
“ഗന്ധര്‍വ്വലോകത്തുനിന്നും ശപിക്കപ്പെട്ട് ഈലോകത്തില്‍ മനുഷ്യനായി അവതരിക്കേണ്ടിവന്ന ഒരു ഗന്ധര്‍വ്വ കുമാരന്റെ അനുഭവകഥ..!!പ്രണയത്തില്‍ വിശുദ്ധമല്ലാത്തതൊന്നുമില്ലന്നു വിശ്വസിക്കുന്ന,മലയാളത്തിലെ തെമ്മാടിക്കവിയുടെ പ്രണയാനുഭവങ്ങള്‍.Love Experiencs@Scoundrel poet പ്രണയവും,ഉന്മാദവും,സുതാര്യമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു കവിതാ സമാഹാരമാണ് ,പ്രണയത്തിന്റെ വിശ്വാസ്യത നൂറുശതമാനം കാത്തുസൂക്ഷിക്കാന്‍ ശ്രമിക്കുന്ന/ശ്രമിച്ച കാമുകന്‍ അതായിരുന്നു ശൈലന്‍,കപട സദാചാരത്തിന്റെ വേലിക്കെട്ടുകള്‍ പൊളിച്ചടുക്കിയ രചന.“സദാചാരികളും ഹൃദയാരോഗ്യം കുറഞ്ഞവരും ഈ പുസ്തകത്തിലേക്ക് പ്രവേശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക“യെന്ന് പുസ്തകത്തിന്റെ പുറം ചട്ടയില്‍ മുന്നറിയിപ്പുനല്‍കുന്നുണ്ട്,ഈ പുസ്തകം ഒരിക്കലും തനിക്ക് ഒരു നല്ലപേരുണ്ടാക്കിത്തരില്ലായെന്ന മുന്‍വിധിയോടെയാണ് കവി പ്രതികരിക്കുന്നത്.“ഒരു...