
കണ്ണൂര്‍ സൈബര്‍ മീറ്റിനുപങ്കെടുക്കണ്ടിയതുകാരണം ഞാന്‍ തിരുവോണത്തിനു നാട്ടില്‍ പോയില്ല.കണ്ണൂര്‍ മീറ്റ് അതായിരുന്നു കുറേനാളായി എന്റെ വലിയമോഹം ,കണ്ണൂര്‍ തെയ്യങ്ങളുടെ നാട്..!,അമ്പലങ്ങളും കാവുകളും നിറഞ്ഞ കണ്ണൂരിലൂടെ ക്യാമറയുമായി നടന്ന് ഒരുപാട് നാടാന്‍ കാഴ്ചകളുടെചിത്രമെടുക്കണം ...തെയ്യങ്ങളുടെ വിവിധ ഭാവങ്ങള്‍ പകര്‍ത്തണം,മാടായിപ്പാറയില്‍ കയറണം അവിടുത്തെ കാക്കപ്പൂക്കളും കുളങ്ങളും മാടായിക്കാവും എല്ലാം ചിത്രങ്ങളാക്കി എന്റെ ഫോട്ടോ ബ്ലോഗിലിട്ട് ആ ബ്ലോഗ്ഗിനെ ഒന്നു മോഡിപിടിപ്പിക്കണം..!! അങ്ങനെ എന്തൊക്കെ മോഹങ്ങളായിരുന്നു.!!?വെള്ളിയാഴ്ച രാവിലെതന്നെ തുണിയെല്ലാം തേച്ചുമടക്കി ബാഗിലാക്കി കൊണ്ടുപോകാനുള്ള സാധനങ്ങള്‍ ഓരോന്നായി തിരഞ്ഞുപിടിച്ചു ബാഗില്‍തിരുകിവെച്ചു കൂട്ടത്തില്‍ നമ്മുടെസ്വന്തം ക്യാമറയും..!ഇനിയെന്തെങ്കിലും എടുക്കാന്‍മറന്നിട്ടുണ്ടൊ? ആയിരംവട്ടം ആലോചിച്ചു.....