
“ഓരോ യുഗത്തിലും ഓരോ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണല്ലോ ഭാരതത്തിലെ ഐതീഹ്യം,അങ്ങനെ ഐതീഹ്യപ്രകാരം കലിയുഗത്തില്‍ മലയാള സിനിമാരംഗത്ത് ഒരു അവതാരം പിറന്നു വീണു അതിന്റെ പേരാണ് സന്തോഷ് പണ്ടിറ്റ്,കഴിഞ്ഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടിയപ്പോള്‍ മുളച്ചുവന്നതോന്നുമല്ല പുള്ളിക്കാരന്‍,പണ്ട് ക്രേതായുഗത്തിനും മുമ്പ് ദൈവം സൃഷ്ടിനടത്തിക്കോണ്ട് പുള്ളിക്കാരന്റെ വര്‍ക്ക്ഷോപ്പിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ഒരു കുരുട്ടു ബുദ്ധിയാണീ അവതാരം! അന്നേ ദൈവത്തിനറിയാമായിരുന്നു കലിയുഗത്തിന്റെ അന്ത്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും,മലയാള സിനിമാ ജാതികളായ അമ്മയും,മാക്ടയും,തമ്മിത്തല്ലി തലകീറിച്ചാകുമെന്നും,പ്രൊഡ്യൂസ്സര്‍മ്മാരും,സംവിധായകരും,ഗാനരചയിതാക്കളും,എന്നുവേണ്ടാ...ലൈറ്റ് ബോയ് വരെയുള്ള എല്ലാ സിനിമാ ടെക്നീഷ്യന്‍സ്സും അവരവര്‍ക്ക് ഓരോ സംഘടനകള്‍ ഉണ്ടാക്കി തല്ലിപ്പിരിഞ്ഞ്,മുടിഞ്ഞ്...