17-4-2011 എന്റെ ജീവിതത്തിലെ ഒരിക്കലും മറക്കാനാവാത്ത ഒരു ദിവസമാണ്.കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി ബൂലോകത്തില്‍ ഒളിഞ്ഞും തെളിഞ്ഞും ഞാന്‍ ഉണ്ടായിരുന്നെങ്കിലും,ആദ്യമായിട്ടാണ് ഞാന്‍ ഒരു ബ്ലോഗ് മീറ്റില്‍ പങ്കെടുക്കുന്നത്.ഈ പതിനേഴാംതിയതിക്ക് മറ്റൊരു പ്രത്യേകതകൂടിയുണ്ട്,“മുസതഫക്ക് ഒരുവീട്“എന്ന ബൂലോക ആശയം യാഥാര്‍ത്ഥ്യമായ ദിവസം കൂടിയാണ്,അതിനും പങ്കെടുത്തിട്ടുവേണമായിരുന്നു എനിക്ക് തിരൂരില്‍ തുഞ്ചന്‍പറമ്പിലെത്താന്‍, ഒരുവര്‍ഷത്തിനു മുമ്പ് കൊട്ടോട്ടിക്കാരന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു മലപ്പുറത്ത് ഒരു ബ്ലോഗ് ശില്‍പ്പശാല നടത്താന്‍ തീരുമാനിച്ചിട്ടുണ്ട് എത്തണമെന്ന്.അന്നുമുതലുള്ള ഒരു ആഗ്രഹമാണ് ബ്ലോഗ് മീറ്റ്.കോയമ്പത്തൂരില്‍നിന്നും പുളിക്കലെത്തി മുസ്തഫയുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുത്ത ശേഷം സമയത്തിന് തിരൂരെത്താന്‍ കഴിയുമോയെന്ന ആശങ്കയുമായാണ് ഞാന്‍ യാത്രപുറപ്പെട്ടത്.വെളുപ്പിനെ 5മണിക്കുള്ള ബസ്സിന് ഉക്കടത്തുനിന്ന് പാലക്കാടിനുതിരിച്ചു,6മണിക്ക് വണ്ടീ പാലക്കാടെത്തി,പാലക്കാടുനിന്ന് കോഴിക്കോടിനുള്ള ബസ്സ് തയാറായി കിടപ്പുണ്ടായിരുന്നിട്ടും ഞാന്‍ അടുത്തുനിന്ന ഒരു കണ്ടക്ടറോട് യാത്രയുടെ വിവരങ്ങള്‍ തിരക്കി,കാരണം എനിക്ക് പുളിക്കല്‍ എവിടാണെന്നോ,തിരൂരെവിടാണെന്നോ,നിശ്ചയം ഉണ്ടായിരുന്നില്ല,ആകെമൊത്തത്തില്‍ കേരളത്തില്‍ എവിടെയോ ആണെന്നറിയാം,(കൈയ്യില്‍ വണ്ടിക്കൂലിയും,വായില്‍ മലയാളവും ഉള്ള ധൈര്യത്തിലാണ് യാത്ര)കണ്ടക്ടര്‍ പാലക്കാടുനിന്ന് എളുപ്പത്തില്‍ തിരൂരെത്താന്‍ വേരൊരു വഴി പറഞ്ഞുതന്നു,എനിക്ക് പുളിക്കലെത്തി അവിടെനിന്നും തിരൂരേക്ക് പോകണം എന്നു പറഞ്ഞു , കണ്ടക്റ്റര്‍ പറഞ്ഞപ്രകാരം പുളിക്കലേക്ക് യാത്ര പുറപ്പെട്ടു......ഇടക്ക് എന്റെ ഫോണ്‍ ബെല്ലടിച്ചു ...”കൊട്ടോട്ടീക്കാരന്‍....!! ഞാന്‍ ഫോണെടുത്തു മറുമുനയില്‍ കൊട്ടോട്ടിയുടേ തേനൂറുന്ന ശബ്ദം ....എവിടെത്തി..? “പാലക്കാട് വിട്ടതേയുള്ളു. പിന്നൊരു സുപ്രഭാതമായിരുന്നു...സ്നേഹത്തില്‍ മുക്കിയ സുപ്രഭാതം, പതിനൊന്നുമണിക്കുള്ളില്‍ ഞാനങ്ങെത്തും, ഞാന്‍പറഞ്ഞു. “വൈക്കിയെത്തിയെന്നുമ്പറഞ്ഞ് രെജിസ്ട്രേഷന്‍ ഫീസ്സൊന്നും കുറക്കില്ല,വൈകിട്ട് 5മണിക്കെത്തിയാലും ഫീസ്സ് മര്യാദക്ക് കെട്ടിക്കോണം,കൊട്ടോട്ടീമറുമുനയില്‍ ദയനീയമായി ഗര്‍ജ്ജിക്കുകയായിരുന്നു...കാര്യങ്ങള്‍ എനിക്ക് ഊഹിക്കാന്‍ കഴിയും,അതിനൊരു കുഴപ്പവുമില്ല,പക്ഷെ ശപ്പാടുകാര്യത്തില്‍ ഞാന്‍ ഒരു കോമ്പ്രമൈസ്സിനും തയാറല്ലായിരുന്നു, “ശാപ്പാട്..? ഞാന്‍ തിരക്കി.അതിനൊരു കുറവുമില്ല 18 വിധം വിഭവങ്ങളോടൂകൂടിയ സദ്യയാണ് ഇവിടെ ഏര്‍പ്പാടാക്കിയിരിക്കുന്നതെന്നു കൊട്ടോട്ടി പറഞ്ഞപ്പോള്‍ എന്റെ വായില്‍ ഒരുകപ്പലോടിക്കാനുള്ള വെള്ളം തൊണ്ടക്കൂട് ഇറങ്ങിപ്പോയി...,പക്ഷെ ഒരുകാര്യം ഒരാള്‍ക്ക് ഒരു പപ്പടമേയുള്ളു എന്നുകൂടി കൊട്ടോട്ടി പറഞ്ഞപ്പോള്‍ ,എന്റെ ശാപ്പാടുസങ്കല്‍പ്പങ്ങള്‍ നിലത്തുവീണുപേയ ഒരുപപ്പടം പോലെ തകര്‍ന്നുപോയി......“കോട്ടോട്ടി ....നിങ്ങളീപപ്പടത്തിനു വലിയവിലകൊടൂക്കേണ്ടിവരും...!!
അങ്ങനെ തിരൂര്‍മീറ്റിനേക്കുറിച്ചുള്ള ദിവാസ്വപ്നങ്ങളില്‍ മുഴുകിയുള്ള നാലര മണിക്കൂറത്തെയാത്രക്കൊടുവില്‍ ഞാന്‍ പുളിക്കലെത്തി,
ബൂലോകര്‍നിര്‍മ്മിച്ചു നല്‍കിയ ആ വീട്ടീല്‍ ....!!ആ പണിതീരാത്തവീടിന്റെ(അല്‍പ്പംകൂടിതേക്കാനുണ്ട്,പണിനടക്കുന്നു)തേക്കാത്ത ഓരൊ കല്ലിലും ബൂലോകത്തിലെ നന്മനിറഞ്ഞ മുഖങ്ങളെ ഞാന്‍ കണ്ടു....ആ സ്നേഹത്തിനെ വാക്കുകള്‍കൊണ്ടെനിക്കു വര്‍ണ്ണിക്കാനറിയില്ല,അവിടെയെത്തി അല്‍പ്പം കഴിഞ്ഞപ്പോള്‍ ,മൈനാ ഉബൈമാനും,ഭര്‍ത്താവ് സുനില്‍ ഫൈസലും ,മകളും കൂടിയെത്തി,മുസ്തഫക്ക് ബൂലോകത്തിന്റെ സഹായം എത്താന്‍ കാരണമായത്,മൈനാ എഴുതിയ ഒരുലേഖനമായിരുന്നു. അവരെ പരിചയപ്പെട്ട് സ്നേഹാന്വേഷണങ്ങള്‍ തിരക്കുന്നതിനിടയില്‍, നിരക്ഷരനും കൂട്ടരും എത്തുന്നൂന്നറിഞ്ഞു,സമയം വളരെ വൈകികുന്നതിനാല്‍ ഞാന്‍ പോകാനുള്ള തിറുതിയിലായിരുന്നു,നിരക്ഷരനെ ഒന്നു കണ്ടിട്ടു പോകാം എന്നൊരു ആഗ്രഹം മനസ്സിലുണ്ട്,കാരണം ബൂലോകത്ത് എന്നെ എത്തിച്ച ആദ്യത്തെ പോസ്റ്റും,ബ്ലോഗറും നീരനാണ്, നീരന്‍ വൈകുന്നതുകാരണം ഞാന്‍ തിരൂരിനു പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ സുനില്‍ ഫൈസ്സല്‍ പറഞ്ഞു ,എതായാലും ഇത്രനേരം കാത്തിരുന്നു ഇനി അദ്ദേഹം കൂടിവന്നിട്ടു പോയാല്‍ മതിയെന്ന്.ഞാനും ആഗ്രഹിച്ചതതാണ് പിന്നെയും ഞങ്ങള്‍ പല ബൂലോക കാര്യങ്ങല്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോല്‍ നിരക്ഷന്റെ കാര്‍ പൂളിക്കല്‍ ജംഗ്ഷനിലെത്തി വഴി ചോദിക്കനായി ഫോണ്‍വന്നു മൈന ചേച്ചി ഫോണില്‍ സംസാരിച്ചു ,ഫോണ്‍വെച്ചു. ആരാ..ലതിക...? ഏത് ലതിക..? മൈന ചേച്ചിയുടെ സംശയം .ആര്‍ക്കും ഒരു പിടീംകിട്ടിയില്ല,ആ.......എല്ലവരും ഒരേസ്വരത്തില്‍ പറഞ്ഞു, കാര്‍ വീട്ടുപടിക്കലെത്തി കാറില്‍നിന്നിറങ്ങിയ ആളുകളെകണ്ട് അന്തംവിട്ട് കുന്തം വിഴുങ്ങിനിന്നുപോയി...!! ലതികചേച്ചി...!!(“ലതികാ സുഭാഷ്” മീറ്റില്‍ പ്രതീക്ഷിച്ചിരുന്നു പക്ഷെ ഇവിടെവെച്ചു കാണുമെന്ന് കരുതിയില്ല),സംവിധായകന്‍ മണിലാല്‍(പ്രണയത്തില്‍ ഒരുവള്‍ വാഴ്‌ത്തപ്പെടും വിധം),നിരക്ഷരന്‍..
സുനില്‍ ഫൈസല്‍,ലതികാ സുഭാഷ്,നിരക്ഷരന്‍, മുസ്തഫയുടെ വീട്ടില്‍.
ലതികാ സുഭാഷ് ,മൈന,മൈനക്കുഞ്ഞ്,നിരക്ഷരന്‍, ഇരൂട്ടത്തിരിക്കുന്നത് മണീലാല്‍,
മുസ്തഫ,മൈന,സുനില്‍ ഫൈസല്‍,
നിരക്ഷരന്‍ ഒരു അനുഭവകഥ പറയുന്നു,മണിലാല്‍ സിനിമാക്കാരന്റെ പണിതുടങ്ങി,അക്ഷമയയായി ലതികേച്ചി....!
മണിലാലും മുസ്തഫയും
എന്നാ നമുക്കിനി വല്ലതുംകഴിച്ചിട്ട് പുറപ്പെടാം
ഊണു തുടങ്ങി.....
മണിലാല്‍,ലതികചേച്ചി,നിരക്ഷരന്‍,മൈനചേച്ചി,സുനില്‍ ഫൈസല്‍,മൈനക്കുഞ്ഞ്(മൈനചേച്ചിയുടെ മകളുടെ പേര് ഞാന്‍ മറന്നുപോയി അതുകൊണ്ട് ആ കുഞ്ഞിനെ നമുക്ക് മൈനക്കുഞ്ഞെന്നു വിളിക്കാം:))പിന്നെ ഞാനും...
ജാഡകളില്ലാതെ..... ലതികചേച്ചി,നിരക്ഷനോടൊപ്പം.....
നിരക്ഷരന്‍,പുളിക്കല്‍ പാലിയേറ്റിവ് കെയര്‍ അംഗം,ലതികാ സുഭാഷ്,ഇവരോടോപ്പം മുസ്തഫ
മുസ്തഫയും,ലതികചേച്ചിയും
മുസ്തഫക്ക് ആത്മവിശ്വാസത്തിന്റെ കരുത്ത് പകര്‍ന്ന് നല്‍കി ലതികചേച്ചി സംസാരിക്കുന്നു....
മുസ്തഫക്ക് ഈശ്വരാനുഗ്രഹത്താല്‍ സര്‍വ്വ ഐശ്വര്യങ്ങളും ഭവിക്കട്ടെ...(ലതിക ചേച്ചി)
മുസ്തക്ക് വീടുനിര്‍മ്മാണത്തിനുള്ള ബാക്കി തുകനല്‍കുന്നു മൈനാ ഉമൈബാന്‍
മുസതഫ സ്നേഹപൂര്‍വ്വം കൈപ്പറ്റി....“മുസ്തഫക്ക് ഒരുവീട്” യാഥാര്‍ത്ഥ്യമായി
നിരക്ഷരന്‍ ചേട്ടന്റെ കാറില്‍ ഞങ്ങള്‍ തിരൂരിലേക്ക്.....കാറില്‍,ലതികചേച്ചി,മണിലാല്‍,മൈന ഉമൈബാന്‍,സുനില്‍ ഫൈസല്‍,മൈനക്കുഞ്ഞ് പിന്നെ ഞാനും,യാത്രക്കിടയില്‍ ഞാന്‍ നിരുച്ചേട്ടനോട് പല സംശയങ്ങളും തിരക്കി,അതിലൊന്നായിരുന്നു ആ കാറിന്റെ ഗ്ലാസില്‍ ഫിറ്റ്ചെയ്തിരിക്കുന്ന നാവിഗേറ്റര്‍,ഇടത്തെകൈകൊണ്ട് സ്റ്റീറിംഗ് പിടിച്ചുകൊണ്ട് വലതുകൈകൊണ്ട് നാവിഗേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിവരിച്ചുതന്നു...(ഡ്രൈവിങ്ങില്‍ പുലിയും,വഴിയുടെ കാര്യത്തില്‍ നിരക്ഷരനുമാണെന്ന് എനിക്കുമനസിലായി)
ലതിക ചേച്ചിയുടെ മടിയിലിരിക്കുന്നത് മൈനക്കുഞ്ഞ്...
അങ്ങനെ ഞങ്ങള്‍ തുഞ്ചന്‍പറമ്പിന്റെ കവാടത്തിലെത്തി
മലയാളത്തിന്റെ തിരുമുറ്റത്തെക്ക് പ്രവേശിക്കുമ്പോള്‍ മനസ്സുനിറയെ ഭക്തിയായിരുന്നു ........തുഞ്ചനോടുള്ള ഭക്തി,മലയാളത്തോടൂള്ള ഭക്തി...
സ്വീകരിക്കാന്‍ ഈ ബാനറുമാത്രം....
മലയാളത്തിന്റെ തറവാട്ടുമുറ്റത്തെ ശ്രീ കോവിലിനുമുന്‍പില്‍...
ഞങ്ങള്‍ തുഞ്ചന്‍പറമ്പിലെത്തുമ്പോള്‍ മണി ഒന്ന് കഴിഞ്ഞിരുന്നു,അപ്പോള്‍ അവിടെ വിക്കീപ്പിഡിയയെക്കുറിച്ചുള്ള ക്ലാസ്സ് നടന്നുകൊണ്ടിരിക്കയായിരുന്നു, മീറ്റില്‍ കുറച്ചാളുകളെ ഉണ്ടായിരുന്നുള്ളു ബാക്കിയാളുകളെല്ലാം ഈറ്റുകയായിരുന്നു,കുറച്ചുപേര് ഈറ്റിയ ക്ഷീണം മാറ്റാന്‍ തണലത്തു ചടഞ്ഞിരുപ്പുണ്ടായിരുന്നു.....ഞാന്‍ കൊട്ടോട്ടിയെ തിരക്കി പരക്കം പാഞ്ഞു....പലരോടും തിരക്കി,ദേ....ഇപ്പം ഇവിടെനിപ്പുണ്ടായിരുന്നു..ദോ ....അവിടെനിപ്പുണ്ട് എന്നൊക്കെ അവര്‍ പറഞ്ഞു...പക്ഷെ ഞാനെങ്ങും കണ്ടില്ല കൊട്ടോട്ടിയെ..
ബ്ലോഗിനേപ്പറ്റി ഒരു പ്രഭാഷണം..
ഞാന്‍ കുറച്ചുമാറിനിന്ന് എല്ലാവരേയും വീക്ഷിച്ചുകൊണ്ടിരുന്നു ഇതിലാരായിരിക്കും കൊട്ടോട്ടി...എനിക്കൊരു എത്തും പിടിയും കിട്ടിയില്ല,അപ്പോള്‍ അതാ ഒരു സുമുഖനും,സുശീലനുമായ ചെറുപ്പക്കാരന്‍ അതുവഴിയെല്ലാം കാലുവെന്ത നായടകൂട്ട് ഓടിനടക്കുന്നു സംഘാടകനാണെന്നു എനിക്കുതോന്നി,അദ്ദേഹത്തോട് ഒന്നുതിരക്കിയാലൊ..?ആരായീ കൊട്ടോട്ടി.കഴിഞ്ഞ മൂന്നുവര്‍ഷങ്ങളായി നിരന്തരം ഫോണില്‍ സംസാരിക്കയും,ചാറ്റിംഗിലൂടെ സൌഹൃദം പങ്കുവെക്കുകയും ചെയ്ത എന്റെ പ്രിയ സുഹൃത്ത് കൊട്ടോട്ടിക്കാരനെ ഞാന്‍ നാളിതുവരെ നേരില്‍ കണ്ടിട്ടില്ല.ഇവിടെ എത്തിയതിനു ശേഷം അദ്ദേഹത്തിനെ അടയാളം കാണാനും കഴിഞ്ഞില്ല,എനിക്ക് ലജ്ജതോന്നി....,ഏതായാലും ഞാന്‍ ആ ചെറുപ്പക്കാരനെ പിടിച്ചുനിറുത്തി ,”എസ്ക്യൂസ്സ്മി..ഈ കൊട്ടോട്ടിക്കാരനെ ഇവിടങ്ങാനും കണ്ടൊ..? ഞാന്‍ തിരക്കി ,ആ ചെറുപ്പക്കാരന്‍ എന്നെ ഒന്നു സൂക്ഷിച്ചു നോക്കിയിട്ട്...നിങ്ങള്‍ ....മേല്‍പ്പത്തൂര്‍..., അതെ....അതെ ഞാന്തന്നെയാ! “കൊട്ടോട്ടി എന്നേക്കുറിച്ച് നിങ്ങളോടും പറഞ്ഞിരുന്നോ..?!!..ഈ കൊട്ടോട്ടിയുടെ ഒരുകാര്യം..!,”അല്ല..ഞാന്‍ തന്നെയാ കൊട്ടോട്ടി,ആ സുമുഖന്‍ മൊഴിഞ്ഞു,ഞാന്‍ വല്ലാതങ്ങു ചമ്മിപ്പോയി.ഞാനാരാമോന്‍.! ഹീ..ഹ്ഹീ....എനിക്ക് ദൂരേന്നു കണ്ടപ്പോഴെ മനസിലായാരുന്നു,ഞാന്‍ കൊട്ടോട്ടിക്ക് ഒരു ടെസ്റ്റ് വെച്ചതായിരുന്നു.ഞാന്‍ പറഞ്ഞത് ശുദ്ധനായ കോട്ടോട്ടി അതേപടിവിശ്വസിക്കുന്നത് ഞാന്‍ കണ്ടു..
ങേ....അപ്പൊ ഇതാണാ സംഭവം..!!!!?? കൂതറ ഹാഷിമ്മിനെകണ്ട് ഞെട്ടുന്ന നിരക്ഷരന്‍.....
ഈ സിനമാക്കാരിങ്ങനാ..ക്യാമറ ഫോക്കസ്സ് ചെയ്യുന്നൂന്നറിഞ്ഞാല്‍ വളഞ്ഞുകുത്തിയേനില്‍ക്കു.... “മണിലാല്‍”
മുള്ളൂക്കാരനും,മീറ്റ് മുതലാളി കൊട്ടോട്ടിക്കാരനും...(മുള്ളൂക്കാരന്‍ മുട്ടനൊരു ക്യാമറയും കഴുത്തില്‍ കെട്ടിത്തൂക്കി അതുവഴിയെല്ലാം ഭയങ്കര ചെത്തായിരുന്നു,)
ഡോ;ആര്‍.കെ.തിരൂര്‍ ഈ ബ്ലോഗ്ഗ്മീറ്റിന്റെ മറ്റൊരു സംഘാടകന്‍.......ആളൊരു പഞ്ചാര ഡോക്ടറാ....
അതിനിടയില്‍ ഒരു ഗൂഢാലോചന...,മുള്ളൂക്കാരന്‍,കാട്ടുകുതിര,ബിന്ദു.കെ.പി.നന്ദപര്‍വ്വം,നിരക്ഷരന്‍,പേരറിയാത്ത ഒരു അജ്ഞാതന്‍
ഷെറിഫ് കൊട്ടാരക്കര,പുറകില്‍ കൊട്ടോട്ടി ബ്ലോഗ്ഗ്മീറ്റിന്റെ നഷ്ടക്കണക്കുകള്‍ കൈവിരലില്‍ കണക്കു കൂട്ടുന്നു...
കാര്‍ട്ടൂണിസ്റ്റ് സജ്ജീവേട്ടനോടൊപ്പം,മണിലാല്‍......
കാട്ടുകുതിര...!!!!
അയ്യോ...!! ഇതാരാ.. നമ്മുടെ സജിയച്ചായനല്ല്യോ..!!?
അരീക്കോടന്‍ മാഷ്
കൂതറയാണേലും നല്ലവനാ...!! തുഞ്ചന്‍പറമ്പില്‍ ചെന്ന് അന്തംവിട്ടു നിന്നപ്പോള്‍,ഒരു മുന്‍ പരിചയവും ഇല്ലാതിരുന്നിട്ടും ചിരിച്ചുകൊണ്ട് അടുത്തുവന്ന് സ്വയം പരിചയപ്പെടുത്തി, മറ്റുള്ളവരേയും പരിചയപ്പെടുത്തിയത് ഈ കൂതറയാ...
ജബ്ബാര്‍ മാഷ്...നല്ല ദൈവീകത്ത്വമുള്ള പുഞ്ചിരി..!
തുഞ്ചന്‍പറമ്പില്‍ ഞാന്‍ കണ്ടുമുട്ടിയ മറ്റൊരു സരസന്‍......”മനോരാജ്...
കവി ശൈലനും, നിരക്ഷരനും,കണ്ടുമുട്ടിയപ്പോള്‍....,അരികില്‍ ലതികചേച്ചി
“സ്നേഹ ഗുണ്ട..!!”
സവാരി ..ഗിരി...ഗിരി...,കവി ശൈലന്‍,(എന്റെ ആത്മാര്‍ഥ സുഹൃത്തിനെ കണ്ടുകിട്ടിയപ്പോള്‍)
ലോകത്തിലെ ഏറ്റോം വല്ല്യ ഭാരമുള്ള കാര്‍ട്ടൂണിസ്റ്റ്.....
പൊന്മളക്കാരന്‍, .തുഞ്ചന്‍പറമ്പില്‍നിന്നും ബൂലോകത്തേക്ക് ആദ്യാക്ഷരം കുറിച്ചു.....
കാര്‍ട്ടൂണിസ്റ്റ് സജീവേട്ടന്റെ ക്രൂരതകള്‍ അരങ്ങേറുന്നു..
സജീവേട്ടന്‍ കാണീച്ച പണികണ്ടൊ....! എന്റെ മീശയോട് നീതികാണിച്ചില്ല.
മീറ്റെല്ലാംകഴിഞ്ഞ് കണക്കെല്ലാം നോക്കി ചിലവുപോകെ ബാക്കിയുണ്ടായിരുന്ന ചില്ലറയെല്ലാം ഒരു പ്ലാസ്റ്റിക്ക് ഡബ്ബയിലിട്ട് കിലുക്കിക്കൊണ്ട് ഡോക്ടര്‍ ആര്‍.കെ.തിരൂര്‍,സന്തോഷത്തോടെ തുള്ളിച്ചാടി വരാന്തയില്‍കൂടി പോകുന്നത് ഞാന്‍ കണ്ടു,പെട്ടന്ന് ഒരു നിലവിളികേട്ടാണ് ഞാന്‍ മുറ്റത്തേക്ക് ഓടിച്ചെന്നത് അവിടെ കൊട്ടോട്ടിയും ആര്‍.കെ.യും മുട്ടനടി! ആര്‍.കെയുടെ കൈയിലിരിക്കുന്ന ഡബ്ബക്കുവേണ്ടിയുള്ള മുട്ടനടി...! ഞാന്‍ തടസ്സം പിടിക്കാന്‍ ചെല്ലുന്നതിനു മുമ്പ് കൊട്ടോട്ടി ഡബ്ബയും തട്ടിപ്പറിച്ചുകൊണ്ട് ഒറ്റയോട്ടംവെച്ചുകൊടുത്തു....
ഏറ്റവും അവസാനത്തെ ആളായി തുഞ്ചന്‍പറമ്പിന്റെ പടിയിറങ്ങുമ്പോള്‍,എനിക്ക് വല്ലാത്ത ദുഃഖം തോന്നി വൈകിവന്നതുകാരണം വളരെ കുറച്ചാളുകളെ മാത്രമെ എനിക്കു പരിചയപ്പെടാന്‍ കഴിഞ്ഞുള്ളല്ലോ എന്ന നഷ്ടബോധം ,ങാ...പോട്ട്...ഈയൊരു ബ്ലോഗ് മീറ്റോടെ ബൂലോകമൊന്നും അവസാനിക്കുന്നില്ലല്ലോ....ഇനീം വരും ബ്ലോഗുമീറ്റുകള്‍......അന്ന് ഞാന്‍ എല്ലാത്തിനും പകരം ചോദിക്കും..
---------------------------------------------------------------------------------
ഒരു ഗംഭീരന്‍ ബ്ലോഗ്ഗ് മീറ്റിന് തിരശീല വീണു,സദ്യ അടിപൊളീ.....,എനിക്കു പപ്പടം കിട്ടിയില്ല.