Sunday, February 06, 2011

കാമ ഭ്രാന്തന്മാരോടൊപ്പമീ യാത്ര.........


Tehelka (special correspondent)“ഷാഹിനാ നഫീസയുടെ ഒരു കുറിപ്പ് വായിക്കാന്‍ ഇവിടെ ഞെക്കു........സഹയാത്രികരായ പുരുഷന്മാരോട് ...ആ പെണ്‍കുട്ടിയുണ്ടല്ലോ ,കഴിഞ്ഞ ദിവസം നമ്മളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി .എറണാകുളത്തു ഒരു കടയില്‍ സയില്‍സ് ഗേള്‍ ആണ് അവള്‍ .ഒരു വീട്ടുവേലക്കാരിയുടെ മകള്‍ .അവള്‍ ജീവിതത്തിലേക്കാണോ മരണത്തിലേ ക്കാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല .തലച്ചോറില്‍ രക്തം കട്ട പിടിച്ചു പൂര്‍ണമായും ഇരുട്ടിലാണ് അവളിപ്പോള്‍ .ഒരു തരത്തില്‍ നല്ലത് .തലയിടിച്ചു താഴെ
വീണപ്പോഴുള്ള കടുത്ത വേദനയും കൂടെ അനുഭവിക്കേണ്ടി വന്ന അപമാനവും അവള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ ..അത്രയും സമാധാനം .പത്രങ്ങളില്‍ സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളാണ് നിറയെ ...എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ട് തന്നെയാണ് എന്ന ധ്വനി .ഐ ജി സന്ധ്യ ഉപദേശിച്ചത് ട്രെയിനില്‍ കയറിയാല്‍ ഉറങ്ങരുത് എന്നാണ്.കൊള്ളാം.രാവിലെ മൂന്നു മണിക്കും നാല് മണിക്കുമൊക്കെ ട്രെയിനില്‍ തുടങ്ങി രാത്രി പത്തു മണിക്ക് ട്രെയിനില്‍ തീരുന്ന ഒരു ദിവസത്തിനിടെ ഈ സ്ത്രീകളൊക്കെ എപ്പോഴാണ് ഉറങ്ങേണ്ടത് എന്ന് കൂടി പറയണം .ഇത്തരത്തിലുള്ള ഓരോ സംഭവവും ആവര്‍ത്തിക്കുമ്പോള്‍ എല്ലാവരും കൂടി സ്ത്രീകളെ ഉപദേശിക്കാന്‍ പുറപ്പെടുന്നത് എന്തിനാണ് ? സഹയാത്രികര്‍ക്ക് ഇഷ്ടപ്പെട്ടില്ലെങ്കിലോ എന്ന് ഭയന്നാണ് ചങ്ങല വലിക്കതിരുന്നതെന്ന് കേസിലെ മുഖ്യ സാക്ഷിയായ ഒരു പുരുഷന്‍ പറയുന്നു. ഒരു പെണ്‍കുട്ടി പുറത്തേക്കു വീഴുന്നത് കണ്ടു എന്ന് പറഞ്ഞപ്പോള്‍ 'താന്‍ തന്റെ കാര്യം നോക്കെടോ,അവള്‍ ചാവുകയൊന്നുമില്ല ' എന്ന് പറഞ്ഞത്രേ കൂടെ ഉണ്ടായിരുന്നവര്‍.ഇവര്‍ക്കായി ഒരു ഉപദേശവും കൊടുക്കാനില്ലേ ആര്‍ക്കും ? ഉപദേശിച്ചാല്‍ തന്നെ എന്തെങ്കിലും ഫലം ഉണ്ടാവുമോ ?

.ഞങ്ങള്‍ക്ക് ലേഡീസ് compartment വേണമെന്നില്ല ,അകമ്പടിക്ക്‌ കൂടുതല്‍ പോലീസും വേണമെന്നില്ല.ഒറ്റക്കോ കൂട്ടായോ മനസമാധാനത്തോടെ നിങ്ങള്‍ കയറുന്ന അതെ തീവണ്ടികളിലും അതെ കോച്ചുകളിലും യാത്ര ചെയ്യാന്‍ തന്നെയാണ് ഞങ്ങള്‍ക്കും താല്പര്യം .എന്നിട്ടും ലേഡീസ് കോച്ച് വേണമെന്നും എണ്ണം കൂട്ടണമെന്നും നടുവിലെക്കാക്കണമെന്നും കൂടുതല്‍ പോലിസ് വേണമെന്നും ഒക്കെ ആവശ്യപ്പെടെണ്ടി വരുന്നതിനു ഉത്തരവാദികള്‍ നിങ്ങള്‍ ഒക്കെ തന്നെയാണ് സുഹൃത്തുക്കളെ .തുറിച്ചു നോക്കുന്നവനെയും വഷളത്തരം പറയുന്നവനെയുമൊക്കെ ഷര്ട്ടിനു കുത്തി പിടിച്ചു ഒന്ന് പൊട്ടിക്കാനും വേണമെങ്കില്‍ പോലീസില്‍ ഏല്‍പ്പിക്കാനും ഒരു ബുദ്ടിമുട്ടും ഇല്ലാത്ത ആളാണ് ഞാന്‍ ,എന്നിട്ടും ഞാന്‍ പോലും prefer ചെയ്യുന്നത് സ്ത്രീകളോടോപ്പമുള്ള യാത്രയാണ് .മറ്റൊന്നും കൊണ്ടല്ല , വഴക്കടിച്ചു കളയാന്‍ ഊര്‍ജവും സമയവും ഇല്ലാത്തതുകൊണ്ട്.ആ പെണ്‍കുട്ടിയെ തീവണ്ടിയില്‍ നിന്നും തള്ളി ഇട്ട ഗോവിന്ദസ്വാമിയെ എന്ത് ചെയ്യണം എന്ന കാര്യത്തില്‍ നമുക്ക് നിശ്ചയം ഉണ്ട് .അയാള്‍ നിയമപരമായി ശിക്ഷിക്കപ്പെടുമായിരിക്കും .പക്ഷെ 'ചങ്ങല വലിച്ചു ഞങ്ങളെ മെനക്കെടുത്തരുത്,ചാവുന്നെങ്കില്‍ ചാവട്ടെ ' എന്ന് പറഞ്ഞ നിങ്ങള്‍ സഹയാത്രി കരുടെ കാര്യത്തിലോ .. നിങ്ങളെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് സുഹൃത്തുക്കളെ എനിക്ക് ഉള്‍ക്കിടിലം .(Shahina Nafeesa,Tehelka (special correspondent)

“ഇനിയെത്ര സൗമ്യമാരെ കൊലക്കും,മാനഭംഗത്തിനും ഇരയാക്കിയാലാണ്‌,ഇവിടുത്തെ ജനതയും,ഭരണകൂടവും നന്നാവുക ...?
എന്നാണ്‌ സ്ത്രീകള്‍ക്ക് സ്വൈര്യമായി യാത്രചെയ്യാന്‍ പറ്റുക..?സ്ത്രീകള്‍ ബസ്സിലും,തീവണ്ടിയിലും അനുഭവിക്കേണ്ടിവരുന്ന പീഢനങ്ങള്‍ പുറംലോകം എന്തുകൊണ്ട് ചര്‍ച്ചചെയ്യപ്പെടുന്നില്ല..?
തിരക്കുള്ള ബസ്സിലും ,തീവണ്ടിയിലും,കയറാനായി സ്ഥിരം ഞരമ്പു രോഗികളുണ്ട്,അവരുടെ ശല്യത്തിന്‌ ഇരയാകാത്ത സ്ത്രീകള്‍ ഉണ്ടാവില്ലെന്നാണ്‌ എന്റെ തോന്നല്‍...
ഞാന്‍ കണ്ട ചില സംഭവങ്ങളൂണ്ട്,ഉദാഹരണത്തിന്‌,2008-ല്‍ ഞാന്‍ തിരുവനന്തപുരം മെയിലിന്‌ മദ്രാസ്സില്‍(ചെന്നൈ) നിന്നും ചെങ്ങന്നൂരേക്ക് യാത്ര ചെയ്യുകയായിരുന്നു,ചെന്നൈയില്‍ നിന്നും പുറപ്പെടുമ്പോള്‍ എനിക്കു ഇരിക്കാന്‍ സീറ്റുകിട്ടിയിരുന്നില്ല(ജെനറല്‍ കംമ്പാര്‍ട്ടുമെന്റിലായിരുന്നു യാത്ര) രാത്രിയില്‍ വണ്ടി സേലത്തെത്തിയപ്പോള്‍,തിക്കിത്തിരക്കി ഒരുത്തനെ തെള്ളിയിട്ട് ഒരു സീറ്റ് ഒപ്പിച്ചെടുത്തു..ഒരാള്‍ക്കുമാത്രമിരിക്കാവുന്ന സൈഡ് സീറ്റ്...!അതിനറ്റത്തിരിക്കനായി പലരും എന്നോട് സ്ഥലം ചോദിച്ചു ,ഞാന്‍ കൊടുക്കുമോ?..ഞാനാരാമോന്‍ ,എനിക്കറിയത്തില്ലെ..!,ദയവുതോന്നി അങ്ങനേങ്ങാണും ഇരുത്തിയാല്‍പ്പിന്നെ ചന്തിവെചു നിരക്കിനിരക്കി നമ്മളെ പുറത്താക്കും,പിന്നീടവന്റെ ഭാവം ...ലവന്‍ പിടിച്ച സീറ്റില്‍ നമ്മളിരിക്കാന്‍ ചെന്നപോലാകും,”കൊക്കെത്ര ട്രെയിന്‍ കണ്ടതാ...!,അങ്ങനെ ഒരു വിപ്ളവത്തിലൂടെ പിടിച്ചെടുത്ത സീറ്റില്‍ ഞെളിഞ്ഞിരുന്ന് ഞാനെപ്പഴോ ഉറങ്ങിപ്പോയി.....ഉണരുമ്പോല്‍ നേരം വേളുത്തിരുന്നു,വണ്ടി കേരളത്തിലെത്തിയെന്ന് മനസ്സിലായി,യാത്രക്കാരുടെ നല്ലതിരക്ക്,പലരും ഓഫീസില്‍ പോകാനുള്ളവര്‍ ....സ്ത്രീകള്‍,പുരുഷന്മാര്‍,വിദ്യാര്‍ഥികള്‍...അങ്ങനെ ഒരുപാട് യത്രക്കാര്‍..!,

വണ്ടി എറണാകുളം സ്റ്റേഷന്‍ വിട്ടുകഴിഞ്ഞപ്പോളാണ്‌ ഞാന്‍ ആകാഴ്ചകണ്ടത്....
കംമ്പാര്‍ട്ടുമെന്റിനെ വാതിലിനരുകില്‍ തിരക്കിനിടയില്‍ രണ്ടു പെണ്‍കുട്ടികള്‍..!അതിലൊരു കുട്ടിയുടെ ശരീരത്തിലേക്ക് ശക്തമായി മുട്ടിയുരുമ്മുന്ന പുരുഷന്‍ ..!അവള്‍ ഒതുങ്ങാവുന്നതിന്റെ പരമാവധി ഒതുങ്ങുന്നു അപ്പോഴും അവന്‍ വിടുന്ന ഭാവമില്ല...,കൂടെയുള്ള കൂട്ടുകാരി അവളെ അവനില്‍നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നു,തിരക്കിനിടയില്‍ അവള്‍ക്ക് അതിനു കഴിയുന്നില്ല.അയാള്‍ അവളുടെ മുകളിലേക്ക് കമഴ്ന്ന് വിഴാനുള്ള പുറപ്പാടിലാ..! ഒരു വിധം കഷ്ടിച്ചു അവളും കൂട്ടുകാരിയും ഇടവഴിയില്‍ നിന്നും കംമ്പാര്‍ട്ടുമെന്റിന്റെ ഉള്ളിലേക്ക് പ്രവേശിച്ചു അപ്പോള്‍ അയാളും കൂടെ ഉള്ളിലേക്ക് വന്നു . ഇപ്പോല്‍ ആ രണ്ടുകുട്ടികള്‍ നില്‍ക്കുന്നത് ഞാന്‍ ഇരിക്കുന്നതിനു മുമ്പിലും..! അല്‍പ്പനേരത്തിനു ശേഷം വീണ്ടും അയാള്‍ ആദ്യം ശല്ല്യപ്പെടുത്തിയ ആകുട്ടിയുടെ പുറകിലായി വന്നുനിന്നു...പിന്നേം പഴയതു പോലെ മുട്ടലും ഉരുമ്മലും തുടങ്ങി.ഞാനും അവരെ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങി,പിന്നീട് ഞാന്‍ കണ്ട കാഴ്ച്ച മനുഷ്യത്തമുള്ള ആരെയും ഞെട്ടിപ്പിക്കുന്നതാണ്‌ പുറത്തു പറയാന്‍ അല്‍പ്പം ലജ്ജയുണെങ്കിലും ചിലകാര്യങ്ങള്‍ തുറന്നു പറയണം അതുകൊണ്ടു പറയുവാ....“അയാളുടെ വസ്ത്രത്തിനുള്ളില്‍ ഉദ്ധരിച്ച ലിംഗം അവളുടെ നിതംബങ്ങളില്‍ മുട്ടിച്ച് ഒരു കാമവെറിയനെപ്പോലെ അയാല്‍ ചലിക്കുകയാണ്‌.....! എന്റെ നെഞ്ചത്ത് ഒരു വെള്ളിടി വെട്ടിയതുപോലെ ഞാന്‍ ഞെട്ടിപ്പോയി.....ശരീരമാകമാനം ഒരുതരം മരവിപ്പ്...ആ മരവിപ്പ് എന്നെ അങ്ങനതന്നെ എന്നെ ഒന്നുരണ്ട് നിമിഷം പിടിച്ചിരുത്തിക്കളഞ്ഞു......ആ ഇരുപ്പില്‍ ഞാന്‍ കൂടെയുള്ള യാത്രക്കാരെ മുഴുവന്‍ ശ്രദ്ധിച്ചു അടുത്തിരിക്കുന്ന/നില്ക്കുന്ന എല്ലാവരും ഇതു കാണുന്നുണ്ടായിരുന്നു....എല്ലാമാന്യ മലയാളികളായ യാത്രക്കാരും ഒരു നീലച്ചിത്രം കാണുന്ന ലാഘവത്തോടെ ഈ ചൂടന്‍ രംഗങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നു...!എന്റെ സിരകളിലൂടെ രക്തം തിളച്ചു മറിഞ്ഞൊഴുകുന്നത് ഞാനറിഞ്ഞു.കോപം കൊണ്ട് എന്റെ കണ്ണില്‍ ഇരുട്ടു കയറി..പിന്നീട് ഞാന്‍ ചെയ്തത് അല്‍പ്പ നേരത്തിനു ശേഷമാണ്‌ എനിക്കുതന്നെ മനസ്സിലായത്..!ചാടിയെഴുനേറ്റ ഞാന്‍ ആ കുട്ടിയെ ഞാനിരുന്നസീറ്റില്‍ ഇരിക്കാന്നവശ്യപ്പെട്ടുകൊണ്ട് ആഭാസന്റെ നേര്‍ക്ക് തുറിച്ചു നോക്കിക്കൊണ്ട് നീങ്ങിനിന്നു....എന്റെ കൈ തരിക്കുന്നു.. ഓങ്ങി ഒരടിയങ്ങു കൊടുത്താലോയെന്നെനിക്കു തോന്നി....ആത്മസംയമനം പാലിക്കാന്‍ എന്റെ മനസാക്ഷി എന്നെ ഉപദേശിക്കുണ്ടായിരുന്നു..ആ നിന്ന നില്‍പ്പില്‍ ഞാന്‍ പലതും ചിന്തിച്ചു....


“ഈ ആഭാസനെ എന്നേക്കൊണ്ട് ഒരുപക്ഷെ അടിക്കാന്‍ കഴിയുമായിരിക്കാം,അവന്‍ എന്നെ തിരിച്ചടിച്ചാല്‍ അവനെ ഞാനിന്നു കൊല്ലും....അതും ഉറപ്പാ..! ഇപ്പോള്‍ ഈ കംമ്പാര്‍ട്ടുമെന്റിനകത്ത്കിടന്നൊരടികൂടിയാല്‍ സംഭവം എല്ലാവരുമറിയും അതാ പെണ്‍കുട്ടിയുടെ അഭിമാനത്തിനെ ബാധിക്കും,അല്ലെങ്കില്‍ത്തനെ ആ കുട്ടി കരച്ചിന്റെ വക്കോളമെത്തി നില്ക്കുകയാണ്‌,ഇനിയധവാ ഞാനാ ആഭാസനുമായി തല്ലുകൂടി എന്തെങ്കിലും വലിയ പ്രശനമായാല്‍ വല്ല വിചാരണ വരുമ്പോള്‍ ഈ കുട്ടി അഭിമാനത്തിനു ഭയന്ന് ഇങ്ങനൊരു സംഭവമേ നടന്നിട്ടില്ലെന്നു പറഞ്ഞാല്‍.....!ഞാനാരായി...!,അന്റെ കൂട്ടത്തിലുള്ള മറ്റു ഞരമ്പുകളെലാംകൂടി എന്നേ എടുത്തിട്ട് തൊഴിച്ചാല്‍ ഈ കൂട്ടത്തിലൊരുത്തന്‍ പോലും തിരിഞ്ഞു നോക്കുകപോലുമില്ല അതും എനിക്കറിയാം .പിന്നിവിടുത്തെ ജുഡീഷറി... അതിന്റെ കാര്യമോര്‍ത്തപ്പോ ഒള്ളധൈര്യംകൂടി ചോര്‍ന്നു.....! ഇതെല്ലാം ഞാന്‍ ഒരു നിമിഷംകൊണ്ട് ചിന്തിച്ചു പോയതാണ്‌.”ഏതായാലും എന്റെ നിപ്പും ഭാവവും അവന്റെ തൃഷ്ണ അല്‍പ്പം കുറച്ചു....അവന്‍ ചെറുകെ പുറമോട്ടു പിന്മാറി....ട്രെയിനിലുണ്ടായിരുന്ന ചില സഹയാത്രക്കാര്‍ക്ക് എന്താണ്‌ സംഭവിച്ചതെന്ന് മനസ്സിലായില്ല....രംഗങ്ങള്‍ കണ്ടുകൊണ്ടിരുന്നവര്‍ക്കു കാര്യം പിടികിട്ടി,അപ്പോഴേക്കും ഞരമ്പ് ഒന്നും സംഭവിക്കാത്തതുപോലെ വാതിലിലേക്ക് മാറിനിന്നു.അപ്പോള്‍ എന്റെ മനസ്സിലെ ചിന്ത മുഴുവന്‍ ഈ ട്രെയിനിലുണ്ടായിരുന്ന സഹയാത്രക്കാരേക്കുറിച്ചായിരുന്നു ,എന്തു മനുഷ്യ ജന്മങ്ങളാണ്‌ ഇവറ്റകള്‍..?!മനുഷ്യത്വം അല്‍പ്പം പോലും തൊട്ടു തീണ്ടിയിട്ടില്ലാത്ത സ്വാര്‍ഥന്മാര്‍....ഇവരുടെയൊക്കെ സഹോദരിമാര്‍ക്കാണ്‌ ഇതുപോലുള്ള ഒരു ഗതികേടുണ്ടാകുന്നതെങ്കില്‍ ഇവരൊക്കെ ഇങ്ങനെ നോക്കി നില്ക്കുമോ..? പ്രബുദ്ധന്മാരെന്ന് അഹങ്കരിച്ചു നടക്കുന്ന മലയാളികള്‍......കഷ്ട്ം.!ഈ നാടിനെയാണോ “ദൈവത്തിന്റെ സ്വന്തം നാടെന്നു വിളിക്കുന്നത്....!

ആ പെണ്‍കുട്ടി അപ്പോള്‍ ,ഞാന്‍ സേലത്തുവെച്ച് ഒരു അണ്ണാച്ചിയെ തെള്ളിയിട്ട് വിപ്ളവത്തില്‍ കൂടി നേടിയെടുത്ത ഇരിക്കയില്‍ സുരക്ഷിതയായി ഇരിക്കുന്നുണ്ടായിരുന്നു,അപമാനഭാരത്തില്‍ അവളുടെ ശിരസ്സ് കുനിഞ്ഞിരുന്നു.

എന്റെ കോപത്തെ ഞാന്‍തന്നെ പറഞ്ഞു സമാധാനിപ്പിച്ചു.”വിട്ടുകള...കൂടുതലൊന്നും സംഭവിക്കാതെ ആ കുട്ടിക്കിരിക്കാന്‍ ഒരു സീറ്റ് തരപ്പെടുത്തി കൊടുക്കാന്‍ കഴിഞ്ഞല്ലോ...!നീ നിയമജ്ഞനല്ല,നിയമപാലകനുമല്ല,രാഷ്ട്രീയനേതാവുമല്ല.ഈ സ്ത്രീത്വത്തിനു സംരക്ഷണം കൊടുക്കേണ്ടവരും
,കുറ്റവും,അനീതിയും തട്ടിക്കേള്‍ക്കണ്ട ജനതയും നോക്കിനില്ക്കുമ്പോള്‍.നീയൊറ്റക്ക് "ഓവര്‍സ്മാര്‍ട്ടാവല്ലേ......അതുനിനക്ക് ആപത്താ..! കുറ്റവാളികള്‍ക്കാണ്‌ ബലം അവര്‍ക്ക് മനുഷ്യാവകാശങ്ങളുണ്ട് അവര്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ചോദിക്കാനും പറയാനും മനുഷ്യാവകാശ കമ്മിഷനുണ്ട്,നിനക്കാരെങ്കിലും വരുമോ?“ഇല്ല...ആരും വരില്ല.സുന്ദരിയായ ഒരു പെണ്ണിനെ കണ്ടപ്പോള്‍ അവളുടെ മുമ്പില്‍ ഒന്നുഷൈന്‍ ചെയ്യാന്‍ വേണ്ടി ഒരുപാവത്തിനെ തല്ലിച്ചതച്ചതാണെന്ന് പറയും ഈലോകം,ഇവിടെ(ട്രെയിനില്‍) പലരും എന്നെ അങ്ങനെയാണു നോക്കുന്നത്...

ഇന്നിപ്പോള്‍ ഷോര്‍ണ്ണുര്‍ റെയില്‍വേ സ്റ്റേഷനടുത്ത് സൗമ്യ എന്ന പാവം പെണ്‍കുട്ടിയെ ഓടുന്ന ട്രെയിനില്‍നിന്നും തള്ളിയിട്ട് ക്രൂരമായി പിഢിപ്പിച്ചു കൊന്നിരിക്കുന്നു....അതുംലേഡിസ്സ് കമ്പാര്‍ട്ടുമെന്റില്‍നിന്നും ..!ട്രെയിനില്‍ ടിക്കറ്റെടുക്കാതെ കയറുന്ന ഭിക്ഷക്കാരേയും,സമൂഹത്തിന്റെ പുറമ്പോക്കുകളില്‍ അലഞ്ഞു തിരിഞ്ഞു നടക്കുന്ന കുറ്റവാളികളേയും നിയന്ത്രിക്കാനാവാത്തതിന്റെ പരിണിതഫലം ഇത്‌.. ഇതിനുത്തരവാധികള്‍ ആരാണ്‌..?

കേരളത്തില്‍ മാത്രമാണ്‌ സ്ത്രീകള്‍ ഇത്തരത്തില്‍ പീഡിപ്പിക്കപ്പെടുന്നതെന്ന വിചാരം എനിക്കില്ല .ഭാരതത്തിലെ മറ്റു സ്റ്റേറ്റുകളുടെ നില ഇതിലും മോശമാണ്‌,ഇന്‍ഡ്യയിലെ മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ ഇതല്‍പ്പം കുറയുമെന്നുമാത്രം.ഇവിടെ സെന്‍സേഷണല്‍ ന്യൂസ്സ് സൃഷ്ടിക്കാന്‍ വേണ്ടി ഇത്തരത്തിലുള്ള വാര്‍ത്തകള്‍ ഊതിപ്പെരുപ്പിച്ചു പീഢനത്തിനിരയായ സ്ത്രീകളെ മാധ്യമങ്ങള്‍ വീണ്ടുംവീണ്ടും പീഢിപ്പിക്കുന്നു..ഇതിനൊക്കെ ഭയന്നാണ്‌,സ്ത്രീകള്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ക്കുനേരെ പ്രതികരിക്കാത്തത്.

വാര്‍ത്തള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ ഇവിടുത്തെ ജനങ്ങള്‍ക്കും,ഭരാണാധിപന്മാര്‍ക്കും എവിടുന്നോ രോഷം വരും പിന്നിടാവാര്‍ത്തകള്‍ മാധ്യമങ്ങളുടെ ഫ്രണ്ട് പേജില്‍നിന്നും,ഉള്‍പേജിലേക്കൊതുങ്ങുമ്പോള്‍ അവരുടെ മനസില്‍നിന്നും രോഷവും,വാര്‍ത്തയും ഉള്‍വലിഞ്ഞില്ലാതാകും....പിന്നേയും കാത്തിരിക്കാം മറ്റൊരു സൗമ്യയുടെ മരണത്തിനായി..!!


5 comments:

BIJU KOTTILA said...

പ്രതിഷേധത്തിന്റെ നാവുകൾ അറുത്തെറിയപ്പെടുന്ന ഇ കാലഘട്ടത്തിൽ ഈ മനസ്സ് ഞാൻ കാണൂന്നു,

അതിരുകള്‍/മുസ്തഫ പുളിക്കൽ said...
This comment has been removed by the author.
അതിരുകള്‍/മുസ്തഫ പുളിക്കൽ said...

ഇതു തന്നെയാണോ ദൈവത്തിന്റെ നാട്......ഈ നാടിനെ തിരുത്തണെമെങ്കില്‍ ഇവിടെയുള്ള സ്ത്രീകള്‍ പ്രതികരിക്കണം...അല്ലാതെ ഭയന്നോടിയാല്‍ വീണ്ടും ഇതുപോലെ സൗമ്യ മാര്‍ പുനര്‍ജെനിക്കും

Pranavam Ravikumar a.k.a. Kochuravi said...

:-))

ജഗദീശ്.എസ്സ് said...

സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണം യാദൃശ്ചികമായി ഉണ്ടാകുന്നതല്ല. അത് ബോധപൂര്‍വ്വം സമൂഹത്തില്‍ നടക്കുന്നതാണ്. സൗമ്യയുടെ കൊലപാതകത്തെക്കുറിച്ച്

Twitter Delicious Facebook Digg Stumbleupon Favorites More