നീണ്ട 28 വര്‍ഷങ്ങള്‍ ശേഷം ലോകകപ്പില്‍ മുത്തമിട്ട ടീം ഇന്‍ഡ്യക്ക് അഭിവാദ്യങ്ങള്‍...
ഇന്‍ഡ്യന്‍ സ്വപനതുല്യമായ ഒരുനാഴിക കല്ലുകൂടി താണ്ടിയിരിക്കയാണ്.ക്രിക്കറ്റിന്റെ ദൈവം,ക്രിക്കറ്റിന്റെ രാജകുമാരന്‍,സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കു വേണ്ടി ഈ ലോകകപ്പ് ജയിക്കും എന്നുമ്പറഞ്ഞാണ് ധോണിയും കൂട്ടരും ഈ ലോകകപ്പിന് ഒരുങ്ങിയത് ,ആ വാക്കവര്‍പാലിച്ചു.സച്ചിനോടുള്ള ബഹുമാനവും,ആദരവും,ഈ വിജയത്തിലൂടെ അവര്‍ പ്രകടിപ്പിച്ചു.121 കോടിയിലെത്തിയ ഇന്ത്യന്‍ ജനതയ്‌ക്കു കാണിക്കയായി മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ കടുവകള്‍ ലങ്കന്‍ സിംഹങ്ങളെ കീഴടക്കി. “കപിലിന്റെ ചെകുത്താന്മാര്‍“ക്കു ശേഷം
ധോണിയുടെ ചുണക്കുട്ടികളൊരുക്കിയ മാസ്‌മര വിജയം. ജന്മനാട്ടില്‍ അവസാന ലോകകപ്പിനിറങ്ങിയ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറുടെ ശിരസില്‍ ഇനി ക്രിക്കറ്റിന്റെ വിശ്വകിരീടവും, ടൂര്‍ണമെന്റില്‍ ഉടനീളം ഉജ്വല ഫോമിലായിരുന്ന സച്ചിന് ഫൈനലില്‍ കാലിടറിയെങ്കിലും അതുവരെ ഫോമിലല്ലാതിരുന്ന മഹേന്ദ്രസിംഗ് ധോണി അവസരത്തിനൊത്തുയര്‍ന്നു...ഇന്ത്യയെ വിജയസോപാനത്തിലേക്കു നയിച്ചു.
തുടക്കത്തിലേ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴലായി വീണ ലസിത് മലിംഗയെന്ന ശ്രീലങ്കന്‍ പേസര്‍, ഓപ്പണര്‍ വീരേന്ദര്‍ സേവാഗിനെയും (0) സച്ചിന്‍ തെണ്ടുല്‍ക്കറെയും (18) പവലിയനിലേക്കു മടക്കുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ബോര്‍ഡില്‍ വെറും 31 റണ്‍സ് മാത്രമായിരുന്നു.പിന്നീടുവന്ന ഗംഭീര്‍ നാലാമനായിറങ്ങിയ വിരാട് കോലിയെ കൂട്ടുനിര്‍ത്തിയാണു ലങ്കന്‍ പാളയത്തിലേക്കു പടനയിച്ചത്. ഇരുവരും ചേര്‍ന്നു മൂന്നാം വിക്കറ്റില്‍ 83 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ടൂര്‍ണമെന്റ് ടോപ്‌സ്കോററായ തിലകരത്‌നെ ദില്‍ഷന്റെ പന്തില്‍ കോലി (39) വീണതോടെ ഗാലറി വീണ്ടും നിശബ്‌ദധമായി പിന്നീടെത്തിയ നായകന്‍ ധോണി ഗൌതം ഗംഭീര്‍ സഖ്യംമാണ് ഇന്‍ഡ്യക്ക് വിജയം ഉറപ്പിച്ചത്,ടൂര്‍ണമെന്റിലുടനീളം ഫോം നഷടപ്പെട്ട നായകന്‍ ധോണി(91) യഥാസമയം ഫോമിലേക്കുയര്‍ന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു.അര്‍ഹിച്ച സെഞ്ചുറിക്ക് മൂന്നു റണ്‍സകലെ ഗംഭീര്‍ വീണിട്ടും തലകുനിക്കാന്‍ തയാറാകാതിരുന്ന ധോണി യുവരാജിനെ (21) ഒപ്പം നിര്‍ത്തി വിജയം പിടിച്ചെടുക്കുകയായിരുന്നു. കുലശേഖര എറിഞ്ഞ 48-മത് ഓവറിന്റെ രണ്ടാം പന്ത് ഗാലറിയിലേക്കു സിക്‌സര്‍ പറത്തിയാണ് ധോണി വിജയറണ്‍ നേടിയത്.
Saturday, April 02, 2011
ടീം ഇന്‍ഡ്യക്ക് അഭിനന്ദനങ്ങള്‍
Saturday, April 02, 2011
മേല്പ്പത്തൂരാന്
2 comments:
അഭിനന്ദനങ്ങള്‍...
:-)
Post a Comment