
ഇന്നേക്ക് 477 വർഷങ്ങൾക്ക് മുമ്പ് ചിത്തോറിനെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ ഇതിഹാസ ഭൂമിയാക്കിയ മഹാ റാണാ പ്രതാപ് ജനിച്ചു. ധീരനായ ആ യോദ്ധാവിന്റെ 477-ാം ജന്മദിനമാണ് ഇന്ന്.കാടിന്റെ മക്കൾ പൊലും സ്വരാജ്യത്തിനായ് പോരാടിയ അക്കാലം ഭാരതത്തിന്റെ സമരേതിഹാസകാലമായിരുന്നു. അധിനിവേശ ചരിത്രത്തെ തന്റെ വാൾമുന തുമ്പിൽ പിടിച്ചു നിർത്തിയ, പട നയിച്ചെത്തിയ അക്ബറിന് മുന്നിൽ തോൽവിയറിയാത്ത, പട കുതിരയെപ്പോലും രണാങ്കണ ചരിതത്തിലെ സൂര്യതാരകമാക്കിയ ധീരനായ പോരാളി. മഹാനായ ഛത്രപതി ശിവജിക്കൊപ്പം ഭാരത ചരിത്രം വാക്കുകളിൽ അഗ്നി ജ്വലിപ്പിച്ചെഴുതി ചേർത്തത് ഒരേ ഒരു രാജാവിനെ കുറിച്ച് മാത്രം.. മഹാറാണാ പ്രതാപ്..മേവാറിന്റെ രണ യോദ്ധാവ്. 1572 ഫെബ്രുവരി 28 മുതൽ 1597 ജനുവരി 29 വരെയുള്ള കാലഘട്ടം ഭാരതത്തിൽ പോരാട്ടങ്ങളുടെ ഇതിഹാസ കാലമാക്കി തീർത്ത മഹാറാണാ പ്രതാപ്. നാടുരാജ്യങ്ങൾ കീഴടക്കി വന്ന...