ഇന്‍ഡ്യ ലോകകപ്പ് ജയിക്കുകയാണെങ്കില്‍ ,തുണിയുരിയുമെന്ന് പ്രശസ്ത മുംബൈ മോഡല്‍ പൂനം പാണ്ഡെ.
കപ്പ് നേടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മികച്ച പിന്തുണയുടെ ആവശ്യമുണ്ടെന്നും അതിനാലാണ് നഗ്നയാകാന്‍ തയ്യാറാകുന്നതെന്നും പൂനം പറയുന്നു.. മറ്റുള്ളര്‍ ആര്‍പ്പു വിളിച്ചും , ജയ് വിളിച്ചും ആഘോഷിക്കുമ്പോള്‍ ഞാന്‍ എന്റെ ശരീരം ഉപയോഗിച്ച് ആഘോഷിക്കുന്നു എന്നാണ് പൂനം പറയുന്നത്....ഏതായാലും പബ്ലിസിറ്റിക്കുവേണ്ടി പറഞ്ഞതാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.....കാശ് വാങ്ങി കിംഗ്‌ഫിഷര്‍ കലണ്ടറിനുവേണ്ടി തന്റെ ശരീരം പ്രദര്‍ശിപ്പിച്ചിട്ടുള്ള പൂനം, ഇന്‍ഡ്യ ജയിക്കുകയാണെങ്കില്‍ സ്റ്റേഡിയത്തിലും,പിന്നെ ഇന്‍ഡ്യന്‍ ടിമിന്റെ ഡ്രെസ്സിംഗ് റൂമിലും തന്റെ ശരീരംപ്രദര്‍ശിപ്പിക്കണമെങ്കില്‍ അത് ഇന്‍ഡ്യയോടുള്ള കടുത്ത ആരാധനമൂലമായിരിക്കണം.
ഏതായാലും പൂനം ചേച്ചിയുടെ ക്രിക്കറ്റിനോടുള്ള ആരാധനയെ ഞാന്‍ നന്നായിയങ്ങ് ബഹുമാനിക്കുന്നു ,ഇന്‍ഡ്യന്‍ സംസകാരത്തിന്റെ യശസ്സ് വാനോളം ഉയര്‍ത്താന്‍ ഇത് ഉപകരിച്ചേക്കും.ഭാരത സ്ത്രീത്വത്തിന്റെ ഭാവശുദ്ധി ലോകരാഷ്ട്രങ്ങളെ ലൈവായികാണിക്കാനുള്ള അവസരം ഇന്‍ഡ്യന്‍ ക്രിക്കറ്റ് ടീം പൂനം ചേച്ചിക്കു നല്‍കും എന്നാണ് എന്റെ പ്രതീക്ഷ,പൂനം ചേച്ചിയുടെ ഈ ശരീര പ്രദര്‍ശന അറിയിപ്പിനെതിരെ മുംബയിലെ ശിവസേനക്കാര് പ്രതിഷേധവുമായി രംഗത്തെത്തിയീട്ടുണ്ട്,പക്ഷെ പൂനം അതൊന്നും വകവെക്കുന്ന ലക്ഷണം കാണുന്നില്ല, തുണിയുരിഞ്ഞാണേങ്കിലും ഇന്‍ഡ്യന്‍ ടീമിനെ വിജയിപ്പിച്ചേ അടങ്ങൂയെന്ന പിടിവാശീയിലാണ് പൂനം..
നഗ്നതയിലൂടെ സന്തോഷം പ്രകടിപ്പിക്കുന്നത് ഇന്‍ഡ്യന്‍ മൂല്യങ്ങള്‍ക്കെതിരാണെന്നും പറഞ്ഞ് വിശ്വഹിന്ദു പരിഷത്ത് രംഗത്തുണ്ട്.ഇത്തരത്തിലുള്ള ആഭാസകരവും,അശ്ലീലകരവുമായകാര്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റുന്നതല്ല്ലെന്ന് എം.എന്‍.എസ്.നേതാവ് ശീലിനി താക്കറെ പറയുന്നു.പൂനത്തിന്റെ ഈ തീരുമാനത്തോട് പൂനത്തിന്റെ വീട്ടുകാരും,നൂറുശതമാനം യോജിപ്പാണ് പ്രകടിപ്പിച്ചിരിക്കുന്നത്
എനിക്കുമനസ്സിലാകാത്ത ഒരു സംഗതി കളികഴിഞ്ഞതിനു ശേഷം ആരെ പ്രോത്സാഹിപ്പിക്കാനാ പൂനം ചേച്ചി തുണിയുരിയുന്നതെന്നാ..
(ഇന്‍ഡ്യ ലോകകപ്പ് ജയിക്കയാണേങ്കില്‍ വിമര്‍ശര്‍ക്ക് പറയാനൊരു ന്യായമായി..! തോല്‍വിയാണെങ്കില്‍ അതിനും.!)
Friday, April 01, 2011
പൂനം പാണ്ഡെയുടെ ഒരു നാറിയ നമ്പര്‍
Friday, April 01, 2011
മേല്പ്പത്തൂരാന്
0 comments:
Post a Comment