
Tehelka (special correspondent)“ഷാഹിനാ നഫീസയുടെ ഒരു കുറിപ്പ് വായിക്കാന്‍ ഇവിടെ ഞെക്കു........സഹയാത്രികരായ പുരുഷന്മാരോട് ...ആ പെണ്‍കുട്ടിയുണ്ടല്ലോ ,കഴിഞ്ഞ ദിവസം നമ്മളുടെ കൂടെ ട്രെയിനില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടി .എറണാകുളത്തു ഒരു കടയില്‍ സയില്‍സ് ഗേള്‍ ആണ് അവള്‍ .ഒരു വീട്ടുവേലക്കാരിയുടെ മകള്‍ .അവള്‍ ജീവിതത്തിലേക്കാണോ മരണത്തിലേ ക്കാണോ എന്ന കാര്യം ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ല .തലച്ചോറില്‍ രക്തം കട്ട പിടിച്ചു പൂര്‍ണമായും ഇരുട്ടിലാണ് അവളിപ്പോള്‍ .ഒരു തരത്തില്‍ നല്ലത് .തലയിടിച്ചു താഴെ വീണപ്പോഴുള്ള കടുത്ത വേദനയും കൂടെ അനുഭവിക്കേണ്ടി വന്ന അപമാനവും അവള്‍ ഇപ്പോള്‍ ഓര്‍ക്കുന്നില്ലല്ലോ ..അത്രയും സമാധാനം . പത്രങ്ങളില്‍ സ്ത്രീകല്‍ക്കുള്ള ഉപദേശങ്ങളാണ് നിറയെ ...എങ്ങനെ സുരക്ഷിതമായി യാത്ര ചെയ്യാം. നിങ്ങള്‍ ആക്രമിക്കപ്പെടുന്നത് നിങ്ങളുടെ കുഴപ്പം കൊണ്ട്...