(ചിത്രത്തിന് കടപ്പാട്- ജയരാജ്.ടി.ജി)
ഈ മുടിഞ്ഞ മന്‍മോഹനും,ഇറ്റാലിയന്‍ അമ്മച്ചിയും,അവരുടെ ഒരു ഒടുക്കത്തെ സര്‍ക്കാരും,അഴിമതിയും ,കൈക്കൂലിയും കൊണ്ട് മുടിപ്പിച്ചിട്ടിരിക്കുന്ന ഈ നാട്ടില്‍ നഷ്ടത്തിലാണെന്ന് പറഞ്ഞ് അടിക്കടി പെട്രോള്‍ കമ്പനികള്‍ക്ക് അവരുടെ ഇഷ്ടാനുസരണം വിലകൂട്ടാനുള്ള അധികാരം നല്‍കി. പെട്രോളിന്റെ വില കുത്തനെയുയര്‍ന്നതോടെ സകലസാധനങ്ങള്‍ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയായി,സാധാരണക്കാരായ ജനങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കി, വിലയുയര്‍ന്ന ഉടന്‍തന്നെ ഇടത്തുപക്ഷവും.ബി.ജെ.പി യും ഹര്‍ത്താല്‍ എന്ന പതിവ് കലാപരുപാടി അരങ്ങേറി.ഈ ഹര്‍ത്താലൊക്കെ എത്രകണ്ടതാ.ഏതെങ്കിലും ഹര്‍ത്താലുകൊണ്ട് ഈ ഇന്‍ഡ്യല്‍ എന്തെങ്കിലും ഒരുനേട്ടമുണ്ടായിട്ടുണ്ടോ? ജോലിചെയ്ത് ബോറടിച്ചിരിക്കുന്ന ഒരു വിഭാഗം ആള്‍ക്കാര്‍ക്ക് വാഹനങ്ങളുടെ കണ്ണാടി എറിഞ്ഞുപൊട്ടിച്ചും,വൈരാഗ്യമുള്ളവരെ പെരുമാറാനും,സര്‍ക്കാര്‍ വാഹനങ്ങള്‍ തീയിട്ടുകളിക്കനുമുള്ള ഒരു വിനോദോപാധി മാത്രമാണ് ഹര്‍ത്താലുകള്‍.മാധ്യമങ്ങള്‍ പോലും സര്‍ക്കാരിന്റെ കുഴലൂത്തുകാരായി മാറുന്ന ഈ കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ ജങ്ങള്‍ക്ക് പ്രതികരിക്കാനുള്ള അവസരവും നഷ്ട്പ്പെടുന്നു. അതിനു ഒരു ഉദാഹരണമാണ് മുകളില്‍ കൊടുത്തിരിക്കുന്ന ,ജയരാജ് ടി.ജി.വരച്ച കാര്‍ട്ടുണ്‍. ഫേസ്സ്ബുക്ക് ഇതിപ്പോള്‍ രണ്ടാമത്തെ പ്രാവശ്യമാണ് ഈ കാര്‍ട്ടൂണ്‍ നീക്കം ചെയ്തിരിക്കുന്നത്.ജനങ്ങളെ ദ്രോഹിക്കുന്ന ഈ സര്‍ക്കാര്‍ ജനങ്ങളുടെ വിമര്‍ശങ്ങളേ ഭയപ്പെടുന്നു,ഇവിടുത്തെ ഗാന്ധി ശിഷ്യന്മാര്‍ക്ക് പ്രതികരണശേഷി നഷ്ടപ്പെട്ട ഷണ്ഡന്മാരായ ജനതയെ വാര്‍ത്തെടുക്കാനാണ് താല്പര്യം.
ഓയില്‍ കമ്പനികളുടെ കൊള്ളലാഭത്തിന്റെ കണക്കുകള്‍ വെളിയില്‍ വന്നുകൊണ്ടിരിക്കുന്നു .കിട്ടിയവിവരം അനുസരിച്ച് 2012 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള മൂന്ന് മാസ കാലയളവില്‍ ഇന്‍ഡയന്‍ ഓയില്‍ കോര്‍പ്പറേഷന്‍ 12,670.43 കോടി ലാഭം കൊയ്തു മുന്‍വര്‍ഷം ഇതേകാലയളവിലെ 3905.16 കോടിയുമായി താരതമ്യപ്പെടുത്തിയാല്‍ 224ശതമാനം വര്‍ധന!
ജനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് ജനപ്രതിധികളെ തിരഞ്ഞെടുത്ത് ജങ്ങള്‍ക്കുവേണ്ടി ഭരണം നടത്തുന്ന ഭരണ സംവിധാനമാണ് ജനാധിപത്യം എന്നതൊക്കെ പോയി ,ജനങ്ങള്‍ ജനങ്ങളില്‍ നിന്നും ജനപ്രതിനിധികളെ തിരഞ്ഞെടുത്ത് കോര്‍പ്പറേറ്റുകള്‍ക്കും,ആഗോളകുത്തകള്‍ക്കും വേണ്ടി ഭരണം നടത്തുന്ന സംവിധാനം എന്നായി.
പ്രതികരിക്കാനുള്ള സ്വാതന്ത്ര്യംപോലും നിഷേധിക്കുന്ന ഈ നാട്ടിലാണോ ഈ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സ്വാതന്ത്യം നേടിയെടുത്തത്?! ഇതില്‍ ഭേദം ബ്രിട്ടീഷുകാര്‍തന്നെയായിരുന്നു.