ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെന്റുൽക്കർ തന്റെ കരിയറിലെ ഒരു നാഴിക കല്ലു കൂടി പിന്നിട്ടു ,ഏക ദിന ക്രിക്കറ്റിലെ എറ്റവും ഉയന്ന വ്യക്തികത സ്കോർ ഇനി സച്ചിന്റെ പേരിൽ(200)പതിമൂന്ന് വർഷങ്ങൽക്കു മുമ്പ് പാകിസ്ത്ഥാന്റെ സെയിത് അൻവർ ഇൻഡ്യക്കെതിരെ ചേപ്പാക്കം സ്റ്റേഡിയത്തിൽ കുറിച്ചിട്ട194 എന്ന സ്കോറണ് സച്ചിൻ പഴങ്കഥയാക്കിയത്.
1997-ൽ ചേപ്പാക്കത്തിൽ ഇൻഡ്യയുടെ പരമ്പര വൈരികളായ പകിസ്ത്ഥാനിന്റെ സെയിത് അൻ വർ ഇൻഡ്യൻ ബൌളിങ്ങിനെ തച്ചുടച്ച് നേടിയ 194-എന്ന സ്കോർ, ഇൻഡ്യയിലെ ക്രിക്കറ്റ് പ്രാന്തന്മാർക്ക് എന്നും ഒരു ദുഃഖംതന്നെയായിരുന്നു ,ഇതെഴുതുന്ന പ്രാന്തനും അങ്ങനെ തന്നെയായിരുന്നു .ഞാനടക്കമുള്ള ഇൻഡ്യൻ ആരാധകർ എന്നെങ്കിലും ഏതെങ്കിലും ഒരു ഇൻഡ്യാക്കാരനായ ക്രിക്കറ്റ്‌കളിക്കാരനാല്‍,ഈ റെക്കോഡ് തകർക്കപ്പെടും എന്നാശ്വസിച്ചു.അതിനായി പ്രാർത്ഥിച്ചു.സച്ചിൻ...,സേവാഗ്..,ഗാംഗുലി..,ധോണി...ഇങ്ങനെ പല പ്രതിഭാധനന്മാരായ പലതാരങ്ങളിലും പ്രതീക്ഷപുലർത്തി കാത്തിരുന്നു .ഇന്നല്ലങ്കിൽനാളെ അതു സംഭവിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചു.സച്ചിൻ ഫോമ് നഷ്ടപ്പെട്ടു ഇനി യുവതാരങ്ങളുടെ കാലമാണെന്നും ഈലോകം മുഴുവൻ പറഞ്ഞപ്പോഴും അതൊന്നും വിശ്വസിക്കാൻ കഴിയാത്ത ഒരുപറ്റം ആരാധകർ ഉണ്ടായിരുന്നു .സച്ചിന് ഇന്നും ബാല്യം തന്നെയെന്നു പറയുന്ന അവർക്ക് അഭിമാനത്തിനു വകനൽകിക്കൊണ്ട് കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകരുടെ വിശ്വാസംപാഴാകാതെ ആ മഹനീയ നേട്ടം കൈവരിക്കാൻ ..... അവസാനം13 വർഷത്തെ കാത്തിരുപ്പിനൊടുവിൽ മഹാനായ"ലിറ്റിൽ മാസ്റ്റർ;സച്ചിൻ രമേഷ് ടെന്റുൽക്കർ തന്നെ ആചരിത്രം തിരുത്തി ക്കുറിച്ചു.ഗ്വളിയറിലെ ,ക്യപ്റ്റ്ൻ രൂപ് സിംഗ് സ്റ്റേഡിയത്തിൽ സക്തന്മാരായ സൗത്ത് ആഫ്രിക്കക്കെതിരെ 200 റൺസ്സ് നേടിചരിത്രത്തിലേക്ക് ....!!!നന്ദി.....സച്ചിൻ..നന്ദി....ഒരായിരം ..നന്ദി..!!