സമൂഹത്തില്‍ പുരുഷനു തുല്ല്യമായ അവകാശങ്ങള്‍ക്കു വേണ്ടി സ്ത്രീകള്‍ നടത്തിവരുന്ന സ്വാതന്ത്ര്യ സമരത്തിന് അങ്ങനെ ഒരു തീരുമാനമായി;
പുരുഷമേധാവിത്വത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് മോചനംവേണമെന്നത് സ്ത്രീകളുടെ ന്യായമായ ആവശ്യമാണെങ്കിലും,സ്ത്രീസ്വാതന്ത്ര്യത്തിന് ചില പരിതികള്‍ സമൂഹം നല്കിയിട്ടുണ്ട്,അതിനപ്പുറം കടന്നാല്‍ എന്തു സംഭവിക്കും എന്നതിനു ഉത്തമ ഉദാഹരണമാണ് “ന്യൂസിലാന്റുകാരിയായ ”പാം കൊര്‍കെരി(Pam Corkery) എന്ന 54കാരിയായ എക്സ് എം.പി.പുരുഷന്മാരേക്കാട്ടിലും ഒട്ടും മോശമല്ല സ്ത്രീകള്‍ അതുകൊണ്ട് പുരുഷന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും സ്ത്രീക്കുമുണ്ടെന്ന് വാദിക്കുന്ന ഈ സാമൂഹ്യപ്രവര്‍ത്തക വരുന്ന ജൂലൈയില്‍ സ്ത്രീകള്‍ക്കായി ഒരു സംരഭം ആരംഭിക്കാന്‍ പോകുന്നു.അത് മറ്റൊന്നുമല്ല,ഒരു വ്യഭിചാര ശാല കസ്റ്റ്മര്‍സ്സ് സ്തീകളാണെന്നു മാത്രം ,പുരുഷന്മാരായ അഭിസാരകന്മാര്‍ക്ക് പണം നല്കി സ്തീകള്‍ അവരുടെ കാമാര്‍ത്തിയെ തീര്‍ത്തുകൊള്ളാന്‍ ഒരു സ്ഥാപനം ,സ്ഥാപനം തുറക്കുന്നതിന്റെ മുന്നോടിയായി പരസ്യപ്രചരണാര്‍ത്ഥം ഒരു സെക്സ് സര്‍വേയും നടത്തിയിരിക്കുന്നു ഈ മഹതി,26-34 വയസ്സ് പ്രായമുള്ള ആണുങ്ങളെയാണ് സ്ത്രീകള്‍ക്ക് ഇഷ്ടം35മുതല്‍44വരെ വയസുള്ള ആണുങ്ങളായാലും തരക്കേടില്ലായെന്നും,എന്തുംവേണ്ടി പണം ചില വഴിക്കുന്നു ,തങ്ങളുടെ ശരീര സുഖത്തിനു വേണ്ടി പണം ചിലവഴിക്കുന്നതില്‍ യാതൊരു തെറ്റുമില്ലന്നാണ്26% സ്തീകളുടേയും അഭിപ്രായം,
ഈ പിംമ്പ് കോര്‍കെരി മുന്‍ എം.പി,മാത്രമല്ല ഒരു മാധ്യമപ്രവര്‍ത്തകയും ടീവി അവതാരികയുമാണ്.
സ്ത്രീകളുടെ എല്ലാ വിജയത്തിനും അഭിമാനപൂര്‍വ്വം മൂക സാക്ഷിയായിരുന്ന പുരുഷമേധാവിത്വം ഇനി ഇതിനുംകൂടി സാക്ഷീയായി നില്‍ ക്കേണ്ട ഗതികേടായി .പാശ്ചാത്യന്റെ വാലന്റൈന്‍സ് ഡേ പോലുള്ള എല്ലാ വിസര്‍ജ്യ സംസ്കാരവും തോളിലേറ്റി കൊണ്ടൂ നടക്കുന്ന ഇന്‍ഡ്യാക്കാര്‍ ഇതെങ്ങാനും ഇന്‍ഡ്യന്‍ സംസ്കാരത്തിലേക്ക് കോപ്പിപേസ്റ്റ് ചെയ്ത് മലീമസമാക്കുന്നതിനു മുമ്പ് ഈ ലോകം ഒന്നവസാനിപ്പിച്ചു തരണേ.......ദൈവമേ.....പ്ളീസ്സ്
"ഇനി എന്തെല്ലാം തെമ്മാടിത്തരങ്ങൾ കണ്ടാലാണോ...ഈ ലോകമൊന്നവസാനിക്കുക!!!
kiwiblog