Sunday, June 26, 2011

നാണമില്ലാത്തവന്റെ ഡാഷിലെ ആല്‌

ഇന്നതെ ദിവസം (26-6-2011)എനിക്കു സമാധാനമായത് മലയാളമനോരമ പത്രം കണ്ടതിനു ശേഷമാ....!ഇന്‍ഡ്യാ മഹാരാജ്യത്തുള്ള സകല പത്രങ്ങളും പേട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനേപ്പറ്റി ,ഫ്രണ്ട്‌ പേജില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഹെഡിംഗ് കൊടുത്ത് ഇവിടുത്തെ ജനങ്ങളെ പേടിപ്പിച്ചപ്പോള്‍, മനോരമ“ആശ്വാസം നല്‍കാന്‍ കേരളവും”എന്നാണ് എഴുതിയിരുന്നത്.വലിയപ്രാധാന്യമൊന്നുമിലാത്ത രണ്ടാമത്തേ ഹേഡിംഗ്,മനോരമയേ സംഭന്ധിച്ചിടത്തോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവല്ലായിരുന്നു പ്രധാനം, മറ്റെല്ലാ പത്രങ്ങളും പെട്രോളിയം വിലവര്‍ധനവിന്റെ വാര്‍ത്തകൊടുത്തിരുന്നിടത്ത്“സിമി മുന്‍ ദേശീയ അധ്യക്ഷന്‍ കൊച്ചിയില്‍ മദ്ധ്യപ്രദേശ് പോലീസ്സിന്റെ പിടിയില്‍ എന്നാണ് കൊടുത്തത്.

“ആശ്വാസം നല്‍കാന്‍ കേരളവും”ഇതുകൊണ്ട് മനോരമ എന്താണ് ഉദ്ധേശിക്കുന്നത്..?

കോണ്‍ഗ്രസ്സുകാരില്‍ ഒരുനല്ല മനുഷ്യനുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാ!കാരണം വിലവര്‍ധനവ് സാധാരണക്കാരന് താങ്ങനാവുന്നതിലും അധികമാണെന്ന് കണ്ടുപിടിച്ചത് അദ്ദേഹമാണ്.വിലവര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തേയാണെന്ന് അദ്ദേഹം പറഞ്ഞുഅത്രേ..! അതുനേരാ..!ഇപ്പത്തന്നെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് സംശയത്തിലാ കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണനേതൃത്വം. ഇങ്ങനെ പോയാല്‍ ബാധിപ്പ് ഭയാനകമായിരിക്കും...

ഈ മനോരമ നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ല,വായനക്കാരെ പമ്പര വിഢികളാക്കുന്ന തരത്തിലുള്ള വാര്‍ത്തകളും,നുണയും എഴുന്നള്ളിച്ച് മുതലാളിത്വ വിധേയത്വവുമായി ജനങ്ങളെ വഞ്ചിച്ചു തിന്നുനടക്കാന്‍ ഇവര്‍ക്ക് നാണമില്ലേ....?
കുറഞ്ഞവിലയുള്ള സാധനം ആന്യായവിലക്കു വില്‍ക്കുന്ന ചന്തയില്‍ച്ചെന്ന് വിലപേശി നാലണകുറച്ചു വാങ്ങുമ്പോള്‍ നമ്മക്കൂണ്ടാകുന്ന ഒരു സന്തോഷം....!!അതായിരുന്നു എനിക്കനുഭവപ്പെട്ടത്.നിങ്ങക്കോ..?

2 comments:

മണ്‍സൂണ്‍ നിലാവ് said...

മനോരമ്മയെ പോലെ എല്ലാം വാണിജ കണ്ണില്‍ കാണുന്ന പത്രം വേറെ ഇല്ലാ എന്ന് തോന്നും , എന്ത് എങ്ങനെ വിറ്റു പണം ഉണ്ടാക്കാം എന്ന് അവര്‍ക്ക്നന്നായി അറിയാം , കാശ് കൊടുത്തു പത്രം വാങ്ങുന്നവരുടെ മുഖത്ത് നോക്കി പലിളിക്കുന എത്ര പരസ്യങ്ങളാണ് അവര്‍ മുന്‍ പേജില്‍ നല്ക്കുന്നെ ..
ആളെ ഇക്കിളി * ആക്കുന്ന അവതരണമാണ് പൊതുവേ , ചാനല്‍ ഉള്‍പെടെ വാര്‍ത്ത‍ സര്‍വ്വത്ര പൈങ്കിളി . ഞാന്‍ മനോരമ്മ വെബ്സൈറ്റ് സന്ദര്ഷികറെ ഇല്ലാ... ഇനി വരാന്‍ പോകുന്ന അതിക്രമം എങ്ങനെ ആയിരിക്കുമോ ആവോ ? ( ഇക്കിളി മീന്‍സ്‌ കോരിത്തരിപ്പിക്കുന്ന സുഖിപ്പിക്കുന്ന എന്നാണ് അര്‍ത്ഥം ആകിയത് ഇന്നി വാക്കില്‍ പിടിച്ചാല്‍ കോടതി കേറാന്‍ ഒന്നും വയ്യ )അതുകൊണ്ട് കണ്ടതൊന്നും ഞാന്‍ പറഞ്ഞതല്ല .....

SHANAVAS said...

ചാണ്ടിച്ചനെ മനോരമ എന്ത് പാട് പെട്ടാ ഒന്ന് കസേരയില്‍ ഇരുത്തിയത്..അത് മറന്നു പോയോ..അതുകൊണ്ട് കേന്ദ്രത്തില്‍ മാഡവും കേരളത്തില്‍ ചാണ്ടിച്ചനും വിഷം ചീറ്റിയാലും മനോരമ അത് അമൃതില്‍ പൊതിഞ്ഞേ തരൂ വായിക്കാന്‍..മുഖ പ്രസംഗം ശെരിക്കും അധികപ്രസംഗം തന്നെ...എന്ത് ചെയ്യാം.. ഇനി എന്തെല്ലാം കാണാന്‍ ഇരിക്കുന്നു...

Twitter Delicious Facebook Digg Stumbleupon Favorites More