Friday, June 24, 2011

ആദാമിന്റെ മകന്‍ സലീംകുമാര്‍...

“ദൈവം അറിഞ്ഞോണ്ടാ അട്ടക്ക് കണ്ണും,കുതിരക്ക് കൊമ്പും കൊടുക്കാത്തേ...!കൊടുത്താരുന്നേ..കാണാമാരുന്നു....സലീംകുമാറിന് ദേശിയപുരസ്കാരം കിട്ടിയതുപോലുണ്ടായേനേം...!!സലീംകുമാറിപ്പോള്‍ പണ്ടത്തെ സലീംകുമാറൊന്നുമല്ല..!ഭയങ്കര സെറ്റപ്പാ..!!അവാര്‍ഡൊക്കെ കിട്ടിയേപ്പിന്നെ സലീംകുമാര്‍ തലക്കണം അല്‍പ്പം കുറഞ്ഞിട്ടുണ്ട്,ഹാസ്യതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നാ സലീംകുമാറിന്റെ അഭിപ്രായം.ദേശീയപുരസ്കാരം കിട്ടുന്നതിനു മുമ്പെങ്ങാണും സലീംകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം വല്ലതും കിട്ടിയാരുന്നേല്‍ കാണാമായിരുന്നു ആ പുരസ്ക്കാരം പ്രഖ്യാപിച്ചവന്റെ മോന്തക്ക് വലിച്ചെറിയുന്നത്...ഹല്ലപിന്നെ..!!ഏതെങ്കിലും ദേശിയപുരസ്ക്കാര ജേതാവിനു പറ്റിയതാണോ ഈ കൂതറ അവാര്‍ഡ്!?അതും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്..!

സോപ്പു കമ്പനിക്കാരും,തുണിനീലം മുക്കുന്ന കമ്പനിക്കാരും,കക്കൂസ്സ് ക്ലീന്‍‌ ചെയ്യുന്ന കമ്പനിക്കാരുമൊക്കെ ഏര്‍പ്പെടുത്തുന്ന ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാങ്ങാന്‍ വായും‌പൊളിച്ചു നടക്കുന്ന മലയാളത്തിലെ നടീ നടന്മാര്‍ സലീംകുമാറിനെ കണ്ടു പഠിക്കണം..സലീംകുമാര്‍ ഇങ്ങനുള്ള കൂതറ അവാര്‍ഡ് വേദിയിലൊന്നും ഇതുവരെ കേറി പല്ലുമിളിച്ചു നിന്നിട്ടില്ല.
മലയാളത്തിലെ ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറില്ലെന്നാ കേട്ടുകേഴ്വി.എങ്ങനെ നോക്കും..?!സ്വന്തം മുഖത്തോട്ടു നോക്കുമ്പോള്‍ അവര്‍ക്ക് ലജ്ജതോന്നുവാ!ഞങ്ങളൊക്കെ ഈ സംസ്ഥാന അവാര്‍ഡിനും,ഫിലീം ഫെയര്‍ അവാര്‍ഡിനുമൊക്കെ വേണ്ടി എത്രപ്രാവശ്യമാ.....ശ്..ശോ..!
അവാര്‍ഡ് കിട്ടിയതില്‍പ്പിന്നെ സലീംകുമാര്‍ സൂപ്പര്‍താരങ്ങള്‍ക്കും മറ്റും സൌജന്യമായി ഉപദേശങ്ങളൊക്കെ കൊടുക്കുന്നുണ്ട്!
നല്ല സിനിമക്ക് പ്രതിഫലം ഒന്നും വങ്ങിക്കരുതെന്നാ അതിലൊന്ന്.അദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കാന്‍ അദ്ദേഹം കാര്യമായൊന്നും വാങ്ങിയില്ല പോലും!,ചായക്കും വഴിച്ചെലവിനുമുള്ളതുപോലും..!!അവാര്‍ഡ് കിട്ടുമെന്നുറപ്പുള്ള ചിത്രത്തിന് ഒരുലക്ഷം രൂപ അങ്ങോട്ടു കൊടുത്താണ് അഭിനയിച്ചത്,”നിര്‍മ്മാതാവ്‌ കോളടിച്ചുപോയി...!
നിര്‍മ്മാതാക്കള്‍ക്ക് ഇനി ചാകരയാ...!നൂറ്റിയൊന്നു രൂപയും ധക്ഷിണയും വെച്ചാല്‍ സലീംകുമാറിന്റെ ഡേറ്റുകിട്ടും...മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയിട്ടേ സലീംകുമാറടങ്ങു....

പണ്ടത്തേപ്പോലൊന്നുമല്ല...സലീംകുമാര്‍ ചെല്ലുന്നിടത്തൊക്കെ ജനങ്ങളുടെ തെള്ളാ...“അളിഞ്ഞുവീണ കൂഴച്ചക്കയില്‍ കണ്ണീച്ച പറക്കുന്നതുപോലാ സലിംകുമാറിനുചുറ്റും ആരാധകരും മീഡിയാക്കാരും വട്ടമിട്ടുപറക്കുന്നത്,അഭിനന്ദനങ്ങളും...പ്രസ്സ്മീറ്റും..എന്നുവേണ്ടാ....എല്ലാ കൊടച്ചക്രങ്ങളുമായി സലീംകുമാര്‍ ഹാപ്പിയാണ്..!
എന്നുവെച്ച് പണ്ടത്തെ എന്‍.ആര്‍.ഐ.മലയാളിപ്പൊങ്ങച്ചം പോലത്തെ ആഹങ്കാരമൊന്നും സലീംകുമാറിനില്ല.

“താനെന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ വിസ്സിലടിച്ച് കൈതട്ടാന്‍ നാലുപേരുണ്ടെന്നു മനസ്സിലായപ്പോള്‍,സലീംകുമാറും അര്‍ദ്ധരാത്രിയില്‍ കുടനിവര്‍ത്തി! അതുമറ്റൊന്നുമല്ല...“സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് സിനിമാതാരങ്ങള്‍ കയറിയിരിക്കുന്നത് ശരിയല്ലെന്നും ഏതെങ്കിലും അക്കാദമിയുടെ തലപ്പത്ത് ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു .“അതേയ്... ഈ വെള്ളക്കാരെയൊക്കെ കണ്ടപ്പോള്‍ കവാത്തു മറന്നുപോയ നാടൂകാരാ ഇവിടെയുള്ളത്,അവാര്‍ഡൊക്കെ കിട്ടിയ സ്തിതിക്ക് തന്നെയാരെങ്കിലും പിടിച്ച് വല്ല അക്കാദമിയുടേയും ചെയര്‍മാനോമറ്റോ ആക്കിക്കളയാതിരിക്കാനുള്ള മുന്നറിയിപ്പുമാത്രമല്ലായിരുന്നു,“സൈഡ് ഗ്യാപ്പില്‍ മുകേഷിനിട്ടൊരു എട്ടിന്റെ പണികൂടിയായിരുന്നു.ദയാനിധി മാരനെ ടെലികോം മന്ത്രിയാക്കിയതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പറയാതെ പറഞ്ഞുവെച്ചതാ...

(സലീംകുമാര്‍ തമിഴിലെ ഹാസ്യനടന്‍ വടിവേലുവിനെ മനസ്സില്‍ ധ്യാനിക്കുന്നത് നല്ലതായിരിക്കും...വടിവേലൂനും സലീംകുമാറിനേപ്പോലെ വായിലായിരുന്നു ഗുളികന്‍...)


5 comments:

മാനവധ്വനി said...

താങ്കൾ പറഞ്ഞത്‌ വളരെ ശരിയാണ്‌..

അട്ടയെ പിടിച്ച്‌ മെത്തയിൽ കിടത്തിയതു പോലെയായിട്ടുണ്ടാവും ഇപ്പോൾ അവാർഡ്‌ കൊടുത്തവർക്ക്‌!...ഒരു സിനിമയിൽ (പേരോർക്കുന്നില്ല) തിലകനെ ഇന്ന സെന്റ്‌ തെറിവിളിച്ചപോലെയായി കാര്യങ്ങൾ!

ഇനി സിനിമാ പ്രേക്ഷകരെ ഒന്നടങ്കം തെറിവിളിച്ചാൽ അത്ഭുതപ്പെടാനില്ല..

അപ്പോൾ അവാർഡ്‌ വാങ്ങി മടുത്ത മോഹൻലാലും മമ്മൂട്ടിയും എവിടെ കിടക്കുന്നു.. സലിം കുമാർ എവിടെ കിടക്കുന്നു.?

അഹങ്കാരം മൂത്താൽ എന്താ പറയ്ക!.. ചില അൽപന്മാർ അന്ധനാവും!..
സഹിക്ക്യന്നെ.. അല്ലാതെന്തു ചെയ്യാം!.

Unknown said...

nalla prathikaranam

SHANAVAS said...

"അല്‍പന് അര്‍ഥം വന്നാല്‍ അര്‍ദ്ധരാത്രി കുട പിടിക്കും". കുറിക്കു കൊള്ളുന്ന പോസ്റ്റ്‌.

Manoj മനോജ് said...

“ഹാസ്യതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നാ സലീംകുമാറിന്റെ അഭിപ്രായം“

ദാ ദിത്രേയുള്ളൂ.. പണ്ട് അടൂര്‍ഭാസി ഇത് തന്നെയല്ലയോ പറഞ്ഞിട്ടുള്ളത്... ;)

പണ്ട് സലിം കുമാര്‍ ഇപ്പറഞ്ഞതൊക്കെ പറഞ്ഞിരുന്നേല്‍ ആര് മൈന്‍ഡ് ചെയ്യാന്‍... ഇപ്പോള്‍ പറഞ്ഞപ്പോള്‍ അത് അഹങ്കാരം...

മലയാള സിനിമാ പ്രേക്ഷകരെ പിടിച്ച് മെത്തയില്‍ കിടത്തിയാലും നമ്മള്‍ ഇങ്ങനെയൊക്കെ തന്നെ :)

ഓ.ടോ.: സാന്ദ്ര ബുള്ളോക്ക് മോശം നടിക്കുള്ള Golden Raspberry Award വാങ്ങി കമ്മറ്റിയുടെ അഭിപ്രായം ശരിയെന്ന് കാട്ടിയത് പോലെ മോഹന്‍ലാല്‍ മോശം നടനുള്ള അവാര്‍ഡ് വാങ്ങുവാന്‍ ചെല്ലുമോ എന്ന് കണ്ടറിയാം... :)

Dev Keezhara said...

പടം ഓസ്കാറിനു അയക്കുന്നുണ്ട് ,സലീംകുമാര്‍ അവാര്‍ഡു സ്വീകരിക്കുമോ എന്തോ ?

Twitter Delicious Facebook Digg Stumbleupon Favorites More