മലയാളസാഹിത്യം എന്നുപറഞ്ഞാല്‍ പേനയുംപേപ്പറും കൊണ്ടെഴുതി,ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമെ അതൊരു ഉദാത്തസാഹിത്യ സൃഷ്ടിയാകുന്നുള്ളു എന്നാണ്.ഇന്നും ചില പലപരമ്പരാഗത എഴുത്തുകാരുടേയും,വായനക്കാരുടേയും വിചാരം .അവര്‍ എപ്പോഴും ഇലക്ട്രോണികസ് മീഡിയകളായ ,ബ്ലോഗിലും,ഫേസ്സ് ബുക്കിലും എഴുതപ്പെടുന്ന സൃഷ്ടികളെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്.പരമ്പരാഗത സാഹിത്യ രചനയിലെപ്പോലെ ,ബ്ലോഗ്രചനക്ക് നിലവാരം തീരെകുറവാണെന്നും അതുകൊണ്ടിതിനെ ടോയിലറ്റ് സഹിത്യമായിമാത്രമെ കാണാന്‍കഴിയു എന്നുമാണ് ഇവരരുടെ വിലയിരുത്തല്‍..ഇപ്പോള്‍ ഞാനെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും.! എന്നേക്കൊണ്ടു പറയിപ്പിച്ചതാണ്!”ദേശാഭിമാനിയില്‍” എഴുത്തുകാരി ഇന്ദു മേനോന്റെ “ബ്ലോഗെഴുത്തില്‍ പൂര്‍ണ്ണതയില്ല..” എന്നലേഖനം വായിച്ചപ്പോഴുണ്ടായ ഒരു മനഃപ്രയാസം കൊണ്ടുപറഞ്ഞു പോയതാ.!
പ്രസിദ്ധങ്ങളായ വാരികകളിലും,ആനുകാലികങ്ങളിലും അച്ചടിമഷിപുരണ്ടാല്‍ മാത്രമേ ഒരു സാഹിത്യസൃഷ്ടി പൂര്‍ണ്ണതയിലെത്തുകയുള്ളൂയെന്ന് പ്രചരിപ്പിക്കുന്നവരാണ് പരമ്പരാഗത എഴുത്തുകാര്‍.ബ്ലോഗുകള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയകാലത്തു തന്നെ തുടങ്ങിയതാണി കുപ്രചാരം.ബ്ലോഗുകളിലൂടെ പുറത്തുവരുന്ന സൃഷ്ടികള്‍ അധികവും പ്രവാസികളുടെതാണ് .ജീവിതമാര്‍ഗ്ഗത്തിനുവേണ്ടി നാടുവിട്ടുപോകുന്ന മലയാളികള്‍ക്ക് മാതൃഭാഷയുമായി ബന്ധംപുലര്‍ത്താനും,അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനുമുള്ള ഒരു മാര്‍ഗ്ഗമാണ് ബ്ലോഗുകളും,ഫേസ്സ്ബുക്കുകളും. പരമ്പരാഗത സാഹിത്യരചയിതാക്കള്‍ തങ്ങളുടെ സൃഷ്ടിയെവിറ്റുകാശാക്കാന്‍ ശ്രമിക്കുന്നവരാണ്.ഒരുതരം കൂലിയെഴുത്തുകാരെന്നും പറയാം,ബ്ലോഗുകളിലെ സൃഷ്ടികള്‍ രചയിതാവിന്റെ അഭിരുചിക്കനുസരിച്ച് ,അവരുടേതായ ഭാഷയില്‍ എഴുതിപോസ്റ്റ്ചെയ്യുന്നു ,അതിനവര്‍ പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല .സ്കൂള്‍,കോളേജ് മാഗസിനുകളില്‍ രചനകള്‍ നടത്തിയവരാണ് ബഹുഭൂരിപക്ഷവും.. ഇവരൊന്നും പരമ്പരാഗത സാഹിത്യരചനയുടെ അലിഖിതനിയമങ്ങള്‍ പിന്‍പറ്റുന്നുമില്ല. അല്ലാതെ ലേഖികപറയുന്നതുപോലെ “മലബന്ധം ഉണ്ടാകുമ്പോള്‍ കക്കൂസ്സികയറിയിരുന്ന് കരിക്കട്ടകൊണ്ട് ഭിത്തിയില്‍ എഴുതിയിടുന്നതല്ല ബ്ലോഗുരചനകള്‍.” ഒരുപാട് നല്ലനിലവാരമുള്ള രചയിതാക്കളെ ബ്ലോഗ്ഗ് സംഭാവന നല്‍കിക്കഴിഞ്ഞു.പേപ്പറും പേനയുമെടുത്ത് എന്ത് അശ്ലീലങ്ങള്‍ എഴുതിയാലും,അതെഴുതുന്ന ആള് പ്രസിദ്ധആനുകാലീകങ്ങളിലുടെ കൂലിയെഴുത്തുകാരനായി പുകഴ്പെറ്റവനാണെങ്കില്‍ അതെല്ലാം ഉദാത്തമായ സൃഷ്ടികളാണെന്നാണ് നാട്ടുനടപ്പ്..!
“എഴുത്തിനോടുള്ള കാമംവരുമ്പോള്‍ ടോയിലറ്റില്‍ കയറി സ്വയം”ബ്ലോഗിക്കുന്നവര്‍ക്കുന്നവരെ കാശിനുവേണ്ടി എഴുത്തുകോല്‍ ഉന്തുന്നവര്‍ പരിഹസിക്കാമോ.?!
Monday, November 07, 2011
ടോയിലറ്റിലെ സ്വയംബ്ലോഗം...!!
Monday, November 07, 2011
മേല്പ്പത്തൂരാന്
8 comments:
ഒന്നു ചീഞ്ഞ് നാറണം എന്നാലെ മറ്റൊന്നിനു വളമാകൂ....തുടങ്ങാം നമുക്കും ഈ ജൈത്രയാത്ര....എന്റെ എല്ലാവിധ അഭിനന്ദനങ്ങളും
asooyakkar palathum parayatte nam bloggarmar ottakkett
aasamsakal
അല്പം ചില പോരായ്മകൾ ഉണ്ടെങ്കിലും, ബ്ലോഗർമാരുടെ ഒരു കൂട്ടായ്മയൊന്നും, മറ്റേ ജാതി എഴുത്തുകാർക്ക് കാണുന്നില്ലെന്നത് അവരുടെ തമ്മിൽത്തല്ല് കണ്ടാലറിയാം. പിന്നെ നിലവാരം. അത്, ഏതെങ്കിലും ചില ബ്ലോഗ് വായിച്ചല്ല തീരുമാനിക്കേന്റത്. ലേഖിക പഠന വിധേയമാക്കിയ ബ്ലോഗ് ഏതാണാവോ?
ബാത് റൂമിലെ എഴുത്തുകൾ വായിച്ച് നേരം കളയാതെ കുറച്ച് നല്ല ബ്ലോഗുകൾ കൂടി വായിക്കണം മാഡം.
ആശംസകൾ ശ്രീ. മേൽപ്പത്തൂരാൻ.
സ്നേഹപൂർവ്വം വിധു
“The Buddha, the Godhead, resides quite as comfortably in the circuits of a digital computer or the gears of a cycle transmission as he does at the top of the mountain, or in the petals of a flower.”
ഒരു വിശ്വാസി അല്ലെങ്കിലും (ഇത് പറഞ്ഞ റോബര്‍ട്ട് പിര്‍സിഗ് ഉം അല്ല) ഈ വാചകങ്ങളുടെ അര്‍ഥം വളരെ വലുതാണ്. ഈ ഇരുപതൊന്നാം നൂറ്റാണ്ടില്‍ അച്ചടിത്താളിലും ജുബ്ബയിലും കോട്ടന്‍ സാരിയിലും മാത്രം എഴുത്തും ബുധിജീവിലക്ഷണവും കാണുന്നവര്‍ അങ്ങനെ ഇരുന്നി ചൊറി കുത്തി സന്തോഷിക്കട്ടെ!
സര്‍വജ്ഞ പീഠം കയറിയ ലേഖികയോട് പുച്ഛം തോനുന്നു...
ആണെഴുത്തും പെണ്നെഴുത്തുമില്ലെങ്കിലും ബ്ലോഗ് എഴുത്തു അധമം ....
വിവരക്കേട്.. ഹല്ലാതെന്ത്...
അവരുടെ എഴുത്തിനെ കണക്കിലെടുത്താല്‍ മതി.. ഇത്തരം വാചകകസര്‍ത്തുകള്‍ അതര്‍ഹിക്കുന്ന വില കൊടുത്ത് അവഗണിക്കാം.. എന്നാല്‍ പ്രതികരിക്കേണ്ടതുണ്ട് ബ്ലോഗ് എന്ന മാധ്യമത്തിനു നേരെയുള്ള ദുഷ്പ്രചരണത്തിന് എതിരായി..
ആരാ ഈ ഇന്ദു മേനോന്?
ചന്ദു ലേഖയുടെ നേര്പെങ്ങളാണോ?
ശ്രീ. പത്രക്കാരന്റെ അഭിപ്രായം വായിച്ചപ്പോൾ ചിരി വന്നു. പത്രക്കാരൻ സ്ഥിരമായി വായിച്ചിരിക്കാനിടയുള്ള പത്രമാണ് ദേശാഭിമാനി പത്രം.അതിലാണീ ഭൂലോക കണ്ടുപിടുത്തം ലേഖിക വിളമ്പിയത്. അതേ പത്രത്തിലെഴുതുയ ലേഖികയെ പത്രക്കാരനു പോലും അറിയില്ലെന്ന അർത്ഥത്തിൽ പ്രയോഗിച്ച ആ ആക്ഷേപം ഇഷ്ട്ടമായി.
പക്ഷേ ഒന്നുണ്ട്. ഇത്തരം വിമർശനങ്ങൾ, ബ്ലോഗെന്ന മീഡിയയെ പറ്റി നാലാൾ കേൾക്കാൻ ഇടയാക്കുമെന്ന് നമ്മൾ കാണണം. അതു നല്ലതല്ലേ? പറ്റുമെങ്കിൽ ഇതു പോലുള്ള ലേഖനങ്ങൾ നമ്മളും പത്രങ്ങളിലെഴുതണമെന്നാണെന്റെ തല തിരിഞ്ഞ ചിന്ത
Post a Comment