
അക്ഷയതൃതീയ ;ഓരോ വർഷവും മേടമാസത്തിലെ (തമിഴിൽ ചിത്തിര മാസം)കറുത്ത വാവിനു ശേഷമുള്ള മൂന്നാമത്തെ ദിവസം അക്ഷയ തൃതീയയായി ആഘോഷിച്ചു പോരുന്നു.2010-ലെ അക്ഷയതൃതീയ കഴിഞ്ഞ മെയ്-16- ഞായറാഴ്ച്ച(ഇടവം 2)കഴിഞ്ഞു.അക്ഷയതൃതീയ എന്നു കേൾക്കുമ്പോൾ നമ്മൾക്ക് ഓർമ്മവരുന്നത് ജനക്കൂട്ടം നിറഞ്ഞ ജൂവലറികളാണ്.കാരണം അക്ഷയതൃതീയയെന്ന ഈ പുതിയ സാധനം ശരാശരി മലയാളിയെ പരിചയപ്പെടുത്തിയത് ജൂവലറിക്കാരുടെ പരസ്യങ്ങളാണ്.യഥാർത്ഥത്തിൽ അക്ഷയ തൃതീയ എന്താണ്,അതിന്റെ ആചാരങ്ങൾ എന്താണെന്നുപോലും ആലോചിക്കാതെ ഭാരതത്തിലേ തന്നെ പ്രബുദ്ധരായ മലയാളി സമൂഹവും ഉപഭോത്കൃത സംസ്കാരത്തിന്റെ ഈ പുത്തൻ ചതിക്കുഴിയിൽ വീഴുകയാണ്. അക്ഷയതൃതീയ ദിവസം ഒരു ഗ്രാം സ്വർണ്ണമെങ്കിലും വാങ്ങാൻ കഴിഞ്ഞാൽ,ആവർഷം മുഴുവൻ സ്വർണ്ണത്തിലുള്ള സമ്പാദ്യം പെരുകും എന്നൊരു കിംവദന്തിയാണ് ഇതിനു പിന്നിൽ.ഈ ദിവസം തിക്കിത്തിരക്കി ജൂവലറികളിൽ ചെന്ന്...