തോഷത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല.അപ്പോഴാണ് ഇന്റര്‍നെറ്റുവാസികളായ ഒരുപറ്റം ദരിദ്രവാസികള്‍ യൂറ്റൂബില്‍ അവതാരം പ്രതിഷ്ഠിച്ചുവെച്ചിരുന്ന ബിംബങ്ങള്‍ക്കടിയില്‍ച്ചെന്ന് തൂറിവെച്ച് പ്രതിഷേധം രേഖപ്പെടൂത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചത്,അവതാരങ്ങള്‍ ജനിക്കുമ്പോള്‍ പൊതുവേ വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടെന്ന പരമാര്‍ത്ഥം അവതാരം തിരിച്ചറിഞ്ഞു,ലോകത്ത് ഇതുവരെ വന്ന അവതാരങ്ങള്‍ക്കെല്ലാം ഇതുപോലെ എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങളും,പതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട് ,
ആ ബോധോദയം അദ്ദേഹംമുതല്ലാക്കി ,എതിരാളികള്‍ തൂറിയിട്ട തീട്ടത്തില്‍ചവിട്ടി “കു”പ്രസിദ്ധിയുടെ കൊടുമുടികള്‍ കയറി അവതാരലക്ഷ്യം പ്രചരിപ്പിച്ചു,നാണമില്ലാത്തതുകാരണം അസ്ഥാനത്ത് ഒരു ആലുമുളച്ചിട്ടുണ്ടായിരുന്നതുകൊണ്ട് തപസ്സ്ചെയ്യാന്‍ വേറേ മരമൊന്നും തിരഞ്ഞുനടക്കേണ്ടിയും വന്നില്ലാ..!!
മലയാളികള്‍ സെപ്റ്റിക്ക് ടാങ്കില്‍ മുക്കിയ ചെരുപ്പെടുത്തടിക്കുന്നതുകാരണം അവതാരം നാടുവിടാന്‍ തീരുമാനിച്ചിരിക്കുവാ,തമിഴ്.കന്നഡ,തെലുങ്ക്,ഹിന്ദി....മുതലായ പുണ്യസ്ഥലങ്ങള്‍ സഞ്ചരിച്ച് ഹോളീവുഡില്‍ ചെന്ന് ഇംഗ്ലീഷില്‍ കൃഷ്ണനേം രാധയേംപറ്റി ഒരു സിനിമയൊക്കെയെടുത്ത്“ഓസ്ക്കാര്‍ അവാര്‍ഡൊക്കെ വാങ്ങി തിരിച്ചുവരുമ്പോള്‍ പണ്ട് തൂറിയവന്മാരൊക്കെ ചന്തീംകഴുകാതെ നാറിപ്പുഴുത്ത് ഇതുവഴിയൊക്കെ നടക്കും.....!
“സ്പെഷ്യല്‍ വഴിപാട്”പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ വഴിപാടില്‍ പങ്കെടുക്കാതിരിക്കുക
7 comments:
ഇവനെ വെറുതേ വിടുക, ജീവിക്കാന്‍ അനുവദിക്കുക, ഇവനില്‍ ഔഷധഗുണങ്ങളൊന്നുമില്ല.
പിള്ളേര് ഇവന്റെ ആല്‍ബം കാണുകയോ പാടുകയോ ചെയ്താല്‍ നല്ല പഴുപ്പിച്ച ചൂരല്‍ കൊണ്ട് നാല് പൊട്ടിക്കല്‍ ചന്തിയില്‍ തന്നെ കൊടുക്കുക.
കുറച്ചു നാള്‍ മുന്‍പ് 'സില്‍സിലാ സില്‍സിലാ' എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഡാന്‍സ് ആല്‍ബം ആലപ്പുഴയില്‍ നിന്നും ഒരു ഡാക്ടറാണു പോലും ചെയ്ത് യൂട്യൂബില്‍ കാണിച്ചിരുന്നു.
ഇവനെയൊക്കെ വിഷം കൊടുത്തു കൊല്ലാനെ നിവര്‍ത്തിയുള്ളൂ, പക്ഷെ നമ്മള്‍ ജയിലില്‍ പോകേണ്ടേ !!
എന്തൂട്ട്ണ്ടാ ഈ "ക്രേതായുഗം". ത്രേതായുഗം ന്ന് ഒറപ്പിച്ചങ്ങ്ട് പറേടാ മൂരീ......
@ നിസ്സഹായന്‍; താങ്കള്‍ പറഞ്ഞതുകൊണ്ടുമാത്രം ഞാന്‍ അവനെ വെറുതേ വിട്ടിരിക്കുന്നു...അവനില്‍ ഔഷധ ഗുണം വല്ലതുമുണ്ടായിരുന്നെങ്കില്‍ “കരീങ്കുരങ്ങ് രസായനം“ വെക്കാമായിരുന്നു:))
@ദിവാകരേട്ടന്‍;“ക്രേതായുഗം”ആദ്യ യുഗമാണ്.വന്നതിനും വായിച്ചതിനും നന്ദി.
ആദ്യയുഗം "ക്രേതായുഗം" ആണോ; കൃതയുഗം അല്ലെ? കൃത, ത്രേതാ, ദ്വാപര, കലി എന്നല്ലേ? [ദിവാരേട്ടന്റെ ഒരു സംശയം ആണേ...]
പാവം സുന്ദരവിഡ്ഢി!
അയാളെ വെറുതെ വിടൂ!
ജീവിച്ചു പോട്ടെ.
(കൃതയുഗം അല്ലെങ്കിൽ സത്യയുഗം. അതാണു ശരി. ക്രേതായുഗം എന്നൊരു യുഗം ഇല്ല.)
ഒരാള്‍ തുണിയില്ലാതെ കവലയില്‍ തുള്ളുന്നുവെന്നു കേട്ടാല്‍ കുതുകികള്‍ പോയി നോക്കിയെന്നിരിക്കും.. അവരില്‍ വീര്യം കൂടിയവര്‍ കൂട്ടം ചേര്‍ന്ന് അയാളെ കല്ലെറിഞ്ഞെന്നിരിക്കും.. ആ കല്ലേറുപോലും തനിക്ക് കിട്ടുന്ന പ്രോത്സാഹനമെന്നു കരുതുന്ന നാണം കേട്ടവനെ വിദഗ്ദ്ധമായി അവഗണിക്കുകയല്ലേ വേണ്ടത്.. അല്ലാതെ ഇതു പോലെ സ്വന്തം ബ്ലോഗ്ഗില്‍ പ്രതിഷ്ഠിക്കേണ്ടതുണ്ടോ.. ബ്ലോഗില്‍ എഴുതാന്‍ വേണ്ടുന്ന സാമാന്യനിലവാരം ഉണ്ടോ ആ വിഷയത്തില്‍ എന്ന് എഴുതുംമുന്പ് രണ്ടാവര്‍ത്തി ചിന്തിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ രാജീവിനു ഈ പോസ്റ്റ് ഒഴിവാക്കാമായിരുന്നു.. എന്റെ അഭിപ്രായം മാത്രമാണിത്.. ബഹുജനം പലവിധം എന്ന കണക്കില്‍ എന്റെ കമെന്റ്റ് കരുതിയാല്‍ മതി ട്ടോ.. കൂടുതല്‍ രസകരമായ വിഷയങ്ങളുമായി ഈ ഒളിയമ്പുകള്‍ വായനക്കാരന്റെ മനസ്സിനെ തുളയ്ക്കാന്‍ ശേഷിയുള്ളതാവട്ടെ എന്ന് ആശംസിക്കുന്നു...
എവിടെയോ കേട്ടിരുന്നു ...ഉയര്‍ച്ചക്ക് എതിരാളികള്‍ വേണമെന്ന് ..പക്ഷെ വാനോളമുയരാന്‍ ശത്രുക്കള്‍ തന്നെ വേണം ...
Post a Comment