Thursday, December 09, 2010

എന്റെ ഓർമ്മകൾ



ഉണങ്ങാത്ത വ്രണങ്ങളായ്,
ഓര്‍മ്മകള്‍ താങ്ങിത്താങ്ങിയിരിക്കും.
മരിക്കാത്ത ഓര്‍മ്മകള്‍ അരിച്ചരിച്ചങ്ങിരിക്കും.
വേദനയാര്‍ന്നോരോര്‍മ്മകള്‍
ചിലപ്പോള്‍ ഓര്‍ത്തോര്‍ത്ത് ചിരിക്കാം
മറക്കുവാന്‍ ശ്രമിച്ചാലും,
ഓര്‍മ്മകള്‍, തിരമാലകളായ്
മാനസതീരത്തണയും.
തീരത്തെ മണല്‍പ്പരപ്പില്‍,
വരച്ചിട്ട നല്ല ചിത്രങ്ങളുംമായ്ച്ചു-
പിന്നെയെപ്പോഴോ
വിസ്മൃതിയുടെ ആഴത്തിലേക്ക്മടങ്ങും.

Wednesday, November 03, 2010

അങ്ങനെ എല്ലാത്തിനും ഒരു തീരുമാനമായി...!!!


സമൂഹത്തില്‍ പുരുഷനു തുല്ല്യമായ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തിവരുന്ന സ്വാതന്ത്ര്യ സമരത്തിന്‌ അങ്ങനെ ഒരു തീരുമാനമായി;



പുരുഷമേധാവിത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചനംവേണമെന്നത് സ്ത്രീകളുടെ ന്യായമായ ആവശ്യമാണെങ്കിലും,സ്ത്രീസ്വാതന്ത്ര്യത്തിന്‌ ചില പരിതികള്‍ സമൂഹം നല്കിയിട്ടുണ്ട്,അതിനപ്പുറം കടന്നാല്‍ എന്തു സംഭവിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ്‌ “ന്യൂസിലാന്റുകാരിയായ ”പാം കൊര്‍കെരി(Pam Corkery) എന്ന 54കാരിയായ എക്സ് എം.പി.പുരുഷന്മാരേക്കാട്ടിലും ഒട്ടും മോശമല്ല സ്ത്രീകള്‍ അതുകൊണ്ട് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ടെന്ന് വാദിക്കുന്ന ഈ സാമൂഹ്യപ്രവര്‍ത്തക വരുന്ന ജൂലൈയില്‍ സ്ത്രീകള്‍ക്കായി ഒരു സംരഭം ആരംഭിക്കാന്‍ പോകുന്നു.അത് മറ്റൊന്നുമല്ല,ഒരു വ്യഭിചാര ശാല കസ്റ്റ്മര്‍സ്സ് സ്തീകളാണെന്നു മാത്രം ,പുരുഷന്മാരായ അഭിസാരകന്മാര്‍ക്ക് പണം നല്കി സ്തീകള്‍ അവരുടെ കാമാര്‍ത്തിയെ തീര്‍ത്തുകൊള്ളാന്‍ ഒരു സ്ഥാപനം ,സ്ഥാപനം തുറക്കുന്നതിന്റെ മുന്നോടിയായി പരസ്യപ്രചരണാര്‍ത്ഥം ഒരു സെക്സ് സര്‍വേയും നടത്തിയിരിക്കുന്നു ഈ മഹതി,26-34 വയസ്സ് പ്രായമുള്ള ആണുങ്ങളെയാണ്‌ സ്ത്രീകള്‍ക്ക് ഇഷ്ടം35മുതല്‍44വരെ വയസുള്ള ആണുങ്ങളായാലും തരക്കേടില്ലായെന്നും,എന്തുംവേണ്ടി പണം ചില വഴിക്കുന്നു ,തങ്ങളുടെ ശരീര സുഖത്തിനു വേണ്ടി പണം ചിലവഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നാണ്‌26% സ്തീകളുടേയും അഭിപ്രായം,



പിംമ്പ് കോര്‍കെരി മുന്‍ എം.പി,മാത്രമല്ല ഒരു മാധ്യമപ്രവര്‍ത്തകയും ടീവി അവതാരികയുമാണ്‌.

സ്ത്രീകളുടെ എല്ലാ വിജയത്തിനും അഭിമാനപൂര്‍വ്വം മൂക സാക്ഷിയായിരുന്ന പുരുഷമേധാവിത്വം ഇനി ഇതിനുംകൂടി സാക്ഷീയായി നില്‍ ക്കേണ്ട ഗതികേടായി .പാശ്ചാത്യന്റെ വാലന്റൈന്‍സ് ഡേ പോലുള്ള എല്ലാ വിസര്‍ജ്യ സംസ്കാരവും തോളിലേറ്റി കൊണ്ടൂ നടക്കുന്ന ഇന്‍ഡ്യാക്കാര്‍ ഇതെങ്ങാനും ഇന്‍ഡ്യന്‍ സംസ്കാരത്തിലേക്ക് കോപ്പിപേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതിനു മുമ്പ് ഈ ലോകം ഒന്നവസാനിപ്പിച്ചു തരണേ.......ദൈവമേ.....പ്ളീസ്സ്

"ഇനി എന്തെല്ലാം തെമ്മാടിത്തരങ്ങൾ കണ്ടാലാണോ...ഈ ലോകമൊന്നവസാനിക്കുക!!!









kiwiblog

Wednesday, October 20, 2010

അക്ഷയ തൃതീയ- ഒരു അവലോകനം


അക്ഷയതൃതീയ ;ഓരോ വർഷവും മേടമാസത്തിലെ (തമിഴിൽ ചിത്തിര മാസം)കറുത്ത വാവിനു ശേഷമുള്ള മൂന്നാമത്തെ ദിവസം അക്ഷയ തൃതീയയായി ആഘോഷിച്ചു പോരുന്നു.2010-ലെ അക്ഷയതൃതീയ കഴിഞ്ഞ മെയ്-16- ഞായറാഴ്ച്ച(ഇടവം 2)കഴിഞ്ഞു.
അക്ഷയതൃതീയ എന്നു കേൾക്കുമ്പോൾ നമ്മൾക്ക് ഓർമ്മവരുന്നത് ജനക്കൂട്ടം നിറഞ്ഞ ജൂവലറികളാണ്‌.കാരണം അക്ഷയതൃതീയയെന്ന ഈ പുതിയ സാധനം ശരാശരി മലയാളിയെ പരിചയപ്പെടുത്തിയത് ജൂവലറിക്കാരുടെ പരസ്യങ്ങളാണ്‌‌.യഥാർത്ഥത്തിൽ അക്ഷയ തൃതീയ എന്താണ്‌,അതിന്റെ ആചാരങ്ങൾ എന്താണെന്നുപോലും ആലോചിക്കാതെ ഭാരതത്തിലേ തന്നെ പ്രബുദ്ധരായ മലയാളി സമൂഹവും ഉപഭോത്കൃത സംസ്കാരത്തിന്റെ ഈ പുത്തൻ ചതിക്കുഴിയിൽ വീഴുകയാണ്‌. അക്ഷയതൃതീയ ദിവസം ഒരു ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാൻ കഴിഞ്ഞാൽ,ആവർഷം മുഴുവൻ സ്വർണ്ണത്തിലുള്ള സമ്പാദ്യം പെരുകും എന്നൊരു കിംവദന്തിയാണ്‌ ഇതിനു പിന്നിൽ.ഈ ദിവസം തിക്കിത്തിരക്കി ജൂവലറികളിൽ ചെന്ന് അന്യായ വിലകൊടുത്ത് സ്വർണ്ണം വാങ്ങി അലമാരിയിൽ പൂട്ടിവെച്ചിരുന്നാൽ അതവിടിരുന്ന് പെറ്റുപെരുകി കിലോക്കണക്കിനു സ്വർണ്ണമാകുമെന്ന് ഒരു പുരാണത്തിലും,ശാസ്ത്രത്തിലും,പറഞ്ഞിട്ടില്ല.(ഇതൊക്കെ കേൾ ക്കുമ്പോൾ ബാല്യകാലത്ത് ഞങ്ങൾ പുസ്തക താളുകാൾക്കിടയിൽ മയിൽപ്പീലി വെച്ചു വിരിയ്ക്കാൻ ശ്രമിച്ചതൊർത്തുപോകയാണ്‌.)

യഥാർത്ഥത്തിൽ അക്ഷയ തൃതീയയുടെ ആചാരങ്ങളിൽ പറയുന്നത് ലക്ഷ്മീവാസമുള്ള സാധനങ്ങൾ വാങ്ങണം എന്നാണ്‌,പ്രധാനമായും വാങ്ങേണ്ടത് ,കല്ലുപ്പ്,മഞ്ഞൾ,പച്ചരി(കൈയ്യാൽ കുത്തിയത്) മുതലായവയാണ്‌.കൂടാതെ പവങ്ങൾക്ക് ദാനം നൽകുക,പൃതൃപൂജ,വൃദ്ധജനങ്ങളെ ആദരിക്കുക,(അവർക്കാവശ്യമുള്ള വസ്ത്രം,മരുന്ന് മുതലായ ,അവർക്കാശ്യമുള്ളതും,പ്രിയപ്പെട്ടതുമായ സാധനങ്ങൾ വാങ്ങി നല്കുക),അന്നദാനം നടത്തുക മുതലായ സത്കർമ്മങ്ങൾ ചെയ്യണമെന്നാണ്‌ ഐതീഹ്യം,കൂടാതെ ഹോമങ്ങൾ ,ഭജനകൾനടത്താനും ,മഹാലക്ഷ്മി പൂജക്കും ,ശത്രു ശാന്തിപൂജക്കും നല്ലനാളായികരുതുന്നു.ആലിലയിൽ മൃത്യുഞ്ജയ മന്ത്രം ജപിച്ച് രോഗിയുടെ തലയിണക്കടിൽ വെച്ചിരുന്നാൽ രോഗിസുഖം പ്രാപിക്കും,കുട്ടികളുടെ തലയിണക്കടിയിൽ വെച്ചിരുന്നാൽ കൺ ദൃഷ്ടി മാറിക്കിട്ടുമെന്നു
മാണ്‌ ഐതീഹ്യം.മൃതസഞ്ജീവനി മന്ത്രമറിയാവുന്നവർ തുടർച്ചയായി ഈമന്ത്രം ഉച്ചരിച്ചുകൊണ്ടിരുന്നാൽ സകല പാപദോഷങ്ങളും മാറിക്കിട്ടും,അതുപോലെ പുതിയ സംരംഭങ്ങൾ തുടങ്ങാനും ,വാഹനങ്ങൾവങ്ങാനും, ഗൃഹപ്രവേശനത്തിനും,വീടുപണി തുടങ്ങാനും, കിണർ പണിതുടങ്ങാനും,സ്വർണ്ണം,വെള്ളി,വസ്ത്രങ്ങൾ മുതല്ലായവവാങ്ങാനും ഉത്തമമായ ദിവസമായി കരുതിപ്പോരുന്നു.കുചേലൻ ഒരു പിടി അവലുമായി ശ്രീ കൃഷ്ണനെ കാണാൻ പോയപ്പോൾ,താൻ കൊണ്ടുവന്ന അവൽ കണ്ണന്‌ എങ്ങനെനൽകും എന്ന ആശയക്കുഴപ്പത്തിൽ നിന്ന കുചേലന്റെ കൈയിൽ നിന്നും ഭഗവാൻ “അക്ഷയാ”എന്നു പറഞ്ഞുകൊണ്ട് അവൽ പൊതി വാങ്ങി ഭക്ഷിച്ചെന്നും,അതുകഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുചേലന്‌ സർവ്വ ഐശ്വര്യങ്ങളും ഭഗവാൻ ദാനം നൽകിയെന്നും,അതിന്റെ സ്മരണക്കായി അകഷയ തൃതീയ ആഘോഷിക്കുന്നതായും ഒരു കഥയുണ്ട്.

അതുപോലെ , പാണ്ടവർ വനവാസം അനുഷ്ഠിക്കുന്ന കാലത്ത് ഒരുദിവസം ദുർവാസാവു മുനി ശിഷ്യ ഗണങ്ങളുമായി പാണ്ടവരുടെ താമസ സ്ഥലത്ത് ചെന്നു ,ഞങ്ങൾ വളരെ വിശന്നു വന്നിരിക്കയാണെന്നും ,ഞങ്ങൾ കുളിച്ചിട്ടു വരുമ്പോഴേക്കും ആഹാരം തരണമെന്നുമ്പറഞ്ഞ് മുനിയും ശിഷ്യരും കുളിക്കാൻ നദിയിലേക്കു പോയി.ദുർവാസാവു വരുന്നതിനും മുമ്പുതന്നെ പാണ്ടവർ ആഹാരമെല്ലാം കഴിച്ചുകഴിഞ്ഞിരുന്നതിനാൽ അവിടെ ഒന്നു ഉണ്ടായിരുന്നില്ല.ദുർവാസാവിന്റെ കാര്യം പറയാനുണ്ടോ!ചോദിച്ചത് കിട്ടിയില്ലങ്കിൽ പുള്ളിക്കാരനു കോപം തലക്കുമേളിൽ കയറും,എടുത്തവായിൽ ശപിക്കുകയും ചെയ്യും,ദുർവാസാവിന്റെ സ്വഭാവം നല്ലതായിട്ടറിയാവുന്നതു കൊണ്ട് ദ്രൗപതി ഉടന്തന്നെ ഭഗവാൻ കൃഷ്ണനെ വിളിച്ചപേക്ഷിച്ചു, സ്ഥിതിഗതി വളരെ മോശമാണെന്നു കണ്ട ഭഗവാൻ ഉടന്തന്നെ “അക്ഷയ” പാത്രം നൽകുകയും അതിൽക്കൂടി വിഭവ സമൃദ്ധമായ സദ്യ ഒരുക്കിവെക്കുകയും ചെയ്തു.എന്നാൽ തങ്ങൾ കുളീകഴിഞ്ഞു വേരുമ്പോഴേ വിശപ്പ് ശമിച്ചതായി അനുഭപ്പെട്ടന്നും ദുർവാസാവ് പറയുകയുണ്ടായി.ഇതെല്ലാം ഭഗവാന്റെ ലീലാവിലാസങ്ങളായിരുന്നല്ലോ!.അതിനാൽ ഈദിവസം അന്നദാനം നല്കിയാൽ ഭഗവാന്റെ അനുഗ്രഹം ഉണ്ടാകുമെന്നുമാണ്‌ ഐതീഹ്യം
കൂടാതെ പരശുരാമന്റെ ജന്മനാളായും കരുതുന്ന ഈദിവസം തുങ്ങുന്നകാര്യങ്ങൾ വിജയത്തിലെത്തുമെന്നുമാണ്‌ വിശ്വാസം.
ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇങ്ങനെയിരിക്കെ അക്ഷയതൃതീയ എങ്ങനെ ജൂവലറിക്കാരുടെ സ്വന്തം ആഘോഷമായിമാറി?
ലോകത്തിലെ ഏറ്റാവൂം വലിയ സ്വർണ്ണ ഉപഭോത്കൃത രാജ്യമാണ്‌ ഇൻഡ്യ,അതും പ്രത്യേകിച്ച് സൗത്ത് ഇൻഡ്യ അതില്പ്രധാനമായും തമിഴ്നാട്,ഇവിടുത്തെ എതൊരു ചടങ്ങിനും സർണ്ണം ആവശ്യമാണ്‌.ഇവിടെ നിന്നുമാണ്‌ അക്ഷയ തൃതീയ എന്ന പുതിയ ഉപഭോത്കൃത സംസ്ക്കാരം രൂപം കൊള്ളുന്നത്.2000 ത്തിന്റെ ആരംഭത്തിൽ ഇൻഡ്യ ഒരു സാമ്പത്തീക ശക്തിയായി വളരാൻ തുടങ്ങിയപ്പോൾ.ഇവിടുത്തെ പുതിയ തലമുറ ഇലക്ട്രോണിക്സ് ഉപകരണങ്ങളും,സെൽഫോണും,കംമ്പ്യുട്ടറു ,മറ്റും വാങ്ങുന്നതിലാണ്‌ താല്പര്യം സ്വർണ്ണം വാങ്ങുന്നതിൽ താല്പ്പര്യമില്ല എന്നു വ്യാകുലപ്പെട്ടുകൊണ്ടിരുന്ന "വേൾഡ് ഗോൾഡ് കൗൺസിൽ"(W.G.C) സ്വർണ്ണം വാങ്ങുന്നത് പ്രോൽസാഹിപ്പിക്കാൻ എന്തെങ്കിലും വഴിതേടിക്കൊണ്ടിരിക്കുമ്പോളാണ്‌,2001സെപ്റ്റംബർ11-ാം തിയതി അല്ഖ്വയിത വേൾഡ് ട്രേഡ് സെന്ററിനു നേരെ വ്യോമാ ക്രമണം നടത്തിയത്.വേൾഡ് ട്രേഡ് സെന്റർ പൂർണ്ണമായും തകർന്ന് വീഴുന്നതിനു മുൻ മ്പ് തന്നെ ഇൻഡ്യൻ ഗോൾഡ്മാർക്കറ്റ് തകർന്നു തരിപ്പണമായി സ്വർണ്ണത്തിന്റെ വിലയി അസന്തുലിതാവസ്ഥ സംജാതമാകുകയും,തന്മൂലം സ്വർണ്ണവ്യാപാരത്തിൽ ഗണ്യമായ കുറവുസംഭവിക്കുകയും ചെയ്തു.
തമിഴ്നാട്ടിലെ വൻങ്കിട ജുവലറിക്കാർക്കും,വേൾഡ് ഗോൾഡ് കൗൺസിലിനും ഇതൊരു തല വേദനയായിമാറി,അങ്ങനെ യിരിക്കുമ്പോളാണ്‌ തമിഴ് മാസികയൊന്നിൽ 2002-ൽ അക്ഷയതൃതീയയോടനുബന്ദിച്ചു ഒരു പ്രഗൽ ഭ ജോത്സ്യന്റെ അഭിമുഖം വന്നു അതിൽ അക്ഷയതൃതീയ ദിവസം ഒരു ഗ്രാമെങ്കിലും സ്വർണ്ണം വാങ്ങി വീട്ടിൽ വെച്ചാൽ മേലുമേലും സ്വർണ്ണം പെരുകുമെന്ന് ജ്യോത്സ്യൽ ഒരു പടക്കം പൊട്ടിച്ചു.(തമിഴ് നാട്ടിലെ മാധ്യമ പ്രവർത്തനത്തേക്കുറിച്ചു പറയുകയാണെങ്കിൽ നാട്ടിലെ മാധ്യമങ്ങളെ വെല്ലുന്നതരത്തിലാണ്‌ അവരുടെ പ്രവർത്തനം.ഓരോ പെട്ടിക്കടക്കുമുമ്പിലും മധ്യമങ്ങളുടെ വലിയ വലിയ പോസ്റ്ററൂകൾ തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെണ്ടക്കാ അക്ഷരത്തിൽ ഇങ്ങനെയൊക്കെ എഴിതിയിട്ടുണ്ടാവും,പ്രബല നടികക്ക് ഇന്നാരുകൂടെ തുടർപാ​‍ാ.....!!!,പ്രബല നടികക്കു ഗർഭം....കാരണം ആര്‌....?ഇല്ലങ്കിൽ ബലാൽസംഘത്തിന്റെയോ,കൊലപാതകത്തിന്റേയോ..ചൂടൻ വാർത്തകളുടെ തലക്കേട്ടുണ്ടാവും, അന്യന്റെ സ്വകാര്യ ജീവിതത്തിൽ എത്തിനോക്കുന്നതും,കിളുകിളുപ്പൻ ,ചൂടൻ മസാല വാർത്തകളും വായിക്കുന്നതിൽ തൽപ്പരരായ തമിഴൻ ഏതു മാധ്യമമാണോ ഇന്നേദിവസം ഏറ്റാവും നല്ലചൂടൻ വാർത്ത നൽകുന്നത് ആ മാധ്യമമായിരിക്കും വയിക്കുക.അതിനാൽ മാധ്യമങ്ങൾ എപ്പോഴും ചെറിയചെറിയ വാർത്തകളും പൊലിപ്പിച്ചെഴുതുന്നതിലും,മസാല വാർത്തകൾക്കും പ്രാധാന്യം നൽകുന്നു.).വാർത്ത വെണ്ടക്കാ അക്ഷരത്തിൽ പോസ്റ്ററടിച്ച് നാടുമുഴുവൻ ഒട്ടിച്ചു, “അക്ഷയ തൃതീയയിൽ തങ്കം വാങ്ങിനാൽ അതിഷ്ടം വരുമാം...!”. പറയാനുണ്ടൊ പുകിൽ! അന്തവിശ്വാസത്തിനും,ദൈവ വിശ്വാസത്തിനും പേരുകേട്ട തമിഴൻ അതും വിശ്വസിച്ചു.ജുവലറിക്കാർക്ക് നിധി കിട്ടിയതു പോലൊരു സന്തോഷം. അവരുവിടുമോ!അവരും നൊക്കിയിരിക്കുയായിരുന്നു ഇതുപോലൊരു സാധനം.പിന്നീടങ്ങോട്ട് പരസ്യത്തിന്റെ പൂരമായിരുന്നു.ഒരു സാധാരണ വ്രതനാളായിരുന്ന ചിത്തിര മാസത്തിലെ കറുത്തവാവിനു ശേഷമുള്ള തൃതീയ(മൂന്നാം പിറ)ദിവസം ,ഇന്നു നാം കാണുന്ന "അക്ഷയ തൃതീയ "യായി രൂപാന്തരം പ്രാപിച്ചു. ഇതിനുപിന്നിൽ വേൾഡ് ഗോൾഡ് കൗൺസിലിനും(W.G.A),തമിഴ്നാട്ടിലെ ജൂവലറി ലോബിക്കും കൈയ്യുണ്ടെന്നുള്ളത്,ദിവസവും ബിസിനസ്സ് ന്യൂസ്സ് ശ്രദ്ധിക്കുന്നവർക്കു മനസിലാക്കാൻ കഴിയും,2006 -ൽ W.G.C.യുടെ ഓരു പത്രക്കുറിപ്പിൽ 55ടൺ സ്വർണ്ണം അക്ഷയ തൃതീയ ദിവസം മാത്രം വിറ്റതായി അതിന്റെ മനേജിംഗ് ഡയറക്ടർ ഒരുകണക്ക് പുറത്തു വിട്ടിരുന്നു.വരും വർഷങ്ങളിൽ ഇത് അധികമാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു.2007-ൽ പരസ്യത്തിനു മാത്രമായി 80 കോടീ രൂപ ചിലവഴിച്ച W.G.C. അതൂതന്നെ വളരെ കുറഞ്ഞു പോയിയെന്നാണ്‌ പറങ്ങത്.
ഇങ്ങനൊരു കുപ്രചാരം നടത്തിയതിനു പിന്നിൽ ജൂവൽ വ്യാപാരികളും ,W.G.C, ക്കും കൈയുണ്ടെന്ന് ഈമേഘലയിൽ അനുഭമുള്ളവർ അടക്കം പറയുന്നു.ഇപ്പോൾ ഒന്നു രണ്ട് വർഷമായി വെളുത്ത ലോഹം വാങ്ങിയാൽ കൂടുതൽ ഐശ്വര്യം ഉണ്ടാകുമെന്ന് പറഞ്ഞ് “പ്ളാറ്റിനം” വാങ്ങാൻ പ്രോൽസാഹിപ്പിക്കുന്നുണ്ട്.വെളുത്ത ലോഹം വാങ്ങിയാൽ ഐശ്വര്യം ഉണ്ടാകുമെങ്കിൽ എന്തിനാണ്‌ പ്ളാറ്റിനം വാങ്ങുന്നത്,അതിനേക്കാൾ വിലകുറഞ്ഞതും ,വേളുത്തതുമായ,അലൂമിനിയമോ,വെളുത്തീയമോ വാങ്ങിയാൽ പോരെ?
സ്വർണ്ണത്തിൽ പണം ഇൻവെസ്റ്റ് ചെയ്യുന്നത് നല്ലതാണ്‌ അത് വിലക്കുറവുള്ളപ്പോൾ വാങ്ങുന്നതല്ലേ ബുദ്ധി.

ഈ ആചാരം കേരളത്തിലെത്തിയത് നമ്മുടെ നാട്ടിലെ ജൂവലറിക്കാരുടെ തമിഴ്നാട്പ്രവേശനത്തോടെയാണ്‌ കഴിഞ്ഞ മൂന്നുനാലു വർഷമായി കേരളത്തിലെ എല്ലാ പ്രമുഖ ജൂവലറിക്കാരും തമിഴ്നാട്ടിൽ ഷോറൂം തുറക്കുന്നതിൽ മത്സരിച്ചു കൊണ്ടിരിക്കയാണ്‌.അങ്ങനെ അക്ഷയ തൃതീയ കേരളത്തിലും എത്തിയത്.

(ഈ പോസ്റ്റ് ഇത്രയും വൈകി എഴുതാൻ പ്രേരകമായത് പ്യാരി സിംഗിന്റെ അക്ഷയതൃതീയയെപ്പറ്റിയുള്ള ഈ പോസ്റ്റ് ആണ്‌.)

Wednesday, October 06, 2010

സ്വാതന്ത്ര്യ ദിനം മാറ്റാൻ ഒരു സമരം


ഇൻഡ്യ മുഴുവൻ ആഗസ്റ്റ്-15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുമ്പോൾ ഇൻഡ്യ യിലെ ,ഒരു സംസ്ഥാനമായ പോണ്ടിച്ചേരി ആഗസ്റ്റ്-16സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുന്നു,എന്നാൽ ഈ സ്വാതന്ത്ര്യ ദിനത്തെ മാറ്റി നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന് ഇവിടെയുള്ള സംഘടനകളും സ്വാതന്ത്ര്യ സമര സേനാനികളും വളരേക്കാലമായി പോരാട്ടത്തിലാണ്‌,കാരണം 1947 ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ശിഥിലമായി കിടന്നിരുന്ന നാട്ടുരാജ്യങ്ങളും,സംസ്ഥാനങ്ങളും ഇൻഡ്യയിൽ ലയിച്ചു (ലയിപ്പിച്ചു),എന്നാൽ ഫ്രഞ്ചുകാരുടെ അധീനതയിലായിരുന്ന പോണ്ടിച്ചേരി മാത്രം ലയിച്ചിരുന്നില്ല.ഫ്രഞ്ചു സർക്കാർ പോണ്ടിച്ചേരി ജനതക്ക് പല സൗകര്യങ്ങളും നല്കിയിരുന്നാലും,രണ്ടാം കിട പൗരന്മാരെ പ്പോലെ കഴിയേണ്ടി വന്ന പോണ്ടീച്ചേരിക്കാർ ഫ്രഞ്ചുകാരിൽ നിന്നും മോചനം നേടുന്നതിനായി സ്വാതന്ത്രീയസമര പോരാട്ടങ്ങൾ സംഘടിപ്പിച്ചു ,അങ്ങനെ പോണ്ടിച്ചേരിയെ ഇൻഡ്യയിൽ ലയിക്കാൻ അനുവദിച്ചുകൊണ്ട് 1954 നവംഭ്ബർ-1ന്‌ പോണ്ടിച്ചേരി സ്വാതന്ത്ര്യമടഞ്ഞതായി ഫ്രഞ്ചുസർക്കാർ പ്രഖ്യാപിച്ചു ,
അതിനൂശേഷവും എട്ടുവർഷക്കാലം ഫ്രഞ്ച് അധീനതയിലല്ലാതെയും,ഇൻഡ്യയിൽ ലയിക്കാതെയും സ്വതന്ത്ര ദേശമായി തുടർന്ന പോണ്ടിച്ചേരി 1962 ആഗസ്റ്റ്16ന്‌ ഇൻഡ്യയിൽ ലയിച്ചു.കേന്ദ്ര സർക്കാർ ആഗ്സ്റ്റ് 16 പോണ്ടിച്ചേരി​‍യുടെ സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിച്ചു .ന്യായപ്രകാരം ഫ്രഞ്ചുകാരിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നവംബർ-1 സ്വാതന്ത്ര്യ ദിനമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി വിവിധ സംഘടനകളും,സ്വാതന്ത്ര്യസമര സേനാനികളും പോരാട്ടം തുടർന്നു,കേന്ദ്ര സർക്കാരിനും ,പോണ്ടിച്ചേരി സർക്കാരിനും മാറി മാറി നിവേദനങ്ങൾ നല്കിയും ഒരുപ്രയോജനവും ലഭിക്കാഞ്ഞതിനാൽ സ്വാതന്ത്ര്യ സമര സേനാനികളുടെ സംഘടനയായ “ഫ്രഞ്ച് ഇൻഡ്യ വിടുതലൈക്കാല മക്കൾ നർപ്പണി ഇയക്കം” സി.പി.ഐ, പി.എം.കെ, മുതലായ ,രാഷ്ട്രീയപാർട്ടികളുടെ പിന്തുണയോടെ സമരം ശക്തിപ്പെടുത്തിയിരിക്കയാണ്‌.ഒക്ടോബർ 9ന്‌ സോണീയാഗാന്ധി പോണ്ടിച്ചേരി സന്ദർശിക്കാനിരിക്കെ കോൺഗ്രസ്സ് അധ്യക്ഷയെ നേരിൽ കണ്ട് നിവേദനം നല്കാൻ തീരുമാനിച്ചിരിക്കയാണ്‌ ഈ സംഘടന. തങ്ങൾക്ക് സന്ദർശനാനുവാദം നിരസ്സിച്ചാൽ അന്നേ ദിവസം,ബന്തോ,നിരാഹാര സത്യാഗ്രഹമോ നടത്തുമെന്ന് ഈസംഘടനയുടെ തലവൻ ശിവരാജ് പറയുന്നു.

തെലുങ്കാനക്കു ശേഷം ,മറ്റോരു ഭൂകമ്പം തലപൊക്കുന്നു ..,സ്വതന്ത്ര രാജ്യം വേണമെന്ന് അവകാശപ്പെടാത്തതു ഭാഗ്യം.
New News

Wednesday, February 24, 2010

സുവര്‍ണ്ണകിരീടത്തിലെ പൊന്‍‌തൂവല്‍..




ക്രിക്കറ്റ്‌ ഇതിഹാസം സച്ചിൻ ടെന്റുൽക്കർ തന്റെ കരിയറിലെ ഒരു നാഴിക കല്ലു കൂടി പിന്നിട്ടു ,ഏക ദിന ക്രിക്കറ്റിലെ എറ്റവും ഉയന്ന വ്യക്തികത സ്കോർ ഇനി സച്ചിന്റെ പേരിൽ(200)പതിമൂന്ന് വർഷങ്ങൽക്കു മുമ്പ്‌ പാകിസ്ത്ഥാന്റെ സെയിത്‌ അൻവർ ഇൻഡ്യക്കെതിരെ ചേപ്പ‍ാക്കം സ്റ്റേഡിയത്തിൽ കുറിച്ചിട്ട194 എന്ന സ്കോറണ്‌ സച്ചിൻ പഴങ്കഥയാക്കിയത്‌.


1997-ൽ ചേപ്പാക്കത്തിൽ ഇൻഡ്യയുടെ പരമ്പര വൈരികളായ പകിസ്ത്ഥാനിന്റെ സെയിത്‌ അൻ വർ ഇൻഡ്യൻ ബൌളിങ്ങിനെ തച്ചുടച്ച്‌ നേടിയ 194-എന്ന സ്കോർ, ഇൻഡ്യയിലെ ക്രിക്കറ്റ്‌ പ്രാന്തന്മാർക്ക്‌ എന്നും ഒരു ദുഃഖംതന്നെയായിരുന്നു ,ഇതെഴുതുന്ന പ്രാന്തനും അങ്ങനെ തന്നെയായിരുന്നു .ഞാനടക്കമുള്ള ഇൻഡ്യൻ ആരാധകർ എന്നെങ്കിലും ഏതെങ്കിലും ഒരു ഇൻഡ്യാക്കാരനായ ക്രിക്കറ്റ്‌കളിക്കാരനാല്‍,ഈ റെക്കോഡ്‌ തകർക്കപ്പെടും എന്നാശ്വസിച്ചു.അതിനായി പ്രാർത്ഥിച്ചു.സച്ചിൻ...,സേവാഗ്‌..,ഗാംഗുലി..,ധോണി...ഇങ്ങനെ പല പ്രതിഭാധനന്മാരായ പലതാരങ്ങളിലും പ്രതീക്ഷപുലർത്തി കാത്തിരുന്നു .ഇന്നല്ലങ്കിൽനാളെ അതു സംഭവിക്കും എന്ന് ആത്മാർത്ഥമായി വിശ്വസിച്ചു.സച്ചിൻ ഫോമ്‌ നഷ്ടപ്പെട്ടു ഇനി യുവതാരങ്ങളുടെ കാലമാണെന്നും ഈലോകം മുഴുവൻ പറഞ്ഞപ്പോഴും അതൊന്നും വിശ്വസിക്കാൻ കഴിയാത്ത ഒരുപറ്റം ആരാധകർ ഉണ്ടായിരുന്നു .സച്ചിന്‌ ഇന്നും ബാല്യം തന്നെയെന്നു പറയുന്ന അവർക്ക്‌ അഭിമാനത്തിനു വകനൽകിക്കൊണ്ട്‌ കോടിക്കണക്കിന്‌ ക്രിക്കറ്റ്‌ ആരാധകരുടെ വിശ്വാസംപാഴാകാതെ ആ മഹനീയ നേട്ടം കൈവരിക്കാൻ ..... അവസാനം13 വർഷത്തെ കാത്തിരുപ്പിനൊടുവിൽ മഹാനായ"ലിറ്റിൽ മാസ്റ്റർ;സച്ചിൻ രമേഷ്‌ ടെന്റുൽക്കർ തന്നെ ആചരിത്രം തിരുത്തി ക്കുറിച്ചു.ഗ്വളിയറിലെ ,ക്യപ്റ്റ്ൻ രൂപ്‌ സിംഗ്‌ സ്റ്റേഡിയത്തിൽ സക്തന്മാരായ സൗത്ത്‌ ആഫ്രിക്കക്കെതിരെ 200 റൺസ്സ്‌ നേടിചരിത്രത്തിലേക്ക്‌ ....!!!നന്ദി.....സച്ചിൻ..നന്ദി....ഒരായിരം ..നന്ദി..!!

Tuesday, February 23, 2010

താപം


ദൈവം
സൃഷ്ടി
മരം
കോടാലി
ജെ.സീ.ബി
മണ്ണ്‌
മണൽ
മാഫിയ
വരൾച്ച
കോൺക്രീറ്റ്‌ കാട്‌
ഹിമം
മെൽറ്റിംഗ്‌
പുക
ഓസോൺ
ദ്വാരം
താപം
മരണം
കോപ്പന്മാർ
ഹേഗനിൽ....!!!??

Twitter Delicious Facebook Digg Stumbleupon Favorites More