Sunday, November 27, 2011

കേരളരക്ഷക്കായി കൈകോര്‍ക്കു...!




നട്ടെല്ലുള്ള ഈ തലമുറയിലെ ഏവര്‍ക്കും ഇതില്‍ പങ്കാളികളാകാം. ദയവായി ഈ നമ്പറുകളില്‍ ബന്ടപ്പെടുക.
തിരുവനന്തപുരം: Saneeb - 9946105464, 9847618047, Arjun Thamby: 9995762995
ചെങ്ങന്നൂര്‍: Joshua: 9496460881,
കോട്ടയം: Joshua: 9496460881,
എറണാകുളം: Joshua: 9496460881,
കോതമംഗലം: Sujith: 9633885888,
കോഴിക്കോട്: I V Junais: 9745356209,
കാസര്‍ഗോഡ്: Maliq: 9895606160,
മറ്റു സ്ഥലങ്ങളില്‍ ഉള്ളവര്‍ 9496460881 എന്ന നമ്പരില്‍ വിളിക്കുക




മുല്ലപ്പെരിയാര്‍ പൊട്ടും... പത്ത് നാല്പത് ലക്ഷം മലയാളികള്‍ മരിക്കും. 24 മണിക്കൂറിനുളളില്‍ ശവങ്ങള്‍ കണ്ടെടുത്ത് മറവ് ചെയ്തില്ലെങ്കില്‍ പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടും. അതിലും ഒടുങ്ങും കുറേ ലക്ഷങ്ങള്‍...മുല്ലപ്പെരിയാര്‍ പൊട്ടിയ ദേഷ്യം മലയാളി തമിഴന്റെ നേര്‍ക്ക് തീര്‍ക്കും. തമിഴന്‍ തിരിച്ചടിക്കും. ഫലം ഉഗ്രന്‍ വംശീയ കലാപം. അതിലും തീരും കുറേ ജീവനുകള്‍... മുല്ലപ്പെരിയാര്‍ ഇടുക്കി ഡാമുകള്‍ പൊട്ടിക്കഴിഞ്ഞാല്‍ തമിഴന് പിന്നെ വെളളം കിട്ടില്ല. അതോടെ തമിഴ് നാട്ടിലെ കൃഷികള്‍ കരിഞ്ഞുണങ്ങും... എല്ലാ ദുരന്തങ്ങളേയും അതിജീവിച്ച് ബാക്കിയുളള മലയാളികള്‍ക്ക് ഭക്ഷണമില്ല. അങ്ങനെയും തീരും കുറേ ആളുകള്‍. കേരളത്തില്‍ കറന്റില്ല... വെളളമില്ല... വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കില്ല... ഒടുക്കത്തെക്ഷാമം... ഇനിയും നിങ്ങള്‍ പറയൂ... ഇതിനെയെല്ലാം അതിജീവിച്ച് എത്രമലയാളികള്‍ ജീവിച്ചിരിക്കും. മുല്ലപ്പെരിയാര്‍ ഒഴുകിവരുന്ന വഴിയില്‍ മാത്രമല്ല അപകടം പതിയിരിക്കുന്നത്... ഇന്ന് നമ്മള്‍ ഉറക്കം നടിച്ചാല്‍ നാളെ നമ്മള്‍ എന്നന്നേയ്ക്കുമായി ഉറങ്ങേണ്ടിവരും..DENNY SUNNY@ facebook


Thursday, November 24, 2011

ഡാം999 തമിഴകത്തിന്റെ വികാരം.!


ഡാം999 നെതിരെ തമിഴകത്തിലെ മൂന്നാംകിട രാഷ്ടിയനേതൃത്വവും,സിനിമാരംഗവും,

എം കരുണാനിധി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വരുംവരാഴികളെ കണ്ടറിഞ്ഞ് ഡാം 999 എന്നചിത്രത്തിന്റെ പ്രദർശനത്തിന് വിലക്ക് ഏർപ്പടുത്തണമെന്ന് ഡി.എം.കെ.നേതവും മുൻ തമിഴ് നാടു മുഖ്യമന്ത്രിയുമായ എം കരുണാനിധി ഒരു പ്രസ്താവനയിൽ പറഞ്ഞു.

മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും,തമിഴ്നാടും പലവർഷങ്ങളായി നടന്നുവരുന്ന തർക്കം തീർക്കപ്പെടാതെ,സുപ്രീംകോടതിയിൽ വരെ കേസ്സ്നടന്നുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ ഒരു ചിലർ കരുതിക്കൂട്ടി ഡാം999 എന്നൊരു ചിത്രം നിർമ്മിച്ച്.25-ആം തിയതി മുതൽ ഇൻഡ്യയിലും,വിദേശത്തും ഒരേ സമയത്തിൽ പ്രദർശിപ്പിക്കാനുള്ള ഏർപ്പാടുകൾ നടന്നു വരുന്നു.തമിഴ്നാട്ടിലും ഈ ചിത്രം പ്രദർശിപ്പിക്കപ്പെടുമെന്ന് പരസ്യംചെയ്യപ്പെട്ടിരിക്കുന്നു.ചിത്രത്തിന്റെ പേരുപോലും പ്രത്യേകലക്ഷ്യത്തോടു കൂടിയാണ് നൽകിയിരിക്കുന്നത്.നൂറ്റാണ്ടുകൾക്കുമുമ്പ് ഇംഗ്ലീഷുകാരാൽ കെട്ടപ്പെട്ട അണക്കെട്ട് പൊട്ടുന്നതുപോലെയും അതുമൂലം വൻപ്രളയം ഉണ്ടായി പല ആയിരക്കണക്കിന് ജനങ്ങൾ മരിക്കുന്നതുപോലെയും ചിത്രീകരിച്ചിരിക്കുന്നു

ഈ ചിത്രം പ്രദർശനത്തിനു വരാനിരിക്കുന്ന മലയാളചിത്രങ്ങൾക്കൊപ്പം പ്രദർശനത്തിനെത്തുമെന്നും വാർത്തയുണ്ട്. പാർളമെന്റിലും ഈ വിഷയം ഇന്നേദിവസം അവതരിപ്പിക്കപ്പെടും.എന്നാൽ തമിഴ്നാട് സർക്കാരിന്റെ ഭാഗത്തുനിന്നും യാതൊരു വിധമായ എതിർപ്പും ഇതുവരെ രേഖപ്പെടുത്തികണ്ടില്ല,
ഈപടം വെളിയിൽ വരുകയാണെങ്കിൽ,രണ്ടു സ്റ്റേറ്റുകളിലും കഴിയുന്ന തമിഴർകൾക്കും,മലയാളി സഹോദരങ്ങൾക്കും ഒത്തൊരുമയോടും സഹവർത്തിത്വത്തോടെയും ജീവികുന്നനിലമാറി എങ്ങനെയെല്ലാമുള്ള അഭ്യന്തിര ക്രമസമാധാനപ്രശനങ്ങൾ ഉണ്ടാകുമെന്ന് ചിന്തിച്ചുനോക്കി ചിത്രത്തിന്റെ പ്രദർശനം കർശനമായി തടയേണ്ടിയതാവശ്യമായിരിക്കുന്നു.
കേന്ദ്ര-സംസ്ഥാന സർക്കാരുകളും ,സിനിമാരംഗത്തുള്ളവരും യുക്തിപൂർവ്വമായി ചിന്തിച്ച് തക്കതായ ഒരു തീരുമാനം എടുക്കുമെന്ന് വിശ്വസിക്കുന്നു.(എം.കരുണാനിധി 24-11-2011 വ്യാഴം-ദിനതന്തി പത്രം)
(വാർത്ത അതുപോലെ തന്നെ മലയാളവത്കരിച്ചിരിക്കുന്നു)


തീയറ്റര്‍ ഉടമകള്‍ സംഘം

ഡാം 999 എന്ന ചിത്രം തമിഴ്‌ ജനതയുടെ വികാരങ്ങള്‍ക്ക് എതിരായതിനാല്‍ ആചിത്രത്തെ തമിഴകത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ലന്ന് തീയറ്റര്‍ ഉടമകള്‍ സംഘം തീരുമാനിച്ചു.
വിനയ്-വിമലാരാമന്‍ അഭിനയിച്ച ഡാം 999 കേരളാക്കാരനായ ഷോഹന്‍ റോയി സംവിധാനം ചെയ്തിരിക്കുന്നു.ഈ ചിത്രം തമിഴിലും നിര്‍മ്മിച്ച് 25ആം തിയതി പ്രദര്‍ശനത്തിനു എത്തുമെന്ന് പരസ്യംചെയ്യപ്പെട്ടിരിക്കുന്നു.ചിത്രത്തില്‍ മുല്ലപ്പെരിയാര്‍ ഉടയുന്നതുപോലുള്ള രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതുമൂലം.രാഷ്ട്രീയ,സിനിമാ രംഗത്ത് കോളിളക്കം സൃഷ്ടിച്ചിരിക്കുന്നു.ഈ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിക്കണമെന്ന് തമിഴകത്തിലെ രാഷ്ട്രീയനേതാക്കള്‍ ആവശ്യപ്പെടുന്നു.ഇതേത്തുടര്‍ന്ന് തമിഴ്‌നാട് തീയറ്റര്‍ ഉടമസ്ഥ സംഘം അടിയന്തിരമായി ഇന്നലെ യോഗം ചേര്‍ന്നു,തീയറ്റര്‍ ഉടമ സംഘത്തലവന്‍ അണ്ണാമലൈയുടെ അദ്ധ്യകഷതയില്‍ നടന്ന യോഗത്തില്‍ സെക്രട്ടറി പണ്ണീര്‍ശെല്‍‌വം സന്നിഹിതനായിരുന്നു.ഈയോഗത്തില്‍ ചര്‍ച്ചചെയ്തെടുത്ത തീരുമാനപ്രകാരം,”ഡാം 999 എന്നചിത്രം തമിഴ് ജനതയുടെ വികാരങ്ങള്‍ക്ക് എതിരായിരിക്കുന്നതിനാല്‍ ഈ ചിത്രത്തെ തമിഴകത്തിലെങ്ങും പ്രദര്‍ശിപ്പിക്കേണ്ടതില്ലന്ന് തീരുമാനിച്ചിരിക്കുന്നു.
തന്മൂലം തമിഴ് ജനതയുടെ വികാരത്തെ കേന്ദ്രസര്‍ക്കാരിനേയും,കേരളാ സര്‍ക്കാരിനേയും അറിയിച്ചുകൊള്ളുന്നു.

വൈക്കൊ(എം.ഡി.എം.കെ.ജനറല്‍ സെക്രട്ടറ,പ്രകോപനപരമായ പരാമര്‍സങ്ങള്‍...)
ഇദ്ദേഹത്തിനെ പത്രക്കുറിപ്പിങ്ങനെ.ഡാം 999 എന്നചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കന്‍ പാടില്ല.ഈ ചിത്രം നിരോധിക്കന്‍ കേന്ദ്രഗവണ്മെന്റിനെ സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധിക്കണം കിള്ളു കീരയാകേ കരുതി(എന്നുവെച്ചാല്‍ വെറും പുല്ലു പോലെകരുതി) ‘മലയാളികള്‍‘ തമിഴകത്തിലും പ്രദര്‍ശിപ്പിക്കുന്നതിന് ശ്രമിക്കുകയാണ് ആകയാല്‍ ഈ ചിത്രത്തെ പ്രദര്‍ശിപ്പിക്കാതിരിക്കാന്‍ ,തമിഴ് നാട്ടിലെ ചലച്ചിത്ര വിതരണക്കാരും, നിര്‍മ്മാതാക്കളും,തീയറ്റര്‍ ഉടമകളും,സൌത്തിഡ്യന്‍ ആക്ടേഴ്സ്സ് അസോസിയേഷന്‍ മുതലായ സംഘടനകള്‍ മുന്നോട്ട് വരണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നു

ഈ മുന്നറിയിപ്പുകളെയെല്ലാം അവഗണിച്ചുകൊണ്ട് എവിടെ വിതരണം ചെയ്യുകയോ,പ്രദര്‍ശിപ്പിക്കുകയോ ചെയ്താലും അതിനെതിരായി ശക്തമായ പോരാട്ടങ്ങള്‍ എം.ഡി.എം.കെ.സംഘടിപ്പിക്കും, കഷി അണികളും,തമിഴ് സ്നേഹികളും,തമിഴ്‌നാടിന്റെ അവകാശങ്ങളില്‍ അഭ്യുതയകാംഷികളായവരും,ഈ ചിത്രത്തിന്റെ പ്രദര്‍ശനം തടയാന്‍ രംഗത്തു വരണ.
കെ.രാജന്‍

തമിഴ് ചലച്ചിത്ര സംരക്ഷണ സംഘം തലവന്‍(കൂലിത്തല്ലുകാരന്‍)
തമിഴ് ചലച്ചിത്ര നിര്‍മ്മതാക്കള്‍,വിതരണക്കാര്‍,തീയറ്റര്‍ ഉടമകള്‍മുതലായവരുടെ പ്രത്യേക ശ്രദ്ധക്ക്.ഇന്‍ഡ്യന്‍ ജനതയുടെ ഒത്തൊരുമയും,കലാ സാംസക്കാരിക ആചാരങ്ങല്‍ക്ക് പ്രാധാന്യം കൊടുക്കുന്ന ചിത്രങ്ങളേ ഇതുവരെ നമ്മള്‍ നിര്‍മ്മിച്ചിരുന്നുള്ളു.എന്നാല്‍ കേരളാക്കാരായ ചിലര്‍ നമ്മുടെ നാട്ടിലെ അഭിനേതാക്കളെയും വിദേശിയരായ അഭിനേതാക്കളേയും വെച്ച് ഡാം999 എന്നൊരു ചിത്രമെടുത്ത് “സഹോദരസ്നേഹത്തോടെ കഴിഞ്ഞുവരും തമിഴക-കേരള ജനതയുടെ ഒത്തൊരുമക്ക് ഭംഗം വരുത്താന്‍ ശ്രമിക്കുന്നു.
മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടഞ്ഞ് ലക്ഷക്കണക്കിന് ,അമ്മമാരും,പ്രായമായവരും,കുട്ടികളും പ്രളയത്തില്‍പ്പെട്ട് മരിച്ചുപൊകുന്നതുപോലെ പൈശാചികമായ രംഗംങ്ങള്‍ നിറഞ്ഞപടമായതിനാല്‍ ഈചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയറ്റര്‍കളുടെ മുന്നില്‍ തമിഴ് ചലച്ചിത്ര സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രകടനങ്ങള്‍ നടത്തും.

പൊന്‍രാധാകൃഷ്ണന്‍(ബി.ജേ.പി.നേതാവ്).

ജനങ്ങളുടെ ഇടയില്‍ ഭീതിജനിപ്പിക്കുന്ന ഡാം 999 എന്നചിത്രത്തിന്റെ പ്രദര്‍ശനം,കേന്ദ്ര ഗവണ്മെന്റിടപെട്ട് നിരോധിക്കണം.ഇല്ലങ്കില്‍ തമിഴ് നട്ടിലെങ്കിലും പ്രദര്‍ശനം സര്‍ക്കാര്‍ ഇടപെട്ട് തടയണം.ജനങ്ങളുടെ ഇടയില്‍ ഭീതിജനിപ്പിക്കുന്ന ഇതുപോലുള്ള ചിത്രങ്ങള്‍ അപലപനിയമാണ്. കൂടംകുളം,മുല്ലപ്പെരിയാര്‍ മുതലായ വിഷയങ്ങള്‍ക്കു പിന്നില്‍ നില്‍ക്കുന്ന ശക്തികള്‍ ഏതെല്ലാമെന്ന് കണ്ടുപിടിച്ച് കേന്ദ്രം അവര്‍ക്കെതിരെ നടപടിയെടുക്കണം.
(കൂടംകുളം സമരത്തിനുപിന്നില്‍ അവിടുത്തെ കൃസ്ത്യന്‍ സഭയുള്ളതാണ് രാധാകൃണന്റെ കൃമികടി)
ഇതെല്ലാം24-11-2011 വ്യാഴ്ചത്തെ ദിനതന്തി പത്രത്തില്‍ നിന്നും അതുപോലെതന്നെ പര്‍ത്തിയിരിക്കുന്നു വാക്കുകളുടെ പ്രയോഗം‌പോലും മാറിയിട്ടില്ല.)
തമിഴന്‍ എന്തുകൊണ്ടാണ് ഈ വിഷയത്തെ ആവശ്യമില്ലാതെ വൈകാരികമായി നേരിടുന്നത്.അവര്‍ക്കാവശ്യം ജലമാണെങ്കില്‍ അതുനല്‍കാന്‍ കേരളാ സര്‍ക്കാര്‍ തയാറാണെന്ന് പലവട്ടം ആവര്‍ത്തിച്ചു വ്യക്തമാക്കിയതാണ്,എന്നിട്ടും ജീവനു ഭയന്നുകഴിയുന്ന മലയാളിയേക്കാള്‍ വ്യാകുലപ്പെടുന്നത് എന്തിന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? തമിഴ്‌നാട്ടിലെ മൂന്നാംകിട പ്രാദേശികനേതാക്കളെ ഭയന്ന് കേന്ദ്രവും മറ്റും മുട്ടുവിറച്ച് നില്‍ക്കുന്നത് എന്തുകൊണ്ടാണ്,ഇവിടെയും നേതാക്കന്മാരുണ്ടല്ലൊ.ജഡ്ജിമാരെ വരെ തെറിവിളിക്കാന്‍ ചങ്കൂറ്റം കാണിക്കുന്ന ഇവരൊക്കെ എവിടെപ്പോയി,ജനങ്ങള്‍ക്കാവശ്യമുള്ളപ്പോള്‍ പ്രതികരിക്കാത്തനേതാക്കന്മാര്‍ ഇനി തെരുവില്‍ നിന്നു ചട്ടമ്പിത്തരം പറഞ്ഞാല്‍ ജനം പ്രതികരിക്കും(ആ പാര്‍ട്ടിയുടെ തീവ്ര അനുഭാവിയായ ഞാന്‍ ഇങ്ങനെയാണ് ചിന്തിക്കുന്നതെങ്കില്‍ സദാരണ ജനങ്ങള്‍ എങ്ങനെയായിരിക്കും ചിന്തിക്കുക.)


Monday, November 21, 2011

എല്ലാവര്‍ക്കും എന്റെ മുന്‍‌കൂര്‍ ആദരാഞ്ജലികള്‍

അതെ.. എന്തിനാ ഈ മുന്‍‌കൂര്‍ ആദരാഞ്ജലികള്‍ എന്നു ചിന്തിക്കുവാരിക്കും...തലപുണ്ണാക്കണ്ട,നമ്മുടെ കേരളത്തിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട്പൊട്ടി എല്ലാ ശുംഭന്മാരും ചത്തുമലന്ന് അറബികടലിപ്പോയി ഇങ്ങനെ വായുപൊളിച്ചു കിടക്കുമ്പോള്‍ ആദരാഞ്ജലികളര്‍പ്പിക്കാന്‍ മേല്‍പ്പത്തൂരാന് ചിലപ്പോള്‍ വരാന്‍ പറ്റിയില്ലങ്കില്‍ എന്തുചെയ്യും.അതുകൊണ്ട ഇങ്ങനെയൊന്ന്.അതുകൊണ്ട് ഇതൊരു മുന്‍‌കൂര്‍ അറിയിപ്പായി എല്ലാവരും സ്വീകരിക്കണം എന്ന് അപേക്ഷിക്കുന്നു.

കാലംകുറേയായി മുല്ലപ്പെരിയാര്‍ അണക്കെട്ടിനെച്ചൊല്ലി ഒച്ചപ്പാടും ബഹളവും തുടങ്ങിയിട്ട്,തമിഴ്‌നാട്ടിലെ പ്രാദേശികരാഷ്ട്രീയത്തിനു മുമ്പില്‍ മുട്ടുവിറച്ചു നില്‍ക്കുന്ന കേന്ദ്രത്തിനു കീ‍ഴില്‍ കേരളത്തിലെ 2.5 ദശലക്ഷംലക്ഷങ്ങളുടെ ജീവന് പുല്ലിന്റെ വിലപോലും കല്‍പ്പിക്കുന്നില്ല ഇവിടുത്തെ ശുഭന്മാര്‍.വധശിഷയും കാത്തുകഴിയുന്ന, ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനത്തിന്റെ ഇരകൾക്ക് ഒരുകലത്ത് മുല്ലപ്പെരിയാറെന്നു കേള്‍ക്കുമ്പോള്‍ ഹാലിളകുന്ന മേല്‍‌പ്പത്തൂരാനെന്ന ബ്ലോഗറില്‍നിന്നും ഇതില്‍ക്കുടുതല്‍ ഒന്നും‌പ്രതീക്ഷിക്കരുത്.തമിഴ് നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളെല്ലാം അവിടുത്തെ ജനങ്ങളെ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തെറ്റിദ്ധരിപ്പിക്കാനാണ് എപ്പോഴും ശ്രമിക്കുന്നത്‌.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട്ടില്ലെ ജനങ്ങള്‍ വൈകാരികമായിയാണ് കാണുന്നത്.ഇവിടുത്തെ വിദ്യാസമ്പന്നര്‍പോലും മറിച്ചു ചിന്തിക്കാന്‍ തയാറല്ല.യാഥാര്‍ഥ്യത്തിനു നേരെ മുഖംമറച്ചു നിന്നാല്‍ അത് അസത്യമാക്കാന്‍ കഴിയും എന്നാണ് അവരുടെ ചിന്ത,ഇവമ്മാരെയൊന്നും ഈ യുഗത്തിലെങ്ങും നന്നാക്കാമെന്ന് വിചാരിക്കുകയും വേണ്ട,ബൂലോകത്ത് മുല്ലപ്പെരിയാര്‍ ക്യാമ്പെയിന്‍ ഉണ്ടായകാലത്ത് നിരക്ഷരന്റെ ഇംഗ്ലീഷ് പോസറ്റ് തമിഴിലേക്ക് തര്‍ജ്ജിമചെയ്യുവാന്‍ ഒരു വിഭലശ്രമം നടത്തി .ആ ലേഖനം എന്റെ സുഹൃത്തുക്കളായചിലരെക്കൊണ്ട് തര്‍ജ്ജിമചെയ്യിക്കാന്‍ ശ്രമിച്ചു അവരെല്ലാം ലേഖനം തിരിച്ചുതന്നിട്ട് എന്റെ നേരെ തട്ടിക്കയറി ഞങ്ങളു നാടിനെതിരായി ഞങ്ങളെക്കോണ്ടുതന്നെ എഴിതിക്കയാണോ? ആ ലേഖനത്തില്‍ “മലയാളികള്‍ തമിഴനെ എവിടെക്കണ്ടാലും തല്ലികൊല്ലുമെന്നുണ്ട് ...അതെങ്ങനെ അങ്ങനെപറയാം എന്നൊക്കെ. വേറൊരു തേനീക്കാരനായ വിദ്വാനെ സമീപിച്ചപ്പോള്‍ ഇതിലും വിചിത്രമായിരുന്നു.അത് അവരുടെ അവകാസമാണെന്നും അതുനേടിയെടുക്കാന്‍ പോരാടുമെന്നുമൊക്കെയായി.മുല്ലപ്പെരിയാര്‍ ഡാം ചുണ്ണാമ്പും സുര്‍ക്കിയും വെച്ചു നിര്‍മ്മിച്ച ഗ്രാവിറ്റി ഡാമാണ് അതുകൊണ്ട് അതൊരിക്കലും പൊട്ടിപ്പോകില്ല. അത് ഗ്രാവിറ്റിയുള്ളതുകൊണ്ടാണെന്നും വാദിച്ചു(ഈ പറഞ്ഞവന്‍ ഡബിള്‍ എം.എ.ക്കാരനാണെന്നകാര്യം പ്രത്യേകം ഓര്‍ക്കണം)ചൈനയിലെ ബാങ്കിയൊ ഡാം(Banqiao Dam) ദുരന്തത്തേക്കുറിച്ച് ഓര്‍മ്മിപ്പിച്ചപ്പോള്‍ അങ്ങനെ ഒന്നും നടന്നിട്ടില്ല അതൊക്കെ കേരളത്തിലെ പത്രക്കാര് പറഞ്ഞുണ്ടാക്കിയതാണെന്നായുരുന്നു മറുപടി.മാത്രവുമല്ല ഡാമുകല്‍ 1800 വര്‍ഷത്തോളം യാതൊരു കേടുംകൂടാ‍തെ നിലനില്‍ക്കും,അതിന് ഉദാഹരണമാണ് കാവേരിക്ക് കുറുകെ A.D.രണ്ടാം നൂറ്റാണ്ടില്‍ ചോളരാജാവായ കരികാലന്‍ നിര്‍മ്മിച്ച കല്ലണ ഇതിനിതുവരെ ഒരുകേടും സംഭവിച്ചിട്ടില്ല.അതുപോലെ മുല്ലപ്പെരിയാറിനും ഒന്നും സംഭവിക്കില്ല.ഇതൊക്കെയാണ് നേതാക്കന്മാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ഉപയോഗിക്കുന്ന വജ്രായുധം.നേതാവു പറഞ്ഞാല്‍ നേരായിരിക്കും..
ഇതൊന്നും ഇനി പറഞ്ഞിട്ടു കാര്യമില്ല കാരണം ഇതൊന്നും തമിഴന്‍ അംഗീകരിക്കാന്‍ പോകുന്ന പ്രശനം സമീപഭാവിയിലെങ്ങും ഉണ്ടാകാന്‍പോകുന്നില്ല.അധികാരമോഹികളായ രാഷ്ട്രീയക്കാര്‍ ഡെല്‍ഹിയിലിരുന്ന് 2.5 ദശലക്ഷം വരുന്ന ജീവന്‍ വെച്ചാണ് രാഷ്ട്രീയ കുതിരക്കച്ചവടം നടത്തുന്നത്.പരമ്മോന്നത നീതിപീഠത്തില്‍ നിന്നുപോലും ജീവിക്കാനുള്ള അവകാശം നിഷേദിക്കപ്പെട്ട ഒരു ജനത മരണ വെപ്രാളത്തില്‍ വിളിച്ചുകൂവുമ്പോള്‍....ഭൂകമ്പങ്ങള്‍ ഒരുതുടര്‍ക്കഥയായി ആവര്‍ത്തിക്കപ്പെടുമ്പോഴും ചോര്‍ന്നൊലിക്കുന്ന ഒരുചുണ്ണാമ്പു ഭിത്തിയുടെ ഭാവിയേപ്പറ്റി പഠനം നടത്താന്‍ ഉന്നതാധികാര സമിതിയെ അയച്ചു ,(ചാപിള്ളയുടെ ജാതകത്തേപ്പറ്റി പഠനം നടത്താൻ !)അർവക്കുള്ള പഠനറിപ്പോര്‍ട്ട് തമിഴ്‌നാട് എഴുതിക്കൊടുത്തു,അതിനുമുകളില്‍ ഒരു ചുവപ്പുനാടയിട്ടുകെട്ടിവെച്ചിട്ടുണ്ട് ഡെല്‍ഹിലെ ഒരു പഴയബില്‍ഡിംഗില്‍. അതിനൊരു തീരുമാനമായിട്ട് മലയാളികള്‍ ജീവനോടെയിരിക്കാമെന്ന് വ്യാമോഹിക്കണ്ട.പ്രകൃതിക്ക് സുപ്രീം കോടതീന്നുകേട്ടാല്‍ ‘നാലണക്ക് നാലാ’! പ്രകൃതിക്കുനേരെ കോടതിയലക്ഷ്യത്തിനു കേസ്സെടുക്കാന്‍ പറ്റുമോ ആവോ!!?
പണ്ടൊക്കെ മുല്ലപ്പെരിയാറെന്നു കേള്‍ക്കുമ്പോള്‍ എനിക്ക് പ്രാന്ത് പിടിക്കും പലടത്തും അനോണിയായും,സനോണിയായും തെറിവിളിച്ചിരുന്ന ഞാന്‍ പക്ക്വപ്പെട്ടു.ആസന്നമായിരിക്കുന്ന ,അനിവാര്യമായ ഒരു ദുരന്തത്തെ മനസ്സുകൊണ്ട് സ്വീകരിക്കാന്‍ തയ്യാറെടിപ്പിലാണ്.ഞാന്‍ സ്നേഹിച്ച,എന്നെ സ്നേഹിച്ച കുറേ മനുഷ്യരും,നാടുമൊക്കെ അറബിക്കടലില്‍ ചെന്നടിയുമ്പോള്‍ ഹൃദയം പൊട്ടിക്കരയാതിരിക്കാന്‍,ഒരുതുള്ളി കണ്ണുനീരുപോലുംവരാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രമിക്കും.
ചാനലുകാര്‍ നല്‍കുന്ന ദുരന്തത്തിന്റെ ലൈവ് വീഡിയൊകണ്ട് ഞാന്‍ ഇങ്ങനെ വിളിച്ചു പറയും..“ദൈവമേ...പോകനുള്ളവരോപോയി ഇനിയീദുരന്തം ലോകത്തില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്തത്രക്ക്മാഹാ ദുരന്തമാക്കിത്തീര്‍ക്കണേ എന്റെ പരദൈവങ്ങളേ...ലോകത്തിലെ ഏറ്റവും വലിയ ദുരന്തമാകാന്‍ ഒരാളുടെ കുറവുകൂടിയുണ്ടങ്കില്‍ എന്നേക്കുടി അങ്ങോട്ടെടുത്തോണേന്ന്.!!ഗിന്നസ് ബുക്കില്‍ കേരളത്തിന്റെ പേരൊന്നു കയറിക്കിട്ടാന്‍ ചാകാനും മടിക്കില്ല മേല്‍പ്പത്തൂരാന്‍, ആ റെക്കോഡ് സര്‍ട്ടിഫീക്കറ്റും കൈയ്യില്‍ വെച്ചുകൊണ്ട് ലോകരാഷ്ട്രങ്ങളുടെ മുമ്പില്‍ പോയി പിച്ചയേടുത്തുകൊണ്ടു വരുന്ന സഹായധനം തെണ്ടിപട്ടികളെപ്പോലെ കടിപിടികൂട്ടി വടിച്ചുനക്കാന്‍ രാഷ്ടിയക്കാര്‍ക്ക് ഒരു ഭാഗ്യം കൊടുക്കണമേ..

ദിവസവും ഇങ്ങനെ ഭയന്നു ചാകുന്നതിനെക്കാള്‍ ഭേദം നാട്ടുകാരോടും,വീട്ടുകാരോടുമൊപ്പം വീടും മണ്ണുമെല്ലാംകൊണ്ട് ഒറ്റയടിക്കങ്ങ് ചാകുന്നതല്ലെ.ഈ വിഷത്തില്‍ രാഷ്ടീയക്കാരും വിചരിക്കുന്നുണ്ടാവും. “ഒരു മഹാദുരന്തം ഒത്തുവന്നിരിക്കയാണ് കൈയ്യിട്ടുവാരാൻ ഇതിൽ‌പ്പരം ഒരു സുവർണ്ണഅവസരം വേറെകിട്ടാനില്ലായെന്ന്.റെക്കോഡുകളുടെ ഒരു വലിയ പ്രവാഹമായിരിക്കും മുല്ലപ്പെരിയാർപൊട്ടുമ്പോൾ കൂടെ ഒലിച്ചുവരുന്നത്.’ഹീരോഷിമയിലെ അണുബോംബിനേക്കാളും 180 മടങ്ങ് ശക്തിയിലായിരിക്കും മുല്ലപ്പെരിയാർ ദുരന്തം സംഭവിക്കുക,(അതോടെ ജപ്പാൻ‌കാരന്റെ അഹങ്കാരംതീരും.),ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശലംഘനം ,ഒരു പരമ്മോന്നത നീതിപീഠം കൂട്ടുനിന്ന മനുഷ്യാവകാശലംഘനം.ലോകത്തിലെ ഏറ്റവും വലിയ ദുരന്തത്തിൽ ഭാഗവാക്കാൻ കഴിയുന്നതിൽ എല്ലാവരും അഭിമാനിക്കുകയാണ് വേണ്ടത് .ചത്തുമലന്നിങ്ങനെ കിടക്കുമ്പോൾ നിങ്ങളെ ഈലോകംമുഴുവൻ കാണുന്നുണ്ടാകും,ആഗോള മാധ്യമങ്ങൾ നിങ്ങൾക്കായി കണ്ണീരിൽ കുതിർന്ന ആദാരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് എഡിറ്റോറിയലുകൾ എഴുതും.ലോകനേതാക്കൾ നടുക്കവും ദുഃഖവും രേഖപ്പെടുത്തും .നിങ്ങളെ രക്തസാക്ഷികളായി വാഴ്ത്തും,മുല്ലപ്പെരിയാർ ദുരന്തത്തിന്റെ വാർഷീകങ്ങളിൽ മുല്ലപ്പെരിയാറോളം മുതലക്കണ്ണീർ ഒഴുക്കും,ഇതിൽ‌പ്പരം ഒരു ഭാഗ്യംകിട്ടാനുണ്ടൊ.?
നല്ല പാന്റും ഷർട്ടുമ്മൊക്കെ വാങ്ങിവെച്ചോളിൻ,സ്ത്രീകൾ കഞ്ചീപുരം പട്ടുസാരി വാങ്ങിഉടുത്തോളിൻ,എല്ലാവരും നമ്മുടെ ട്രെഡീഷണൽ വസ്ത്രംധരിക്കണം ലോകം മുഴുവൻ കാണുന്നതല്ലെ ചാകുമ്പോൾ ഉടുത്തൊരുങ്ങിച്ചത്ത ജനതയെന്ന ഖ്യാതികിട്ടും.മലയാളി എല്ലാകാര്യത്തിലും ലോകത്തിനു മാതൃകയായിരിക്കണം അത് ചാകുന്ന കാര്യത്തിലും ഒരു മാറ്റമുണ്ടാകരുത്. ചത്താലും ഡീസന്റായി ചാകണം,

നിങ്ങളൊന്നും പേടിക്കാനില്ല,സർക്കാർ ഇടുക്കിദുരിതാശ്വാസ പാക്കേജ് രൂപീകരിച്ചിട്ടുണ്ട്,പ്രളയജലത്തിലൊലിച്ച് ആഴക്കടലിൽ പോകുന്ന ജനങ്ങളിൽ പിന്നെയും വല്ലജീവൻ ബാക്കിയുണ്ടെങ്കിൽ ,ഹെലികോപ്‌റ്ററിൽ പറന്നുവന്ന് ,നല്ലൊന്നാന്തരം ചോറുപൊതി സർക്കാരിന്റെ ചെലവിൽ താഴെക്കിട്ടുതരും,കൂട്ടത്തിൽ ബന്നും,ചായും,പരുപ്പുവടയും നൽകാൻ ശ്രമിക്കും അതും തിന്നുകൊണ്ട് മര്യാദക്ക് അവിടെങ്ങാണും കിടന്നോണം.


(ഇത്രയും എഴുതുമ്പോഴും എനിക്കൊരു പ്രാർത്ഥനയേ ഉണ്ടായിരുനുള്ളു എഴുത്തിന്റെ ഒരു മേഖലയിപ്പോലും,ഇവിടുത്തെ മൈര്* രാഷ്ട്രീയക്കാരെ തെറിപറയാതിരിക്കാൻ ശക്തിതിരണെ നല്ല വാക്കോതുവാൻ ത്രാണിയുണ്ടാകണെ എന്റെ ബ്ലോഗല്ലൂരമ്മേ...എന്റെ ഒരു സഹിഷ്ണുത..!!)
**മൈര് തെറിയല്ല തമിഴിൽ അതിനർത്ഥം മുടിയെന്നാണ്.മനുഷ്യശരീരത്തിലെല്ലായിടത്തും മുളച്ചുനിൽക്കുന്ന പൊതുസ്വഭാവമുള്ള ഒരു നാരുപോലുള്ള കറുത്തതൊ,വെളുത്തതോ,തവിട്ടുനിറത്തിലോകാണപ്പെടുന്ന സാധനം


Monday, November 07, 2011

ടോയിലറ്റിലെ സ്വയംബ്ലോഗം...!!


മലയാളസാഹിത്യം എന്നുപറഞ്ഞാല്‍ പേനയുംപേപ്പറും കൊണ്ടെഴുതി,ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചെങ്കില്‍ മാത്രമെ അതൊരു ഉദാത്തസാഹിത്യ സൃഷ്ടിയാകുന്നുള്ളു എന്നാണ്.ഇന്നും ചില പലപരമ്പരാഗത എഴുത്തുകാരുടേയും,വായനക്കാരുടേയും വിചാരം .അവര്‍ എപ്പോഴും ഇലക്ട്രോണികസ് മീഡിയകളായ ,ബ്ലോഗിലും,ഫേസ്സ് ബുക്കിലും എഴുതപ്പെടുന്ന സൃഷ്ടികളെ പരമപുച്ഛത്തോടെയാണ് വീക്ഷിക്കുന്നത്.പരമ്പരാഗത സാഹിത്യ രചനയിലെപ്പോലെ ,ബ്ലോഗ്‌രചനക്ക് നിലവാരം തീരെകുറവാണെന്നും അതുകൊണ്ടിതിനെ ടോയിലറ്റ് സഹിത്യമായിമാത്രമെ കാണാന്‍കഴിയു എന്നുമാണ് ഇവരരുടെ വിലയിരുത്തല്‍..ഇപ്പോള്‍ ഞാനെന്തിനാ ഇതൊക്കെ പറയുന്നത് എന്ന് വിചാരിക്കുന്നുണ്ടാവും.! എന്നേക്കൊണ്ടു പറയിപ്പിച്ചതാണ്!”ദേശാഭിമാനിയില്‍” എഴുത്തുകാരി ഇന്ദു മേനോന്റെ “ബ്ലോഗെഴുത്തില്‍ പൂര്‍ണ്ണതയില്ല..” എന്നലേഖനം വായിച്ചപ്പോഴുണ്ടായ ഒരു മനഃപ്രയാസം കൊണ്ടുപറഞ്ഞു പോയതാ.!

പ്രസിദ്ധങ്ങളായ വാരികകളിലും,ആനുകാലികങ്ങളിലും അച്ചടിമഷിപുരണ്ടാല്‍ മാത്രമേ ഒരു സാഹിത്യസൃഷ്ടി പൂര്‍ണ്ണതയിലെത്തുകയുള്ളൂയെന്ന് പ്രചരിപ്പിക്കുന്നവരാണ് പരമ്പരാഗത എഴുത്തുകാര്‍.ബ്ലോഗുകള്‍ ജനശ്രദ്ധയാകര്‍ഷിക്കാന്‍ തുടങ്ങിയകാലത്തു തന്നെ തുടങ്ങിയതാണി കുപ്രചാരം.ബ്ലോഗുകളിലൂടെ പുറത്തുവരുന്ന സൃഷ്ടികള്‍ അധികവും പ്രവാസികളുടെതാണ് .ജീവിതമാര്‍ഗ്ഗത്തിനുവേണ്ടി നാടുവിട്ടുപോകുന്ന മലയാളികള്‍ക്ക് മാതൃഭാഷയുമായി ബന്ധം‌പുലര്‍ത്താനും,അവരുടെ സര്‍ഗ്ഗാത്മകമായ കഴിവുകള്‍ വെളിപ്പെടുത്താനുമുള്ള ഒരു മാര്‍ഗ്ഗമാണ് ബ്ലോഗുകളും,ഫേസ്സ്ബുക്കുകളും. പരമ്പരാഗത സാഹിത്യരചയിതാക്കള്‍ തങ്ങളുടെ സൃഷ്ടിയെവിറ്റുകാശാക്കാന്‍ ശ്രമിക്കുന്നവരാണ്.ഒരുതരം കൂലിയെഴുത്തുകാരെന്നും പറയാം,ബ്ലോഗുകളിലെ സൃഷ്ടികള്‍ രചയിതാവിന്റെ അഭിരുചിക്കനുസരിച്ച് ,അവരുടേതായ ഭാഷയില്‍ എഴുതിപോസ്റ്റ്ചെയ്യുന്നു ,അതിനവര്‍ പ്രതിഫലം പ്രതീക്ഷിക്കുന്നുമില്ല .സ്കൂള്‍,കോളേജ് മാഗസിനുകളില്‍ രചനകള്‍ നടത്തിയവരാണ് ബഹുഭൂരിപക്ഷവും.. ഇവരൊന്നും പരമ്പരാഗത സാഹിത്യരചനയുടെ അലിഖിതനിയമങ്ങള്‍ പിന്‍പറ്റുന്നുമില്ല. അല്ലാതെ ലേഖികപറയുന്നതുപോലെ “മലബന്ധം ഉണ്ടാകുമ്പോള്‍ കക്കൂസ്സികയറിയിരുന്ന് കരിക്കട്ടകൊണ്ട് ഭിത്തിയില്‍ എഴുതിയിടുന്നതല്ല ബ്ലോഗുരചനകള്‍.” ഒരുപാട് നല്ലനിലവാരമുള്ള രചയിതാക്കളെ ബ്ലോഗ്ഗ് സംഭാവന നല്‍കിക്കഴിഞ്ഞു.പേപ്പറും പേനയുമെടുത്ത് എന്ത് അശ്ലീലങ്ങള്‍ എഴുതിയാലും,അതെഴുതുന്ന ആള്‍ പ്രസിദ്ധആനുകാലീകങ്ങളിലുടെ കൂലിയെഴുത്തുകാരനായി പുകഴ്‌പെറ്റവനാണെങ്കില്‍ അതെല്ലാം ഉദാത്തമായ സൃഷ്ടികളാണെന്നാണ് നാട്ടുനടപ്പ്..!
“എഴുത്തിനോടുള്ള കാമംവരുമ്പോള്‍ ടോയിലറ്റില്‍ കയറി സ്വയം”ബ്ലോഗിക്കുന്നവര്‍ക്കുന്നവരെ കാശിനുവേണ്ടി എഴുത്തുകോല്‍ ഉന്തുന്നവര്‍ പരിഹസിക്കാമോ.?!


Saturday, November 05, 2011

അറബിയും ഒട്ടകവും ഒരു സംഗീതമോക്ഷണവും....



നമ്മുടെ നാട്ടിലെ ജനപ്രീയ തറ റിയാലിറ്റിഷോയിലൂടെ പ്രഗത്ഭനായ മലയാളികളുടെ പ്രിയതാരമായ എം.ജി .ശ്രീകുമാര്‍ സംഗീത സംവിധായകനായാ ഉടന്‍റിലീസ് ചെയ്യാന്‍ പോകുന്ന “അറബിയും ഒട്ടകവും പി. മാധവന്‍ നായരും“ എന്ന സിനിമയില്‍ മാധവെട്ടനെന്നും എന്ന് തുടങ്ങുന്ന പാട്ട് അമര്‍ ദയാബ് എന്ന ഈജിപ്റ്റ്‌ ഗായകന്റെപാട്ട് യാതൊരു മാറ്റവുമില്ലാതെ അടിച്ചുമാറ്റി മലയാളികളെ പറ്റിച്ചിരിക്കുകയാണ്.ഈജിപ്റ്റ് സംഗീതമാകുമ്പോള്‍ മലയാളികള്‍ ആരും തിരിച്ചറിയില്ലന്നാണ് എം.ജി.ശ്രീകുമാര്‍ കരുതിയത്. എന്നാല്‍ ഇപ്പോള്‍ സംഭവം അമര്‍ദയാബിന്റെ മലയാളി ആരാധകര്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെടുത്താ‍നുള്ള ശ്രമത്തിലാണ്..
ഏതയാലും എം.ജീ.ശ്രീകുമാറിന് ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ല.നാളെ റിയാലിറ്റിഷോയില്‍ പിള്ളാരെ വിമര്‍ശിക്കുമ്പോള്‍ ആരെങ്കിലും തിരിച്ച് തനിക്ക് സ്വന്തമായി ഒരു സംഗീതം ചെയ്യാനറിയാമോടെ....എന്നു ചോദിക്കാതിരുന്നല്‍ നന്നായി..



...അറബിയും ഓട്ടകവും പി.മാധവന്‍ നായരും എന്നചിത്രത്തിലെ ഗാനം(മോക്ഷണം)




അമര്‍ ദയാബിന്റെ ഒര്‍ജിനല്‍ സംഗീതം
Amr Diab - Rohy Mertahlak Amr Diab - Rohy Mertahlak


Twitter Delicious Facebook Digg Stumbleupon Favorites More