Tuesday, June 28, 2011

സന്തോഷ് പണ്ടിറ്റ് ഒരു കലിയുഗ പ്രതിഭ.!



“ഓരോ യുഗത്തിലും ഓരോ അവതാരങ്ങള്‍ പിറവിയെടുക്കുമെന്നാണല്ലോ ഭാരതത്തിലെ ഐതീഹ്യം,അങ്ങനെ ഐതീഹ്യപ്രകാരം കലിയുഗത്തില്‍ മലയാള സിനിമാരംഗത്ത് ഒരു അവതാരം പിറന്നു വീണു അതിന്റെ പേരാണ് സന്തോഷ് പണ്ടിറ്റ്,കഴിഞ്ഞ കര്‍ക്കിടകത്തില്‍ ഇടിവെട്ടിയപ്പോള്‍ മുളച്ചുവന്നതോന്നുമല്ല പുള്ളിക്കാരന്‍,പണ്ട് ക്രേതായുഗത്തിനും മുമ്പ് ദൈവം സൃഷ്ടിനടത്തിക്കോണ്ട് പുള്ളിക്കാരന്റെ വര്‍ക്ക്ഷോപ്പിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ തലയിലുദിച്ച ഒരു കുരുട്ടു ബുദ്ധിയാണീ അവതാരം! അന്നേ ദൈവത്തിനറിയാമായിരുന്നു കലിയുഗത്തിന്റെ അന്ത്യത്തില്‍ മലയാള സിനിമ പ്രതിസന്ധിയിലാകുമെന്നും,മലയാള സിനിമാ ജാതികളായ അമ്മയും,മാക്ടയും,തമ്മിത്തല്ലി തലകീറിച്ചാകുമെന്നും,പ്രൊഡ്യൂസ്സര്‍മ്മാരും,സംവിധായകരും,ഗാനരചയിതാക്കളും,എന്നുവേണ്ടാ...ലൈറ്റ് ബോയ് വരെയുള്ള എല്ലാ സിനിമാ ടെക്നീഷ്യന്‍സ്സും അവരവര്‍ക്ക് ഓരോ സംഘടനകള്‍ ഉണ്ടാക്കി തല്ലിപ്പിരിഞ്ഞ്,മുടിഞ്ഞ് മുണ്ടക്കോല് വെച്ച് പണ്ടാരടങ്ങി...തെണ്ടിക്കുത്തുപാളയെടുത്ത് സര്‍വ്വനാശത്തില്‍ ചെന്നവസാനിക്കുമ്പോള്‍,മലയാള സിനിമാപ്രേക്ഷകര്‍ക്ക് മോക്ഷം കൊടുക്കാന്‍ വേണ്ടി എല്ലാ ടെക്നീഷ്യന്‍സ്സിന്റേയും കഴിവ് ഈ അവതാരപുരുഷനിലേക്ക് ‘അപ്പ് ലോഡ് ചെയ്ത് മലയാള സിനി ഇന്‍ഡസ്ട്രിയിലേക്ക് പറഞ്ഞു വിട്ടതാണ്.

“ദൈവത്തിനു മടുത്തു ഈ സിനിമാക്കാരേക്കൊണ്ട്!എന്തൊരു പുകിലാ....അമ്മയെന്നോ..മാക്ടയെന്നോ രണ്ടു സംഘടനകള്‍,ഇവരുനടത്തുന്ന അടുക്കളപ്പോര് ചില്ലറയാണോ, ആരാ ഈ സംഘടന ഉണ്ടാക്കിയത്?ദൈവമല്ല.!ദൈവം സിനിമ കണ്ടുപിടിച്ചപ്പോള്‍ ഇതൊന്നുമില്ലായിരുന്നു സിനിമ മാത്രമേ ഉണ്ടായിരുന്നുള്ളു,അതൊക്കെപ്പോട്ട്... അതൊക്കെയെങ്ങനേലും സഹിക്കാം..”ഈ അടുത്ത കാലത്ത് കൂണുമുളക്കുന്നതുപോലെല്ല്യോ ഫാന്‍സ്സ് ക്ലബ്ബുകാരെന്നുമ്പറഞ്ഞൊരു തെമ്മാടിക്കൂട്ടം രൂപം കൊണ്ടത്‌ അതാ സഹിക്കാന്‍ മേലാത്തത്‌!മലയാളസിനിമ യുവതാരങ്ങളിലേക്ക് കൈവിട്ടുപോകുമെന്നുവന്നപ്പോള്‍ മൂത്തുനരച്ച താര രാജാക്കന്മാര്‍ അവരുടെ സിനിമകള്‍ വിജയിപ്പിക്കാന്‍ വേണ്ടി ബിരിയാണിയും നെയ്‌‌ച്ചോറും കൊടുത്തു വളത്തിയതാ ഇവറ്റകളെ, തീയറ്ററില്‍ പോയി സമാധാനത്തോടെ ഒരു സിനിമകാണാന്‍ സമ്മതിക്കുമോ ഇവറ്റകള്‍,ഫാന്‍സ്സ് ക്ലബ്ബ്കാരുടെ പേക്കൂത്തുകള്‍ കാരണം നല്ലൊരുപങ്ക് പ്രേക്ഷകരും തീയറ്ററില്‍ പോകാറേയില്ലാ.വ്യാജ സീ.ഡി.യെ ആശ്രയിച്ചാണ് കാലം കഴിക്കുന്നത്...“ഇതല്ലേ മലയാള സിനിമാ പ്രതിസന്ധിക്ക് ഒരുകാരണം..!ഇതെല്ലാം കണ്ടുമടുത്ത ദൈവംതമ്പ്രാന്‍ ലവന്മാര്‍ക്കിട്ട് ഒരു പണികൊടുക്കന്‍ തീരുമാനിച്ചപ്പോളാണ് സന്തോഷ്‌ പണ്ടിറ്റ് എന്ന അവതാരം പിറന്നത്‌.

ഈ താരം ഒരു ദിവസം ചാടിക്കയറി വന്നതൊന്നുമല്ലാ....എല്ലരുംകൂട് പേടിച്ച് നിലവിളിച്ചപ്പോള്‍ കയറിവന്നതാ ,അവതാരം ഭൂ‍മിയിലേക്ക് എഴുന്നള്ളുമ്പോള്‍ കുറേ പൂത്തുനരച്ച പണവുമായിട്ടാണ് വന്നത്,വന്നപാതി വരാത്തപാതി ഈ ദൈവപുത്രന്‍ ഒരു ആല്‍ബമങ്ങെടുത്തു....“കൃഷ്ണനും രാധയും”..ഹോ..! ആല്‍ബംകണ്ട് സാക്ഷാല്‍ ഒടയതമ്പ്രാന്‍ പോലും ഞെട്ടിപ്പോയി.സിംഹാസനത്തേന്ന് തെറിച്ച് ചന്തീം‌ഇടിച്ച് താഴെ വീണു,പിന്നെ കേരളത്തിലെ ജനങ്ങളുടെ കാര്യം പറയാനുണ്ടോ..?! അവരാസന്തോഷത്തില്‍ നിന്നും ഇതുവരെ മോചിതരായിട്ടില്ല.അപ്പോഴാണ് ഇന്റര്‍നെറ്റുവാസികളായ ഒരുപറ്റം ദരിദ്രവാസികള്‍ യൂറ്റൂബില്‍ അവതാരം പ്രതിഷ്ഠിച്ചുവെച്ചിരുന്ന ബിംബങ്ങള്‍ക്കടിയില്‍ച്ചെന്ന് തൂറിവെച്ച് പ്രതിഷേധം രേഖപ്പെടൂത്തി അദ്ദേഹത്തെ ഉന്മൂലനം ചെയ്യാന്‍ ശ്രമിച്ചത്,അവതാരങ്ങള്‍ ജനിക്കുമ്പോള്‍ പൊതുവേ വിമര്‍ശങ്ങള്‍ ഉണ്ടാകാറുണ്ടെന്ന പരമാര്‍ത്ഥം അവതാരം തിരിച്ചറിഞ്ഞു,ലോകത്ത് ഇതുവരെ വന്ന അവതാരങ്ങള്‍ക്കെല്ലാം ഇതുപോലെ എന്തെങ്കിലുമൊക്കെ വിമര്‍ശനങ്ങളും,പതിസന്ധികളും നേരിടേണ്ടിവന്നിട്ടുണ്ട് ,

ആ ബോധോദയം അദ്ദേഹം‌മുതല്ലാക്കി ,എതിരാളികള്‍ തൂറിയിട്ട തീട്ടത്തില്‍ചവിട്ടി “കു”പ്രസിദ്ധിയുടെ കൊടുമുടികള്‍ കയറി അവതാരലക്ഷ്യം പ്രചരിപ്പിച്ചു,നാണമില്ലാത്തതുകാരണം അസ്ഥാനത്ത് ഒരു ആലുമുളച്ചിട്ടുണ്ടായിരുന്നതുകൊണ്ട് തപസ്സ്ചെയ്യാന്‍ വേറേ മരമൊന്നും തിരഞ്ഞുനടക്കേണ്ടിയും വന്നില്ലാ..!!

മലയാളികള്‍ സെപ്റ്റിക്ക് ടാങ്കില്‍ മുക്കിയ ചെരുപ്പെടുത്തടിക്കുന്നതുകാരണം അവതാരം നാടുവിടാന്‍ തീരുമാനിച്ചിരിക്കുവാ,തമിഴ്‌.കന്നഡ,തെലുങ്ക്,ഹിന്ദി....മുതലായ പുണ്യസ്ഥലങ്ങള്‍ സഞ്ചരിച്ച് ഹോളീവുഡില്‍ ചെന്ന് ഇംഗ്ലീഷില്‍ കൃഷ്ണനേം രാധയേം‌പറ്റി ഒരു സിനിമയൊക്കെയെടുത്ത്“ഓസ്ക്കാര്‍ അവാര്‍ഡൊക്കെ വാങ്ങി തിരിച്ചുവരുമ്പോള്‍ പണ്ട് തൂറിയവന്മാരൊക്കെ ചന്തീംകഴുകാതെ നാറിപ്പുഴുത്ത് ഇതുവഴിയൊക്കെ നടക്കും.....!





അവതാരത്തിന്റെ യുവജനങ്ങളായ ഭക്തന്മാരുടെ ഭക്തിമേള


ഒരുഭക്തന്റെ വികാരനിര്‍ഭരമായ ഭക്തി


ഇതാണ് കാണേണ്ടത്...!!
സ്പെഷ്യല്‍ വഴിപാട്പ്രായപൂര്‍ത്തിയാകാത്തവര്‍ ഈ വഴിപാടില്‍ പങ്കെടുക്കാതിരിക്കുക




Sunday, June 26, 2011

നാണമില്ലാത്തവന്റെ ഡാഷിലെ ആല്‌

ഇന്നതെ ദിവസം (26-6-2011)എനിക്കു സമാധാനമായത് മലയാളമനോരമ പത്രം കണ്ടതിനു ശേഷമാ....!ഇന്‍ഡ്യാ മഹാരാജ്യത്തുള്ള സകല പത്രങ്ങളും പേട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവിനേപ്പറ്റി ,ഫ്രണ്ട്‌ പേജില്‍ വെണ്ടക്കാ അക്ഷരത്തില്‍ ഹെഡിംഗ് കൊടുത്ത് ഇവിടുത്തെ ജനങ്ങളെ പേടിപ്പിച്ചപ്പോള്‍, മനോരമ“ആശ്വാസം നല്‍കാന്‍ കേരളവും”എന്നാണ് എഴുതിയിരുന്നത്.വലിയപ്രാധാന്യമൊന്നുമിലാത്ത രണ്ടാമത്തേ ഹേഡിംഗ്,മനോരമയേ സംഭന്ധിച്ചിടത്തോളം പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനവല്ലായിരുന്നു പ്രധാനം, മറ്റെല്ലാ പത്രങ്ങളും പെട്രോളിയം വിലവര്‍ധനവിന്റെ വാര്‍ത്തകൊടുത്തിരുന്നിടത്ത്“സിമി മുന്‍ ദേശീയ അധ്യക്ഷന്‍ കൊച്ചിയില്‍ മദ്ധ്യപ്രദേശ് പോലീസ്സിന്റെ പിടിയില്‍ എന്നാണ് കൊടുത്തത്.

“ആശ്വാസം നല്‍കാന്‍ കേരളവും”ഇതുകൊണ്ട് മനോരമ എന്താണ് ഉദ്ധേശിക്കുന്നത്..?

കോണ്‍ഗ്രസ്സുകാരില്‍ ഒരുനല്ല മനുഷ്യനുണ്ടെങ്കില്‍ അത് ഉമ്മന്‍ ചാണ്ടിയാ!കാരണം വിലവര്‍ധനവ് സാധാരണക്കാരന് താങ്ങനാവുന്നതിലും അധികമാണെന്ന് കണ്ടുപിടിച്ചത് അദ്ദേഹമാണ്.വിലവര്‍ധനവ് ഏറ്റവുമധികം ബാധിക്കുന്നത് കേരളത്തേയാണെന്ന് അദ്ദേഹം പറഞ്ഞുഅത്രേ..! അതുനേരാ..!ഇപ്പത്തന്നെ അഞ്ചുവര്‍ഷ കാലാവധി പൂര്‍ത്തിയാക്കുമോയെന്ന് സംശയത്തിലാ കേരളത്തിലെ കോണ്‍ഗ്രസ്സ് ഭരണനേതൃത്വം. ഇങ്ങനെ പോയാല്‍ ബാധിപ്പ് ഭയാനകമായിരിക്കും...

ഈ മനോരമ നന്നാകുന്ന ലക്ഷണമൊന്നും കാണുന്നില്ല,വായനക്കാരെ പമ്പര വിഢികളാക്കുന്ന തരത്തിലുള്ള വാര്‍ത്തകളും,നുണയും എഴുന്നള്ളിച്ച് മുതലാളിത്വ വിധേയത്വവുമായി ജനങ്ങളെ വഞ്ചിച്ചു തിന്നുനടക്കാന്‍ ഇവര്‍ക്ക് നാണമില്ലേ....?
കുറഞ്ഞവിലയുള്ള സാധനം ആന്യായവിലക്കു വില്‍ക്കുന്ന ചന്തയില്‍ച്ചെന്ന് വിലപേശി നാലണകുറച്ചു വാങ്ങുമ്പോള്‍ നമ്മക്കൂണ്ടാകുന്ന ഒരു സന്തോഷം....!!അതായിരുന്നു എനിക്കനുഭവപ്പെട്ടത്.നിങ്ങക്കോ..?

Friday, June 24, 2011

ആദാമിന്റെ മകന്‍ സലീംകുമാര്‍...

“ദൈവം അറിഞ്ഞോണ്ടാ അട്ടക്ക് കണ്ണും,കുതിരക്ക് കൊമ്പും കൊടുക്കാത്തേ...!കൊടുത്താരുന്നേ..കാണാമാരുന്നു....സലീംകുമാറിന് ദേശിയപുരസ്കാരം കിട്ടിയതുപോലുണ്ടായേനേം...!!സലീംകുമാറിപ്പോള്‍ പണ്ടത്തെ സലീംകുമാറൊന്നുമല്ല..!ഭയങ്കര സെറ്റപ്പാ..!!അവാര്‍ഡൊക്കെ കിട്ടിയേപ്പിന്നെ സലീംകുമാര്‍ തലക്കണം അല്‍പ്പം കുറഞ്ഞിട്ടുണ്ട്,ഹാസ്യതാരങ്ങള്‍ക്ക് അവാര്‍ഡ് നല്‍കുന്നത് അത് അവരെ അവഹേളിക്കുന്നതിനു തുല്യമാണെന്നാ സലീംകുമാറിന്റെ അഭിപ്രായം.ദേശീയപുരസ്കാരം കിട്ടുന്നതിനു മുമ്പെങ്ങാണും സലീംകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്കാരം വല്ലതും കിട്ടിയാരുന്നേല്‍ കാണാമായിരുന്നു ആ പുരസ്ക്കാരം പ്രഖ്യാപിച്ചവന്റെ മോന്തക്ക് വലിച്ചെറിയുന്നത്...ഹല്ലപിന്നെ..!!ഏതെങ്കിലും ദേശിയപുരസ്ക്കാര ജേതാവിനു പറ്റിയതാണോ ഈ കൂതറ അവാര്‍ഡ്!?അതും സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്..!

സോപ്പു കമ്പനിക്കാരും,തുണിനീലം മുക്കുന്ന കമ്പനിക്കാരും,കക്കൂസ്സ് ക്ലീന്‍‌ ചെയ്യുന്ന കമ്പനിക്കാരുമൊക്കെ ഏര്‍പ്പെടുത്തുന്ന ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ വാങ്ങാന്‍ വായും‌പൊളിച്ചു നടക്കുന്ന മലയാളത്തിലെ നടീ നടന്മാര്‍ സലീംകുമാറിനെ കണ്ടു പഠിക്കണം..സലീംകുമാര്‍ ഇങ്ങനുള്ള കൂതറ അവാര്‍ഡ് വേദിയിലൊന്നും ഇതുവരെ കേറി പല്ലുമിളിച്ചു നിന്നിട്ടില്ല.
മലയാളത്തിലെ ചില സൂപ്പര്‍ താരങ്ങള്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കാറില്ലെന്നാ കേട്ടുകേഴ്വി.എങ്ങനെ നോക്കും..?!സ്വന്തം മുഖത്തോട്ടു നോക്കുമ്പോള്‍ അവര്‍ക്ക് ലജ്ജതോന്നുവാ!ഞങ്ങളൊക്കെ ഈ സംസ്ഥാന അവാര്‍ഡിനും,ഫിലീം ഫെയര്‍ അവാര്‍ഡിനുമൊക്കെ വേണ്ടി എത്രപ്രാവശ്യമാ.....ശ്..ശോ..!
അവാര്‍ഡ് കിട്ടിയതില്‍പ്പിന്നെ സലീംകുമാര്‍ സൂപ്പര്‍താരങ്ങള്‍ക്കും മറ്റും സൌജന്യമായി ഉപദേശങ്ങളൊക്കെ കൊടുക്കുന്നുണ്ട്!
നല്ല സിനിമക്ക് പ്രതിഫലം ഒന്നും വങ്ങിക്കരുതെന്നാ അതിലൊന്ന്.അദാമിന്റെ മകന്‍ അബുവില്‍ അഭിനയിക്കാന്‍ അദ്ദേഹം കാര്യമായൊന്നും വാങ്ങിയില്ല പോലും!,ചായക്കും വഴിച്ചെലവിനുമുള്ളതുപോലും..!!അവാര്‍ഡ് കിട്ടുമെന്നുറപ്പുള്ള ചിത്രത്തിന് ഒരുലക്ഷം രൂപ അങ്ങോട്ടു കൊടുത്താണ് അഭിനയിച്ചത്,”നിര്‍മ്മാതാവ്‌ കോളടിച്ചുപോയി...!
നിര്‍മ്മാതാക്കള്‍ക്ക് ഇനി ചാകരയാ...!നൂറ്റിയൊന്നു രൂപയും ധക്ഷിണയും വെച്ചാല്‍ സലീംകുമാറിന്റെ ഡേറ്റുകിട്ടും...മലയാള സിനിമയെ പ്രതിസന്ധിയില്‍ നിന്നും കരകയറ്റിയിട്ടേ സലീംകുമാറടങ്ങു....

പണ്ടത്തേപ്പോലൊന്നുമല്ല...സലീംകുമാര്‍ ചെല്ലുന്നിടത്തൊക്കെ ജനങ്ങളുടെ തെള്ളാ...“അളിഞ്ഞുവീണ കൂഴച്ചക്കയില്‍ കണ്ണീച്ച പറക്കുന്നതുപോലാ സലിംകുമാറിനുചുറ്റും ആരാധകരും മീഡിയാക്കാരും വട്ടമിട്ടുപറക്കുന്നത്,അഭിനന്ദനങ്ങളും...പ്രസ്സ്മീറ്റും..എന്നുവേണ്ടാ....എല്ലാ കൊടച്ചക്രങ്ങളുമായി സലീംകുമാര്‍ ഹാപ്പിയാണ്..!
എന്നുവെച്ച് പണ്ടത്തെ എന്‍.ആര്‍.ഐ.മലയാളിപ്പൊങ്ങച്ചം പോലത്തെ ആഹങ്കാരമൊന്നും സലീംകുമാറിനില്ല.

“താനെന്തെങ്കിലുമൊക്കെ പറഞ്ഞാല്‍ വിസ്സിലടിച്ച് കൈതട്ടാന്‍ നാലുപേരുണ്ടെന്നു മനസ്സിലായപ്പോള്‍,സലീംകുമാറും അര്‍ദ്ധരാത്രിയില്‍ കുടനിവര്‍ത്തി! അതുമറ്റൊന്നുമല്ല...“സംഗീത നാടക അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്ത് സിനിമാതാരങ്ങള്‍ കയറിയിരിക്കുന്നത് ശരിയല്ലെന്നും ഏതെങ്കിലും അക്കാദമിയുടെ തലപ്പത്ത് ഇരിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു .“അതേയ്... ഈ വെള്ളക്കാരെയൊക്കെ കണ്ടപ്പോള്‍ കവാത്തു മറന്നുപോയ നാടൂകാരാ ഇവിടെയുള്ളത്,അവാര്‍ഡൊക്കെ കിട്ടിയ സ്തിതിക്ക് തന്നെയാരെങ്കിലും പിടിച്ച് വല്ല അക്കാദമിയുടേയും ചെയര്‍മാനോമറ്റോ ആക്കിക്കളയാതിരിക്കാനുള്ള മുന്നറിയിപ്പുമാത്രമല്ലായിരുന്നു,“സൈഡ് ഗ്യാപ്പില്‍ മുകേഷിനിട്ടൊരു എട്ടിന്റെ പണികൂടിയായിരുന്നു.ദയാനിധി മാരനെ ടെലികോം മന്ത്രിയാക്കിയതുപോലെ എന്തെങ്കിലുമൊക്കെ സംഭവിക്കുമെന്ന് പറയാതെ പറഞ്ഞുവെച്ചതാ...

(സലീംകുമാര്‍ തമിഴിലെ ഹാസ്യനടന്‍ വടിവേലുവിനെ മനസ്സില്‍ ധ്യാനിക്കുന്നത് നല്ലതായിരിക്കും...വടിവേലൂനും സലീംകുമാറിനേപ്പോലെ വായിലായിരുന്നു ഗുളികന്‍...)


Twitter Delicious Facebook Digg Stumbleupon Favorites More